” ന്താടാ തണുക്കുന്നുണ്ടോ ” ഞാനും അവനോട് ചോദിച്ചു.
” പിന്നെ അല്ലാതെ നിനക്ക് കോട്ടും പറിയും ഇല്ലേ എനിക്ക് എന്തേലും ഉണ്ടോ തണുത്തിട്ട് മനുഷ്യന്റെ പലതും ഉറച്ചു പോയി ” വിറച്ചു കൊണ്ട് അവൻ എന്നോട് പറഞ്ഞു.
ഞാൻ കോട്ട് ഊരി അവന് കൊടുത്തു കുറച്ച് നേരം നീ ഇട്ടോ. ചായ ഇറങ്ങി പോകുമ്പോൾ അതിന്റെ ചൂട് ശെരിക്കും അറിയാർന്നു.
ചായയുടെ പൈസയും കൊടുത്ത് ഞാൻ ബൈക്ക് എടുക്കാൻ പോയി.
” മതി മോനെ ഇനി ഞാൻ ഓടിച്ചോളാം ”
” നീ ഓടിച്ചിട്ട് എന്ന് എത്തനാ ” ഞാൻ അവനെ കളിയാക്കി ചോദിച്ചു. അവൻ എന്റെ കൈയിൽ നിന്നും ബൈക്കിന്റെ കീ വാങ്ങി. ഞാൻ ഒന്നും മിണ്ടാതെ അവന്റെ പുറകിൽ കേറി.
വഴി സൂപ്പർ ആയത് കൊണ്ട് അവളുടെ വീട് എത്തിയത് അറിഞ്ഞില്ല. അഭി ബൈക്ക് വീടിന്റെ ഗേറ്റ് കടന്ന് അകത്ത് കേറ്റി ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങി.
” നീ ബൈക്ക് കൊണ്ട് പോക്കോ എന്നിട്ട് ക്ലാസ്സിലേക്ക് പോരെ ”
അവൻ പോയി കഴിഞ്ഞു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഗായത്രി എന്നെ നോക്കി വീടിന്റെ തിണ്ണയിൽ നിക്കുന്നു. ഒന്ന് കളിപ്പിച്ചാലോ എന്ന് ഒരു തോന്നൽ. ഞാൻ നേരെ വീടിന്റെ അടുത്തേക്ക് ചെന്നു അവളെ മൈൻഡ് ചെയ്യാതെ നേരെ അടുക്കയിലേക്ക് ചെന്നു ആന്റി അവിടെ തിരക്കിട്ട പണിയിൽ ആണ് ഞാൻ വാതിൽ പടിയിൽ ആന്റിയെ നോക്കി നിന്നു. ആൾ ചുറ്റും നടക്കുന്നതൊന്നും ആന്റി അറിയുന്നില്ല എന്ന് തോന്നുന്നു. ആന്റി എന്തോ എടുക്കാൻ വേണ്ടി തിരഞ്ഞപ്പോൾ ആണ് ഞാൻ നിക്കുന്നത് കണ്ടത്.
” നീ വന്നോ ”
ഞാൻ തല കുലുക്കി.
” നീ എന്താ പെട്ടെന്ന് വന്നത് രണ്ട് ദിവസം കഴിയും എന്നല്ലേ പറഞ്ഞെ.
” അധികം പോയി നിക്കാൻ പറ്റില്ല ആന്റി ക്ലാസ്സ് കൊറേ മിസ്സ് ആകുലേ ”
” ആ ഞാൻ അത് ഓർത്തില്ല . ന്നാ പോയി ഫ്രഷ് ആയിട്ട് വാ ക്ലാസ്സിൽ പോണ്ടേ നിനക്ക്. ഞാൻ റൂമിൽ പോയി കുളിയൊക്കെ പാസ്സാക്കി ബാഗ് എടുത്ത് റൂം തുറന്ന് പുറത്ത് ഇറങ്ങിയപ്പോൾ ഗായത്രി എന്നെ കാത്ത് നിൽക്കുന്ന പോലെ റൂമിന്റെ വെളിയിൽ ഉണ്ടായിരുന്നു. അവൾ എന്തോ പറയാൻ വന്നപ്പം ഞാൻ കേൾക്കാതെ ഇരിക്കാൻ വേഗം താഴേക്ക് ഇറങ്ങി.
താഴെ എത്തിയപ്പോൾ ആന്റി കഴിക്കാൻ എടുത്ത് വെച്ചിരിക്കുന്നു. അത് കഴിക്കാൻ ഇരുന്നു കൂടെ അവളും ഇരുന്നു. ഇടക്ക് ഇടക്ക് അവൾ എന്നെ നോക്കുന്നത് ഞാൻ കാണുന്നുണ്ട്. പക്ഷെ അവളെ മൈൻഡ് ചെയ്യാതെ ഇരുന്നു. ഞാൻ കഴിച്ച് പുറത്തേക്ക് ഇറങ്ങി അഭി ആണേൽ വന്നും ഇല്ലാ. റോഡിലേക്ക് ഇറങ്ങി നടന്നു. കുറച്ച് ദൂരം നടന്നപ്പോൾ ആരോ പുറകിൽ ഓടി വരുന്ന പോലെ ഒരു തോന്നൽ. ഞാൻ പതിയെ തിരിഞ്ഞു നോക്കി ഗായത്രി ആണ്. ആ നാറി ഇതുവരെ വന്നില്ലല്ലോ എന്റെ കൈയിന്ന് ഇന്ന് പോകും ദൈവമേ എന്ന് പറഞ്ഞു തീരലും അഭി വന്നു.
” എന്റെ പൊന്ന് നാറി ആരാടെ കാലിന്റെ ഇടയിൽ പോയി കിടക്കുവാർന്നു ”
” ഞാൻ കൊറച്ച് വൈകി പോയി നീ ഒന്ന് ക്ഷമിക്ക് ”
” വണ്ടി എടുക്ക് മണ്ടാ അവൾ ദേ വരുന്ന് ”
” ആര് ”
” ഗായത്രി ” പറഞ്ഞു തീർന്നുതും അവൻ വേഗം വണ്ടി എടുത്തു.
” നീ എന്തിനാടാ വണ്ടി എടുക്കാൻ പറഞ്ഞെ “
” അല്ലേൽ തെണ്ടി ഇന്നലെ പറഞ്ഞെ അവളെ കുറച്ചു വട്ടം കറക്കാൻ ”
” ഞാനോ ” അവന്റെ ആ ചോദ്യം കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.
” കള്ള നാറി നീ അല്ലെ ഇന്നലെ വൈകുന്നേരം പറഞ്ഞെ അവളെ കുറച്ചു വട്ടം കറക്കം എന്ന് ”
” ഓ അത് ആർന്നോ ”
” സത്യം പറ ഞാൻ ഇന്നലെ കിടന്നപ്പം നീ എന്നതാ പോയി കേറ്റിയെ ”
” ഒന്നും കേറ്റില ”
” സത്യം പറഞ്ഞോ അല്ലേൽ നീ എന്റെ കൈന്ന് വാങ്ങും ”
” അമ്മച്ചിയാണേ ഒന്നും കേറ്റില ” ഞങ്ങൾ അപ്പഴേക്കും കോളേജ് എത്തിയിരുന്നു. ബൈക്ക് പാർക്കിംഗ് വെച്ച് തിരഞ്ഞു . ഗേറ്റ് കടന്ന് അകത്തേക്ക് കേറിയപ്പോൾ പെട്ടെന്ന് പുറകിൽ നിന്നും ഒരു ഹോൺ അടി. തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ ഒന്ന് ഞെട്ടി. എന്നും കാണുന്ന അതെ ഫസിനോ ഓടിക്കുന്നത് ലക്ഷ്മി മിസ്സ്.
മിസ്സ് ഞങ്ങളെ കടന്ന് പോയി.
” നീ എന്താടാ ഒലക്ക വിഴുങ്ങിയ പോലെ നിക്കുന്നെ ” അഭി എന്നോട് ചോദിച്ചു.
” എടാ നിന്നോട് ഞാൻ പറഞ്ഞില്ലേ അവിടെന്ന് ഇറങ്ങുമ്പോൾ ഒരു ഫസിനോ എന്നും കാണുന്നുണ്ടെന്ന് അത് മിസ്സിനെ ആർന്നു ”
