” അത് കലക്കി ” ഞാനും അഭി അതിനെ കുറിച്ച് ആലോചിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് ഒരു തണുത്ത കൈ എന്റെ കൈയിൽ പിടിച്ചത് .
തിരിഞ്ഞു നോക്കിയപ്പോൾ ആണ് ആവണി.
” ഓ നീ ആർന്നോ ”
” അല്ല ഞാൻ അല്ല എന്തെ….”
” ഒന്നുല്ലേ ”
” നിങ്ങൾ ഇന്നലെ എവിടെ പോയി. ഞാൻ നിന്നെ ഇന്നലെ കൊറേ വിളിച്ചു സ്വിച്ച് ഓഫ് ആർന്നല്ലോ ”
” അതോ. അത് ഞങ്ങൾ ഇന്നലെ ഒരാളെ കാണാൻ പോയതാ. അതാ ഇന്നലെ വരാത്തെ ” അത് കേട്ടപ്പോൾ അവളുടെ മുഖം ഒന്ന് വാടിയ പോലെ തോന്നൽ.
” അതൊന്നും അല്ലടി ഇന്നലെ ഈ മണ്ടന്റെ മൂഡ് ശരി അല്ല എവിടേലും പോകാം
എന്ന് പറഞ്ഞ് തെണ്ടാൻ പോയതാ ” അഭി അവളോട് പറഞ്ഞു.
” തെണ്ടി പൊളിച്ചു. ”
” അത് ശെരി കള്ളമാർ കറങ്ങാൻ പോയതല്ലെ എന്നെ ഒന്ന് വിളിക്ക്യ ”
” നിന്നെയോ ഞങ്ങൾടെ കൂടെയോ ”
” എന്തെ വന്നാൽ നിങ്ങൾ എന്നെ മൂക്കിൽ വലിച്ച് കേറ്റുമോ ”
” നിനക്ക് പേടി ഇല്ലേ ഞങ്ങൾടെ കൂടെ വരാൻ ” എന്റെ സംശയം ഞാൻ അവളോട് ചോദിച്ചു.
” നിങ്ങൾ രണ്ട് പേരെയും എനിക്ക് വിശ്വാസം ആണ്. പിന്നെ നിങ്ങൾ രണ്ട് തടിമാടൻമ്മാർ ഉള്ളപ്പോ എന്നെ ആരേലും എന്തേലും ചെയ്യോ……… ഇല്ലാ….”
” ഓഹോ നിനക്ക് ഒരു ബോയ്ഫ്രണ്ട് ആകട്ടെ എന്നിട്ട് അവനെയും നിന്നെയും കൂട്ടി പോകാം ” അഭി അവളോട് പറഞ്ഞു.
” അതെന്താ നിങ്ങൾക്ക് കൊണ്ടു പോയാൽ ബോയ്ഫ്രണ്ട് വേണം എന്ന് നിർബന്ധം ആണോ. ” അവൾ ദയനിയതയോടെ എന്നോട് ചോദിച്ചു…..
” ബോയ് ഫ്രണ്ട്‌സ് മസ്റ്റ് ആണ് ” ഞാൻ അവളോട് പറഞ്ഞു.
” പോടാ ഞാൻ മിണ്ടില്ല ” അതും പറഞ്ഞ് ആവണി എന്റെ കൈയിൽ നിന്നും വിട്ടിട്ട് വേഗം നടന്ന് പോയി.
” അപ്പഴേക്കും പിണങ്ങിയോ ” ഞാൻ അവളുടെ കൈയിൽ ചാടി പിടിച്ചു.
” ടാ അച്ചു അത് ആരാ ന്ന് നോക്ക് ” അഭി പല്ല് ഇറുമിക്കൊണ്ട് എന്നോട് ചോദിച്ചു.
ഞാൻ എവിടെ എന്ന് ചോദിച്ചു.
” മെയിൻ ഡോറിലേക്ക് നോക്ക് ” ഞാൻ തല ചെരിച്ച് ഡോറിലേക്ക് നോക്കിയപ്പോൾ നിറക്കണ്ണുകളോടെ ഗായത്രി നിക്കുന്നു ഒരു നിമിഷം എന്റെ കൈ അവളിൽ നിന്നും അയഞ്ഞു.
പെട്ടെന്ന് ഗായത്രി അവിടെന്ന് ഓടി പോയി. കൂടെ നിമ്മിയും.
” തീർന്ന് മോനെ തീർന്ന് ” അഭി എന്നോട് പറഞ്ഞു
” പേടിപ്പിക്കല്ലേ നാറി ”
” എന്ത് തീർന്നെന്ന് ” ആവണി ഞങ്ങളോട് ചോദിച്ചു.
” ഒന്നുല്ല കുഞ്ഞേ വാ ക്ലാസ്സിൽ പോകാം ” ഞാൻ അവരേം വിളിച്ച് ക്ലാസ്സിൽ കേറി. നിധിനെ ക്ലാസ്സിൽ കണ്ടില്ലാ. ഞങ്ങൾ മൂന്നും ഇരുന്നു ആവണി ആദ്യമേ കേറി നടുക്ക് ഇരുന്നു.
” നീ എന്താ നടുക്ക് ” അഭി ആവണിനോട് ചോദിച്ചു.
” എന്താ എനിക്ക് നടുക്ക് ഇരുന്നൂടെ ” അവൾ അവനോട് ചോദിച്ചു.
” എന്റെ പൊന്നെ ഒന്നുല്ല ” അതും പറഞ്ഞ് അഭി കേറി ഇരുന്നു. ഞാൻ റൈറ്റ് സൈഡിലും അവൻ ലെഫ്റ്റ് സൈഡിലും ഇരുന്നു.
” എടാ അച്ചു രാവിലെ ശ്യാം വിളിച്ചിരുന്നു ”
” എന്തിന് ”
” നമ്മൾ രണ്ടും എന്താ കോളേജ് മാറിയേ എന്ന് അറിയാൻ ”
” എന്നിട്ട് നീ എന്ത് പറഞ്ഞ് അവനോട് ”
” ഞാൻ പറഞ്ഞ് നിന്നെ പെട്ടെന്ന് ആന്റിന്റെ വീട്ടിലേക്ക് വിട്ടു ആന്റി ഒറ്റക്ക് ആയതു കൊണ്ട്. ഞാൻ ഒറ്റക്ക് ആകുലോ എന്ന് വെച്ച് ഞാനും നിന്റെ കൂടെ പോന്നു എന്ന് പറഞ്ഞ് ”
” അപ്പം ആ പൊട്ടൻ ഇതുവരെ കാര്യങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല അല്ലെ ”
” ഇല്ലാ ”
” നന്നായി ”
” എന്ത് അറിഞ്ഞിട്ടില്ല എന്ന് ” ഞങ്ങൾ രണ്ടും സംസാരിക്കുന്നതിന്റെ ഇടക്ക് ആവണി കേറി ചോദിച്ചു.
” ഞങ്ങൾ കോളേജ് മാറിയ കാരണം ആണ് കുഞ്ഞേ”
” അല്ലേലും നിങ്ങൾ എന്തിനാ കോളേജ് മാറിയേ ” ആവണി തിരിച്ച് ചോദിച്ചു
” അതല്ലേ ഞാൻ ഇപ്പം പറഞ്ഞെ ” അഭി അവളോട് പറഞ്ഞ്.
” എന്ത് ആന്റി ഒറ്റക്ക് ആയത് കൊണ്ടോ ”
” ആ അതെ ” അഭി പറഞ്ഞു.
” അപ്പം അക്ഷയ്ന്റെ ഒരു കസിൻന്റെ കാര്യം പറഞ്ഞതോ ” അവൾ അഭിനോട് ചോദിച്ചു.
” കസിനോ അതിന്റെ കാര്യം ഞാൻ നിന്നോട് പറഞ്ഞിട്ടില്ലല്ലോ ” ഞാൻ അവളോട് ചോദിച്ചു.
” നീ അല്ല ഇന്നലെ നിധിൻ പറഞ്ഞതാ. നീ കസിനെ കൊണ്ട് എവിടേലും പോയതാകും എന്ന് ”
” ഓഹോ ആ തെണ്ടി അങ്ങനെയും പറഞ്ഞോ ” ഞാൻ അവളോട് ചോദിച്ചു.
” അപ്പം അതൊന്നും അല്ലല്ലോ റീസൺ .ഓഓഓ ഈ അക്ഷയ് ന്ന് വിളിക്കാൻ പാട് ആണ് ഞാൻ നിന്നെ അഭി വിളിക്കുന്ന പോലെ അച്ചു ന്ന് വിളിക്കട്ടെ ”
