” നിങ്ങൾ ഇത് എവിടെ പോയതാടാ ” ഞങ്ങളെ കണ്ടപ്പോൾ അഖിൽ ഞങ്ങളോട് ചോദിച്ചു.
” ഞങ്ങൾ മല കേറാൻ പോയതാർന്നു. ഇപ്പഴാ ഇറങ്ങി പോരുന്നേ അതെങ്ങനെയാ ഒരു നാറി ഇറങ്ങി വരണ്ടേ ” അഭി എന്നെ നോക്കി പറഞ്ഞു.
” ഒന്ന് പോടാ ”
” ന്തായാടാ സാധനം കിട്ടിയോ ” അഭി അഖിൽനോട് ചോദിച്ചു.
” എടാ അഖി ഇവിടെ ഫാമിലി റൂം സെറ്റ് അപ്പ് ഇല്ലേ ”
” ഉണ്ടല്ലോ…….. അയിന് നിനക്ക് ഫാമിലി ആയിട്ട് ഇല്ലല്ലോ ”
” ചുമ്മാ ചോദിച്ചതാ മോനെ ”
” ഇവിടെ ഹണിമൂൺ വരുന്ന ടീംസ് ആണ് കൂടുതൽ….. ഇതാടാ മെയിൻ റിസോർട് ഉള്ള സ്ഥലം പിന്നെ വേറെ ഒരുപാട് ഉണ്ട് ഇവിടെ കാണാൻ. ചെമ്പ്ര ലേക്ക്, സൂചിപ്പാറ, എടക്കൽ , കാടുവാഴി വ്യൂ പോയിന്റ് ഒരുപാട് ഉണ്ടടാ . നിങ്ങൾ ഒക്കെ കെട്ടി സെറ്റ് ആയിട്ട് വാ ഞാൻ ഫ്രീ ആയിട്ട് കൊണ്ടുപോകാം ഇവിടെയൊക്കെ ”
” തൊലച്ച് അവൻ ” അഭി അഖിനെ നോക്കി പറഞ്ഞു.
” ഓസിക്ക് ആണെന്ന് വിചാരിച്ചോ നീ നല്ല പൈസ വേണം മോനെ ഞാൻ എന്താ ഇവിടെ വെല്ല സേവനം നടത്തുവാണെന്ന് ആണോ നീ കരുതിയെ. ഈ വാങ്ങിയ കുപ്പിന്റെ പൈസ വരെ വാങ്ങിട്ടെ നിന്നെ ഞാൻ ഇവിടുന്ന് വിടുന്നൊള്ളു ”
” വെല്ല കാര്യം ഉണ്ടാർന്നോ “ഞാൻ അഭിനെ നോക്കി പറഞ്ഞു.
” ഇല്ലാർന്നു ”
” വാ റൂമിൽ പോയി അടിക്കാം ” ഞങ്ങൾ റൂം തുറന്ന് അകത്തു കേറി അഖി വന്നത് ഫുൾ സെറ്റ് അപ്പ് ആയിട്ട് ആണ്. വെള്ളം അടി സ്ഥിരം കലാപരുപടിയല്ല . ആദ്യമായിട്ട് തൊടുന്നത് പ്ലസ് ടു ടൂറിനു പോകുമ്പോൾ ആണ് . അതും ഏതോ ഒരു ചാത്തൻ സാധനം എന്തോ ഭാഗ്യം കൊണ്ട് വാള് വെച്ചില്ല.
” നീ എന്താടാ അച്ചു ആലോചിക്കുന്നേ ”
” നമ്മടെ ആദ്യത്തെ വെള്ളമടി ആലോചിച്ചതാ ”
” എന്റെ പൊന്ന് അച്ചു ഓർമിപ്പിക്കല്ലേ ”
” അതെന്താടാ അഭി അങ്ങനെ പറഞ്ഞെ ”
” അതോ ഈ വേട്ടാവളിയൻ വെള്ളം അടിച്ച് വാള് വെച്ച് അലമ്പ് ആക്കി ബാത്രൂം ഫുൾ ഈ മൈരേൻ വാള് വെച്ച് കൊളമാക്കി ”
” എന്നിട്ട്”
” എന്നിട്ടോ ഞാൻ ആ റൂം മുഴുവൻ കഴുകി ക്ലീൻ ആക്കി ഒരു സ്മെൽ പോലും ഇല്ലാതെ ആക്കി അല്ലേൽ അന്നെ ഉണ്ട കുടുങ്ങിയേനെ ” എന്നിട്ട് അഖിൽ അഭിനെ നോക്കി.
” എടാ അത് അന്ന് ആദ്യം ആയത് കൊണ്ടാണ് വാള് വെച്ചത്. പിന്നെ സാധനം കൊറച്ച് ലോക്കൽ ആർന്നു”
” പിന്നെ ഇനി അങ്ങനെ പറഞ്ഞാൽ മതിയാല്ലോ ” ഞാൻ അഭി നോക്കി കളിയാക്കി.
” നീ ഓവർ ചെലക്കണ്ട ” ഞാൻ അഭിനെ നോക്കി.
” എടാ അഖിലേ നിനക്ക് അറിയോ ഈ മാങ്ങാണ്ടി മോറാൻ ഉണ്ടല്ലോ ”
” ഇവൻ ”
” ഞാൻ ” ഞാനും അഖിലും അഭിനെ നോക്കി ചോദിച്ചു.
” അത് ” അഭി പറഞ്ഞു.
” ഞാൻ എന്തയാലും നിന്നെ പോലെ വെള്ളമടിച്ച് വൾ വെച്ചിട്ടില്ല ”
” എന്റെ പൊന്നെ ഒന്നുല്ല “
” അങ്ങനെ പറയ് ” ഞാൻ അഭി നോക്കി പറഞ്ഞു.
” രണ്ടും പറഞ്ഞു തീർന്നെങ്കിൽ ഞാൻ ഇത് പൊട്ടിച്ചോട്ടെ ” അഖിൽ ഞങ്ങളെ നോക്കി പറഞ്ഞു.
” നീ പൊട്ടിക്ക് ” അഖി ജോണി വാൾക്കർ പൊട്ടിച്ച് മൂന്ന് ഗ്ലാസ്സിലേക്കും ഒഴിച്ചു. എന്നിട്ട് കവർ തുറന്ന് ബീഫ് ഡ്രൈഫ്രയും സോഡായും എടുത്തു. ഞാൻ ഒരു ചീഴ്സ് പറഞ്ഞു സാധനം ഒറ്റ അടിക്ക് അങ്ങ് കുടിച്ചു എന്നിട്ട് ഒരു ബീഫിന്റെ കഷ്ണം എടുത്ത് വായിൽ വെച്ചു.
പിന്നെയും ഒരു പെഗ് കൂടെ എടുത്ത് അടിച്ചു ഇപ്പോൾ ഒരു സുഖം ഒക്കെ തോന്നി തുടങ്ങി
കള്ള് ഉള്ളിലേക്ക് ചെന്നപ്പോൾ എന്റെ ഉള്ള് ഒന്ന് വിങ്ങി പണ്ട് ഒരുത്തിക്ക് വേണ്ടി വേണ്ടെന്ന് വെച്ചതാണ് വല്ലപ്പോഴും ഉള്ള ഈ വെള്ളമടി പോലും. അവളെ കുറിച്ച് ആലോചിക്കുമ്പോൾ നെഞ്ചിൽ ആരോ കത്തി വെച്ച് കുത്തുന്ന ഒരു വേദന ആണ്.
” ടാ അച്ചു ന്നാ അടുത്തത് പിടി ” അഖി പറഞ്ഞു .
” മതി മതി അവന് കൊടുത്തത് മതി ” അഖി പറഞ്ഞതിന്റെ പുറകെ അഭി പറഞ്ഞു.
” ടാ ഒന്നുടെ ” ഞാൻ അഭിനോട് പറഞ്ഞു.
“ഓവർ ആവണ്ട അമ്മ എന്നെ വിശ്വസിച്ചാ നിന്നെ എന്റെ കൂടെ വിടുന്നത് ”
” നിനക്ക് എന്നെ അറിഞ്ഞുടെ അഭി ” ഞാൻ അതു പറഞ്ഞ് ഒരു പെഗ് എടുത്ത് വായിലേക്ക് ഒഴിച്ചു. എന്നിട്ട് ഞാൻ റൂമിന്റെ ഫ്രണ്ടിൽ ഉള്ള ചെയറിൽ പോയി ഇരുന്നു എന്നിട്ട് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. ഓൺ ആക്കി രവിലെ പോന്നപ്പോൾ ഓഫ് ആക്കിയത് ആണ്.
ഓൺ ആക്കിയപ്പഴേ ചറ പറ നോട്ടിഫിക്കേഷൻസ് വന്നു. നോക്കുമ്പോൾ ഗായത്രിയുടെ കൊറേ മെസ്സേജ് വന്നു നെറ്റ് ഓൺ ആക്കിയപ്പഴും ഇത് തന്നെ അവസ്ഥ. ഇവൾക്ക് വേറെ പണി ഒന്നും ഇല്ലേ.
