ഗായത്രി – 7 2

“ഹെയ് നമ്മളെ കൂട്ടാതെ അവൻ തന്നെ അവിടെ പോകില്ല നമ്മക്ക് ലൈബ്രറിയിൽ പോകാം ” ഞാൻ പറഞ്ഞു

” ന്നാ അവിടേക്ക് പോകാം ” അഭി പറഞ്ഞു.

” അവന്റെ ഒരു ഉഷാർ കണ്ടില്ലേ ”

” അതെന്താ അഭിക്ക് ബുക്ക്‌ വായിക്കുന്നത് വയങ്കര ഇഷ്ടണോ ” ആവണി ചോദിച്ചു.

” അതെ ബുക്ക്‌ വായിക്കാൻ വരുന്ന പെൺപിള്ളേരെ ” ഞാൻ പറഞ്ഞു.
” പോടാ തെണ്ടി ” അഭി പറഞ്ഞു.ആവണി അഭിനെ തറപ്പിച്ചു നോക്കി .

” അയ്യോ ഇവൻ ചുമ്മാ പറയുന്നതാ ”

” ഹമ്മ് ” ആവണി ഒന്ന് അമർത്തി മൂളി.

” ഇവിടെ നിക്കാണ്ട് വാ മോളിൽ പോയി നോക്കാം ”

ഞങ്ങൾ മൂന്നും നടന്ന് മുകളിൽ കേറി. ലൈബ്രറിയുടെ അകത്തു കയറി. ഒരു ബുക്കും എടുത്ത് അതിന്റെ ഉള്ളിൽ കൂടെ മുഴുവൻ പരതി നടക്കുന്നു. എവിടെ അവനെ കാണാൻ അവസാനം പരാജയം സമ്മതിച്ച് ഞങ്ങൾ മൂന്നുപേരും ക്യാന്റീൻ ലക്ഷ്യമാക്കി നടന്നു. ഞങ്ങൾ മൂന്നും ക്യാന്റീനിൽ കേറി അവിടെ ഇവിടെ ആയിട്ട് കുറച്ച് പേർ ഇരിക്കുന്നു. ഒരു പെൺകുട്ടിയുടെ മുന്നിലായി പരിചയം ഉള്ള ഒരു ഷർട്ട്‌ ഇരിക്കുന്നു.

” ഡാ അത് അവൻ ആണെന്ന് തോന്നുന്നു ” ആവണി എന്നോട് പറഞ്ഞു.

ഞങ്ങൾ മൂന്നു നടന്ന് ആ ഇരിക്കുന്ന രണ്ടുപേരുടെ മുന്നിൽ ഇരുന്ന ഡെസ്കിന്റെ അടുത്ത് എത്തി. അത് അവൻ തന്നെ ആണെന്ന് എനിക്ക് മനസിലായി.

” എടാ അച്ചു അത് ഞാൻ പോയി പരിചയപെട്ട പെണ്ണാ പൂർണ്ണിമ ”

” അടിപൊളി ” ഞങ്ങൾ അവന്റെ പുറകിൽ ചെന്ന് നിന്നു.

” മോനെ ” അവനെ കണ്ടപ്പോൾ അഭി വിളിച്ചു. നിധിൻ തിരിഞ്ഞു നോക്കി.

” ആ ഇതാണോ സാറിന്റെ ഇപ്പം വരൽ ” അവൻ 32 പല്ലുകളും കാട്ടി ചിരിച്ചു.
” ഹൈവാ എന്നാ കിളി ” ഞാൻ പറഞ്ഞു.

” ഏതാടാ ഈ കൊച്ച് ” ആവണി അവനോട് ചോദിച്ചു.

” അത്…….…? ”

” തത്തിക്കളിക്കാണ്ട് പറയടാ ” അഭി പറഞ്ഞു.

” മോന്റെ വെപ്പ്രാളം കണ്ടാൽ അറിയാം കാമുകി ആണെന്ന് ” ഞാൻ പറഞ്ഞു. അവൻ പെട്ടെന്ന് ഞങ്ങളെ മൂന്നിനെ പിടിച്ചോണ്ട് പുറത്തേക്ക് ഇറങ്ങി.

” എന്റെ പൊന്ന് മക്കളെ ഉപദ്രവിക്കരുത് എത്രകാലം പുറകെ നടന്നിട്ട് വീണതാന്ന് അറിയോ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെ ആക്കരുത് ”

” അയ്യോടാ പാവം ഞാൻ ഇപ്പം ശെരിയാക്കി തരാം”എന്ന് പറഞ്ഞ് ആവണി ഉള്ളിലേക്കു കേറാൻ തുടങ്ങിയപ്പോൾ അവൻ അവളെ പിടിച്ച് നിർത്തി.

” എന്റെ പൊന്ന് ആവണി എന്ത്‌ വേണേലും തരാം ”

” തരുവോ ”

” ആ തരാം ”

” എന്നാൽ മൂന്ന് ബിരിയാണി ഉച്ചക്ക് “
” ആ തരാം ”

” ന്നാ മക്കള് പോയി സൊള്ളിക്കോ ” അത് കേൾക്കാൻ കാത്തിരുന്നത് പോലെ അവൻ അകത്തേക്ക് ഓടി.

” എന്നാലും അവൻ എങ്ങനെ അവളെ ”

” കണ്ട് പഠിക്ക് ” ആവണി അഭിനെ നോക്കി പറഞ്ഞ്.

” ഓഹോ ”

” ആ ഓഹോ തന്നെ ”

” ബാ നമ്മക്ക് സ്റ്റോൺ ബെഞ്ചിൽ വെല്ലോം പോയി ഇരിക്കാം ഇവിടെ ഇരുന്നിട്ട് എന്നാ കാട്ടനാ ” ഞാൻ അവരേം കൂട്ടി സ്റ്റോൺ ബെഞ്ചിൽ പോയി ഇരുന്നു. മൊത്തം ശുന്യം ആണ് വേറെ ആരും ഇല്ലാ ഞങ്ങൾ മൂന്നും മാത്രം.

” ഡാ അഭി ആ പോകുന്നത് ആരാന്ന് നോക്ക് ” ആവണിനോട് സംസാരിക്കുന്ന എന്നെ വിളിച്ച് അഭി പറഞ്ഞു.

” എവിടെ ”

” ആ സെക്കന്റ്‌ ഫ്ലോറിൽ നോക്ക് ” ഞാൻ അങ്ങോട്ട് നോക്കും ഇവിടേക്ക് തന്നെ നോക്കിക്കൊണ്ട് ഗായത്രി പോകുന്നു.
” അടിപൊളി ”

” അച്ചു ഇത് ഇങ്ങനെ പോയാൽ സീൻ ആകും നീ ഇന്ന് രാത്രി പറഞ്ഞോ അല്ലേൽ നാളെ ചിലപ്പോൾ കൊല നടക്കും ” അഭി എന്നോട് പറഞ്ഞു

” എനിക്കും തോന്നുന്നുണ്ട് ”

” നിങ്ങൾ ഇത് എന്നതാ പറയുന്നേ എനിക്ക് ഒന്നും മനസിലാകുന്നില്ല ”

” എല്ലാം നാളെ പറഞ്ഞു തരാം ” ഞാൻ അവളോട് പറഞ്ഞു.

” എന്നാ വാ പോകാം ബെൽ അടിക്കാൻ ആയി ” ഞങ്ങൾ മൂന്നും നടന്ന് സ്റ്റേർ കേറുബോൾ ബെൽ അടിച്ചു. ഞങ്ങൾ മൂന്നും ക്ലാസ്സിൽ കേറി ബാക്കിൽ ഇരുന്നു.

” ദേ ടാ വരുന്നു കള്ള കാമുകൻ ” അഭി നിധിൻ ക്ലാസ്സിലേക്ക് കേറുന്നത് കണ്ടിട്ട് പറഞ്ഞു.

” വാ മോനെ വാ ” ബെഞ്ചിലേക്ക് ഇരുന്ന അവനോട് ആവണി പറഞ്ഞു.

” നീ ആയിട്ട് പറയുന്നോ അതോ ഞങ്ങൾ പറയിപ്പിക്കണോ ” അഭി അവനോട് പറഞ്ഞു.

” ഞാൻ ആയിട്ട് തന്നെ പറയാം ”
” എന്നാ തുടങ്ങിക്കോ ” അഭി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *