ഗുഡ് ഫ്രൈഡേ – 1 1

ഗുഡ് ഫ്രൈഡേ – 1

എന്നിൽ പ്രതീക്ഷയർപ്പിച്ചും എന്നെ അന്വേഷിച്ചും എത്തിയ ഒരുപാട് മെസേജുകൾക്ക് നന്ദിയറിയിച്ചുകൊണ്ട് പുതിയ കഥ ഞാൻ തുടങ്ങുകയാണ്. കുറച്ചു ആരോഗ്യപ്രശ്നങ്ങളും വ്യക്തിജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളും കാരണം കഥകളുടെ ലോകത്തേക്ക് എത്തുവാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ എത്രയായാലും ഇതാണ് എൻ്റെ ലോകം, അവിടേയ്ക്ക് ഞാൻ മടങ്ങി വരികതന്നെ ചെയ്യും. അപ്പോൾ നമുക്ക് തുടങ്ങാം.

എൻ്റെ 24 ആം വയസ്സു മുതലുള്ള അധ്യായമാണ് ഇത്. നിങ്ങളോടൊക്കെ പങ്കുവയ്ക്കാൻ തയ്യാറാവാതിരുന്ന ഒരു അധ്യായം. എനിക്കൊരു പ്രണയം ഉണ്ടായിരുന്നു, അത് ശുദ്ധമായിരുന്നു. അവളെ ഞാൻ ഒരുപാട് മോഹിച്ചു, എഴുത്തിൻ്റെയും സിനിമയുടേം ഒക്കെ പുറകെ പോയ എന്നോട് സ്ഥിര വരുമാനം ഉള്ളൊരു ജോലി കണ്ടുപിടിക്ക് എന്ന് അവൾ പറയുമായിരുന്നു.

എൻ്റെ ഇഷ്ടം ദീപിക അക്സപ്റ് ചെയ്തിരുന്നില്ല. പക്ഷെ ഞാനവളുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു.

ഞാനങ്ങനെ താല്പര്യമില്ലാത്തൊരു ജോലി അവൾക്ക് വേണ്ടി വാങ്ങി, ഒരു പരസ്യ കമ്പനിയുടെ കാൾ സെന്ററിൽ. ജോലിക്ക് കയറി കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആണ് മിന്നൽ പോലെ ദീപികയുടെ കല്യാണമുറപ്പിച്ച വാർത്ത ഞാൻ കേൾക്കുന്നത്. അവൾക്ക് 8 വർഷമായി ഒരാളോട് അടുപ്പം ഉണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞു. അവൾ എൻ്റെ പ്രണയാഭ്യർത്ഥന നിരസിച്ചതുകൊണ്ടു അവളെ എനിക്ക് കുറ്റപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് കാമുകിയെ പോലെ എല്ലാം പെരുമാറാൻ നോക്കിയിരുന്നു.

രജീഷ വിജയനെ അനുസ്മരിപ്പിക്കുന്ന എൻ്റെ പൊന്നായിരുന്ന ദീപിക (ദീപുമ്മ എന്ന് ഞാൻ ഇഷ്ടം കൂടുമ്പോ വിളിക്കും). ഞാനും അവളും തമ്മിൽ ഒന്നും നടന്നിട്ടില്ല, ഒരിക്കൽ അവളെൻ്റെ കവിളിൽ ചുംബിച്ചതല്ലാതെ.

ഇനിയാണ് കഥ തുടങ്ങുന്നത്. അങ്ങനെ നെഞ്ചുപൊട്ടുന്ന വേദനയുമടക്കി ഞാൻ താല്പര്യമില്ലാത്ത ആ ജോലിക്ക് പോയിക്കൊണ്ടിരുന്നു. അവൾ കല്യാണം കഴിച്ചുപോകുന്നത് എനിക്ക് സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു. അവൾ കാരണം ആണ് ഈ ജോലിയിൽ എത്തിപ്പെട്ടത് എന്ന് വേണെങ്കിൽ പറയാം. എങ്കിലും എൻ്റെ ദീപുമ്മയെ എനിക്ക് ഒരിക്കലും വെറുക്കാൻ സാധിക്കില്ല.

ഞാൻ അവളുടെ കല്യാണത്തിന് പോയി അവളുടെ കഴുത്തിൽ താലി വീഴുന്നതും കണ്ടു.

ഞങ്ങളുടെ ഓഫീസിൽ മുടക്കുദിവസം എല്ലാം വർക്ക് ചെയ്യേണ്ടി വരുമായിരുന്നു. അപ്പോൾ ഷിഫ്റ്റിൽ ആൾട്ടർനേറ് ആയി ആളുകൾ ഇരുന്നു അഡ്ജസ്റ്റ് ചെയ്യുന്നതാണ് രീതി.

പുലർച്ചെ ആറു മുതൽ രാത്രി 12 വരെ ആയിരുന്നു ഓഫിസിലെ ടൈമിംഗ്. ഞങ്ങളുടെ ഓഫീസിൽ സ്ത്രീകൾ പൊതുവെ കുറവാണു. ഞങ്ങളുടെ മാനേജർ ഒരു സ്ത്രീ ആയിരുന്നു. കാതറിൻ എന്നാണ് പേര്. പാലാ സ്വദേശിനി. എന്നെക്കാൾ ഒരു 3 വയസ്സ് മുതിർന്നവരാണ്. അവർക്കൊക്കെ ടൈമിംഗ് 10 മുതൽ 6 വരെ ആണ്. മുടക്കു ദിവസങ്ങളിൽ വരികയും വേണ്ട.

കാതറിൻ വിവാഹിതയാണ്. ഞങ്ങളുടെ ഓഫീസിൻ്റെ മറ്റൊരു ബ്രാഞ്ചിൻ്റെ മാനേജരെ തന്നെ സ്നേഹിച്ചു കെട്ടിയതാണ്. വിപ്ലവകരമായ മിശ്രവിവാഹം. ചേട്ടൻ (സാർ) ഹിന്ദുവാണ്, ശ്രീനിവാസൻ.

ഞാൻ ജോയിൻ ചെയ്യുന്നതിന് മൂന്ന് വർഷം മുൻപ് വിവാഹം, അവരുടെ കുട്ടിക്ക് ഇപ്പോൾ രണ്ടു വയസ്സ്. പട്ടിയെ പോലെ പണിയെടുത്തു മൂഞ്ചികുത്തി ജീവിക്കുന്നതിനിടയിൽ നടന്ന കുറച്ചു കാര്യങ്ങളിലേക്ക് ആണ് ഞാൻ കടക്കുന്നതു.

കാതറിൻ കമ്പനി ഒക്കെ ആയിരുന്നു, പേഴ്സണൽ ലൈഫും, റിലേഷൻഷിപ് ഇഷ്യുസും ഒകെ കേൾക്കാൻ ഇഷ്ടമുള്ള വിഷയങ്ങൾ ആയിരുന്നു. ഞാൻ ദീപികയുടെ വിവാഹം നിശ്ചയിച്ചതും ബാക്കി സംഭവവികാസങ്ങളും ഒക്കെ ഒഴിവു സമയത്ത് കാതറിനോട് പറഞ്ഞിരുന്നു.

അപ്പോൾ അവർ പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു. “നിനക്ക് അവളെ എത്ര പ്രാവശ്യം അടുത്ത് കിട്ടി, നീ ഒന്നിനും കഴിയാത്ത മണ്ടൻ ആണെന്ന് കരുതിയിട്ടായിരിക്കും അവൾ ഇട്ടിട്ടു പോയത്. കഷ്ടം തന്നെ,” ഇങ്ങനെയൊക്കെ പറഞ്ഞു.

ഇതെന്നെ അല്പം നോവിച്ചിരുന്നു. അവളുടെ കാര്യത്തിൽ ഞാൻ സിൻസിയർ ആയിരുന്നത് കൊണ്ട് ഒരിക്കലും കല്യാണത്തിന് മുൻപ് ആ രീതിയിൽ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിട്ട് കൂടി ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *