ഗൗരിയും ശ്യാമും Like

ചുംബനം കഴിഞ്ഞ് ഒന്നും സംഭവിക്കാത്തതു പോലെ വലിയ ഗമയ്ക്ക് അവൾ മനോഹരനോട്, “എങ്ങിനുണ്ടായിരുന്നു?”എന്ന് ചോദിച്ചു. മനോഹരൻ ഒരു ചമ്മിയ ചിരി ചിരിച്ച് വേഗം വീടിന് പുറത്തു കടന്നു.

എന്തിനായിരിക്കാം ഗൗരി അങ്ങനെ ചെയ്തത് എന്ന് ഇന്നും അറിയില്ല. എന്തെല്ലാമോ പ്രത്യേകതകൾ ഉള്ള ഒരു ക്യാരക്റ്റർ ആയിരുന്നു ഗൗരി.

 

അധ്യായം 5 –  വീണ്ടും ഗോൾഡൻ ഷവർ!

 

ഒരു ദിവസം ടൗണിലൂടെ കുടയും ചൂടി പോകുമ്പോൾ എന്തോ പറഞ്ഞ് ശ്യാമും ഗൗരിയും തർക്കിച്ചു. (ധൈര്യത്തെക്കുറിച്ചാണ് എന്നാണ് ഓർമ്മ)

“നിനക്ക് ഈ ടൗണിൽ വച്ച് എന്നെ ഉമ്മ വെയ്ക്കാൻ ധൈര്യമുണ്ടോ?”

ചോദിച്ചതും അവൾ,

“ആഹ അത്രയേയുള്ളോ” എന്നും പറഞ്ഞ് ശ്യാമിനെ ഉമ്മവയ്ക്കാനായി കടന്നു പിടിച്ചു. അവൻ പെട്ടെന്ന് കുതറി മാറി; ഇല്ലെങ്കിൽ അവിടെ വച്ച് ഉമ്മ വയ്ക്കും. അതിനൊന്നും അവൾ മടിക്കില്ല!!

അതേ ദിവസം അവൾ അവനെ നിർബന്ധിച്ച് സ്റ്റുഡിയോയിൽ കൊണ്ടുപോയി ഒന്നിച്ച് ഫോട്ടോ എടുത്തു. എന്തിനാണ് എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്.

“നിന്നെ എനിക്ക് കിട്ടില്ല, എന്നാൽ എന്നും എനിക്ക് ഓർമ്മിക്കാൻ ഒരു ഫോട്ടോ വേണം. എന്നാണ്.” അത് അവൾ പറഞ്ഞത് ശരിയായി!!

പണി നടക്കുന്ന പുതിയ കെട്ടിടത്തിലേയ്ക്ക് ശ്യാമും ഗൗരിയും അവരുടെ സംഗമം മാറ്റാൻ തീരുമാനിച്ചു. പക്ഷേ അത് അത്ര എളുപ്പമല്ലായിരുന്നു, മറ്റ് സ്റ്റാഫുകൾ ഉണ്ടായിരുന്നു.

അതിനാൽ അതിന് താഴെ ഗോഡൗൺ പോലൊരു വലിയ കെട്ടിട സമുച്ചയം ഉണ്ടായിരുന്നു.

പീറ്റർ കെട്ടിടം വാടകയ്ക്ക് എടുത്തപ്പോൾ അതു കൂടി എടുത്തതാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ എന്നാണ് പുള്ളി ഉദ്ദേശിച്ചത്. എന്നാൽ വാഹനങ്ങൾ കയറണമെങ്കിൽ കുറച്ച് സിമിന്റ് തിട്ടകളും മറ്റും തട്ടിക്കളയണമായിരുന്നു.

അത് പിന്നീടേയ്ക്ക് മാറ്റിവച്ച് ബാക്കി പണികൾ നടക്കുകയായിരുന്നു. സൂപ്പർവൈസർ ആയതിനാൽ ശ്യാമിന് പൂർണ്ണ അധികാരം ഉണ്ടായിരുന്ന അവിടെ ഗൗരിക്ക് മുകളിലെ നിലയിൽ നിന്നും തന്ത്രപൂർവ്വം വരുവാൻ ആകുമായിരുന്നു.

മാത്രവുമല്ല അവിടെ ആണ് പണി സാധനങ്ങളും മറ്റും സൂക്ഷിച്ചിരുന്നത്. ആ മുറിയിൽ നിന്ന് പിന്നിലേയ്ക്ക് ഒരു വഴി ഉണ്ടായിരുന്നത് കാടുപിടിച്ചു കിടന്ന പുറമ്പോക്കിലേയ്ക്കായിരുന്നു എത്തപ്പെട്ടിരുന്നത്. അതിലെ കടന്നാൽ മെയിൻ റോഡിലേയ്ക്ക് മറ്റൊരു വഴിക്ക് ചെന്നെത്തുമായിരുന്നു.

ഈ കഥകൾക്കിടയിൽ പീറ്റർ ഒരു പെൺകുട്ടിയെ രഹസ്യമായി കാറിൽ കയറ്റുന്നതും മറ്റും ശ്യാം കണ്ടുപിടിച്ചു.

പീറ്ററിന്റെ കാറിൽ ശ്യാം കയറാൻ തുടങ്ങിയപ്പോൾ പീറ്റർ നിരുത്‌സാഹപ്പെടുത്തി, അവസാനം സമ്മതിക്കേണ്ടി വന്നപ്പോൾ സാധാരണയിൽ നിന്നും വിഭിന്നമായി പിന്നിൽ കയറാൻ പീറ്റർ പറഞ്ഞു.

പിന്നിൽ കയറിയപ്പോഴാണ് മുന്നിൽ ഒരു പെണ്ണിരിക്കുന്നത് ശ്യാം കാണുന്നത്.

ഈ പെൺകുട്ടി പീറ്ററിന്റെ മറ്റൊരു സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു.

(അന്ന് സൺഗ്ലാസ് ഉള്ള കാലമാണ്, മുന്നിൽ ആളുള്ളത് പുറത്തു നിന്ന് നോക്കിയാൽ കാണില്ല)

പിന്നീടൊരിക്കൽ ശ്യാം അതിനെപ്പറ്റി പീറ്ററിനോട് ക്വസ്റ്റൻ ചെയ്തു. മുതലാളി എന്നതൊന്നും ശ്യാമിന് പ്രശ്‌നമല്ലായിരുന്നു.

(ഇന്നത്തെ കാലത്താണെങ്കിൽ ശ്യാം അത് ചെയ്യില്ല, അന്ന് പ്രതികരണശേഷിയും, കാഴ്ച്ചപ്പാടും വ്യത്യസ്ഥമായിരുന്നു).

ആ വിഷയം ശ്യാമിന് പീറ്ററിനോടുള്ള രീതികൾക്കും, അവിടുത്തെ ജോലിക്കും തന്നെ ബുദ്ധിമുട്ട് ഉണ്ടാക്കി. മറ്റ് ചില സമാന സംഭവങ്ങളും ഉണ്ടായി. അതെല്ലാം എഴുതി വായനക്കാരെ മുഷിപ്പിക്കുന്നില്ല.

ഒരു ദിവസം ശ്യാം സന്ധ്യക്ക് വീട്ടിൽ ചെറിയ മദ്യപാനവും ആയി ഇരിക്കുന്നു, മനോഹരനും മറ്റ് ജോലിക്കാരുമുണ്ട്.

അപ്പോൾ പട്ടി കുരയ്ക്കാൻ തുടങ്ങി. മനോഹരൻ അപ്പോൾ തന്നെ ഉൾവിളി എന്നപോലെ പറഞ്ഞു

“അത് ആ സാധനമാണ്, ചേട്ടനെ തപ്പി വരുന്നതാണ്..”

ശ്യാം അന്ന് അവരെ കണ്ടില്ലായിരുന്നു. പറഞ്ഞതുപോലെ തന്നെ അടുക്കളഭാഗത്ത് അവർ വന്നതായി വിളി ഒച്ചയിൽ നിന്നും മനസിലായി.

ചുറ്റിയല്ലോ ഭഗവാനേ എന്ന മട്ടിൽ ശ്യാം മനോഹരനെ നോക്കി. അവൻ പാതി തമാശായും, പാതി കാര്യമായും എന്ത് വേണമെങ്കിലും ആയിക്കോ എന്ന മട്ടിൽ അവനെ നോക്കി കൈകൾ മലർത്തി കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *