ഫോൺ മാത്രം പീറ്റർ ശ്യാമിന് നൽകിയിരുന്നു. (അല്ല ആദ്യമേ തന്നെ അവന്റെ ശംബളത്തിൽ നിന്നും ഫോണിന്റെ പണം ഈടാക്കിയിരുന്നു).
മംഗലാപുരത്തു നിന്നുള്ള ബസിൽ ആയിരുന്നു മനോഹരനും മറ്റും പോകേണ്ടിയിരുന്നത്.
മനോഹരനുമായി കണക്കു തീർത്തപ്പോൾ ശ്യാമിന് കഷ്ടിച്ച് നാട്ടിലെത്താനുള്ള പണമേ ബാക്കി ഉണ്ടായിരുന്നുള്ളൂ.
മനോഹരൻ നിർബന്ധിച്ച് ശ്യാമിനെ പണം ഏൽപ്പിക്കാൻ നോക്കി; അവൻ വേണ്ട എന്ന് കട്ടായം പറഞ്ഞു. അവസാനം ഗൗരിയെ പിരിയുന്നതു പോലെയുള്ള അതേ വേദനയോടെ മനോഹരനെ പിരിഞ്ഞു.
അവൻ ഒരു ദളിതനായിരുന്നു, എന്നാൽ ശ്യാമിനെ സംബദ്ധിച്ചിടത്തോളം അവനെന്നും സ്വന്തം കൂടപ്പിറപ്പായിരുന്നു. (വർഷങ്ങൾക്കു ശേഷം അവൻ ശ്യാമിനെ കാണാൻ ഒരിക്കൽ നാട്ടിൽ വന്നു)
ട്രെയിൻ പോകാൻ തുടങ്ങിയപ്പോൾ ഗൗരിയെ വിളിച്ചു. പീറ്റർ വന്നതും കണക്കെല്ലാം തീർത്തതും പറഞ്ഞു.
ഗൗരിയുടെ വീടിന് സമീപമുള്ള സ്‌റ്റേഷനിൽ അവൾ രാത്രി വരാം എന്നു പറഞ്ഞു.
ആ സ്‌റ്റേഷനിൽ വണ്ടി നിന്നപ്പോൾ ( സമയം പറയുന്നില്ല, പറഞ്ഞാൽ മലബാർ എക്‌സ്പ്രസ് നിൽക്കുന്ന സമയം വച്ച് സ്‌റ്റേഷൻ മനസിലാക്കും വായനക്കാർ )
ആദ്യം അവളെ കണ്ടില്ല, പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിലൂടെ രണ്ട് പെൺകുട്ടികൾ ഓടിവരുന്നതു കണ്ടു.
ശ്യാം ഫ്‌ളാറ്റ് ഫോമിലേയ്ക്ക് ചാടിയിറങ്ങി. അവൾ ഒരു കൂട്ടുകാരിയോടൊപ്പമാണ് വന്നത്. അവന്റെ കൈയ്യിൽ കടന്നു പിടിച്ചു.
വലിച്ചുകൊണ്ട് സ്വൽപ്പ് അകലേയ്ക്ക് പോയി. അവനോട് ചേർന്നു നിന്ന് പറഞ്ഞു.
“ഇനിയെന്നു കാണും.?” അവളുടെ സ്വരം ഇടറിയിരുന്നു.
“കാണാം..” അവൻ ആദ്യം അങ്ങിനെ പറഞ്ഞു പിന്നെ പറഞ്ഞു.. “അറിയില്ല..”
എന്തെല്ലാമോ പറയണം എന്നും ഒന്ന് ഗാഡമായി പുണരണമെന്നും രണ്ടുപേരും ആഗ്രഹിച്ചു.
പക്ഷേ ഒന്നിനും ആകുമായിരുന്നില്ല. പകലത്തെ പോലെ അവൾ കരഞ്ഞൊന്നുമില്ല. പക്ഷേ ശ്യാം ചിലപ്പോൾ കരഞ്ഞു പോകുമോ എന്നു തോന്നി.
അവൾ പ്രസന്ന ഭാവത്തിൽ തന്നെ എന്തെല്ലാമോ ചോദിച്ചു. അധികം സമയമില്ല.
പെട്ടെന്ന് ; കൈയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടുകൾ അവൾ അവന്റെ കൈക്കകത്ത് പിടിപ്പിച്ചു.
അവൻ അന്ധാളിച്ച് നോക്കി.
“നിന്റെ കൈയ്യിൽ പണം എല്ലാം തീർന്നെന്നു പറഞ്ഞില്ലേ ഇതിരിക്കട്ടെ.”
“വേണ്ട, ആവശ്യത്തിന് എന്റെ കൈയ്യിലുണ്ട്.”
“സാരമില്ല, എന്റെ വീതമായി ഇതു കൂടി ഇരിക്കട്ടെ.”
അവൾ തിരിച്ച് മേടിക്കാൻ സമ്മതിക്കാതെ പിന്നോട്ട് മാറി…
“ഗൗരി ഇത് മേടിക്ക് എനിക്ക് വേണ്ട”
“അത് നീ വച്ചോടാ”
സൈറൻ മുഴങ്ങി.
“ഗൗരി ഞാൻ പോകുകയാണ്, വിളിക്കണം.”
“വിളിക്കാം.”
“ബൈ..”
“ബൈ .. ദാ കയറ് വണ്ടി പോകുന്നു..” അവൾ പറഞ്ഞു.
അവൻ ഓടിവന്ന് കയറി..
വാതിൽക്കൽ നിന്ന് നോക്കുമ്പോൾ അവൾ അവനെ നോക്കി കൈ വീശി കാണിക്കുന്നതു കണ്ടു.
ഏതാനും നിമിഷങ്ങൾക്കകം ഇരുട്ടിൽ എല്ലാം മറഞ്ഞു.
എന്നന്നേക്കുമായി… പിന്നീടിതുവരെ ഗൗരിയെ കണ്ടിട്ടില്ല.
ഒരു തവണ ഫോൺ ചെയ്തു, പിന്നീട് ആ ഫോൺ നമ്പരിലും ആളില്ലാതായി.
എഴുത്തെഴുതി. ഒരു വിവരവുമില്ല. എന്നെന്നേക്കുമായി ഗൗരി മനസിൽ മാത്രം അവശേഷിക്കുന്നു. ശ്യാം ജീവിച്ചിരിക്കുന്നിടത്തോളം കാലം ; ഒരു തേങ്ങലായി.
ഗൗരിയുടെ കഥ അവസാനിക്കുന്നു. ഇനിയും ശ്യാമിന്റെ കഥകൾ തുടരുന്നതാണ്.
വാൽക്കഷ്ണം: പലഭാഗങ്ങളും മാറ്റി എഴുതേണ്ടിവരുന്നത് യഥാർത്ഥ സംഭവങ്ങൾ ആയതിനാൽ ഇന്ന് 40 വയസ് പ്രായമുള്ള ചിലർക്കെങ്കിലും ഏതാണ് നാട്, ആരാണ് ആളുകൾ എന്ന് മനസിലാക്കും എന്നതിനാലാണ്. ഈ കമ്പികഥകളിൽ ചേർച്ച കുറവ് വരുന്ന ഭാഗങ്ങൾ അതാണെന്ന് കരുതിയാൽ മതി. ഗൗരി എന്ന പേരു പോലും എഴുതി വന്നപ്പോൾ ഒരിടത്ത് യഥാർത്ഥ പേരു വന്നു പോയി!! അപകടകരം എന്ന് തോന്നിയതിനാൽ നിരവധി തവണ വായിച്ചതിനുശേഷമാണ് പ്രസിദ്ധീകരിക്കുന്നത്. ഗൗരി ഇന്ന് വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു എന്ന് കരുതുന്നു.
