ജാതകം ചേരുമ്പോൾ – 7 11

 

ഞാൻ താഴേക്ക് ചെന്നു കുറച്ച് മുഖങ്ങൾ ഒക്കെ കണ്ടു. പക്ഷെ അവളെ മാത്രം കണ്ടില്ല….

 

ഇനി എന്നെ കെട്ടാൻ വയ്യാണ്ട് നാട് വിട്ട് പോയോ……

 

അമ്മ:”ആ വന്നോ പോയി കാറിൽ കേറിക്കോ ഞങ്ങൾ ഇപ്പൊ വരാം. പിന്നെ കല്ലു മോളും അവരൊക്കെ ആദ്യമേ പോയി. ഇനി നമ്മളെ ഉള്ളു….”

 

ജീവിതത്തിൽ ആദ്യമായി…. എല്ലാത്തിനും ഒരു പാവ കണക്കെ നിന്ന് കൊടുക്കുന്ന പോലെ….

 

ക്ഷേത്രത്തിൽ വച്ച് തന്നെ ആണ് കല്ല്യാണം എല്ലാവരും റെഡി ആയി. ഞങ്ങൾ ക്ഷേത്രത്തിലേക്ക് പോവുകയാണ്….

 

മനസ്സിൽ ഒരായിരം ചോദ്യങ്ങൾ….

ഞാൻ കണ്ട എന്റെ സ്വപ്നം എന്റെ ജീവിതം…

 

അങ്ങനെ ഒന്നും ഇല്ലെങ്കിലും എന്തെങ്കിലും ഒക്കെ ആലോചിക്കണ്ടേ?….

 

ആലോചിക്കുന്നതിന് ഒടുവിൽ ക്ഷേത്രം എത്തി. അതികം ആളുകൾ ഒന്നും ഇല്ലെങ്കിലും. കുടുംബം ആയി തന്നെ അത്യാവശ്യം ആളുകൾ ഉണ്ടായിരുന്നു…

 

ക്ഷേത്രത്തിൽ എത്തിയപ്പോഴും ഞാൻ അവളെ തന്നെ തിരയുകയായിരുന്നു….

 

എല്ലാരും കൂടെ ഒരുമിച്ച് അമ്പല നടയിലേക്ക് നടന്നു അവർ അവിടെ ഉണ്ടായിരുന്നു.

 

കല്ല്യാണി തൊഴുകയാണ്….. തിരിഞ്ഞ് നിൽക്കുന്നതിനാൽ തന്നെ അവളുടെ മുഖം കാണാൻ സാധിക്കുന്നില്ല……

 

ലക്ഷ്മി ആന്റി:”നിങ്ങൾ എത്തിയോ…. വേഗം വാ… മുഹൂർത്തം ആവാൻ ആയി”

 

ഈ തള്ളക്ക് എന്ത് തിടുക്കം ആണ് ഇവരുടെ പരാക്രമം കണ്ടാൽ തോന്നും. ഞാൻ ഒളിച്ചോടി പോവാൻ നിൽക്കാണ് എന്ന്….

 

ആന്റിയുടെ ശബ്ദം കേട്ടിട്ടാവണം കല്ല്യാണി താൻ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യം വിട്ടിട്ട് തിരിഞ്ഞ് നോക്കി……

 

‘😳’

 

ഓരോ ദിവസവും അവളുടെ പുതിയ… രൂപങ്ങൾ ആണ് ഞാൻ കാണുന്നത്. അതും ഭംഗി കൂടുക എന്നല്ലാതെ കുറയുന്നില്ല…. പറയത്തക്ക വിധ അലങ്കാരമോ ആഭരണങ്ങളോ ഇല്ല എന്നിട്ടും എന്ത് ഭംഗി ആണ് കാണാൻ. വെള്ളയിൽ ഗോൾഡ് കലർന്ന പട്ടു സാരിയാണ് വേഷം അതിനു മാച്ചിങ് ആയിട്ടുള്ള ബ്ലൗസും….. അവളുടെ സൗന്ദര്യത്തിൽ പ്രതിഷ്ട്ട വെച്ച ദേവി പോലും മുങ്ങി പോവുന്ന പോലെ….. അത്രക്കും മനോഹരം….

 

ഞാൻ അവളുടെ അടുത്തായി നിന്നു. എല്ലാരും ചുറ്റിനും ഉണ്ട്…..

 

പൂജാരി:”ആദ്യം വധുവരൻമാർ മനസ്സ് തുറന്നൊന്നു പ്രാർത്ഥിക്കു….. ”

 

ഞാൻ വെറുതെ കണ്ണടച്ചു നിന്നു…. അല്ലാതെ എന്ത് ചെയ്യാൻ…

 

പൂജാരി :”ഇനി വരൻ വധുവിന്റെ കൈ പിടിക്കൂ….”

 

ഞങ്ങൾ രണ്ടുപേരുടെയും ഇടയിൽ മൗനം മാത്രമാണ്…. അവൾ താഴോട്ട് നോക്കി നിൽക്കുകയാണ്…..

 

ഞാൻ കൈ പിടിക്കുന്നില്ല എന്ന് കണ്ടിട്ടാവണം അമ്മ അവളുടെ കൈ എന്റെ കയ്യിൽ വച്ചു തന്നു… ഒരു നിമിഷം ഉള്ളിലൂടെ ഒരു തരിപ്പ് കയറിയത് പോലെ. അവളുടെ കൈക്ക് നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട് പേടിച്ചിട്ടാവുമോ.

ഇവളെ കെട്ടുന്നതിൽ ഞാൻ അല്ലേ പേടിക്കണ്ടേ?…

 

 

പൂജാരി നടയിൽ നിന്നും പൂജിച്ച താലി മാല എനിക്ക് കൈമാറി. ഞാൻ അതിലേക്ക് ഒന്ന് നോക്കി. ഒരു നേർത്ത ചെയിനിൽ ചെറിയ ഒരു ആലിലയിൽ ഒരു ചുവപ്പ് വജ്രം പതിപ്പിച്ച അതിമനോഹരമായ താലി..

 

ചുറ്റും നിശ്ചലമാണ്……

 

“ഈ ദിവ്യ നിമിഷത്തിൽ, ഈ താലിഇവളുടെ കഴുത്തിൽ കെട്ടുമ്പോൾ,നിങ്ങളുടെ ജീവിതം ബ്രഹ്മാനന്ദമായി മാറട്ടെ.”

പൂജാരിയിൽ നിന്നുമുള്ള ആ മറുപടി കല്ല്യാണിയുടെ കഴുത്തിൽ താലിമാല കെട്ടാനുള്ള സൂചന ആയിരുന്നു…

 

എന്റെ കൈ വിറക്കുന്നുണ്ടോ. ഒരു താലി കെട്ടുന്നത് ഒക്കെ ഇത്രക്കും ടെൻഷൻ അടിപ്പിക്കുന്ന കാര്യമാണോ……

 

ഞാൻ ചേച്ചിമാരെ ഒന്ന് നോക്കി

 

എന്ത് നോക്കി നിക്കാടാ വേഗം അങ്ങോട്ട്‌ കെട്ട് എന്നുള്ള ഭാവമായിരുന്നു അവിടെ…..

 

ഞാൻ കല്ല്യാണിയേ നോക്കി. അവൾ തല കുനിച്ചു തൊഴു കൈയോടെ നിൽക്കുകയാണ്.

 

ഇനി താലി കെട്ടരുതേ എന്ന് പറയാതെ പറയുകയാണോ….. 🤔

 

ഞാൻ താലി അവളുടെ കഴുത്തിലേക്ക് നീട്ടി… ഇനി ഇത് എങ്ങനെ കെട്ടും?… എന്റെ പരുങ്ങൽ കണ്ടിട്ടാവണം ചിറ്റയും വൈശുവും കൂടെ അവളുടെ മുടി ചെറുതായി പൊന്തിച്ചു

Leave a Reply

Your email address will not be published. Required fields are marked *