ജാതകം ചേരുമ്പോൾ – 7 11

 

മൈര്……

 

പിന്നെ ദേവുചേച്ചിടെ അടുത്ത് പോയി ഇരുന്നു.

 

കല്ല്യാണി അവളുടെ റൂമിൽ ആണെന്ന് അറിഞ്ഞു. ക്ഷീണം കാരണം ഉറങ്ങാൻ പോയതാണത്രേ…..

 

ഒന്നും കഴിക്കാത്തത് കൊണ്ട് തന്നെ നല്ല വിശപ്പ് ഉണ്ടായിരുന്നു. കഴിച്ച് കഴിഞ്ഞതും റൂമിലോട്ട് വിട്ടു

 

ഇനി അവിടെ ഇരുന്നിട്ടും വലിയ പ്രയോജനം ഇല്ല. കാരണം നല്ല രാത്രി ആയി തുടങ്ങിയിരുന്നു

 

ഫോൺ ഒക്കെ അപ്പോഴാണ് തുറന്നു നോക്കിയത് തന്നെ…….

 

നോക്കിയതും വിവേകിന്റെയും അവിനാഷിന്റെയും പത്തിരുപതു മെസ്സേജ് കാണാം…പിന്നെ പാറുവിന്റെയും.

 

ഞാൻ ആദ്യം തുറന്നത് പാറുവിന്റെ മെസ്സേജ് ആണ്. കുറച്ച് ഫോട്ടോസ് ആണ്. ലോഡ് ആവുന്നേ ഉള്ളു..

 

എന്റെയും കല്യാണിയുടെയും കല്ല്യാണ ഫോട്ടോസ് ആണ് അതെല്ലാം

 

കുറ്റം പറയരുതല്ലോ നല്ല ഫോട്ടോസ് ആയിരുന്നു. കല്ല്യാണിയുടെ സൗന്ദര്യം എടുത്ത് കാണിക്കുന്നുണ്ട്. ഇതൊക്കെ കണ്ടാൽ എന്നെ ഒക്കെ ആരെങ്കിലും ശ്രദ്ധിക്കുമോ…

 

കുശുമ്പ് ഒന്നും ഇല്ല ട്ടോ…..

 

ഞാൻ കുറച്ച് നേരം ആ ഫോട്ടോസിൽ നോക്കി ഇരുന്നു….

 

ശേഷം വിവേകിന്റെയും അവിനാഷിന്റെയും ഇൻബോക്സ് തുറന്നു….

 

ചറ പറ മെസ്സേജസ് ആയിരുന്നു എല്ലാത്തിനും മറുപടി കൊടുക്കാൻ മടി ആയത് കാരണം ഞാനും അവരും ഉള്ള ഒരു ഗ്രൂപ്പ്‌ ക്രീയേറ്റ് ചെയ്യാൻ തീരുമാനിച്ചു….

 

വിളിക്കാൻ ഒന്നും ഉള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ

 

ചാറ്റ് തന്നെ ആണ് നല്ലത്

 

ഗ്രൂപ്പ്‌ ക്രീയേറ്റ് ചെയ്തതിന് ശേഷം ഒരു ഹായ് അയച്ചു

 

അയച്ചതെ ഓർമ ഉള്ളു പിന്നെ അവരുടെ വക ചറ പറ മെസ്സേജ് ആണ്

 

ഉഫ് എന്തൊരു കരുതൽ ആണ് ഇവർക്ക്…

 

ഡാ കല്യാണം കഴിഞ്ഞോ, അവൾ എവിടെ, അവൾ എന്താ പറഞ്ഞത്…. ഫസ്റ്റ് നൈറ്റ്‌ എങ്ങനെ ആഘോഷിക്കാൻ ആണ് പ്ലാൻ… അങ്ങനെ…. അങ്ങനെ…..

 

മൈരന്മാർക്ക് എന്തൊക്കെ അറിയണം….

 

ഞാൻ പാറു അയച്ച ഫോട്ടോസ് അതെ പോലെ അവർക്ക് ഷെയർ ചെയ്തു

 

രണ്ടുപേരും സീൻ ആക്കി…..

 

അവിനാഷ് എന്തോ ടൈപ്പിങ്ങിൽ ആണ്…..

 

വിവേകിന്റെ വക ‘😳’ ഈ ഒരു ഇമോജി ആയിരുന്നു മറുപടി…

 

ശേഷം ഇരുവരും ടൈപ്പിംഗ്‌ ആയി

 

കാര്യമായി എന്തോ ടൈപ്പ് ചെയ്യിണ്ട്…

 

അങ്ങനെ കൊറച്ച് നേരത്തിനോടുവിൽ അവരുടെ റിപ്ലൈ വന്നു

 

അവിനാഷ്:”എടാ… ഇതാണോ നീ പറഞ്ഞ കല്ല്യാണി…. എന്റെ മോനെ എന്താടാ ഇത്. ഒരാൾക്ക് ദൈവം ഇത്ര ഒക്കെ സൗന്ദര്യം കൊടുക്കുമോ…. She is the last word of beauty man”

 

വിവേക്:”ഇവളെ കെട്ടാൻ ആണോടാ നായേ.. നിനക്ക് പറ്റില്ല എന്ന് പറഞ്ഞത്. നിന്നെ ഒക്കെ മടല് വെട്ടി അടിക്കണം… എന്നാലും നീ ആ കുട്ടിനെ പറ്റി എന്തൊക്കെ അവരാതം ആട പറഞ്ഞെ സൗന്ദര്യം ഉള്ളവരെ ബഹുമാനിക്കാൻ പടിക്കട ആദ്യം”

 

പുല്ല് വേണ്ടായിരുന്നു… ഞാൻ പറഞ്ഞില്ലേ… ഇത് ഇങ്ങനെ ഒക്കെ വരൂ എന്ന്…. 😐

 

ഞാൻ:”ഡേയ്…. ഒരുമാതിരി മറ്റേടത്തെ വർത്താനം പറയല്ലേ…..വെച്ച് പോടാ മൈരൻമാരെ…..”

 

എനിക്ക് ഇത് തന്നെ വേണം എല്ലാം എന്റെ തെറ്റാണ്.ഇവന്മാരോട് ആശ്വാസത്തിന് വേണ്ടി മെസ്സേജ് അയക്കാൻ പോയ എന്നെ മതിലോ പറയാൻ….. ഞാൻ ഫോൺ ഓഫ് ആക്കി വച്ചു കിടന്നു…..

 

കിടന്നെങ്കിലും ഉറക്കം വരുന്നില്ല…

 

കുറച്ച് നേരം കഴിഞ്ഞതും ഫോണിൽ നിന്നും തുരു തുരാ….നോട്ടിഫിക്കേഷൻ സൗണ്ട് ഞാൻ ഫോൺ ഓപ്പൺ ആക്കി.

 

ക്ലാസ്സ്‌ ഗ്രൂപ്പിൽ നിന്നാണ്… പഠിച്ചു കഴിഞ്ഞ് ഇറങ്ങിയതും ഉറങ്ങിയ ഗ്രൂപ്പ്‌ ആണ് അതിൽ നിന്നും എന്താ ഇത്ര മെസ്സേജസ്സ്…. ഞാൻ ഓപ്പൺ ചെയ്തു….

 

ശുഭം

 

കല്ല്യാണ ഫോട്ടോ വിവേക് ഗ്രൂപ്പിൽ ഇട്ടിരിക്കുന്നു. അടിയിൽ ഒരു ക്യാപ്ഷനും

 

‘നമ്മുടെ ക്ലാസ്സിന്റെ കണ്ണിലുണ്ണിയായ സിദ്ധാർത്തിന്റെ കല്ല്യാണമായിരുന്നു ഇന്ന് എല്ലാവരും അവനെ അനുഗ്രഹിക്കു…’

 

ഇതൊക്കെ എന്ത് തരം കഴപ്പാണ് എന്ന് എത്ര ആലോചിച്ചിട്ട് മനസ്സിലാവുന്നില്ല….

ഇവർ ആദ്യം മുതലേ ഇത്ര വലിയ ചെറ്റകൾ ആയിരുന്നോ….

Leave a Reply

Your email address will not be published. Required fields are marked *