എന്തായാലും അതിന്റെ ബഹളം ആണ് ഗ്രൂപ്പിൽ നടക്കുന്നെ… എല്ലാവരും അവളെ കുറിച്ചാണ് പറയുന്നത്. കുറച്ചുപേർ എഡിറ്റഡ് ആണ് എന്നും മറ്റു ചിലർ Ai ആണ് എന്നും ഒക്കെ പറയുന്നു
പിന്നെ കുശുമ്പ് ഇല്ലാത്ത പെണ്ണുങ്ങൾ അവൾ അത്രവലിയ ലുക്ക് ഇല്ല എന്നും. സിദ്ധു കാണാൻ സൂപ്പർ ആയിട്ടുണ്ട് എന്നും പറയുന്നുണ്ട്….
ആ ലാസ്റ്റ് പറഞ്ഞത് എനിക്ക് ഇഷ്ട്ടായി…
കുറേപേർക്ക് കല്ല്യാണം വിളിക്കാത്തത്തിലുള്ള ദേഷ്യവും കാണാം..
അവർക്ക് അറിയില്ലല്ലോ എന്റെ അവസ്ഥ
അങ്ങനെ അവരുടെ മെസ്സേജും വായിച്ചു കിടക്കുമ്പോൾ ആണ് ഡോറിൽ ഒരു മുട്ട് കേൾക്കുന്നത്……
ഞാൻ വാതിൽ അടച്ചിട്ടില്ല പോന്നോളാൻ പറഞ്ഞു
വാതിൽ തുറന്നു വരുന്ന ആളെ കണ്ട് എന്റെ മനസ്സ് ഒന്ന് പകച്ചു…..
കല്ല്യാണിയാണ് ഒരു സ്കൈ ബ്ലു കളർ ടി ഷർട്ടും…. ഗ്രെ കളർ പാവാടയുമാണ് വേഷം…. അവളുടെ കയ്യിൽ ഒരു ഗ്ലാസ്സ് പാല് കാണാം…..
അയ്യേ…. ഇവൾ ഇതെന്ത് ഭാവിച്ചാണ്. ഇവൾക്ക് ആ പാലും കൊണ്ട് അവളുടെ റൂമിൽ പൊക്കൂടെ…
അവൾ അകത്ത് കയറിയതും വാതിൽ അടച്ച് കുറ്റി ഇട്ടു……
ഇപ്പോൾ ആ റൂമിൽ ഞാനും അവളും മാത്രമാണ്….
ഞാൻ പെട്ടെന്ന് ചാടി എണീറ്റു….
“അതേയ്…. എന്ത് ഭാവിച്ച് ആണ്….”ഞാൻ അവളോടായി ചോദിച്ചു….
“പാല്…”അവൾ തല കുനിച്ച് മറുപടി പറഞ്ഞു.
ചെറിയ ഒരു നാണമുണ്ടായിരുന്നോ അവളുടെ ആ മറുപടിയിൽ….
ഏയ് എനിക്ക് തോന്നിയതാവും ഇവൾക്ക് അതൊന്നും ഉണ്ടാവാൻ ചാൻസ് ഇല്ല. അല്ല അതല്ലല്ലോ ഇപ്പോൾ ഇവിടുത്തെ വിഷയം..
“പാല് നീ കൊണ്ടുപോയി നിന്റെ അച്ഛന് കൊടുക്ക്….”
“ദേ സിദ്ധു ഞാൻ നിന്നോട് ഒരു തവണ പറഞ്ഞതാണ് എന്റെ വീട്ടുകാരെ പറ്റി ഒന്നും പറയരുത് എന്ന്….”
“പറഞ്ഞാൽ നീ എന്ത് ചെയ്യുമെടി കോപ്പേ… ഒരു പാവം ചെറുപ്പക്കാരന്റെ ജീവിതം നശിപ്പിച്ചിട്ട്… നിന്ന് ചെലക്കുന്നോ…. നിന്റെ വീട്ടുകാരെ പറ്റി പറയരുത് എന്ന് പോലും…
എടി എടി….. നിന്നെ എന്റെ തലയിൽ കെട്ടിവച്ചവർ അല്ലേടി നിന്റെ ഈ വീട്ടുക്കാർ…”
ഞാൻ എടുത്തടിച്ചത് പോലെ പറഞ്ഞു….
അതോടു കൂടി അവൾ നിശബ്ദമായി…
അവളുടെ മുഖം മങ്ങിയ പോലെ….
“ഞാൻ പാല് ഇവിടെ വെക്കുന്നുണ്ട് നിനക്ക് വേണമെങ്കിൽ കുടി…”അതും പറഞ്ഞവൾ കട്ടിലിൽ കയറി കിടന്നു….
ഇവൾക്ക് അപ്പോ പോവാൻ ഒന്നും ഉദ്ദേശം ഇല്ലേ…. 😳
“അല്ല എന്താണ് മോളുടെ ഉദ്ദേശം…”
“എന്ത് ഉദ്ദേശം….”
“നീ എന്ത് കണ്ടിട്ടാണ് എന്റെ കട്ടിലിൽ കയറി കിടക്കുന്നെ എന്ന്…”
“പിന്നെ ഞാൻ എവിടെ കിടക്കണം എന്നാണ് നീ പറയുന്നേ….”
“ദേ കല്ല്യാണി മനുഷ്യനെ വെറുതെ പ്രാന്ത് പിടിപ്പിക്കരുത് നിനക്ക് നിന്റെ റൂമിൽ കയറി കിടന്നാൽ എന്താ… അതോ നീ ഒരു ഭാര്യയുടെ അധികാരം കാണിക്കുകയാണോ…. അങ്ങനെ വല്ലതും ഒക്കെ ആണ് ഉദ്ദേശമെങ്കിൽ നടക്കൂല മോളെ…. കാല് വാരി നിലത്ത് അടിക്കും ഞാൻ. പറഞ്ഞില്ല എന്ന് വേണ്ട….”
അവൾ മൗനമാണ്. ഞാൻ പറഞ്ഞത് കേൾക്കാഞ്ഞിട്ടാണോ അതോ കേട്ട ഭാവം നടിക്കാത്തതാണോ…. എന്തായാലും ആദ്യത്തെ ആവില്ല….
അവൾ എനിക്ക് എതിർവശം ചെരിഞ്ഞു കിടക്കുകയാണ്…പെണ്ണിന്റെ ആകാര വടിവ് എടുത്തു കാണിക്കുണ്ട്… ചെരിഞ്ഞു കിടക്കുന്നത് കൊണ്ട് തന്നെ അവളുടെ പാവാട അവളുടെ പാദത്തിൽ നിന്നും കുറച്ച് മാറിയാണ് കിടക്കുന്നത് ആ സുന്ദരമായ പാദങ്ങൾ എനിക്ക് കാണാം എന്തൊരു നിറമാണ് ഒരു തരി രോമം പോലുമില്ല. ആ നേർത്ത സ്വർണ പാദസരം അവളുടെ കാലിന്റെ ഭംഗി കൂടുതൽ വർധിപ്പിച്ചത്പോലെ….
ദൈവമേ കണ്ട്രോൾ തരണേ…..
പുറത്ത് നല്ല മഴ ഉണ്ട് ജനൽപാളികൾ അടച്ചിട്ടില്ലാത്തത് കൊണ്ടുതന്നെ നല്ല തണുത്ത കാറ്റു റൂമിൽ വീശുന്നുണ്ട്. അതിന്റെ കൂടെ ഫാനിന്റെ കാറ്റും കൂടെ ആയപ്പോ പുതച്ച് മൂടി കിടന്നുറങ്ങാൻ വേണ്ടി മനസ്സ് വെമ്പി…
പക്ഷെ ഈ പൂതന ഇവിടെ കിടക്കുമ്പോൾ എങ്ങനെ ആണ്… 🥲
ഇവൾ രണ്ടും കല്പിച്ചാണ് ഇനിയും പറഞ്ഞ് കൊണ്ട് നിന്നിട്ട് കാര്യം ഇല്ല. അവളെ ഇനി തൊട്ടാൽ ചേച്ചിമാർ തെറ്റും അതും ഉറപ്പാണ്..
