അവൾ ഒന്നും മിണ്ടാതെ ഒരു ഡ്രെസ്സും ടവലും എടുത്ത് ബാത്‌റൂമിൽ കയറി…
ഞാനും പിന്നെ അവിടെ നിന്നില്ല താഴോട്ട് പോയി…
അമ്മമാർ എല്ലാം അടുക്കളയിൽ ആണ് തന്തമാർ എല്ലാം ഓരോന്ന് കത്തിവച്ചിരിക്കുകയാണ്
എന്താ എല്ലാവരുടെയും സന്ദോഷം…. 😤
പെട്ടന്ന് പുറത്തൊരു അടി. പാറുവാണ്….
അവളുടെ മുഖത്ത് ഒരു വഷളൻ ചിരി കാണാം… അതിന്റെ അർത്ഥം മനസിലാക്കാൻ കൂടുതൽ ആലോചിക്കേണ്ടി വന്നില്ല…..
ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല…
പിന്നീട് അങ്ങോട്ട് ലക്ഷ്മി ആന്റിയുടെ സ്നേഹപ്രകടനം ആയിരുന്നു……
ഞാൻ എല്ലാത്തിനും ചിരിച്ചു കൊടുത്തു..
പുതിയ പുതിയ കാര്യങ്ങൾ ഒക്കെ ആണ് ഇന്ന് ഇവിടെ നടക്കുന്നെ. ആരും ഭക്ഷണം ഒന്നും കഴിച്ചില്ലത്രേ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു എല്ലാരും..
ഇനി വരാൻ കല്ല്യാണി മാത്രമേ ഉള്ളു….
അവളെ കാത്തിരിക്കാൻ ഒന്നും എന്റെ വയർ സമ്മതിച്ചില്ല. ഞാൻ കഴിക്കാൻ ഇരുന്നു….
അപ്പോഴേക്കും കല്ല്യാണിയും കുളിയും നനയും കഴിഞ്ഞ് താഴെ എത്തിയിരുന്നു. അവൾ വന്നതും എന്റെ അടുത്തായി ഇരുന്നു.
പിന്നീട് ഞങ്ങൾ എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു.
കല്ല്യാണി ഇടക്ക് ഇടക്ക് ചൊറിയാൻ വരും എന്നല്ലാതെ വലിയ സംഭവവികസങ്ങൾ ഇല്ലാതെ ആ ദിവസം രാത്രിയായി….
ഇവളുടെ രാവിലത്തെ കഴപ്പ് രാത്രി മാറ്റികൊടുക്കാം എന്നുള്ള മൈൻഡ് ആയിരുന്നു എനിക്ക്.
ഞാൻ അവളെ കാത്ത് ബെഡിൽ തന്നെ കിടക്കുകയാണ് പക്ഷെ അവളെ മാത്രം കാണുന്നില്ല
ഇനി അവൾ വേറെ എവിടെങ്കിലും കിടക്കാൻ പോയിട്ടുണ്ടാവുമോ….
അപ്പോൾ എന്റെ പ്രതികാരം….
അങ്ങനെ ഓരോന്നും ആലോചിച്ച് ഇരിക്കുമ്പോൾ ആണ് ഡോറും തുറന്ന് കല്ല്യാണി കയറി വന്നത്. ടീഷർട്ടും പാവാടയും തന്നെ ആണ് വേഷം. കയറിയതും ഡോർ അവൾ തന്നെ ലോക്ക് ആക്കി….
കല്ല്യാണി തിരിഞ്ഞതും അവളെ തന്നെ നോക്കി നിൽക്കുന്ന എന്നെയാണ് കണ്ടത്. എന്റെ മുഖത്തെ ചിരികണ്ടതും അവളൊന്ന് ഞെട്ടിയപോലെ….
അവൾ പതിയെ വന്ന് കട്ടിലിന്റെ ഒരു അറ്റം പിടിച്ച് കിടന്നു…. ഞാൻ മറ്റേ അറ്റത്തും…
ലൈറ്റ് ഓഫ് ചെയ്തു ഇപ്പോൾ റൂമിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ശബ്ദം മാത്രമേ ഉള്ളു…..
ഞാൻ ഓരോന്ന് ആ ഓടികൊണ്ടിരിക്കുന്ന ഫാനിൽ നോക്കി ആലോചിച്ചുകൊണ്ടിരിക്കുകയാണ്
ഇവൾക്ക് ഇന്ന് പേടി ഒന്നും ഇല്ലേ…. ഇന്നാണെങ്കിൽ മഴയും ഇടിയും ഒന്നും തന്നെ ഇല്ല അല്ലെങ്കിലും ആവശ്യമുള്ള സമയത്ത് ഒന്നും ഉണ്ടാവില്ലാ….
ഞാൻ കല്ല്യാണിയേ ഒന്ന് നോക്കി…
അവളെ കണ്ടതും പെട്ടെന്നൊന്നു ഞെട്ടി. കട്ടിലിന്റെ സൈഡ് പിടിച്ച് കിടന്നവൾ ഇപ്പോൾ നോക്കിയപ്പോൾ എന്റെ തൊട്ട് അടുത്ത് കിടക്കുന്നു…..
അപ്പോൾ പേടി ഉണ്ട്….. ഞാൻ മനസ്സിൽ പറഞ്ഞ് ചിരിച്ചു…..
“അതേയ് അടുത്ത് കിടക്കുന്നത് ഒക്കെ കൊള്ളാം ഞാൻ ഞാൻ കേറി പിടിച്ചു എന്നൊന്നും പറഞ്ഞു വരരുത്…”
ഒരു മുന്നറിയിപ്പെന്നോണം ഞാൻ അവളോട് പറഞ്ഞു
പക്ഷെ അവൾ മൗനം മാത്രമാണ്….
പെട്ടന്നവൾ എനിക്ക് നേരെ തിരിഞ്ഞു കിടന്നു. അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ് എന്ന് എനിക്ക് ആ ഇരുട്ടിലും കാണാൻ കഴിഞ്ഞു….
“സിദ്ധു…. നിനക്ക് തോന്നുണ്ടോ… ഒരു പെണ്ണിന്റെ അനുവാദമില്ലാതെ അവളുടെ ശരീരം തൊടുന്നത്… നല്ലതാണ് എന്ന്… നിനക്കും സ്വന്തമായി നാല് ചേച്ചിമാർ ഇല്ലേ അവരോട് വേറെ ഒരുത്തൻ നീ ചെയുന്നത് പോലെ ചെയ്‌താൽ നിനക്ക് സഹിക്കുമോ..?”
അതും പറഞ്ഞ് അവൾ തിരിഞ്ഞു കിടന്നു..
പക്ഷെ എന്റെ മനസ്സ് മുഴുവൻ അവൾ പറഞ്ഞ കാര്യമായിരുന്നു…..
അവൾ പറഞ്ഞതല്ലേ ശരി?….അല്ല അതാണ് ശരി….
ഞാൻ ഇതുവരെ നടന്നത് എല്ലാം ഒന്നുകൂടെ ഓർത്തു…..
പക്ഷെ അതിൽ ഒന്നിൽപോലും കല്ല്യാണിയേ കുറ്റം പറയാൻ പറ്റുന്ന ഒരു കാര്യം പോലും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല….
എല്ലാം എന്റെ തെറ്റായിട്ടാണ് എനിക്ക് തോന്നിയത്…..അവൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കും എന്നല്ലാതെ ഒരിക്കൽ പോലും എന്നോട് മോശമായി പെരുമാറിയിട്ടില്ല…
