ജാതകം ചേരുമ്പോൾ – 7 11

 

ആ സോഫയിൽ പോയി കിടക്കാം… ഓരോരോ ഗതികേട് അല്ലാതെ എന്ത് പറയാം…..

 

ഞാൻ തലയിണയും പുതപ്പും എടുക്കാൻ തുനിഞ്ഞതും. കല്ല്യാണി കിടന്ന കിടപ്പിൽ തിരിഞ്ഞ് നോക്കി. ഞാൻ എന്ത് ചെയ്യാൻ പോവുകയാണ് എന്നുള്ള ഭാവമായിരുന്നു അത്.

 

‘നീ എന്ത് ചെയ്യാൻ പോവാണ്… “അവൾ ചോദിച്ചു

 

ഞാൻ:”തമ്പുരാട്ടി ഇങ്ങനെ പരന്ന് കിടക്കുകയല്ലേ അടിയൻ ആ സോഫയിൽ കിടന്നോളാം…..”

 

കല്ല്യാണി:”അതൊന്നും വേണ്ട എന്റെ അടുത്ത് കിടക്ക്….”

 

ഏഹ്ഹ്….. 😳

 

ഞാൻ കേട്ടത് മാറിപോയതാണോ….

 

“എന്ത് ഞാൻ കേട്ടില്ല…..”വിശ്വാസം വരാത്ത രീതിയിൽ ഞാൻ ഒന്നൂടെ ചോദിച്ചു….

 

“എന്റെ അടുത്ത് കിടന്നാൽ മതി എന്ന് ഞാൻ വേണേൽ കുറച്ചും കൂടെ നീങ്ങി കിടക്കാം…”

 

ഇവളുടെ കിളി പോയോ ഇനി……

 

“ഓഹ് പിന്നെ എന്റെ പട്ടി കിടക്കും നിന്റെ കൂടെ ഒന്ന് പോയേടി…… 😤”

 

“സിദ്ധു പ്ലീസ് ഡാ…. എനിക്ക്….. എനിക്ക് ഒറ്റക്ക് കിടക്കാൻ പേടി ആയിട്ടാണ്…. നീ അങ്ങോട്ട് പോയാൽ സത്യായിട്ടും ഞാനും വരും…. പ്ലീസ് ഡാ ഇവിടെ കിടക്ക്…”

 

ഇപ്പോഴാണ് ഞാനും അത് ഓർത്തത് ഇവൾ ഇവളുടെ റൂമിലും ഒറ്റക്ക്കായിരുന്നില്ല കൂടെ താര കൂടെ ഉണ്ടായിരുന്നു….

 

ഇവളെ കൊണ്ട് വലിയ തൊന്ദരവ് ആയല്ലോ ഇത്….

 

കല്ല്യാണി:”ഒരു ഏഴ് ദിവസം മതി…. പിന്നെ ഞാൻ എന്റൊപ്പം കിടക്കാൻ വേണ്ടി വാശിപിടിക്കില്ല….”

 

അതെന്താ ഒരു ഏഴ് ദിവസത്തിന്റെ കണക്ക്…

 

ഓ അങ്ങനെ പറ….മണിക്ക്യൻ പറഞ്ഞത് അനുസരിച് അവൾക്ക് പത്ത്‌ ദിവസമായിരുന്നു ആയുസ്സ് അതിന്റെ പേടി ആണ് പെണ്ണിന്…..

 

ഇപ്പൊ ഞാൻ കെട്ടിയില്ലേ ഇനി അതൊക്കെ നടക്കുമോ…. ഞാൻ വെറുതെ ഒന്ന് ആലോചിച്ചു…

 

കല്ല്യാണി:”പ്ലീസ്…..”

 

അവൾ കെഞ്ചുകയാണ്… അവൾ ഇങ്ങനെ കെഞ്ചുന്നത് കാണാൻ നല്ല സുഖം….🥰

 

ഞാൻ അവിടെത്തന്നെ കിടക്കാൻ തീരുമാനിച്ചു

 

രാത്രി…. അതും കല്ല്യാണിയുടെ ഒപ്പം ഒറ്റക്ക്…. ഓർക്കുമ്പോ തന്നെ കുളിര് കേറുന്നു…

 

ഞാൻ ലൈറ്റ് ഓഫ്‌ ആക്കി……

 

“അയ്യോ…..”എന്നുള്ള ഒരു അലർച്ച ആയിരുന്നു അത്…. പെട്ടന്ന് ഉള്ളതായത് കൊണ്ട് തന്നെ ഞാൻ അത്യാവശ്യം നല്ല രീതിക്ക് പേടിച്ചു……

 

“നിനക്കെന്താടി വയ്യേ……. 😡😤”

 

“ലൈറ്റ് ഓഫ്‌ ആക്കല്ലേ എനിക്ക് പേടിയാ….”

 

ആ ഇപ്പൊ എങ്ങനെ ഇരിക്കണു…..

 

“ദേ പുല്ലേ ഒന്നല്ലെങ്കിൽ ഞാൻ വേറെ എവിടെങ്കിലും പോയി കിടക്കും അല്ലെങ്കി ലൈറ്റ് ഓഫ്‌ ചെയ്യും എന്തെങ്കിലും ഒന്ന് നീ തീരുമാനിച്ചോ….”

 

“ലൈറ്റ് ഓഫ് ചെയ്യല്ലേടാ….”

 

ഞാൻ പിന്നെയും തലയിണയും… പുതപ്പും എടുക്കാൻ തുനിഞ്ഞതും….

 

“വേണ്ട… വേണ്ട…. ലൈറ്റ് ഓഫ് ചെയ്തോ”

 

അങ്ങനെ വഴിക്ക് വാടി…. 😏

 

ഞാൻ ലൈറ്റ് ഓഫ്‌ ചെയ്തു…. എന്നിട്ട് കട്ടിലിന്റെ മറുവശത്തായി കിടന്നു…

 

നെഞ്ചോക്കെ പട പട മിടിക്കുന്നു….

 

റൂമിൽ ഫുൾ ഇരുട്ടാണ്. എന്നാലും ചെറിയ വെട്ടം ഉണ്ട്….

 

ഞാൻ അവളെ ഒന്ന് നോക്കി അവൾ എനിക്ക് എതിർവശം തിരിഞ്ഞ് കിടക്കുകയാണ്…..

ഞാൻ ആണെങ്കിൽ മുകളിലോട്ട് നോക്കിയും…

 

“അതേയ്…. എന്റെ കൂടെ കിടക്കുന്നത് ഒക്കെ കൊള്ളാം പക്ഷെ….. കുറച്ച് കഴിഞ്ഞാൽ കുറ്റം പറഞ്ഞ് വരരുത്…. 😌”

 

ഞാൻ ഒന്ന് എറിഞ്ഞു നോക്കി

 

എറിഞ്ഞത് കൊണ്ടു എന്ന് തന്നെ പറയാം

 

“നീ എന്താ ഉദ്ദേശിച്ചത് ”

കല്ല്യാണി തിരിഞ്ഞ് കിടന്നു ചോദിച്ചു….

 

“അല്ല രാത്രി യിൽ എന്റൊപ്പം കിടക്കുന്നവരെ ഒക്കെ കേറി പിടിക്കുന്ന സ്വഭാവം എനിക്ക് ഉണ്ട്… പിന്നെ അതും പറഞ്ഞ് എന്റെ മെക്കട്ട് കേറരുത്….”

അതും പറഞ്ഞ് ഞാൻ ഒരു വഷളൻ ചിരി ചിരിച്ചു…….

 

ഇതൊക്കെ ചെയ്യുമ്പോ മനസിന് ഒരു സുഖം

 

“മോന്റെ മനസ്സിലിരിപ്പ് എനിക്ക് മനസ്സിലായി… അങ്ങനെ വല്ലോം സംഭവിച്ചാൽ നിന്റെ കൈ ഞാൻ വെട്ടും…..”

 

പെട്ടെന്നാണ് ഒരു വലിയ മുഴക്കത്തോടെ…. ഒരു ഇടി വെട്ടിയത്.. സ്വിച്ചിട്ടപോലെ കല്ല്യാണിയും നിശബ്ദയായി

Leave a Reply

Your email address will not be published. Required fields are marked *