ജാതകം ചേരുമ്പോൾ – 7 11

 

ഞാൻ കല്ല്യാണിയേ ഒന്നുകൂടെ നോക്കി… അവൾ എന്റടുത്ത് തന്നെ ഉണ്ട് …..

 

പിന്നെ ഞാൻ അവളെ ശല്ല്യം ചെയ്യാൻ പോയില്ല…… എന്തിന് ഒന്ന്‌ മിണ്ടാൻ പോലും……..

 

കാരണം അവൾ പറഞ്ഞത് അത്രമാത്രം മനസ്സിൽ കൊണ്ടിരുന്നു….

 

പുലിപോലെ വന്നത് എലിപോലെ പോയ അവസ്ഥ….

 

ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി….ഇന്നാണ് എല്ലാവരും കാത്തിരിക്കുന്ന ദിവസം. മാണിക്യൻ പറഞ്ഞതനുസരിച്ചു കല്ല്യാണി മരിക്കും എന്ന് പറഞ്ഞ ദിവസം. ഞാൻ അവളെ വിവാഹം കഴിച്ചെങ്കിലും എല്ലാവരുടെയും പേടി പൂർണമായി മാറാൻ ഈ ദിവസം കൂടെ കഴിയണമായിരുന്നു

 

ഇതിനിടക്ക് ഒരിക്കൽ പോലും ഞാൻ കല്ല്യാണിയേ ശല്യപെടുത്താൻ പോയില്ല… ഓരോന്ന് പറഞ്ഞ് സംസാരിക്കാൻ അവൾ വരുമായിരുന്നെങ്കിലും എല്ലാത്തിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറി. പതിയെ പതിയെ അവളും ഒന്നിനും വരാതെ ആയി.

 

ഇത്രയും ദിവസമത്രയും തറവാട്ടിൽ ഒരു മുറി മാത്രം ദിവസവും രാത്രി ലൈറ്റ് കത്തിയിരുന്നു… എന്നോട് പലതവണ ഓഫ്‌ ആക്കാൻ അവൾ പറഞ്ഞെങ്കിലും ഞാൻ കൂട്ടാക്കിയില്ല…

 

എല്ലാവരും ടെൻഷനിൽ ആണ്….പക്ഷെ അരുതാത്തത് ഒന്നും തന്നെ അന്ന് ഉണ്ടായില്ല… എല്ലാവർക്കും ഇപ്പോഴാണ് ആശ്വാസമായത്.. കല്ല്യാണിയുടെ മുഖത്തും ആ തെളിച്ചം കാണാം…

 

ഞങ്ങൾ ഇവിടെ വന്നിട്ട് ഒരുമാസം കഴിഞ്ഞിരിക്കുന്നു… ഇനിയും ഇവിടെ നിൽക്കണോ എന്ന് ചോദിച്ചപ്പോൾ… അവർ എനിക്ക് വേണ്ടി ആണ് ഇവിടെ നിൽക്കുന്നത് എന്നു പറഞ്ഞു. കല്ല്യാണിയുടെ ജാതക പ്രശ്നം കഴിഞ്ഞെങ്കിലും… അവളുടെ അച്ഛനും അമ്മയും ഏട്ടന്മാരും എല്ലാവരും രണ്ടുമാസം കൂടെ ഇവിടെ നിൽക്കാൻ തീരുമാനിച്ചു…..

 

കല്ല്യാണിയുമായുള്ള വിവാഹശേഷം ഞാൻ അരുതാത്ത സ്വപ്നങ്ങൾ ഒന്നും പിന്നെ കണ്ടില്ല….അതും ഒരു ആശ്വാസമായിരുന്നു

 

കാര്യമായി സംഭാവവികാസങ്ങൾ ഒന്നും ഇല്ലാതെ ഇരിക്കുമ്പോൾ ആണ് അച്ഛൻ ഒരു യാത്രയുടെ കാര്യം എന്നോട് അവതരിപ്പിക്കുന്നത്

 

അച്ഛൻ:”നാളെ നീ കല്ലുമോളെ കൂട്ടി കൊച്ചി വരെ ഒന്ന് പോണം… മോൾക്ക്‌ മൂന്ന് ദിവസം കൂടെ കഴിഞ്ഞാൽ കോളേജിൽ ഡാൻസ് കോമ്പറ്റിഷൻ ഉള്ളതാ അപ്പോൾ അതിന്റെ പ്രാക്ടീസ് ഉണ്ട്…. കഴിഞ്ഞ തവണ പരിക്കായത് കാരണം മോൾക്ക് പങ്കെടുക്കാൻ പറ്റിയില്ല. ഇപ്പോൾ ലാസ്റ്റ് ഇയർ അല്ലേ… ഇനി ഇതൊന്നും പറ്റില്ലല്ലോ.. അതും അല്ലെ അവിടെ പ്രിൻസിപ്പാലിനെ കണ്ട് ലീവിന്റെ കാര്യം കൂടെ സംസാരിക്കണം. നമ്മുടെ ആളാണ് ഞാൻ പറഞ്ഞിട്ടുമുണ്ട് കാര്യം. അത്കൊണ്ട് നീ ഒന്ന് വെറുതെ പോയാൽ മാത്രം മതി…”

 

(കല്ല്യാണി Msc ഫിസിക്സ്‌ ലാസ്റ്റ് ഇയർ ആണ്…)

 

ഞാൻ എതിർപ്പൊന്നും പറയാൻ നിന്നില്ല… ഇവിടം വിട്ട് കുറച്ച് നാളേക്കെങ്കിലും പോവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു….കൊച്ചി ആണ് അതിന് ബെസ്റ്റ് എന്ന് എനിക്കും തോന്നി. കാരണം ഞാൻ പഠിച്ചതും കൊച്ചി തന്നെ ആണ്.

 

 

 

 

 

അങ്ങനെ കൊച്ചിയിലേക്കുള്ള യാത്രയുടെ കാര്യത്തിൽ ഒരു തീരുമാനമായി. ഞാനും കല്ല്യാണിയും മാത്രമായുള്ള യാത്ര…

 

 

 

 

 

 

 

തുടരും……

 

 

 

എത്രത്തോളം നന്നായി എന്നറിയില്ല എങ്കിലും നിങ്ങളും നിങ്ങളുടെ അഭിപ്രായങ്ങൾ പറയു….

 

കല്ല്യാണിയുമായുള്ള യാത്ര എന്തായി തീരുമെന്ന് നമ്മുക്ക് നോക്കാം…. 🥰

Leave a Reply

Your email address will not be published. Required fields are marked *