ജീവിതം നദി പോലെ – 17 6അടിപൊളി 

തലയ്ക്കു ഭ്രാന്ത് പിടിക്കുന്നു. എന്ത് ചെയ്യും?

എന്റെ മനസ്സ് സമീറയിലേക്ക് പോയി. അവളെ ഞാൻ വിളിക്കണോ?

അവൾ ഇപ്പോൾ എന്ത് ചിന്തിക്കുന്നുണ്ടാവും? അവളുടെ കുഞ്ഞിന്റെ ചിരി, അവളുടെ മുഖത്തെ ആ വിഷാദം—എല്ലാം എന്റെ മനസ്സിൽ തെളിഞ്ഞു.

ഞാൻ ഫോൺ എടുത്തു, അവളുടെ നമ്പർ ഡയൽ ചെയ്തു.

“ഹലോ?” അവളുടെ ശബ്ദം, മൃദുവും ക്ഷീണിതവും.

“സമീറ, നിനക്ക്… നിനക്ക് ഓക്കേ ആണോ?” ഞാൻ ചോദിച്ചു.ഒരു നിമിഷത്തെ നിശ്ശബ്ദത.

“ഞാൻ… ഞാൻ ശ്രമിക്കുന്നു, അജൂ. പക്ഷേ, എന്റെ ഉമ്മ… അവർ എന്നെ വിളിച്ചു. അവർ എന്നോട് തിരിച്ചുവരാൻ പറഞ്ഞു. അവർ… അവർക്ക് എന്നെ വേണം, പക്ഷേ എന്റെ മതത്തിൽ ഒരാളെ വിവാഹം കഴിക്കണമെന്ന്…”

എന്റെ ഹൃദയം മുറുകി. “നീ… നീ തിരിച്ചുപോകാൻ ആലോചിക്കുന്നുണ്ടോ?”

“ഇല്ല!” അവളുടെ ശബ്ദം ഉറച്ചതായിരുന്നു. “ഞാൻ നിന്നോടൊപ്പം ഉണ്ട്, അജൂ. പക്ഷേ, എന്റെ കുഞ്ഞ്… അവൾക്ക് ഒരു സുരക്ഷിതമായ ജീവിതം വേണം. ഞാൻ… ഞാൻ പേടിക്കുന്നു എന്തെങ്കിലും…” അർദോക്തിയിൽ നിർത്തിയവൾ..

“നിനക്ക് ഒന്നിനെക്കുറിച്ചും പേടി വേണ്ട,” ഞാൻ പറഞ്ഞു, എന്റെ ശബ്ദത്തിൽ ഒരു ഉറപ്പ് വരുത്താൻ ശ്രമിച്ചു. “നിന്നെയും നിന്റെ കുഞ്ഞിനെയും ഞാൻ സംരക്ഷിക്കും. ഞാൻ… ഞാൻ നിന്നെ ഒരിക്കലും കൈ വിടില്ല.”

അവൾ ഒന്നും മിണ്ടിയില്ല, പക്ഷേ ഞാൻ അവളുടെ കരച്ചിൽ കേട്ടു. എന്റെ ഹൃദയം തകർന്നു. ഞാൻ അവളെ സ്നേഹിക്കുന്നു, പക്ഷേ എന്റെ ജീവിതം, എന്റെ പദ്ധതികൾ—ഇതൊക്കെ അവളെ വേദനിപ്പിക്കുമോ? ഞാൻ ഫോൺ കട്ട്‌ ചെയ്തു.

————————————————————-

രാത്രി പതിനൊന്ന് മണി കഴിഞ്ഞിരിക്കുന്നു. ഫ്ലാറ്റിൽ മങ്ങിയ വെളിച്ചം മാത്രം. മേശപ്പുറത്ത് ഒരു വിസ്കി ബോട്ടിലും, കൈയിൽ പകുതി കാലിയായ ഗ്ലാസും. ഞാൻ സോഫയിൽ ചാരിക്കിടക്കുന്നു, കണ്ണുകൾ അലക്ഷ്യമായി മേൽക്കൂരയിലേക്ക് നോക്കുന്നു. മുറിയിൽ ഒരു വിചിത്രമായ നിശ്ശബ്ദത. പെട്ടെന്ന്, ഒരു ശബ്ദം—

“അജു, എന്താ, ഇന്ന് ഒറ്റയ്ക്കിരുന്ന് ബോധം കെടാൻ തീരുമാനിച്ചോ?”

ഒരു നിമിഷം ഞാനൊന്ന് ഞെട്ടി. പിന്നെ മനസ്സിലായി, ഓഹ് മനസാക്ഷി മൈരൻ.

ഞാൻ: (ചിരിച്ചുകൊണ്ട്) ഓ, നിന്നെ ഞാൻ മറന്നു! എന്റെ മനസാക്ഷി, എന്താ, ഇന്ന് എന്റെ കൂടെ ഒരു പെഗ് അടിക്കാൻ വന്നതോ?

മനസാക്ഷി: (നർമ്മത്തോടെ) ഞാൻ മദ്യം കഴിക്കാറില്ല, അജു. പക്ഷേ, നിന്റെ ഈ കുടിയും കോപ്പും കണ്ടിട്ട് എനിക്ക് തലവേദന വരുന്നുണ്ട്. എന്തിനാ, ഓരോ രാത്രിയും ഇങ്ങനെ?

ഞാൻ: (ഗ്ലാസ് കയ്യിൽ എടുത്ത് കറക്കിക്കൊണ്ട്) ഒന്ന് റിലാക്സ് ചെയ്യാൻ, മനുഷ്യാ… ഓ, സോറി, മനസാക്ഷി! ജോലി, ടെൻഷൻ, എല്ലാം കൂടെ… ഇതൊക്കെ ഇല്ലെങ്കിൽ ഞാൻ എങ്ങനെ ഉറങ്ങും?

മനസാക്ഷി: ഓഹ് റിലാക്സേഷൻ, അല്ലേ? (വ്യങ്ങ്യമായൊരു ചിരിയോടെ എന്നാൽ ഗൗരവത്തിൽ) എനിക്കറിയാം, അജു. നിന്റെ ഈ “റിലേക്സേഷൻ” എന്ന് പറയുന്നത്, നിന്റെ തെറ്റുകളെ മറയ്ക്കാൻ വേണ്ടി മാത്രമാണ്.

ഞാൻ : (മൗനമായൊന്ന് ചിരിച്ചു..)

മനസാക്ഷി :അല്ല, ഒന്ന് പറ, ഇന്ന് ആരെയാണ് നീ വേദനിപ്പിച്ചത്?

ഞാൻ: (ചിരി നിന്ന്, ഗൗരവത്തോടെ) എന്ത്? ഞാൻ ആരെയും വേദനിപ്പിച്ചില്ല. (പുച്ഛത്തോടെ 😏)നിനക്ക് എന്താ, എപ്പോഴും എന്നെ കുറ്റപ്പെടുത്തണം, അല്ലേ?

മനസാക്ഷി: ഓ, കുറ്റപ്പെടുത്തലൊന്നും അല്ല, അജു. ഞാൻ നിന്റെ ഉള്ളിൽ ഉള്ളവനല്ലേ? നിന്റെ ഓരോ ചിന്തയും, പ്രവൃത്തിയും എനിക്കറിയാം.

ഞാൻ: (പെട്ടെന്ന് ദേഷ്യത്തോടെ) ഓ, നിനക്ക് എപ്പോഴും എന്റെ തെറ്റുകൾ മാത്രമേ കാണൂ, അല്ലേ? ഈ ലോകം അങ്ങനെയാണ്. നിനക്ക് ദയ ഉണ്ടെങ്കിൽ, അത് ഇവിടെ വർക്ക് ചെയ്യില്ല.

മനസാക്ഷി: (നിശ്ശബ്ദതയ്ക്ക് ശേഷം) ദയ… അത് നിന്റെ ഉള്ളിൽ ഇല്ലേ, അജു? സമീറയോട് നിനക്ക് ദയ ഉണ്ടല്ലോ. അവളോട് നീ എപ്പോഴും സ്നേഹത്തോടെ, ശാന്തമായാണ് ഇടപെടുന്നത്. അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പോലും, നിന്റെ ഓരോ സ്പർശനവും അവളെ വേദനിപ്പിക്കാതെ, സ്നേഹം നിറഞ്ഞതാണ്. എന്തുകൊണ്ടാണ്, അജു, ആ സ്നേഹം മറ്റുള്ളവരോട് നിനക്ക് കാണിക്കാൻ കഴിയാത്തത്?.സമീറ,അവളുടെ മനസ്സിനെ, അന്തസ്സിനെ, വ്യക്തിത്വത്തെ മാനിച്ചാണ് നീ പെരുമാറുന്നത്. എന്തുകൊണ്ടാണ്, അജു, ആ സ്നേഹം ഐഷുവിനോടോ, അസീനയൊടോ, സമയ്യയോടോ നിനക്ക് കാണിക്കാൻ കഴിയാത്തത്?

Leave a Reply

Your email address will not be published. Required fields are marked *