ഞാൻ: (മറുപടി പറയാതെ മൗനം..)
മനസാക്ഷി: (ആർദ്രതയോടെ) ശക്തി എന്നത് ക്രൂരതയല്ല, അജു. ശക്തി എന്നത്, നിന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ്, അവയെ തിരുത്താൻ ധൈര്യം കാണിക്കലാണ്. നിന്റെ ഉള്ളിൽ ഒരു യുദ്ധം നടക്കുന്നുണ്ട്. ഒരു വശത്ത്, ഈ ക്രൂരമായ മുഖം മൂടി. മറുവശത്ത്, സമീറയോട് നീ കാണിക്കുന്ന ആ നല്ല മനുഷ്യൻ. ഏത് അജുവിനെയാണ് നിനക്ക് ജീവിക്കാൻ വേണ്ടത്?
ഞാൻ: (കണ്ണുകൾ നിറഞ്ഞ്) ഞാൻ… ഞാൻ ആഗ്രഹിക്കുന്നു… എനിക്ക് മാറണം. പക്ഷേ, എനിക്കറിയില്ല… എനിക്ക് എങ്ങനെ തുടങ്ങണമെന്ന്.
മനസാക്ഷി: (ആശ്വാസത്തോടെ) ആദ്യത്തെ ചുവട് നീ ഇപ്പോൾ വെച്ചു, അജു. നിന്റെ തെറ്റുകൾ തിരിച്ചറിയുക എന്നത് തന്നെയാണ് ആ തുടക്കം. നാളെ, ഐഷുവിനോട് സംസാരിക്കൂ. അവളോട് ക്ഷമ ചോദിക്കൂ. സമയ്യയെ വിളിക്കൂ, അവളോട് നിന്റെ സ്നേഹം പറയൂ. ആലീസിനോട് നിന്റെ തെറ്റ് തുറന്നു പറയൂ. ഓരോ ചെറിയ ചുവടും നിന്നെ ആ നല്ല മനുഷ്യനിലേക്ക് അടുപ്പിക്കും.
ഞാൻ: (നെടുവീർപ്പോടെ) ഞാൻ ശ്രമിക്കാം. പക്ഷേ, എനിക്ക് പേടിയാണ്… ഞാൻ വീണ്ടും പരാജയപ്പെട്ടാലോ?
മനസാക്ഷി: (ചെറു ചിരിയോടെ) ഞാൻ ഇവിടെ ഉണ്ട്, അജു. നിന്റെ ഓരോ ചുവടിനും ഞാൻ നിന്റെ കൂടെ ഉണ്ട്. നിന്റെ മനസാക്ഷി ഒരിക്കലും നിന്നെ കൈവിടില്ല. ഇപ്പോൾ, ആ ഗ്ലാസ് വെക്ക്. ഇന്ന്, നിന്റെ ഉറക്കം മദ്യത്തിന്റെ അല്ല, നിന്റെ ഉള്ളിലെ ശാന്തിയുടെ ആയിരിക്കട്ടെ.
ഞാൻ ഗ്ലാസ് മേശപ്പുറത്ത് വെച്ചു. എന്റെ കണ്ണുകൾ മങ്ങിയ വെളിച്ചത്തിൽ തിളങ്ങുന്നുണ്ട്—പശ്ചാത്താപത്തിന്റെയും, ഒരു പുതിയ തുടക്കത്തിന്റെ പ്രതീക്ഷയുടെയും തിളക്കം. മുറിയിൽ വീണ്ടും നിശ്ശബ്ദത. പക്ഷേ, ഇപ്പോൾ ആ നിശ്ശബ്ദതയിൽ ഒരു ശാന്തി ഉണ്ടായിരുന്നു. മെല്ലെ ഞാൻ ഉറക്കത്തിലേക്ക് വീണു..
സൂര്യന്റെ ആദ്യകിരണങ്ങൾ എന്റെ മുഖത്ത് പതിച്ചപ്പോൾ, കണ്ണുകൾ തുറന്നു. രാത്രിയിലെ മനസാക്ഷിയുമായുള്ള സംഭാഷണം മനസ്സിൽ ഇപ്പോഴും തങ്ങിനിൽപ്പുണ്ട്. പക്ഷേ, വിചിത്രമായി തോന്നിയത്, എനിക്ക് പ്രതീക്ഷിച്ചത്ര കുറ്റബോധം ഇപ്പോൾ തോന്നുന്നില്ല എന്നതാണ്. അതിനു പകരം, ഒരു വിചിത്രമായ ശാന്തി—ഒരു പുതിയ തുടക്കത്തിന്റെ തോന്നൽ പോലെ. പതിവ് ദിനചര്യകളും, വർക്ക് ഔട്ടും കഴിഞ്ഞപ്പോൾ നേരം എട്ടു കഴിഞ്ഞു. കള്ള് കുടിക്കുന്ന രാത്രികളെ ഞാൻ രാവിലെ വർക്ക് ഔട്ട്ൽ കൂടുതൽ വിയർത്താണ് ബാലൻസ് ചെയ്യുന്നത്. ഇനിയിപ്പോൾ ഷോപ്പിലേക്ക് പോകണം. എന്തോ ഒരു മടുപ്പ് പോലെ…
————————————————————-
ഉച്ചയായപ്പോഴേക്കും ഏകദേശം എല്ലാ പണികളും തീർന്നു, ഇനിയിപ്പോൾ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല..
ജോസ് വന്നിട്ടില്ല എന്ന് അനൂപ് പറഞ്ഞു. ഏതോ ധ്യാനത്തിന് പോയേക്കുവാണത്രെ. ഇക്കയോട് നേരിട്ട് പെർമിഷൻ വാങ്ങിച്ചിട്ടുണ്ട്. ഞാൻ സീനയെ വിളിച്ചു ഒരാഴ്ച ജോസിന്റെ ഡ്യൂട്ടി ഏൽപ്പിച്ചു. അവൾക്ക് വലിയ സന്തോഷം. എന്തായാലും ഇടയ്ക്ക് എനിക്ക് കാലകത്തി തന്നൊരുത്തിയല്ലേ എന്നത് അല്ലാതെ ആ ജോലി അവളെ ഏൽപ്പിക്കാൻ എനിക്ക് പ്രത്യേകം കാരണമൊന്നും ഇല്ലായിരുന്നു.
അക്കച്ചിയെയും, ഐഷുവിനെയും കുറിച്ചോർത്തപ്പോൾ വീണ്ടും ഒരു നീറ്റൽ. അവരെ തല്ക്കാലം ഇപ്പോൾ കാണേണ്ട. ആകെ കലങ്ങി മറിഞ്ഞിരിക്കുന്നു മനസ്സ്.
ഞാൻ ഫോൺ എടുത്ത് സമീറയുടെ നമ്പർ ഡയൽ ചെയ്യാൻ നോക്കി.പിന്നെ വേണ്ടെന്നു വച്ചു. “ അവളെ കാണണം,” ഞാൻ മനസ്സിൽ പറഞ്ഞു. “അവൾ എന്റെ ജീവിതത്തിലെ ഒരു വെളിച്ചമാണ്. എന്റെ എല്ലാ ഇരുട്ടുകളെയും മറികടക്കാൻ അവൾക്ക് കഴിയും.”
വൈകുന്നേരം അനൂപിനെ ബാക്കി കാര്യങ്ങൾ ഏൽപ്പിച്ചു, കാറിന്റെ താക്കോൽ എടുത്ത് തിരുവനന്തപുരത്തേക്കുള്ള യാത്ര തുടങ്ങി. റോഡിലൂടെ കാർ ഓടുമ്പോൾ, മനസ്സിൽ ഒരു കുളിർമ. സമീറയുടെ അടുത്തേക്കുള്ള ഓരോ യാത്രയും മനസ്സിനെ കുളിരണിയിപ്പിക്കും.
————————————————————-
ഞാൻ കാർ നിർത്തി, മുറ്റത്തേക്ക് നടന്നു.സമീറ, വാതിൽക്കൽ നിന്ന് എന്നെ കണ്ടു. അവളുടെ മുഖത്ത് ഒരു ആശ്വാസത്തിന്റെ പുഞ്ചിരി വിരിഞ്ഞു, പക്ഷേ അവളുടെ കണ്ണുകളിൽ ഒരു ആഴമായ വിഷാദം ഇപ്പോഴും ഒളിഞ്ഞിരുന്നു.
