ജീവിതം നദി പോലെ – 2അടിപൊളി  

ആ ചിരി വിടർന്ന ചുണ്ടുകൾ ഒന്ന് കൂടി നുകർന്നു, ഞാൻ ബെഡിലേക്ക് മലർന്നു വീണു. മുകളിലേക്ക് നോക്കി കൈകൾ വിരിച്ചു കിടന്നു. വല്ലാത്തൊരനുഭൂതി.. ഇപ്പോൾ എന്റെ മനസ്സിൽ ഒന്നുമില്ല, അനിർവചനീയമായ സന്തോഷം മാത്രം

എന്റെ വശത്തായി കിടന്ന അക്കച്ചി എന്റെ വിരിച്ചു വച്ച കൈവണ്ണയിലേക്ക് തല കേറ്റി വച്ച ശേഷം മുഖം എന്റെ നെഞ്ചിലും, കക്ഷത്തിനുമിടയ്ക്കായി വച്ചു ആ വണ്ണമുള്ള കൈയാൽ എന്നെ ചുറ്റി..

ഞാൻ തല ചെരിച്ചവരെ നോക്കി

“അക്കച്ചി “…

“മ്മ് എം “..

“പോകണ്ടേ … വന്നിട്ട് ഒരു മണിക്കൂറോളം ആയി, സമയം നാലര കഴിഞ്ഞു “… ചുമരിലെ ക്ലോക്കിൽ നോക്കി ഞാൻ പറഞ്ഞു…”

“മ്മ് മം.. ഡാ പൊന്നേ ഇങ്ങനെ കിടക്കാൻ എന്തൊരു സുഖമാ “.. അവൾ ഒന്നുടെ ചേർന്നു.

“അത് നേരാ ഇങ്ങനെയൊരു ചരക്കിനെ കെട്ടിപ്പിടിച്ചു കിടക്കാൻ എന്താ സുഖം “.. ഞാൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..

കവിളിൽ പിടിച്ച കൈയിൽ അവളൊരു അടി തന്നു,, എന്നിട്ട് കണ്ണുരുട്ടി “ചരക്കോ?”…

ഞാൻ ഒരു തിരിയലിനു അവളുടെ മുകളിൽ കയറി, കൈകൾ രണ്ടും എന്റെ കൈയിൽ ആക്കി, എന്നിട്ട് മുഖം പരമാവധി ചേർത്തു

“അതേ ചരക്ക് തന്നെ,” കൈ ഫ്രീ ആക്കി വയറിനു സമീപം ഇക്കിളിയാക്കി..

അവൾ ഇളകി മറിഞ്ഞു ചിരിച്ചു വിക്കി “ഡാ കളിക്കല്ലേ എനിക്ക് ശ്വാസം മുട്ടുന്നു.. 😂”

“എങ്കിൽ പറ നീ എന്റെ ചരക്കാണെന്ന് പറ..”ഞാൻ വീണ്ടും കൈ ചലിപ്പിച്ചു..

അക്കച്ചി ഇളകിയാർത്തു,”ആാാ ഹാ അതേ ഞാൻ നിന്റെ ചരക്ക് ആണേ.. ഇനിയൊന്നും ചെയ്യല്ലേ “.

“ആ, അന്ത ഭയമിരിക്കണം.”

ഞാൻ എഴുന്നേറ്റ് കൈ പിടിച്ചു അവളെ കൂടി എഴുന്നേപ്പിച്ചിരുത്തി…

“അപ്പോൾ ഇങ്ങനെ കുറുകാനൊക്കെ അറിയാമല്ലേ, പെണ്ണേ ”

“അത്, പെണ്ണിനെ ഉണർത്താൻ അറിയുന്ന ആണിന്റെ അടുത്ത് ഏത് ഫൂലൻ ദേവിയും …”

അവൾ എന്റെ മൂക്കിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

“തെമ്മാടി, എന്തൊക്കെയാ എന്നെക്കൊണ്ട് പറയിപ്പിച്ചതും, ചെയ്തതും ” അവൾ ചുണ്ട് കോട്ടി..

“എനിക്കൊന്നു കൂടി അതൊക്കെ ആവർത്തിക്കണമെന്നുണ്ട്, “ഞാൻ കട്ടിലിലേക്ക് വീണു..

അവൾ ഉരുണ്ട് മാറി ബാത്രൂമിൽ കയറി..

“അപ്പുറത്തെ റൂമിൽ ബാത്രൂം ഉണ്ട്.. പോയി ഫ്രഷ് ആയി വാടാ തെമ്മാടി ” അവൾ വിളിച്ചു പറഞ്ഞു.

ഞാൻ ഒന്നു മൂരി നിവർന്നു, നിലത്തു നിന്ന് ഷഡ്ഢിയുമെടുത്തു, കൈകൾ വലിച്ചു കുടഞ്ഞു അവൾ പറഞ്ഞ ബാത്‌റൂമിലേക്ക് പോയി.

15 മിനിറ്റ് കൊണ്ട് ഞങ്ങൾ രണ്ടു പേരും റെഡിയായി ഇറങ്ങി.

അവൾ ഹാളിൽ ഇരുന്ന ഒരു കവർ എടുത്തു, എന്നിട്ട് എന്നെ നോക്കി കണ്ണിറുക്കി.

കള്ളി.. മനഃപൂർവം ഇവിടെ വച്ചു പോയതാണ്..

വീട് പൂട്ടി ഇറങ്ങി. വെയിൽ താണിരിക്കുന്നു. ചെറിയൊരു മഴ വരുമെന്ന് തോന്നിപ്പിച്ചു കൊണ്ട് ആകാശത്തിൽ അവിടവിടായി കുറച്ചു കാർമേഘങ്ങളുണ്ട്.

വണ്ടിയിൽ കേറാൻ തുടങ്ങിയ ഉടനെ, ഒരു മിനിറ്റ് എന്ന് പറഞ്ഞു അവൾ തിരിച്ചു വീട്ടിനുള്ളിലേക്ക് കയറി ഞാൻ ഗേറ്റിനു അഭിമുഖമായി വണ്ടി നിർത്തി.

അക്കച്ചി ഇറങ്ങി വന്നു, ഒരു കവർ ഉണ്ടായിരുന്നു. അത് വണ്ടിക്കുള്ളിലേക്ക് ഇട്ടു. അവർ ഗേറ്റ് തുറന്നു..

ഞാൻ വണ്ടി പുറത്തേക്കിറക്കി. ഗേറ്റ് അടച്ചു അവർ വന്നു വണ്ടിയിൽ കയറി. ഞാൻ വണ്ടി മുന്നോട്ടെടുത്തു.

അവർ ആ കവർ കൈയിൽ എടുത്തു.

“ഇത് നിനക്കാണ്, ഇക്കാ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ കൊണ്ടു വന്നതാണ്. ഉപയോഗിക്കാൻ അറിയാത്തത് കൊണ്ട് ഞാൻ എടുത്തില്ല. നിന്റെ പുതിയ സിം ഇതിലിട്ടോ.”

അവരത് പറഞ്ഞു കൊണ്ട് ആ ഫോൺ വണ്ടിയുടെ ഗ്ലോവ് ബോക്സിനുള്ളിലേക്ക് ഇട്ടു.

“ഷേയ്യ്, ഇതൊന്നും വേണ്ടായിരുന്നു അക്കച്ചി ” ഞാൻ ചുമ്മാ ഫോർമാലിറ്റിക്ക് പറഞ്ഞു.

“അതെന്ത്? ഞാൻ തന്നത് നിനക്കിഷ്ടപ്പെട്ടില്ലേ”

അവരുടെ മുഖം മാറി. കുറച്ചു മുൻപ് എന്നോട് കൊഞ്ചിക്കൊണ്ട് നെഞ്ചിൽ കിടന്നവളാ, എത്ര പെട്ടെന്നാണ് സ്വഭാവം മാറിയത്. ഇതെന്തൊരു ജീവി?

“എന്റെ പൊന്നേ.. ഞാൻ ഒരു ഫോർമാലിറ്റിക്ക് പറഞ്ഞതാ.. അക്കച്ചി എന്ത് തന്നാലും എനിക്കിഷ്ടമാ. അതല്ല പെണ്ണേ കുറച്ചു മുൻപ് നടന്നതൊക്ക മറന്നു പോയോ?”

“സോറി, ഡാ ആരെങ്കിലും എന്നോട് മറുത്തു പറഞ്ഞാൽ എനിക്കത് സഹിക്കാൻ കഴിയില്ല. അതാണ്.. പിന്നെ മരിച്ചാലും ഇപ്പോൾ നടന്നതൊന്നും ഞാൻ മറക്കില്ല “. അവർ പറഞ്ഞു നിർത്തി.

ഞാൻ ഒന്നു ചിരിച്ചു..

“അജു, കുറച്ചു കാര്യം പറയട്ടെ നീ മുഴുവനും കേൾക്കണം. ഇന്ന് നീ എനിക്ക് തന്ന സുഖം ഞാനൊരിക്കലും മറക്കില്ല. പക്ഷേ ഞാൻ ഒരു വിവാഹിതയായ സ്ത്രീയാണ്, ആരെങ്കിലും എന്തെങ്കിലും അറിഞ്ഞാൽ പിന്നെ എനിക്കൊരു നിലനിൽപ്പില്ല. കുടുംബത്തിൽ ആരുടേയും മുഖത്തു നോക്കാൻ പറ്റില്ല അങ്ങനെ വന്നാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല. നമുക്കിടയിൽ ഉള്ളത് നമ്മൾ മാത്രം ഉള്ളപ്പോൾ, അല്ലാത്തപ്പോൾ എല്ലാം പഴയത് പോലെ.

ഇന്ന് അപ്പൂന്റെ വീട്ടിൽ വച്ചു നീ തൊട്ടപ്പോൾ ഞാൻ ഒന്ന് പതറിപ്പോയി.പക്ഷേ ഇനിയൊരിക്കലും അങ്ങനെ ചെയ്യരുത്. നമ്മൾക്കായി ഞാൻ അവസരം ഒരുക്കും, അപ്പോൾ മാത്രമേ പാടുള്ളു. നിന്റെ പ്രായം ചിലപ്പോൾ നിനക്ക് നിയന്ത്രണം തരില്ല, അത് കൊണ്ടാണ് ഞാൻ ഇതൊക്കെ എടുത്തു പറയുന്നത്.

നീ എന്നെ വിളിക്കണ്ട, ഞാൻ അങ്ങോട്ട്‌ വിളിച്ചോളാം. സൂക്ഷിച്ചു പോയാൽ നമുക്ക് തന്നെയാണ് നല്ലത്. അത്കൊണ്ട് നീ എന്നെ അനുസരിക്കണം ” അവർ പറഞ്ഞു നിർത്തി.

“സമയ്യ,” ഞാൻ ഉറച്ച ശബ്ദത്തിൽ വിളിച്ചു.

പേരെടുത്തു ഞാൻ വിളിച്ചപ്പോൾ അവർ ഒന്നു ഞെട്ടി, “ഇതൊന്നും എനിക്ക് സമ്മതമല്ല. ഇനി മുതൽ ഞാൻ പറയും, നീ കേൾക്കും. മനസ്സിലായോ?” ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

അവരുടെ മുഖം വിവർണ്ണമായി, ആ മുഖത്ത് ദേഷ്യവും -ഭയവും ഒരു പോലെ കാണപ്പെട്ടു.

ആ മുഖം കണ്ടു ഞാൻ പൊട്ടിച്ചിരിച്ചു 😂😂

“ശ്വാസം വിട് അക്കച്ചി “… എന്റെ ചിരിയും, കളിയാക്കലും കണ്ടപ്പോൾ ആണ് ഞാൻ അവരെ പറ്റിച്ചതാണെന്ന് മനസ്സിലായത്.

“പേടിച്ചു പോയോ “😜

ആ മുഖത്ത് ചമ്മലും, എന്നെ പച്ചക്ക് തിന്നാലുള്ള ദേഷ്യവുമുണ്ടായിരുന്നു,

“നിന്നെ ഞാൻ ” അവരെന്റെ ദേഹത്ത് വിരലുകളാഴ്ത്തി..

“ആാാാ, യോയോ കൈ എടുക്കു അക്കച്ചി, വേദനിക്കുന്നു.. ദേ വണ്ടി കൈയിൽ നിന്ന് പോകും ” ഞാൻ വേദന കൊണ്ട് നിലവിളിച്ചു.

അവർ കൈയെടുത്തു കണ്ണുരുട്ടി എന്നെ നോക്കി..

ആ നഖം കൊണ്ട് എനിക്ക് നീറുന്നുണ്ടായിരുന്നു.

“ദുഷ്ട, എന്ത് പണിയാ കാണിച്ചത്. എനിക്ക് ശരിക്കും വേദനിച്ചൂട്ടോ.. സസ്” ഞാൻ മുളക് കടിച്ചത് പോലെ പറഞ്ഞു.

“കണക്കായിപ്പോയി, എന്റെ ജീവൻ ഒരു നിമിഷം പോയി. നിനക്ക് എല്ലാം തമാശ. വണ്ടി ഓടിക്കുകയായിപ്പോയി ഇല്ലെങ്കിൽ തല ഞാൻ തല്ലിപ്പൊളിച്ചേനെ ” അക്കച്ചി സീറ്റിലേക്ക് അമർന്നിരുന്നു.

“ഞാൻ ചുമ്മാ പറഞ്ഞതല്ലേ. അക്കച്ചി പേടിക്കേണ്ട ഇതാരും അറിയില്ല. ഇതൊക്കെ മനസ്സിലാക്കാനുള്ള ബോധമെനിക്കുണ്ട്. ഇന്ന് അവിടെ വച്ചു നടന്നത് ഇനിയൊരിക്കലും ആവർത്തിക്കില്ല. ആദ്യനുഭവം ആയതു കൊണ്ട് പറ്റിപ്പോയതാണ്.” ഞാൻ അവരെ കൂളാക്കി.

Leave a Reply

Your email address will not be published. Required fields are marked *