ടീച്ചർമാരുടെ കളിത്തോഴൻ – 3 153

“ കണ്ണന് പഠിക്കാനൊന്നുമില്ലേ…” കാപ്പി കുടിച്ച് തീരാറായപ്പോൾ അവൾ ചോദിച്ചു. “ അംബിക ടീച്ചർ കഴിഞ്ഞയാഴ്ച വഴിയിൽവച്ച് കണ്ടപ്പൊ യൂണിവേഴ്സിറ്റി പരീക്ഷയാണെന്നോ മറ്റോ പറഞ്ഞിരുന്നു.”

“ ആണോ… ടീച്ചർ മറ്റെന്തെങ്കിലും പറഞ്ഞോ?” അവൻ ആകാംക്ഷയോടെ ചോദിച്ചു.

“ ഹ്മ്ംം… സതീശേട്ടന്റെ ശല്യം കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും കേസ് കൊടുക്കേണ്ടി വരുമെന്നും ഒക്കെ. പറഞ്ഞുതിരുത്തുന്നേൽ ആയിക്കോളാൻ. ടീച്ചർക്ക് അറിയില്ലല്ലോ എന്റെ അവസ്ഥ. അതൊക്കെ പോട്ടെ… പറഞ്ഞില്ലല്ലോ, ഈ വട്ടം എക്സാം എഴുതുന്നില്ലേ? പഠിക്കുന്നതൊന്നും കാണുന്നില്ല.”

ഒരു നിമിഷം ആലോചിച്ച ശേഷം അവൻ നിഷേധാർത്ഥത്തിൽ തല ആട്ടുന്നത് കണ്ടു. അവൾ സംശയത്തോടെ നെറ്റി ഒന്ന് ചുളിച്ചു.

“ ഇനി എന്തിനാ? ഞാൻ പഠിക്കണമെന്നും ഉയരണമെന്നും ഒക്കെ ആഗ്രഹമുണ്ടായിരുന്ന രണ്ട് പേരിന്നില്ല… മുന്നോട്ടുള്ള വെളിച്ചം നഷ്ടപ്പെട്ടു.”

“ അങ്ങനെ പറയരുത് കണ്ണാ… ഇരുട്ടാണെങ്കിലും മുന്നോട്ട് നടന്നോണ്ടേയിരിക്കണം. ജീവിച്ചിരിക്കുകയെന്നതാ പ്രധാനം. ഓരോ ദിവസങ്ങളായി തള്ളി നീക്കാൻ പഠിക്കണം. അപ്പോഴാകും പ്രതീക്ഷിക്കാത്ത ചില സന്തോഷങ്ങൾ വീണ് കിട്ടുക… ജീവിതത്തിന് അപ്പൊ പുതിയൊരു വെളിച്ചമൊക്കെ കിട്ടും. ”

“ എന്തേ.. ചേച്ചിക്ക് അങ്ങനെ എന്തേലും വെളിച്ചം കിട്ടിയിട്ടുണ്ടോ? കൊല്ലം കൊറേയായില്ലേ രാത്രി സതീശന്റെ കുടിച്ചിട്ട് വന്നിട്ടുള്ള പുളിച്ച തെറിയും തല്ലുമൊക്കെ കൊള്ളുന്നു. വേദന സഹിക്കാതുള്ള കരച്ചിൽ ഇങ്ങ് വരെ കേൾക്കാം. എന്ത് വെളിച്ചമാ അതീന്ന് കിട്ടിയിട്ടുള്ളത്…?”

അവൾ ഒന്നും മിണ്ടിയില്ല. പിന്നെ കൈവെള്ളയിലേക്ക് നോക്കി മന്ത്രിച്ചു.

“ ഞാൻ… ഞാനൊരു കുഞ്ഞിന്റെ അമ്മ ആയില്ലേടാ… കുറച്ച് കാലത്തേക്കെങ്കിലും.” ഓർമ്മകൾ ആ കണ്ണുകളെ ഈറനണിയിച്ചത് പോലെ.

“ ഓ, കുഞ്ഞ്…! അയാളുമായിട്ട് ആകെയുണ്ടായ ആ ബാധ്യത അവന് പെടുമരണം വന്നത്തോടെ തീർന്നില്ലേ? പിന്നീട് ഇറങ്ങിപ്പോകാമായിരുന്നില്ലേ? എന്തിനാ ഇങ്ങനെ ഇന്നും പട്ടിയെപ്പോലെ തല്ല് കൊണ്ട് ജീവിക്കുന്നത്…?” അവൻ ഒട്ടും ദയയില്ലാതെയാണത് ചോദിച്ചത്.

അവളുടെ തല താണു.

“ ഇനി വീണ്ടുമൊരു അമ്മയാകാൻ വേണ്ടിയാണോ?”

“ ഇല്ല കണ്ണാ… ഇനി അയാളിൽ നിന്നൊരു വിത്തിനെ എനിക്ക് വേണ്ട.. അത്ര വെറുത്തുപോയി ഞാനാ മനുഷ്യനെ… പക്ഷേ, ധൈര്യമില്ലെടാ… എനിക്ക്… എനിക്ക് ആരുമില്ലല്ലോ. എല്ലാവരെയും വെറുപ്പിച്ചല്ലേ ഞാനിറങ്ങിപ്പോന്നത്… ആരെങ്കിലുമൊക്കെ ഇപ്പഴും അന്വേഷിക്കുന്നുണ്ടെങ്കിൽ ജയിച്ച് നിൽക്കണമെന്ന് ഒരു തോന്നല്.”

“ ഇങ്ങനെ ജയിച്ച് നിൽക്കുന്നതായി ഭാവിച്ചിട്ടെന്തിനാ? ഉള്ളില്‍ സന്തോഷമില്ലെങ്കിൽ…? വേറെ നല്ല ജീവിതം തേടിവരില്ലേ?”

“ ഹ്മം.. പറഞ്ഞില്ലേ കണ്ണാ… ഒരുപാട് ദുഃഖങ്ങൾക്കിടയിലും അപ്രതീക്ഷിതമായ ചില സന്തോഷങ്ങൾ തേടിവരും. അതിലൊന്നാണ്… ഈ നാടും ശിവേട്ടനും… പിന്നെ ആഗ്രഹിക്കാത്ത വഴിയിലൂടെ ഉണ്ടായ എന്റെ കുഞ്ഞുമൊക്കെ… എന്നിട്ടും സ്നേഹിച്ച് തുടങ്ങിയതായിരുന്നു. പക്ഷേ ഒരു വയസ്സ് തികയും മുമ്പേ…” കണ്ണിൽ നനവ് പടർന്ന് അവളുടെ സ്വരം ഇടറി. കണ്ണനും ഉള്ളിലാകെ നോവ് പടരുമ്പോലെ.

“ ഞാനിപ്പഴും വിശ്വസിക്കുന്നത് അത് നിന്റെ കണ്ണീരിന്റെ ശാപമാണെന്നാ. അന്നത്തെ സംഭവത്തിന് ഒരാഴ്ച തികയുന്നത് മുന്നേയല്ലേ അവന് പനി കൂടിയത്…”

“ ചേച്ചി… അരുത്.. അങ്ങനെയൊന്നും പറയരുത്… സതീശനെ ഞാൻ ശപിച്ചിട്ടുണ്ടെന്നത് നേരാ. മരണം പോലും ആഗ്രഹിച്ചിരുന്നു. പക്ഷേ ചേച്ചിയെയോ മോനെയോ മനസ്സ് കൊണ്ടുപോലും വെറുത്തിട്ടില്ല. ഒക്കെ എന്റെ വിധിയാണെന്നേ കരുതിയിട്ടുള്ളൂ. മരിച്ചുപോയ അച്ഛനാണേ സത്യം.”

“ ങ്ഹും.. നിനക്കെന്നെ ശപിക്കാനാവില്ലെന്ന് അറിയാം. അച്ഛന്റെ മോനല്ലേ. ആ നന്മ എന്നുമുണ്ടാവും. പക്ഷേ അതല്ല കണ്ണാ… എന്റെ നിർബന്ധത്തിനാ ശിവേട്ടൻ നിന്നെ എന്റെയടുത്തേക്ക് ട്യൂഷന് വിട്ടത്. അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ… നിനക്കുമതറിയാം, ഇല്ലേ… കള്ളിന്റെ പൊറത്താണേലും നീയും ഇന്നലേം കൂടി പറഞ്ഞതല്ലേ… നിന്റെയുള്ളിൽ ഇപ്പഴും അങ്ങനെയൊരു കരട് കിടപ്പുണ്ട് ചേച്ചിയോട്… ഇല്ലേ?”

അവളുടെ ശബ്ദം ചിലമ്പിച്ച് തുടങ്ങി.

“ പൊറുക്ക് കണ്ണാ… അന്നെന്റെ ഗതികേട് കൊണ്ട്… അയാളുടെ പറയാൻ കൊള്ളാത്ത വൃത്തികേടുകളിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയായിട്ട് നിന്നെ ഉപയോഗിച്ചതിന്… അതുകൊണ്ടാ നിന്നെ വീട്ടില്‍ പതിവായി വരുത്തിയത്. അതുകൊണ്ടാ ഇങ്ങനെയൊക്കെ… പൊറുക്ക്… ഇനിയും എന്റെ മോൻ ചേച്ചിയെ വെറുക്കരുത്… ഒന്നുമില്ലെങ്കിലും നമ്മള്‍ പണ്ട് ഒത്തിരി കൂട്ടായിരുന്നില്ലേ?”

മുഖം പൊത്തി എങ്ങലടക്കാൻ ശ്രമിക്കുന്ന അവളെ കണ്ണൻ ചേർത്ത് പിടിച്ചു. അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ഏങ്ങലടിച്ചു കരയുമ്പോൾ എട്ട് വർഷങ്ങൾ മുമ്പുള്ള കാലത്ത് കൂടി വീണ്ടും ഒരിക്കൽ കൂടി സഞ്ചരിക്കുകയായിരുന്നു അവളുടെ മനസ്സ്.

കല്യാണം കഴിഞ്ഞ് വന്നത് മുതല്‍ അവളും കണ്ണനും ഓടിക്കളിച്ചിരുന്ന അവരുടെ വീടുകൾക്ക് പിന്നിലെ പറമ്പും ഒരുമിച്ച് കുളിച്ചിരുന്ന തോടുമൊക്കെ ഓർമ്മയിൽ തെളിഞ്ഞു. തോട്ടിൻകരയിൽ മറിഞ്ഞുവീണ് കൈത മുള്ളുകൾ കൊണ്ട് ദേഹം പോറുമ്പോൾ അവൻ പറയും.

“ ഞാന്‍ കൊച്ചായിട്ടാണ് മായേച്ചി… കണ്ടില്ലേ പോറിയാലേ മുറിയണത്…”

അപ്പോൾ കണ്ണാടി പോലുള്ള തോട്ടുവെള്ളത്തിൽ നിന്ന് ഒറ്റമുണ്ടുടുത്ത് നീന്തിത്തുടിച്ച് കൊണ്ടിരിക്കുന്ന മായ കടവിലേക്ക് നീന്തിവരും. എന്നിട്ട് അവനെ ചേർത്തുപിടിച്ച് അവളുടെ മുലകൾക്ക് മേൽ കെട്ടിയ മുണ്ടൊന്ന് താഴ്ത്തിക്കാണിക്കും. വാർത്തെടുത്ത ഗോതമ്പിന്റെ സുന്ദരമായ മാംസക്കൊഴുപ്പിൽ സിഗരറ്റ് കൊണ്ട് കുത്തിയതിന്റെയും ദന്തക്ഷതത്തിന്റെയും പാടുകള്‍ കാണിക്കും. അന്നതൊക്കെ കണ്ടാലും പൊരുളെന്തെന്ന് തിരിച്ചറിയാനുള്ള പാകതയൊന്നും ആ പത്തുവയസ്സുകാരനില്ലായിരുന്നു.

“ ഞാൻ വലുതായിട്ടും എന്റെ മേത്തുമുണ്ടല്ലോ പോറലുകൾ.. നമുക്ക് പറ്റാനുള്ളത് പറ്റും… കൊച്ചാണെങ്കിലും വലുതാണെങ്കിലും.” നുണക്കുഴി കാട്ടിയുള്ള അവളുടെ ചിരിയിൽ അവൻ വേദന മറന്നിരുന്നെങ്കിലും ചേച്ചിയുടെ കൺകോണിലെ വിഷാദഭാവം അവന് മാത്രമായി കാണാനുണ്ടായിരുന്നു.

അവളൊന്ന് ശാന്തമാകുന്നത് വരെ അവനാ ചേച്ചിപ്പെണ്ണിന്റെ ശിരസ്സിൽ പതിയെ തലോടിക്കൊണ്ടിരുന്നു. കരച്ചിലൊന്ന് അടങ്ങിയപ്പോഴാണ് താനിപ്പോൾ കണ്ണന്റെ നെഞ്ചിലേക്ക് ചാരിക്കിടക്കുകയാണെന്ന് മായ ശ്രദ്ധിച്ചത്. ഒരു പിടച്ചിലോടെ മാറിയിരുന്നു. അവന്റെ മുഖത്തേക്ക് നോക്കാനൊരു പ്രയാസം തോന്നി.

“പറഞ്ഞു തീർക്ക്… ഈ മനസ്സിൽ ഉള്ളതെല്ലാം… ഇനിയതൊന്നും ഓർത്ത് ഈ കണ്ണുകൾ ഒരിക്കൽ കൂടി നിറയരുത്.”

Leave a Reply

Your email address will not be published. Required fields are marked *