*********************************************
Sunday :
രാവിലെ തന്നെ ചേട്ടനെ വിളിച്ച് ട്രെയിൻ എപ്പോഴാണെന്ന് ചോദിച്ചു.
അവർ 9.45 ന്റെ sabari എക്സ്പ്രസ്സിന് ഒറ്റപ്പാലത്തുനിന്നും കയറും എന്ന് പറഞ്ഞു.
ഞാനെന്റെ ചെറിയ അറിവ് വച്ച് കണക്ക് കൂട്ടി നോക്കിയപ്പോൾ അവർ വരുന്ന ട്രെയിൻ എറണാകുളത്തെത്താൻ ഏകദേശം ഒരുമണിയാവും.
ഞാൻ ചേട്ടനെ വിളിച്ച ശേഷം അഭിരാമിയെ വിളിച്ച് അവർ ഏകദേശം ഒരുമണിക്ക് എത്തും എന്ന് പറഞ്ഞു.
ഞാൻ ഫ്ലാറ്റിലേക്ക് വരുന്നുണ്ടെന്നും വരുബോൾ എന്തങ്കിലും വാങ്ങണോ എന്നും ചോദിച്ചു.
അവൾ വാങ്ങാനുള്ള സാദനങ്ങളുടെ ചെറിയ ഒരു ലിസ്റ്റ് തന്നു. ഞാൻ പോകുന്ന വഴി അവൾ പറഞ്ഞ സാധനങ്ങളും വാങ്ങി നേരെ ഫ്ലാറ്റിലേക്ക് വച്ചുപ്പിടിച്ചു.
സമയം 9.30 കഴിഞ്ഞിരിക്കുന്നു. അഭിയുടെ അടുത്തേക്ക് വരുന്നത് കാരണം ഞാൻ ഹോസ്റ്റലിൽ നിന്നും ഒന്നും തന്നെ കഴിച്ചിരുന്നില്ല.
ഞാൻ ഫ്ലാറ്റിൽ എത്തിയ ശേഷം ആദ്യം തന്നെ അഭിയോട് എനിക്ക് കഴിക്കാൻ വല്ലതും എടുക്കാൻ പറഞ്ഞു.
അവൾ എനിക്ക് ഒരു പ്ലേറ്റിൽ പുട്ടും കടലക്കറിയും വിളമ്പി തന്ന ശേഷം തിരിച്ച് അടുക്കളയിലേക്ക് തന്നെ പോയി.
നീനു എന്റെ അടുത്ത് തന്നെ ഇരുപ്പുണ്ട് .
ഞാൻ ഒരു കയ്യിൽ നീനുവിനെയും മറു കയ്യിൽ പുട്ടും കടലയുമുള്ള പ്ലേറ്റും എടുത്തുകൊണ്ട് നേരെ അടുക്കളയിലേക്ക് വിട്ടു.
കക്ഷി നല്ല ബിസിയാണ് . അടുക്കളയുടെ റാക്കിനോട് ചാരി നിന്നുകൊണ്ട് പച്ചക്കറി അരിയുകയാണ്.
ചുരിദാറാണ് വേഷം രാവിലെ കുളിച്ചു കഴിഞ്ഞ് ഈറൻ തലയിൽ കെട്ടിവച്ചിരിക്കുന്നു.
പുറകിൽ നിന്നും നോക്കുബോൾ അഭിയുടെ ശരീരം അതി മനോഹരമായ ഒരു കാഴ്ചതന്നെയാണ്. നല്ല ഷേപ്പുള്ള ശരീരം.
ഞാൻ കയറി ചെല്ലുന്ന സൗണ്ട് കേട്ട് അഭി തിരിഞ്ഞു നോക്കി. അപ്പോഴേക്കും ഞാൻ നീനുവിനെ അടുക്കളയിലെ റാക്കിൽ കയറ്റിയിരുത്തി അതിനുശേഷം ഞാനും കയറിയിരുന്നു.
എന്റെ പ്രവർത്തി കണ്ട് അവൾ ചെറുതായി ചിരിച്ചു.
ഞാൻ പുട്ടും കറിയും കൂട്ടി കുഴച്ച് ഒരു ഉരുള നീനുവിന് നേരെ നീട്ടി. എന്നാൽ അവൾ വേണ്ട എന്ന് തലയാട്ടി.
ഞാനാ ഉരുള എന്റെ വായിലേക്കിട്ടു.
വെറുതെയല്ല ആളുകൾ ഇങ്ങനെ നോക്കുന്നത്. ഞാൻ ആരോടോ എന്നപോലെ പറഞ്ഞു.
എന്താ.. അഭിരാമി കാര്യം മനസ്സിലാവാതെ എന്നോട് തിരിച്ച് ചോദിച്ചു.
പുറകിൽ നിന്ന് നോക്കുബോ നല്ല ഷേപ്പ്. ഞാൻ അഭിയുടെ പുറകിലേക്ക് തള്ളി നിൽക്കുന്ന നിതംബത്തിൽ നോക്കികൊണ്ട് പറഞ്ഞു.
ചീ….. അവൾ എനിക്ക് നേരെ തിരിഞ്ഞു കൊണ്ട് എന്നിൽ നിന്നും നിതംബം മറച്ചു പിടിച്ചു.
എന്റെയിപ്പോ അങ്ങനെ ആരും നോക്കണ്ട. അവൾ ചുണ്ട് മലർത്തികൊണ്ട് പറഞ്ഞു.
ഞാനും… പെട്ടെന്ന് തന്നെ ഞാൻ തിരിച്ച് ചോദിച്ചു.
അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല. പകരം എന്നെ നോക്കി ചിരിച്ച ശേഷം പഴയത് പോല്ലേ തിരിഞ്ഞ് നിന്നു. നോക്കിക്കോ എത്ര വേണമെങ്കിലും നോക്കി കണ്ടോ എന്ന് പറയാതെ പറഞ്ഞുകൊണ്ട്.
എങ്കിലും ഞാൻ പിന്നെ നോക്കാൻ പോയില്ല.
അയ്യോ.. അഭി സോറി. ഞാൻ ചോദിക്കാൻ വിട്ടുപോയി. നീ കഴിച്ചോ… ഞാൻ അവളോട് ചോദിച്ചു.
മ്മ് ഞാൻ കഴിച്ചു. അവൾ മറുപടി തന്നു. വേണെങ്കി ഒരു ഉരുളയൊക്കെ കഴിക്കുംട്ടോ. അതും പറഞ്ഞ് അവൾ വാ തുറന്ന് കാണിച്ചു.
ഞാൻ ചെറിയ ഒരു ഉരുള അവളുടെ വായിലേക്ക് വച്ചുകൊടുത്തു.
മതി. ഞാൻ രണ്ടാമത്തെ ഉരുള അവൾക്ക് നേരെ നീട്ടിയപ്പോൾ അവൾ പറഞ്ഞു.
കഴിക്കല് കഴിഞ്ഞ് ഞാൻ കഴിച്ച പാത്രം കഴുകാൻ നേരം കിച്ചു അതവിടെ വച്ചേക്ക്. ഞാൻ കഴുകി കൊള്ളാം. എന്നവൾ പറഞ്ഞു.
നീ തിരക്കിലല്ലേ.. ഞാൻ കഴുകി കൊള്ളാം. പിന്നെ.. ഞാനൊരു പത്രം കഴുകി എന്നുകരുതി ഇവിടെ ബുകഭം ഒന്നും ഉണ്ടാവില്ല. ഞാൻ പറഞ്ഞു.
അതിന് ശേഷം ഞാനും നീനുവും കൂടി അഭിക്ക് വേണ്ട പച്ചക്കറിയെല്ലാം കട്ട് ചെയ്യാൻ സഹായിച്ചു.
പച്ചക്കറി കട്ട് ചെയുന്നതിനിടയിൽ ഞാൻ വെറുതെ അഭിയുടെ മുഖത്തേക്ക് നോക്കി.
ആ മുഖത്ത് കാരണം എന്തെന്നറിയാത്ത ഒരു ചിരി നിഴലിക്കുന്നുണ്ട്.
എന്താണ് ഒരു ചിരിയൊക്കെ…
ഹേയ്.. ഒന്നുല്ല. അവൾ ചിരി കടിച്ച് പിടിച്ചുകൊണ്ട് പറഞ്ഞു.
