തണൽ – 4 2അടിപൊളി  

വാതിൽ തുറന്നതും ഒരു റെഡ് ഫുള്സ്ലിവ് ചുരിദാറുമിട്ട് ഒരു അപ്സര കന്യക എന്നൊക്കെ പറയാം അതുപോലെ അവൾ ഞങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപെട്ടു.

ആ കാഴ്ച കണ്ട് ഞാൻ കണ്ണ് വെട്ടാതെ അവളെത്തനെ നോക്കിനിന്നുപോയി.

കാരണം ഞാൻ ഇതുപോലുള്ള രൂപങ്ങൾ കണ്ടിട്ടുള്ളത് സെന്റ് തെരേസാസ് കോളേജിന് മുന്നിലും. അമൃത ഹോസ്പിറ്റലിന്റെ മുന്നിലും മാത്രമാണ്. (I mean കോളേജുകൾക്ക് മുന്നിൽ )

അവിടെയുള്ള ബ്യൂട്ടി കോൺഷ്യസ് ആയിട്ടുള്ള പെൺകുട്ടികൾ ഇതുപോലുള്ള ചുരിദാറും ഇട്ട് കൊണ്ട് പോകുന്നത് കാണുബോൾ ഇവരാണ് ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള പെൺകുട്ടികൾ എന്ന് തോന്നിപോകും.

ഇന്നിതാ അവരെപോലെ അല്ലങ്കിൽ അവരെക്കാൾ മുകളിൽ എന്റെ അഭി.

അവൾ തന്റെ വലത് തോളിലൂടെ മാറിന് മുകളിലൂടെ ഇട്ടിരിക്കുന്ന മുടി ഒന്നുകൂടെ ഒതുക്കി.

അര മണിക്കൂറ് മുൻപ് ഞാൻ കണ്ട ആളെ അല്ല ഇപ്പോൾ. ഒരുപാട് മാറിയിരിക്കുന്നു. പെണ്ണ് ഇന്ന് നന്നായി ഷാംപൂ യൂസ് ചെയ്തിട്ടുണ്ട് എന്ന് തോനുന്നു. മുടി അല്പം കൂടി വിടർന്ന് ഒരു ചെമ്പൻ രാശി പടർന്നിരിക്കുന്നു.

വരു.. അവൾ അതിമനോഹരമായി ചിരിച്ചുകൊണ്ട് ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു.

ഞാൻ തിരിഞ്ഞ് എനിക്കൊപ്പം വന്നവരെ ഒന്ന് നോക്കി.
എല്ലാവരുടെയും മുഖത്തും ആശ്ചര്യം എന്ന ഭാവം കാണാനുണ്ട്.

ഞാൻ ചേട്ടനെ ഒന്ന് നോക്കി. അവന്റെ വായിൽനിന്നും വെള്ളം വരുന്നുണ്ടോ എന്നൊരു സംശയം.

അതിനുശേഷം ഞാൻ നോക്കിയത് ഏട്ടത്തിയുടെ മുഖത്തെക്കാണ്. അവിടെയാവട്ടെ അത്സ്ചര്യത്തിനപ്പുറം അസൂയയുടെ കിരണങ്ങൾ നിറഞ്ഞ നോട്ടം.

ഞങ്ങൾ ഫ്ലാറ്റിനുള്ളിലേക്ക് കയറി.

ഒരു കൂട്ടം ആളുകൾ വരുന്നത് കണ്ടതുകൊണ്ടാണ് എന്ന് തോന്നുന്നു നീനു കാര്യം മനസ്സിലാവാതെ എല്ലാവരെയും സങ്കോചത്തോടെ നോക്കുന്നുണ്ട്.

പെട്ടനാണ് അവളുടെ കണ്ണുകൾ എനിലൂടെ കടന്ന് പോയത്. എന്നെ കണ്ടതും ആ മിഴികൾ വിടർന്നു.

ഹായ്.. എന്നും പറഞ്ഞു കൊണ്ട് അവൾ എനിക്ക് നേരെ ഓടിവന്നു. ഞാൻ അവളെ എന്റെ ഇരു കൈകളിലും ഒതുക്കി.

ഞാൻ നീനിവിനെ എടുത്തുകൊണ്ട് എന്റെ വീട്ടുകാർക്ക് നേരെ തിരിഞ്ഞു.

അച്ഛന്റെയും ചേട്ടന്റെയും ചേട്ടത്തിയുടെയും മുഖത്ത് വാത്സല്യത്തിന്റെ ചിരിയുണ്ടായിരുന്നു. എന്നാൽ അമ്മയുടെ മുഖത്ത് അതുവരെ ഉണ്ടായിരുന്ന തെളിച്ചം മങ്ങിയിരുന്നു. എങ്കിലും അമ്മയുടെ നോട്ടം നീനുവിൽ തന്നെയാണ്.

അച്ഛാ… ഇതാണ് നീനു. ഞാൻ അവർക്ക് നീനുവിനെ പരിജയ പെടുത്തികൊടുത്തു.

ഇവരൊക്കെ ആരാ… നീനു ചോദിച്ചു.

ഇതെന്റെ അച്ഛൻ. ഇതെന്റെ അമ്മ.. അങ്ങനെ ഞാൻ ഓരോരുത്തരെയും അവൾക്കും പരിജയപെടുത്തി കൊടുത്തു.

അപ്പോഴേക്കും ഏടത്തി അവളെ കൈക്കലാക്കി.

അഭി ഒരു ട്രൈയിൽ എല്ലാവർക്കും കുടിക്കനുള്ള ജ്യൂസ് കൊണ്ടുവന്നു.

എല്ലാവരും സോഫയിലിരുന്ന് ജ്യൂസ് കുടിച്ച് ദാഹം മാറ്റുന്ന തിരക്കിലാണ്.

അഭിരാമിയുടെ വീട്ടുകാരൊക്കെ us ൽ ആണല്ലെ… ഏടത്തി ചോദിച്ചു.

അതെ… അഭിരാമി ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു.

അച്ഛൻ അവളുടെ മറ്റ് കുടുബകാരെ കുറിച്ചും അവളുടെ ജന്മസ്ഥാലതെ കുറിച്ചുമെല്ലാം ചോദിച്ചു.

ചേട്ടനാണെങ്കിൽ അറിയേണ്ടിയിരുന്നത് ഈ.. ഫ്ലാറ്റിനെ കുറിച്ചായിരുന്നു.

എല്ലാവരും അവളോട് സംസാരിക്കുന്നുണ്ടെങ്കിലും അമ്മ മാത്രം മൗനം പാലിച്ചു.

എങ്കിലും ഇടയ്ക്ക് അമ്മ അവളെ നോക്കുന്നുണ്ട്. ആ നോട്ടത്തിൽ ഇഷ്ടക്കേടിന്റെതായ ഒന്നും എനിക്ക് തിരിച്ചറിയാനായില്ല.

അമ്മേ… അഭി അമ്മയുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് അമ്മയെ വിളിച്ചു.

അമ്മ അവളുടെ മുഖത്തേക്ക് തല ഉയർത്തി നോക്കി.

എന്റെ കാര്യങ്ങളൊക്കെ കിച്ചു പറഞ്ഞിട്ടുണ്ടാവും എന്ന് തോന്നുന്നു.

എന്റെ ജീവിതത്തില് ഞാൻ അനുഭവിച്ചത് വച്ച് നോക്കുബോ എനിയൊരു ജീവിതം ഉണ്ടാവില്ല എന്ന് തന്നെ ഞാൻ കരുതിയത് .
പക്ഷേ കിച്ചുവുമായി എങ്ങിനെയോ അടുത്ത് പോയി. വല്ലാണ്ട് ഇഷ്ടപ്പെട്ടു പോയി ഞാൻ.

അമ്മ വേണ്ട എന്ന ഒരു വാക്ക് പറഞ്ഞാൽ പിന്നെ കിച്ചുവിന്റെ ജീവിതത്തിൽ ഞാൻ ഉണ്ടാവില്ല. അതെന്റെ വാക്കാണ്. കാരണം എനിക്ക് ആരെയും വേദനിപ്പിച്ചുകൊണ്ട് ഒന്നും നേടേണ്ട. അവൾ അമ്മയുടെ കയ്യും പൊടിച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *