തറവാട്ടിലെ നിധി – 5 61അടിപൊളി 

 

അച്ഛമ്മ പറഞ്ഞപ്പോൾ അച്ഛൻ സമ്മതം മൂളി അവിടെ നിന്നും തിരിച്ചു നടന്നു… എല്ലാവരും മടങ്ങാൻ തുടങ്ങി…

 

“കുട്ടി…. ശ്രീ… നീയിങ്ങു വന്നേ…”

 

അച്ഛമ്മ റൂമിൽ നിന്നും എന്റെ പേര് വിളിച്ചപ്പോൾ ഞാനാവിടേക്കു ചെന്നിരുന്നു…

 

“എന്താ അച്ഛമ്മേ…”

 

“നിനക്കു യമുനയെ കുറിച്ചൊന്നും അമ്മ പറഞ്ഞു തന്നു കാണില്ലല്ലോ…”

 

അച്ഛമ്മയെന്റെ തലയിൽ തലോടികൊണ്ടു ചോദിച്ചു…

 

“ഇല്ലാ… അറിയില്ലാ…”

 

“ഞാനൊക്കെ ഉണ്ടാവുന്നതിനു മുൻപ് ഇവിടുത്തെ നാട്ടു രാജാവിന്റെ അതിർത്തിയിൽ പെട്ട ഏറ്റവും സമ്പനമായ കുടുംബമായിരുന്നു ചിറ്റില്ലം…”

 

“കേട്ടിട്ടുണ്ട് അച്ഛമ്മേ…”

 

“അന്നത്തെ നാട്ടുരാജാവിന്റെ മൂത്ത മകനൊരു ദിവസമീ തറവാട് സന്ദർശിക്കാൻ വന്നപ്പോളെന്റെ വല്യമ്മയുടെ ചേച്ചിയെ കണ്ടു…. കുമാരൻ ഇതു വരെ കണ്ടതിൽ വെച്ചും ഏറ്റവും സുന്ദരിയായിരുന്നു അവര്…”

 

“എന്നിട്ട്…”

 

“പുള്ളികാരിയെ കണ്ടപ്പോൾ മുതൽ കുമാരന് ഉറക്കമില്ലാതായി… അവസാനം പുള്ളി ഇവിടെ വന്ന് സംബർഗം കൂടി… പക്ഷെ…”

 

“എന്തുപറ്റി അച്ഛമ്മേ…”

 

“കുമാരന്റെ അനിയനും ചെറുപ്പം മുതലിവിടുത്തെയാ പെണ്ണിനെ നോട്ടമുണ്ടായിരുന്നു…. അവരെ തന്റെ ചേട്ടൻ സ്വന്തമാക്കിയത് അയാൾക്കു സഹിച്ചില്ല…”

 

“എന്നിട്ട്..”

 

“അയാൾക്കി തറവാടിനോട് തീരാത്ത പകയായി…. കാലം കുറേ കഴിഞ്ഞു… കുമാരന് ഇവിടുത്തെ പെണ്ണിലൊരു പുത്രനുണ്ടായി… കൊട്ടാരത്തിലെ പുള്ളിയുടെ മകളെകാലുമെല്ലാം മിടുമിടുക്കൻ…”

 

“ആ കുട്ടിയുടെ പേരെന്തായിരുന്നു…”

 

“ഇറയിമൻ…. അതായിരുന്നുവാ കൊച്ചിന്റെ പേര്… ബുദ്ധിയും ശക്തിയും ഒരുപോലെയുള്ളൊരു ചെറുപ്പക്കാരൻ… ചൂണ്ടു കത്തി കൊണ്ട് പേടമാനിനെ എറിഞ്ഞു വീഴ്ത്തുന്ന മിടുക്കൻ…”

 

“എന്നിട്ട് എന്തു പറ്റി…”

 

“കുമാരൻ രാജാവായപ്പോൾ, ചിറ്റില്ലതിന്റെ പെരുമയും വളർന്നു… രാജാവിന്റെ സഭയിൽ പലർക്കും അസുയയായി… അവർ കുമാരന്റെ അനിയനോട് കൂടെ കൂടി ചിറ്റിലത്തെ തകർക്കാനുള്ള പോംവഴി ആലോചിച്ചു…”

 

“മ്മ്… എന്നിട്ടു…”

 

“പുതിയ രാജാവിന് ചിറ്റില്ലത്തെകാളും കമ്പമുള്ള ഒന്നേ ഉള്ളായിരുന്നു… പന്തയങ്ങൾ…”

 

“പന്തയാമോ…”

 

“അതെ… പ്രത്യേകിച്ചു കുതിര ഓട്ട പന്തയം…. എപ്പോഴും രാജാവ് തന്നെ ജയിച്ചു കൊണ്ടിരിക്കുന്നു താനും…”

 

“പിന്നെന്തു പറ്റി…”

 

“ഒരു ദിവസം താൻ പുതുതായി ആയിരം പൊന്ന് പണം നൽകി പറങ്കികളുടെ കൈയിൽ നിന്നും വാങ്ങിയ ഒരു ആൺ കുതിരയെ ആർക്കും തോല്പിക്കാൻ പറ്റില്ലാ എന്ന് സദസിൽ വെച്ചു പറഞ്ഞു…. അതിനെ ആരെങ്കിലും തോൽപ്പിച്ചാൽ ചോദിക്കുന്ന എന്തും പകരമായി നൽകുമെന്നും രാജാവ് ഉത്തരവിട്ടു…”

 

“എന്നിട്ട്…”

 

“അവസരം നോക്കിയിരുന്ന രാജാവിന്റെ അനിയനാ പന്തയം പിടിച്ചു…”

 

“ആരാ ജയിച്ചേ…”

 

“രാജാവിന്റെ കുതിരക്ക് എതിരായി അയാളൊരു ഒലിപ്പു തുടങ്ങിയ പെണ്ണ് കുതിരയെയുമായി പന്തയത്തിൽ എത്തി…”

 

“ഒലിപ്പോ…”

 

“ചവിട്ടിക്കാറായ പെൺ കുതിര…”

 

“എന്നിട്ടു…”

 

“രാജാവിന്റെ കുതിര ഇതിന്റെ മണം കിട്ടിയപ്പോൾ മുതൽ പെൺ കുതിരയുടെ പുറകെ നിന്നു…. അങ്ങനെ കൗശല്ല്യപൂർവ്വം രാജാവിന്നെ അനിയൻ പരാജയപെടുത്തി…”

 

“അയാൾ എന്താ പകരം ചോദിച്ചത്…”

 

“അയാൾ തനിക്കൊരു അടിയാത്തി പെണ്ണിനെ പിടിച്ചു നൽകണമെന്ന് മാത്രമാണ് രാജാവിനോട് ഉപ്പാധി വെച്ചത്…. ഇത്ര ലളിതമായൊരു ആവിശ്യം കേട്ട രാജാവിനും സമ്മാധാനമായി, പക്ഷെ അതിലെ ചതി അയാൾ അറിഞ്ഞിരുന്നില്ല…”

 

“എന്ത്‌ ചതി…”

 

“ഈ പറഞ്ഞ പെണ്ണ് ഇവിടെ അടുത്തുള്ള കുടിയാൻ ഗ്രാമത്തിലെ ഒരു പെണ്ണായിരുന്നു… ഇവിടുത്തെ ഉണ്ണി ഇറയിമന്നാ പെണ്ണുമായി അടുപ്പത്തിലാരുന്നു… തറവാട്ടിലെ എല്ലാവരും വിലക്കിയിട്ടും ഇറയിമൻ ആ പെണ്ണിനെ നദി തീരത്തും തൊടിയിലും വെച്ചു എന്നും കണ്ടുകൊണ്ടിരുന്നു…. അവരുടെ ബന്ധം വളർന്നു പിരിക്കാൻ പറ്റാത്തത്രയും വലുതായിരുന്നു…”

1 Comment

Add a Comment
  1. വാര്യർ

    അടുത്ത ഭാഗം ഇപ്പോഴാ വരിക കുട്ട്യേ

Leave a Reply

Your email address will not be published. Required fields are marked *