അവൻ വീണ്ടും പറഞ്ഞു.
“ഞാൻ ഒന്നു രണ്ടു വട്ടം നിന്നെ കാണാൻ ആയി ആലോചിച്ചതാ പക്ഷെ എനിക്ക് പറ്റിയില്ല എന്റെ മനസ്സ് അതിനു അനുവദിച്ചില്ല എന്നു വേണം പറയാൻ, എല്ലാത്തിനും സോറി ഡാ “
ഞാൻ പറഞ്ഞു.
“ഉം ശരി, “
“അമലേട്ടാ എന്താ “
എന്നു ചോദിച്ചു കൊണ്ട് സ്വപ്ന ഞങ്ങളുടെ അടുത്തേക്ക് വന്നു, അവളുടെ കൈയിൽ ഒരു കുഞ്ഞും ഉണ്ടായിരുന്നു.
“അജി… “
എന്നെ കണ്ടപ്പോൾ സ്വപ്ന യുടെ ചുണ്ടുകൾ മന്ത്രിച്ചു, അവൾ ഒരു അത്ഭുതത്തോടെ എന്നെ നോക്കി.
“അതേടി നമ്മുടെ അജി തന്നെയാ ഇതു “
സ്വപ്നയോട് അമൽ പറഞ്ഞു.
ഞാൻ തലയാട്ടുകയും ചെയ്തു.
“ഓഹ് നീ എവിടെ ആയിരുന്നു, ഇവിടെ എങ്ങനെ എത്തി ?,,”
എന്നൊക്കെ കുറെ ചോദ്യങ്ങൾ സ്വപ്ന ഒറ്റയടിക്ക് ചോദിച്ചു,
“ദേ ഈ നിൽക്കുന്ന ആളോട് ചോദിക്കു അവൾ ആണു ഇവനെ നമ്മളുടെ അടുത്ത് എത്തിച്ചത് “
കീർത്തി യെ ചൂണ്ടി കാണിച്ചു കൊണ്ട് അമൽ സ്വപ്നയോട് പറഞ്ഞു.
എല്ലാം കേട്ടു ഒന്നും മനസിലാകാതെ നിൽക്കുക ആയിരുന്നു കീർത്തി. ചേച്ചിക്കും ചേട്ടനും സർപ്രൈസ് കൊടുക്കാൻ വിചാരിച്ച അവൾക്കു തന്നെ ഒരു സർപ്രൈസ് ആയിപോയി. അതിന്റെ ഒരു കിളി പോയാ അവസ്ഥ ആയിരുന്നു കീർത്തി യുടെ.
“അതു ചേച്ചി, അജി എന്റെ ബോസ്സ് ആണു, ചേച്ചിക്കും ചേട്ടനും അജിയെ എങ്ങനെ അറിയാം ?”
കീർത്തി ആകാംഷയോടെ ചോദിച്ചു.
“അമലേട്ടന്റെ കസിൻ ആണു അജി, ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ നാടുവിട്ടുപോയ അജിയെ കുറിച്ച്, “
സ്വപ്ന പറഞ്ഞു.
“ഓഹ് ആ അജി ആയിരുന്നോ ഇതു “
അവൾ ചോദിച്ചു.
“അതെ കീർത്തി അവൻ തന്നെയാ ഇവൻ “
അമൽ പറഞ്ഞു.
“എന്നാ നിങ്ങൾ സംസാരിക്കു ഞാൻ കൊച്ചിനെ കിടത്തിയിട്ട് വരാം “
സ്വപ്ന പറഞ്ഞു.
ഞാനും അമലും അവിടെ ഉള്ള സോഫയിൽ ഇരുന്നു,
സ്വപ്ന ബെഡ് റൂമിലേക്ക് പോയി.
“ഇപ്പൊ വരാം “
കീർത്തി എന്നെ കണ്ണ് കാണിച്ചു കൊണ്ട് അകത്തേക്ക് പോയി.
ഞാൻ തല ആട്ടി.
“അമൽ അപ്പോ കീർത്തി ആരാടാ ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ “
ഞാൻ അവനോടു ചോദിച്ചു.
“സ്വപ്നയുടെ അകന്ന ബന്ധത്തിലെ ഒരു കസിൻ ആണു കീർത്തി, എന്റെ കല്യാണത്തിന് അവൾക്കു എക്സാം ആയതോണ്ട് വന്നില്ല അതാ നിങ്ങൾ തമ്മിൽ കാണാതിരുന്നത് “
അവൻ പറഞ്ഞു
“ഉം, അമ്മയും അച്ഛനും ?”
ഞാൻ ചോദിച്ചു.
“ഓഹ് ഇപ്പോഴെങ്കിലും ഓർത്തലോ അവരെ കുറച്ച്, “
അവൻ പറഞ്ഞു,
“ഞാൻ ആരെയും മറന്നിട്ടില്ല, എല്ലാവരും എന്നെ ഒരു കുറ്റവാളി ആയി കണ്ടപ്പോൾ ഞാൻ ആകെ തകർന്നു പോയി,”
ഞാൻ പറഞ്ഞു.
“അതൊക്കെ കഴിഞ്ഞു പോയില്ലേ , ഇനി അതിനെ കുറിച്ച് ആലോചിക്കേണ്ട,നീ അതിൽ തെറ്റുകാരൻ ആണെന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചിട്ടില്ല,പിന്നെ നീ എങ്ങനെ ഇവിടെ എത്തിപറ്റി, ?”
അവൻ ചോദിച്ചു.
ഞാൻ അവനോടു ആ സംഭവം കഴിഞ്ഞു സെബിന്റെ അടുത്ത് പോയതും ജോലി കിട്ടിയതും. ഇപ്പോ ജിഎം പോസ്റ്റിൽ എത്തിയത് വരെ യുള്ള കാര്യങ്ങൾ ചുരുക്കി പറഞ്ഞു. സ്റ്റെല്ലയും പ്രിയയും ആയിട്ടുള്ള കാമലീലകൾ ഒഴിച്ച് എല്ലാം പറഞ്ഞു.
ഞാൻ അതൊക്കെ പറയുന്നതിന് മുൻപ് സ്വപ്നയും കീർത്തിയും ഞങ്ങളുടെ അടുത്ത് വന്നിരിന്നു,അവർ അതൊക്കെ കേക്കാനായി ഞങ്ങളുടെ അടുത്ത് കസേരയിൽ ഇരുന്നു. കീർത്തി അപ്പോഴേക്കും ഡ്രസ്സ് ഓക്കേ മാറി വീട്ടിൽ ഇടുന്ന ഒരു ചുരിദാർ ഇട്ടിരുന്നു,
അങ്ങനെ ഞാൻ എല്ലാം പറഞ്ഞു.
പിന്നിട് ആണു അവൻ എന്നോട് നാട്ടിൽ ഉണ്ടായ സംഭവങ്ങളെ കുറിച്ച് പറയുന്നത്.
അമൽ നാട്ടിൽ പോയിട്ട് ഇപ്പൊ രണ്ടു വർഷം ആകുന്നു സ്വപ്ന യുടെ പ്രസവത്തിനു ആണു അവൻ പോയത്. പ്രസവം കഴിഞ്ഞു അവൻ തിരിച്ചു ഷാർജയിലേക്ക് പോന്നു. കൊച്ചിന് ഒരു വയസ് ആയപ്പോൾ ആണു സ്വപ്ന ഇങ്ങോട്ട് വന്നത് അപ്പൊ കീർത്തിയും കൂടെ പോന്നു.
പിന്നെ അവൻ നാട്ടിൽ പോയ ടൈമിൽ തറവാട് വീടിന്റെ ഭാഗം വെപ്പ് ആയിരുന്നു എന്നും, ഇപ്പൊ എന്റെ അച്ഛനും അമ്മയും അമലിന്റെ വീടിന്റെ അടുത്തുള്ള ഒരു വാടക വീട്ടിൽ ആണു താമസം എന്നും അറിയാൻ കഴിഞ്ഞു, മുൻപ് എന്നോട് ഉണ്ടായ വെറുപ്പ് ഈ തവണ അവൻ പോയപ്പോൾ അച്ഛനും അമ്മക്കും ഉണ്ടായില്ല എന്നും അവർ എന്നെ അനേഷിക്കാൻ വേണ്ടി അമലിനോട് പറയുകയും ചെയ്തുന്ന്. എന്നോട് ദേഷ്യം മാറിയതിന്റെ കാരണം എന്താണെന്നു അവനു മനസിലായില്ല. അവൻ അതിനെ കുറിച്ച് അമ്മയോട് ചോദിച്ചപ്പോൾ കരച്ചിൽ ആയിരുന്നു മറുപടി എന്നു. അച്ഛൻ ആണെങ്കിൽ
“ഞങ്ങൾ കാരണം ആണു ഞങ്ങളുടെ മോനെ നഷ്ടപെടുതു എന്നും “അവൻ പിന്നെ അതെ കുറിച്ച് ചോദിക്കാൻ പോയില്ല. പിന്നെ ഒരു കാര്യം കൂടി അവൻ പറഞ്ഞു അച്ഛൻ ഇപ്പോ സെക്യൂരിറ്റി പണിക്കു പോകുന്നുണ്ട് എന്നു.
