താഴ് വാരത്തിലെ പനിനീർപൂവ് – 10 1

ഞാൻ തിരിഞ്ഞ് നോക്കുന്നത് കണ്ടപ്പോൾ അവളുടെ മുഖത്തു എന്തോ ആശ്വാസം കിട്ടിയ പ്രതീതി കണ്ടു.

“കീർത്തി വാ, നമുക്ക് ഒരുമിച്ചു പോകാം “

ഞാൻ അവളെ വിളിച്ചു.

അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

അവൾ എന്റെ അടുത്തേക്ക് വേഗം പടി ഇറങ്ങി വന്നു.

“എന്റെ കൂട്ടുകാരിയെ ഇവിടെ തനിച്ചാക്കി പോകാൻ മനസ് അനുവദിക്കുന്നില്ല, “

അവൾ അടുത്ത് എത്തിയപ്പോൾ ഞാൻ പറഞ്ഞു.

അതു കേട്ടു അവളുടെ മുഖം ചുവന്നു തുടുത്തു.
“ഇങ്ങനെ മിഴിച്ചു നില്കാതെ വന്നു വണ്ടിയിൽ കയറു
എന്റെ നൂഡിൽസെ “

ഞാൻ അവളോട്‌ പറഞ്ഞു.

അവൾ ചിരിച്ചുകൊണ്ട് എന്റെ കൂടെ കാറിൽ കയറി,

ഞാൻ വണ്ടി എടുത്തു അവളുടെ ഫ്ലാറ്റ് ലക്ഷ്യം ആക്കി വിട്ടു.

“അജി എന്നെ നേരത്തെ എന്താ അങ്ങനെ വിളിച്ചേ “

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു,

“എങ്ങനെ ?”

“കാറിൽ കയറാൻ പോയപ്പോൾ “

“അതോ,അതു താൻ ഒന്നു കണ്ണാടിയിലേക്ക് നോക്ക് അപ്പൊ മനസ്സിൽ ആകും “

ഞാൻ പറഞ്ഞു.

അവൾ അതിനു ഒരു പുഞ്ചിരി നൽകി.

“കീർത്തി. ചേച്ചിയുടെ കൂടെ അല്ലെ താമസിക്കുന്നത് “

ഞാൻ ചോദിച്ചു.

“ഉം, ചേച്ചിയും ചേട്ടനും പിന്നെ എന്റെ പുന്നാര ചക്കി യും “

അവൾ പറഞ്ഞു.

“ആരാ ഈ ചക്കി? “

“അതു ചേച്ചിയുടെ മോൾ ആണു രണ്ടു വയസ് ആയിട്ടൊള്ളു ശെരിക്കും ഉള്ള പേര് സന ഞാൻ ചക്കി എന്ന വിളിക്കാ “

“ഉം, ചേട്ടന് എന്താ ജോലി “

“ചേട്ടൻ ഇവിടെ വന്നപ്പോൾ വേറെ കമ്പനിയിൽ ആയിരുന്നു ഇപ്പൊ കുറച്ചു നാൾ ആയിട്ട് സിംല എന്റർപ്രൈസസിന്റെ മാർക്കറ്റിംഗ് മാനേജർ ആണു “

അവൾ പറഞ്ഞു,

“ഉം,അപ്പൊ കീർത്തിക്കു നാട്ടിൽ ആരൊക്കെ ഉണ്ട് “

ഞാൻ ചോദിച്ചു.

“നാട്ടിൽ അമ്മ മാത്രേ ഒള്ളു, “

അവൾ പറഞ്ഞു.

“അപ്പൊ അച്ഛനോ ?”

ഞാൻ അതു ചോദിച്ചപ്പോൾ അവളുടെ മുഖം വാടി.

“തനിക്കു വിഷമം ആകുന്ന കാര്യം ആണെങ്കിൽ പറയേണ്ട “

ഞാൻ പറഞ്ഞു.
“അച്ഛനു കാനഡയിലെ ഇന്ത്യൻ എംബസി യിൽ ആയിരുന്നു ജോലി ഞാൻ ജനിച്ചതും അഞ്ചു വയസ് വരെ വളർന്നതും അവിടെ ആയിരുന്നു, അച്ഛൻ എംബസി യിലെ ചില മുതിർന്ന ഉദോഗസ്ഥൻമാരുടെ കള്ളകളികൾ വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എന്നാൽ അതിനു അച്ഛൻ കൊടുക്കേണ്ടി റ്റ്വന്ന വില അച്ഛന്റെ ജീവൻ ആയിരുന്നു. അച്ഛൻ പോയതോടെ അമ്മ എന്നെയും കൊണ്ട് തിരിച്ചു നാട്ടിൽ വന്നു സെറ്റിൽ ആയി. അച്ഛൻ കുറച്ചു സാമ്പാദിച്ചു ഇട്ടിരുന്നത് കൊണ്ട്, കുഴപ്പം കൂടാതെ ഈ നിലയിൽ എത്തി, “

അവൾ അതു പറയുമ്പോൾ കണ്ണ് നിറയുന്നുടാർന്നു .

“കീർത്തി സോറി “

ഞാൻ അവളുടെ കരയുന്ന മുഖത്തേക്ക് നോക്കി പറഞ്ഞു.

“അതിനു അജി എന്തിനാ സോറി പറയുന്നേ “

അവൾ ചോദിച്ചു,

“ഞാൻ അതു ചോദിച്ചത് കൊണ്ടല്ലെ നിന്റെ ഈ സുന്ദരമായ മിഴികൾ ഈറൻ ആയതു “

ഞാൻ പറഞ്ഞു “

“ഓഹ്, അതു സാരമില്ല “

അവൾ പറഞ്ഞു,

“നിന്റെ കണ്ണിൽ നിന്നും വെള്ളം വന്നതിനെ അല്ല എനിക്ക് വിഷമം ആ വെള്ളം കൊണ്ട് നിന്റെ മുഖത്തെ മേക്കപ്പ് ഒക്കെ ഇളകി പോയില്ലേ, നീ എത്ര കഷ്ടപ്പെട്ട് ചെയ്തതായിരിക്കും അതു “

ഞാൻ അവളെ കളിയാക്കുന്ന രീതിയിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഒന്നു പോടാ കളിയാകാതെ, “

അവൾ കപട ദേഷ്യത്തോടെ പറഞ്ഞു.

“ഹേ, ജിഎം നെ കയറി പോടാ നു വിളിക്കുന്നോ “

ഞാൻ കപട ദേഷ്യത്തോടെ പറഞ്ഞു.

“ജിഎം ന്റെ ഭരണം ഒക്കെ അങ്ങ് ഓഫീസിൽ, ഇപ്പോൾ എന്റെ ഫ്രണ്ട് അജി , എന്റെ ഫ്രണ്ടിനോട് എനിക്ക് എന്തും പറയാം, “

അവൾ പറഞ്ഞു,

“ഉം, “

ഞാൻ അതിനു ഒന്നു മൂളി യൊള്ളു.

“അജി, അജിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട് ?”

അവൾ ചോദിച്ചു.

“അമ്മയും അച്ഛനും പിന്നെ കുറെ ആൾക്കാരും ഒരു കൂട്ടുകുടുംബം ആണു “

ഞാൻ പറഞ്ഞു.
“അജിക്ക് ചേട്ടനോ ചേച്ചിയോ അങ്ങനെ ആരെങ്കിലും ഇണ്ടോ ?”

“ഇല്ല ഞാൻ ഒറ്റ മോൻ ആണു “

ഞാൻ പറഞ്ഞു.

ഞങ്ങൾ അങ്ങനെ സംസാരിച്ചു കൊണ്ട് അവളുടെ ഫ്ലാറ്റിന്റെ ഗേറ്റ് നു മുൻപിൽ എത്തി.

സെക്യൂരിറ്റി കാറിൽ കീർത്തി യെ കണ്ടപ്പോൾ ഗേറ്റ് തുറന്നു തന്നു. ഞാൻ കാർ പാർക്കിംഗ് ഏരിയയിൽ പാർക്ക്‌ ചെയ്തു.

“എന്നാ ശെരി കീർത്തി പൊക്കൊളു നാളെ കാണാം “

അവൾ കാറിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ ഞാൻ പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *