“ഹേയ് അപ്പൊ അജി വരുന്നില്ലേ റൂമിലേക്ക്. ചേട്ടനെ പരിചയപ്പെട്ടിട്ടു പോകാം, ആദ്യം ആയിട്ട് വരുന്നത് അല്ലെ “
അവൾ പറഞ്ഞു.
“പിന്നിട് ഒരിക്കൽ വരാം “
“അതുവേണ്ട ഇനി ഇവിടെക്ക് വരവ് കണക്ക് ആയിരിക്കും, ഒന്നു കേറിയെച്ചു പൊക്കൊളു എനിക്ക് ഒരു വെയ്റ്റ് ആകും അല്ലോ, എന്റെ കമ്പനിയിലെ ജിഎം എന്റെ ഫ്ലാറ്റിൽ വന്നെന്നു പറയുമ്പോൾ “
അവൾ പറഞ്ഞു.
“ഹഹ, അങ്ങനെ നീ പറഞ്ഞാൽ നിനക്ക് വെയിറ്റ് അല്ല ആകാൻ പോണത് ചീത്ത പേര് ആയിരിക്കും. ജിഎം നേം കൊണ്ട് ഫ്ലാറ്റിൽ പോയതിനു, “
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അങ്ങനെ ഒന്നും ഇല്ല , നിനക്ക് വരാൻ പറ്റുമെങ്കിൽ വാ ഇല്ലെങ്കിൽ വേണ്ടാ, “”ഞാൻ പോണു “
അവൾ ചെറു വിഷമം കലർന്ന ദേഷ്യത്തോടെ അതും പറഞ്ഞു കാറിൽ നിന്നും ഇറങ്ങി,
“ഹേയ് .,കീർത്തി പിണങ്ങല്ലേ , ഞാൻ വരാം “
ഞാൻ കാറിൽ നിന്നു ഇറങ്ങി അവളുടെ അടുത്ത് ചെന്നു പറഞ്ഞു,
അപ്പൊ അവളുടെ മുഖം വീണ്ടും പ്രകാശപൂരിതം ആയി.
“എന്നാ വാ “
എന്നു പറഞ്ഞു കൊണ്ട് എന്റെ കൈയും പിടിച്ചു ലിഫ്റ്റിൽ കയറി .
അവളുടെ റൂം രണ്ടാം നിലയിൽ ആയിരുന്നു. രണ്ടനിലയിൽ എത്തിയപ്പോൾ ലിഫ്റ്റ് നിന്നു . ഞങ്ങൾ ലിഫ്റ്റിൽ നിന്നും ഇറങ്ങി, അവളുടെ റൂം ലക്ഷ്യം ആക്കി നടന്നു. അവളുടെ റൂമിന്റെ മുൻപിൽ എത്തിയപ്പോൾ അവൾ നിന്നു,
“അജി കുറച്ചു നീങ്ങി നിൽക്കു”
വാതിലിന്റെ മുൻപിൽ നിന്ന എന്നെ അവൾ കുറച്ചു മാറ്റി നിർത്തി
“അതെ അവർക്ക് സർപ്രൈസ് ആയിക്കോട്ടെ “
അവൾ അതും പറഞ്ഞു ബെൽ അമർത്തി.
ഞാൻ അവിടെ നിന്നു കൊണ്ട് പുറത്തേ കാഴ്ചകൾ കണ്ട് നിന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഡോർ തുറക്കുന്ന സൗണ്ട് കേട്ട്.
“ആ നീയായിരുന്നോ “
വാതിലിന്റെ ഭാഗത്തു നിന്നും ശബ്ദം കേട്ട് .
ആ ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ തിരിഞ്ഞു നോക്കി, ആ ശബ്ദത്തിന്റെ ഉടമയെ കണ്ട ഞാൻ ഞെട്ടി സ്തബ്തനായി നിന്നു അവിടെ.
“അമലേട്ടാ എന്റെ കൂടെ ബോസും വന്നിട്ടുണ്ട് “
കീർത്തി അതും പറഞ്ഞു എന്നെ ചൂണ്ടി കാണിച്ചു,
അപ്പോൾ അവന്റെ കണ്ണുകൾ എന്റെ നേരെ ആയി,എന്നെ കണ്ട അവൻ
,”ഹേയ്, ഡാ .. അജി .. നീ.. ഇവിടെ.. ?”
അമൽ അതും പറഞ്ഞു എന്റെ അടുത്തേക്ക് വന്നു.
“ഡാ കള്ള തെമ്മാടി നിനക്ക് എന്നെ മനസിലായിലെഡാ, ഞാൻ നിന്റെ അമൽ ആണു “
അവനെ കണ്ടിട്ടും അനങ്ങാതെ നിൽക്കുന്ന എന്നെ കണ്ടിട്ട് അവൻ പറഞ്ഞു.
കുറെ നാൾക്കു ശേഷം അവനെ കണ്ട സന്തോഷത്തിൽ ആണോ അതോ എന്താണെന്നു അറിയില്ല എനിക്ക് ഒന്നും മിണ്ടാൻ കൂട്ടി പറ്റുന്നുണ്ടായില്ല.
കീർത്തി അപ്പോഴും എന്താ നടക്കുന്നത് അറിയാതെ അവിടെ നിൽക്കുന്നു അവൾക്കു ഒന്നും മനസ്സിലാകുന്നുണ്ടായില്ല.
“അമൽ, “
എന്റെ വായിൽ നിന്നു നേർത്ത ശബ്ദത്തിൽ അവന്റെ പേര് ഉച്ചരിച്ചു,
“അതേടാ നിന്റെ ആ പഴയ അമൽ തന്നെയാ ഞാൻ, നീ എവിടെ ആയിരുന്നെടാ ഇത്രയും കാലം, ഞങ്ങളെ ഒക്കെ വിട്ടു മാറി നില്കാൻ നിനക്ക് എങ്ങനെ സാധിച്ചു ഡാ “
അവൻ പറഞ്ഞു.
“അതു.. അതു.. “
എനിക്ക് എന്താ പറയേണ്ടത് എന്നു അറിയാത്ത അവസ്ഥ.
“ആ , എന്തായാലും നീ അകത്തേക്ക് വാ “
എന്നു പറഞ്ഞു എന്നെ അവൻ അകത്തേക്ക് കൂട്ടി കൊണ്ടോയി . ഹാളിൽ പ്രവേശിച്ചതും.
“സ്വപ്നാ ദേ ഇതാരാ വന്നിരിക്കുന്നത് എന്നു നോക്കിയേ “
അവൻ അകത്തേക്ക് വിളിച്ചു പറഞ്ഞു.
“അമൽ, ഇവളുടെ ചേട്ടൻ നീ ആയിരിക്കും എന്നു ഞാൻ ഒരിക്കലും കരുതിയിരുന്നില്ല “
ഞാൻ അവനോടു പറഞ്ഞു.
“ഓഹ്, അറിഞ്ഞിരുന്നു എങ്കിൽ നിനക്ക് ഇവിടെന്നും മുങ്ങാൻ ആയിരിക്കും”
അവൻ പറഞ്ഞു.
“ഹേയ് ഇല്ല, “
ഞാൻ പറഞ്ഞു.
“എത്ര നാൾ ആയി ഡാ നിന്നെ കണ്ടിട്ട് , നീ ഞങ്ങളെ ഒക്കെ ഇങ്ങനെ വിഷമിപ്പിച്ചു എന്തിനാ നാടു വിട്ടത്, നിന്റെ അമ്മ പാവം അതു നിനക്ക് വേണ്ടി കരയാത്ത ദിവസങ്ങൾ ഇല്ല. ഞങ്ങളെ ഒക്കെ ഇങ്ങനെ വിഷമിപ്പിക്കാൻ മാത്രം ഞങ്ങൾ എന്തു തെറ്റാ നിന്നോട് ചെയ്തത് “
അതു പറയുമ്പോൾ അവന്റെ കണ്ണ് നിറയുണ്ടായിരുന്നു,
“എടാ അതു അന്നത്തെ ആ സിറ്റുവേഷനിൽ അങ്ങനെ ഒക്കെ സംഭവിച്ചു പോയി “
ഞാൻ പറഞ്ഞു.
“ഉം, ശരി അതൊക്കെ കഴിഞ്ഞു പോയില്ലേ, എന്നാലും ഞാൻ ഇവിടെ ഉണ്ടെന്നു നിനക്ക് അറിയാം ആയിരുന്നുല്ലേ എന്നിട്ടും നീ എന്നെ ഒന്ന് കാണാൻ ശ്രമിക്കുക പോലും ചെയ്തില്ലല്ലോ, “
