മാധവി ചോദ്യരൂപത്തിലവനെ നോക്കി . മഹി അവളുടെ മുലയിലേക്ക് കണ്ണ് കൊണ്ട് കാണിച്ചപ്പോൾ മാധവി ചെറു ചിരിയോടെ ഫ്രൂട്ട് സാലഡ് കഴിക്കുന്നത് തുടർന്നേ ഉള്ളൂ .
മൊത്തം കഴിച്ചിട്ടവൾ മഹിയെ നോക്കിയിട്ട് ക്യാബിന്റെ മുകളിലൂടെ കണ്ണ് പായിച്ചപ്പോൾ മഹി ഫ്രൂട്ട് സാലഡ് സ്പൂണിൽ കോരി അവളുടെ വായിൽ മുട്ടിച്ചു . മാധവി അവനെ വിടർന്ന കണ്ണുകളോടെ ഒന്ന് നോക്കിയിട്ട് വാ പൊളിച്ചു ഫ്രൂട്ടസലാഡ് സ്വീകരിച്ചു
” മതി .. ” പാത്രത്തിൽ അല്പം മാത്രമേ ബാക്കിയുള്ളൂ എന്ന് കണ്ടപ്പോഴാണ് മാധവി അവനെ വിലക്കിയത് .
” ഒരെണ്ണം കൂടെ പറയട്ടെ … ”
”വേണ്ട … ” മാധവിയുടെ കണ്ണുകൾ നിറഞ്ഞുവരുന്നത് മഹി കണ്ടു ..അവൻ മേശപ്പുറത്തിരുന്ന അവളുടെ കർചീഫ് എടുത്തു മുന്നോട്ടാഞ്ഞു കണ്ണുകളോപ്പി .
” ഇനി വെറുതെ ഈ ഉണ്ടക്കണ്ണ് നിറച്ചേക്കരുത് … കരയുന്നത് കാണാൻ ഒരു രസോമില്ല ” അവളുടെ കവിളിൽ വിരൽ കൊണ്ടൊരു കുത്ത് കൊടുത്തിട്ടാണവൻ പറഞ്ഞത് . മാധവിയുടെ ചുണ്ടിൽ ചെറുപുഞ്ചിരി ആ കണ്ണുനീരിലും വിരിഞ്ഞു .
” നിന്റെ വായുടെ കൂടെ ടേസ്റ്റ് ഉള്ളതുകൊണ്ട് ഇരട്ടി മധുരം ”
അവസാനത്തെ സ്പൂൺ ഫ്രൂട്ട്സ് സാലഡ് വായിൽ വെച്ചിട്ടവൻ പറഞ്ഞപ്പോൾ മാധവി അവനെ വല്ലാത്ത ഭാവത്തിലൊന്ന് നോക്കി .
” പോകാം … ”’ കൈ കഴുകി വന്നപ്പോൾ അവളുടെ ഹാൻഡ് ബാഗും കർച്ചീഫും കൊടുത്തിട്ട് മഹി മുൻപേ നടന്നു .
” നമുക്കൊരു സാരി വാങ്ങിക്കാം . ഈ കറുപ്പും വെളുപ്പും സാരി കണ്ടു മടുത്തു . ” ഒരു ടെക്സ്റ്റയിൽസിന് മുന്നിൽ നിർത്തി മഹി പറഞ്ഞപ്പോൾ മാധവിയുടെ മുഖമൊന്ന് വിടർന്നു .. അതേപോലെ തന്നെ ഇരുളുകയും ചെയ്തു
” ബാ … ”’ ഡോർ തുറന്നിറങ്ങി അവളുടെ സൈഡിലെ ഡോറിൽ പിടിച്ചുകൊണ്ട് മാധവിയെ നോക്കിയപ്പോള്‍ അവളൊന്ന് പരുങ്ങി .
”സാരിയൊന്നും വേണ്ട … നമുക്ക് പോകാം ”
”അതൊക്കെ ഞാന്‍ തീരുമാനിച്ചോളാം ..നീയിറങ്ങ് ” മഹിയുടെ സ്വരം കനത്തപ്പോൾ മാധവി കാറിൽ നിന്നിറങ്ങാൻ തുടങ്ങിയെങ്കിലും അവനെ ദയനീയമായി ഒന്ന് നോക്കി .
”എന്നാ … വല്ല പ്രശ്നവുമുണ്ടോ ?”
‘ഇത് എന്റെ … നമ്മുടെ ബിൽഡിങ്ങാ ”
”ഏഹ് ?”’ മഹി ആ കെട്ടിടമൊന്ന് നോക്കി .
ഇരുനിലയിൽ ആറേഴു ഷട്ടർ ഉള്ള കെട്ടിടം . താഴത്തെ നിലയിലെ മുക്കാൽ ഭാഗവും ഒരു ടെക്സ്റ്റയിൽസ് ആണ് .പിന്നൊരു ബേക്കറിയും മുകളിൽ എന്തൊക്കെയോ ഓഫീസുകളും. ടൗണിനും ഇവരുടെ വീട്ടിലേക്ക് തിരിയുന്ന ജംക്ഷനും ഇടയിലുള്ള പ്രധാനപ്പെട്ട പ്രദേശമാണ് ഇത് . നല്ല രീതിയില്‍ വാടക കിട്ടുന്നുണ്ടെന്ന് മനസിലാകും .
” ശ്ശെ … ചിലതൊക്കെ ഇട്ടു കാണാന്‍ ആഗ്രഹിച്ചതാ .. ഇനീപ്പോ ടൌണില്‍ പോയിവരാനുള്ള സമയോമില്ല. ”
മാധവിയുടെയും മുഖത്ത് നിരാശ പ്രകടമായിരുന്നു .
” സാരമില്ല ..ഞാന്‍ വാങ്ങുന്നതൊക്കെ ഇട്ടു കാണിച്ചാല്‍ മതി . സൈസ് പറയ് . ”
മാധവിയുടെ മുഖത്തേക്ക് രക്തമിരച്ചു വന്നെങ്കിലും അവള്‍ മടി കൂടാതെ സൈസ് ഒക്കെ പറഞ്ഞുകൊടുത്തു .
” ഏതോ ഒരു കച്ചറ പയ്യന്റെ കൂടെ ബിൽഡിങ് ഓണർ കറങ്ങി നടക്കുന്നെന്ന് പറയുമെന്ന കൊണ്ടാണോ കൂടെ വരാത്തത് ?”’
മഹി പത്തുമിനിറ്റ് കൊണ്ട് തന്നെ തിരികെ വന്നു . കയ്യിലുണ്ടായ പാക്കറ്റുകൾ പുറകിലെ സീറ്റിൽ വെച്ചിട്ടു കാർ സ്റ്റാർട്ട് ചെയ്തിട്ടവൻ ചോദിച്ചപ്പോൾ മാധവി വീണ്ടും കരച്ചിലിന്റെ വക്കിലെത്തി .
”അയ്യോ ..അതുകൊണ്ടല്ല ..”’
”എന്നെയിങ്ങനെ അവർ കണ്ടിട്ടുണ്ടാവില്ല മഹി .. ” മടിച്ചു മടിച്ചുമടിച്ചാണ് മാധവിയത് പറഞ്ഞത് .
മഹി അവളുടെ മുഖത്തേക്ക് ഒന്നും മനസിലാകാതെ നോക്കി .
” മഹി കൂടെയുണ്ടേൽ ഞാൻ ചിലപ്പോ ചിരിച്ചുപോകും . ചിലപ്പോ ..ചിലപ്പോ കരഞ്ഞേക്കും . ”
” വികാരങ്ങൾ പ്രകടിപ്പിക്കാനുള്ളതാണ് .. ചിരി വരുന്നുണ്ടേൽ ചിരിക്കണം .. കരയേണ്ടുന്ന സമയത്ത് കരയണം . ദേഷ്യപ്പെടേണ്ട അവശ്യ ഘട്ടങ്ങളിൽ അതും ചെയ്യണം . എന്തിനാണ് ഇങ്ങനെ മുഖം വീർത്തുകെട്ടി ഇരിക്കുന്നെ .. ” മഹി പറഞ്ഞിട്ട് കാറിനുള്ളിലെ മിറർ അല്പം ചെരിച്ചിട്ട് മാധവിയുടെ തോളിൽ പിടിച്ചു അടുപ്പിച്ചവളെ അതിലൂടെ കാണിച്ചു .
