ത്രീസം 5

“എന്താ മോളെ അവിടെയൊരു ശബ്ദം…..!!!”

“ഒന്നുല്ലമ്മേ…”

“വേഗം അടുക്കളയിൽ കയറന്റെ മിഥു…” അപ്പോഴത്തെ പേടിക്ക് അങ്ങന പറയാനേ എനിക്ക് തോന്നിയുള്ളൂ…
മിഥുന്റെ കാലിൽ ചെറിയ മുറിവുണ്ടായിരുന്നു പാവം ഞൊണ്ടികൊണ്ട് അകത്തേക്ക് കയറിപ്പോയി..അവൻ ഫ്രിഡ്ജിന്റെ പിറകിൽ ഒളിച്ചു.

അച്ഛനും എണീറ്റു വന്നപ്പോൾ ഞാൻ അങ്ങോട്ട് പറഞ്ഞു. “തണുത്ത വെള്ളം തീർന്നപ്പോൾ കുടിക്കാൻ വന്നതാ ഞാൻ ….”

“എന്താ മോളെ പട്ടീടെ ശബ്ദം കേട്ടത്..”

“അത് ഏതോ കള്ളൻ ആയിരിക്കും അമ്മെ…” എന്റെ മുഖത്തെ പേടിയും എന്ത് നടക്കുമെന്ന ആകാംക്ഷയും പരമാവധി മറച്ചുകൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു.പക്ഷെ കള്ളൻ ആണെന്ന് പറയാൻ തോന്നിയത് ഏറ്റവും ബുദ്ധിയില്ലാത്ത ഒരു പെണ്ണായി എന്നെ ആ സിറ്റുവേഷൻ മാറ്റിയത് കൊണ്ടാണ്.

“കള്ളനോ…?!! എവിടെ ????” അച്ഛനും ഞെട്ടി…

അപ്പോഴേക്കും അപ്പുറത്തെ വീട്ടിലെ ഗോപാലൻ ചേട്ടൻ കയ്യിലൊരു വടിയുമെടുത്തു വീട്ടിലേക്ക് വന്നു. “ഒരു കള്ളനോ മറ്റോ ആണെന്ന് തോന്നുന്നു. ഇങ്ങോട്ടേക്ക് തന്നെയാണ് കയറിയിരിക്കുന്നത്….” അയാൾ മിഥുന്റെ കാലൻ
ആണോന്നു എനിക്ക് സംശയം തോന്നി. മനസ്സിൽ ഈ നശിച്ച ഐഡിയ വന്ന നേരം ….

പണ്ടാരം…..മിഥു ഇപ്പൊ പേടിച്ചു നിപ്പായിരിക്കും പാവം. ശത്രുക്കൾക്ക് പോലുമീ ഗതിവരുത്തില്ലെ…യേശു ഗുരുവായൂരപ്പാ…ശോ ….എന്റെ ചെക്കൻ!!!!

“എന്താ സംഭവം വാസൂ..” അപ്പുറത്തെ മതിലിന്റെ മേലെന്നു മറ്റൊരു ദരിദ്രവാസി മനോഹരൻ അച്ഛനോട് ചോദിച്ചു.

“കള്ളൻ ആണെന്ന് തോനുന്നു…മനോഹരാ…”

“ആഹ് എടാ ശശാങ്കാ സതീശാ ഓടിവാ.. വാസൂട്ടന്റെ വീട്ടിൽ കള്ളൻ കയറീന്ന് …”

ഈശ്വരാ മിഥു ഒളിച്ചിരുന്ന് എന്നെ തന്നെ നോക്കുന്നുണ്ട്… അടികിട്ടും ഉറപ്പാണ്. അവന്റെ ജീവനെങ്കിലും തിരിച്ചു കിട്ടിയാൽ മതിയായിരുന്നു പൊന്നുപോലെ ഞാൻ നോക്കിക്കോളാം…
ദൈവങ്ങളെ എന്റെ ചെക്കനെ കാത്തോളണേ …..
ഏർ!!!!!!!
എന്തായിരുന്നു മേഥ മയൂരിയുടെ ഒരഹങ്കാരം ..!!!
നാട്ടിലെ പഠിപ്പിസ്റ്…എല്ലാര്ക്കും അഭിമാനം…വഴികാട്ടി…റോൾ മോഡൽ തേങ്ങാ …മാങ്ങാ…. എല്ലാം ഇന്നത്തോടെ തീർന്നു!!!!!

“ദേ ഫ്രിഡ്ജിന്റെ അരികിൽ ഒരു നിഴൽ പോലെ…” അമ്മ പിറകിൽ നിന്നും അച്ഛന്റെ തോളിൽ അമർത്തി കൈ അങ്ങോട്ടേക്ക് ചൂണ്ടി…

കഴിഞ്ഞു തീർന്നു!!! ഞാനിനി ജീവിച്ചിരിക്കില്ല!!!!!!!

“ഒന്നുല്ലമേ… ഇവിടെയാരും കേറീട്ടില്ല…!!!” ഞാൻ പേടിച്ചെങ്കിലും അത് കാണിക്കാതെ അവനെ രക്ഷിക്കാൻ ശ്രമിച്ചു.

അപ്പർത്തേ ശശാങ്കൻ ചേട്ടനതുകേട്ടതും “എങ്കിൽ ഉറപ്പാ ഇത് തമിഴ് നാട്ടിൽ നിന്നും വന്നവർ ആകാൻ വഴിയുണ്ട്. കണ്ടാൽ നിഴൽ പോലെയിരിക്കുനന്നല്ലെ റ്റീവിലും പറഞ്ഞത്. അവരുടെ കയ്യില് ആയുധം കാണും വാസുവേട്ടാ…. ശ്രീകല ചേച്ചി ഒരു ഒലക്ക കിട്ടുമോ….”

“അയ്യോ വേണ്ടമ്മേ…!!!” ഞാൻ കരഞ്ഞുകൊണ്ട് അമ്മയോട് പറഞ്ഞു.

“എന്താമോളെ…എന്തിനാ കരയുന്നെ….”

“ഒന്നൂല്ല …..ഇതിനകത്താരും കയറീട്ടില്ലമ്മേ…..” ഞാൻ അമ്മയുടെ മുന്നിലേക്ക് കയറി നിന്ന് പറഞ്ഞു.

“ഒന്ന് നോക്കട്ടെ മോളെ …..” ഗോപാലൻ ചേട്ടനും നിർബന്ധിച്ചപ്പോൾ ഞാൻ എന്റെ ലോകം കീഴ്മേൽ മറിയുന്ന ആ സത്യം അവരുടെ മുന്നിൽ ഉടയ്ക്കാൻ തയാറായി…..

“വേണ്ടമ്മേ വേണ്ട…..അത് കള്ളനൊന്നുമല്ല!!!!!!!”

“പിന്നെ…….?!!!!!!” എന്റെ പേടിയും പേടച്ചലും കണ്ടുനിന്ന അവരെന്നോട് അതാരാണെന്നും ചോദിച്ചു.
“അതെന്റെ കാമുകനാണ്…!!!!!!” ഉള്ളു പിടയുന്ന വേദനയിലും ഞാനതു പറഞ്ഞു. എന്റെ അഭിമാനമല്ല. അവന്റെ ജീവനാണ് എനിക്കിപ്പോ വലത് …..പക്ഷെ കണ്ണിൽ നിന്നും തത്ഫലമായി കണ്ണീരു ഒഴുകി കവിളിലേക്കിറങ്ങി…

എല്ലാരും ഒരു പോലെ ഞെട്ടി! “മേഥയ്ക്ക് കാമുകനോ..”
എല്ലാരും വിട്ടു മറാത്ത അമ്പരപ്പോടെ അങ്ങോട്ടുമിങ്ങോട്ടും നോക്കി. ഒടുക്കം അവരെല്ലാം ഒരു പോലെ ചിരിച്ചു.
എനിക്കാദ്യമൊന്നും മനസിലായില്ല.

“എന്താ അവന്റെ പേര്….” അച്ഛൻ എന്റെ അടുത്ത് വന്നു എന്നെ നെഞ്ചിൽ ചേർത്തെന്റെ കണ്ണ് തുടച്ചു ചോദിച്ചു.

“മിഥു..മിഥുൻ!!”

Leave a Reply

Your email address will not be published. Required fields are marked *