“മേഥചേച്ചി…”
“മിഥു….”
“മഴ നനഞ്ഞപ്പോൾ ജലദോഷം എന്തേലുമുണ്ടോ…”
“ഇല്ലെടാ നിനക്കോ…”
“എനിക്ക്… ചെറുതായിട്ട് മൂക്കടച്ചു…”
“ആവിപിടിച്ചോ…”
“ഉം ചെയ്തു…”
“അമ്മയ്ക്ക് സുഖാണോ …”
“ ഉം …”
“ശെരി നീ കിടന്നോ..നാളെ കാണാം…”
ഫോൺ വെച്ചിട്ട് ഞാൻ കട്ടിലിൽ കിടന്നുരുണ്ടു, എന്നെ അവൻ കെയർ ചെയ്യുന്നത് എനിക്കൊത്തിരി ഇഷ്ടമായി. ഞാൻ ആഗ്രഹിച്ചിരുന്നു, ഇതുപോലെ ഒരാൾ എന്റെ സുഖാന്വേഷങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരാൾ എന്നെ എപ്പോ തേടിവരുമെന്നു. NO Vacancy എന്ന ബോർഡ് എപ്പോഴാണ് എന്റ മനസ്സിൽ നിന്നും പോയതെന്ന് ഞാൻ ആലോചിച്ചു. കമഴ്ന്നു കിടന്നുകൊണ്ട് എന്റെ മെരുങ്ങാത്ത സ്ത്രൈണതകളെ തലയിണയിൽ അമർത്തി ഞാൻ കണ്ണടച്ചു.
കോളേജ് ഡേയ്ക്ക് ഒരു നാടകം അവതരിപ്പിക്കണം എന്ന് പറന്നുകൊണ്ട് നിഷാര, അവൾ ക്‌ളാസ് റെപ് ആണ് ക്‌ളാസിൽ വെച്ച് ടീച്ചർ ഇല്ലാത്തപ്പോ ഒരേ ചര്‍ച്ച, ഒടുവിൽ കഥയെങ്ങനെയോ സെറ്റായി. ഒരു അമ്മയെയുടെയും മകന്റെയും കഥ അവതരിപ്പിക്കാം എന്നാണ് കൂട്ടായ ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്നത്.
ഞാൻ പഠിപ്പല്ലാതെ മറ്റൊന്നും അധികം ശ്രദ്ധ കൊടുക്കാത്തത് കൊണ്ട് അവരുടെ സംഭാഷണം കേട്ടിരിക്കമാത്രം ചെയ്തു. എന്റെ നിതംബത്തെ തൊട്ടുരുമ്മുന്ന മുടി ബെഞ്ചിൽ മുട്ടി വീണു കിടക്കുന്നത് കണ്ടപ്പോൾ നിഷാരയെന്നോട് വന്നു പറഞ്ഞു. പ്ലീസ് പ്ലീസ് മേഥയ്ക്ക് നാടകത്തിൽ അഭിനയിക്കാമോ എന്ന്….
ഞാൻ അതപ്പോഴേ ഒഴിയാൻ നോക്കിയെങ്കിലും നിഷാരയും കൂട്ടരും ചേർന്ന് നിർബന്ധിച്ചപ്പോൾ ഞാൻ ഒടുവിൽ സമ്മതിച്ചു. പക്ഷെ ക്ലാസ്സിലെ 3 പയ്യന്മാർക്കെല്ല്ലാം അത്യാവശ്യം നല്ല ഉയരവും കട്ട താടിയുമുണ്ട് .
അമ്മയെ കിട്ടിയെങ്കിലും അപ്പൊ മകന്റെ കാര്യം ശെരിയായില്ല. മകനായിട്ട്
ഇച്ചിരി മെലിഞ്ഞ പയ്യനെ വേണമെന്ന് പറഞ്ഞപ്പോൾ, നിഷാര തന്നെ ആ ആലോചന മുന്നോട്ടു വെച്ചു,
നിന്നെ കാണാൻ ഇടയ്ക്ക് ഇവിടെ വരുന്ന പയ്യനില്ലേ ? അവനെ കിട്ടിയാൽ കറക്ട് ആയിരിക്കുമെന്നു പറഞ്ഞു.
ശെരിയാ, മോനെ പോലെയുണ്ട് .! അമ്മയും മോനും എന്ന്. സ്വാതിയും കളിയാക്കി ചിരിച്ചു.
മിഥുൻ എന്നെക്കാളും ഒരുപൊടിക്ക് ഉയരം കുറവാണ്. അഞ്ചരയടി കാണും അവൻ. നിഷാര തന്നെ അവന്റെ ക്ലാസ് എന്നോട് ചോദിച്ചു അവിടേക്ക് ചെന്നു. അവിടെ ക്ലാസ് നടക്കുമ്പോ അവനെ പുറത്തേക്ക് വിളിച്ചുകൊണ്ടു വാരാൻ ആർട്സ് ക്ലബ്ബ് സെക്രട്ടറിക്ക് ബുദ്ധമുട്ടൊന്നും ഇല്ലാലോ.
അങ്ങനെ അമ്മയും മകനും സെറ്റ് ആയി. ഒരു ഒഴിഞ്ഞ മുറിയിൽ
ഞാനും മിഥുനും അടുത്ത് നിന്ന് കഥ മുഴുവനും കേട്ടു.
അമ്മയും മകനും ഭർത്താവിന്റെ മരണത്തോടെ മറ്റു ബന്ധുക്കളാൽ നാടുകടത്തപെടുന്നു. പിന്നീട് കുറച്ചു നാൾ ഒരിടത്തു താമസിക്കുമ്പോ അമ്മയ്ക്ക് ആകെയുള്ള പ്രതീക്ഷയായ അവനെയും നഷ്ടപ്പെടുന്നു. 16 വർഷങ്ങൾക്ക് ശേഷം മകനെ കണ്ടുമുട്ടുന്നതാണ് കഥയുടെ സാരം.
ഓരോ സീനായി ഞാൻ റിഹേഴ്സൽ നോക്കി. എനിക്കും അവനും നല്ലൊരു കംഫോര്ട് സോൺ ഉള്ളതുകൊണ്ട് അഭിനയം വലിയ കുഴപ്പമില്ലായിരുന്നു. കഥ പകുതിയോളം ഞങ്ങൾ ആ പകലിൽ തന്നെ റിഹേഴ്സൽ ചെയ്തു.
തിരികെ അവന്റെ ബൈക്കിൽ വരുമ്പോ, അവൻ എന്നെ മേഥയമ്മേ എന്ന് വിളിച്ചു കളിയാക്കാനും തുടങ്ങി. എനിക്കാകെ വല്ലാതെയായി. അമ്മയും മകനും എന്ന് വിളിച്ചു മറ്റുള്ളവർ കളിയാക്കുമ്പോ അനാവശ്യമായ വിമ്മിട്ടം. അവനെ തിരികെ കളിയാക്കാൻ പറ്റുന്നുമില്ല…
കുറച്ചു ദൂരം അവനെയും കെട്ടിപിടിച്ചു ബൈക്കിൽ യാത്രചെയ്യുമ്പോ വണ്ടി പതിയെ കിതച്ചു കുഴഞ്ഞു നിന്നു.
വെയിൽ താഴ്ന്നിട്ടില്ല. ഞാൻ ബൈക്കിൽ നിന്നിറങ്ങി മരച്ചോട്ടിൽ നിന്നപ്പോൾ, അവൻ സ്വയം മെക്കാനിക് ആയി. അധികം ബുദ്ധിമുട്ടാതെ അവനത് സ്റ്റാർട്ട് ആക്കുകയും ചെയ്തു. എന്നോട് കയ്യിലെ കരി കഴുകാനായിട്ട് വെള്ളം ബോട്ടിൽ ചോദിച്ചു,. ഞാൻ നോക്കിയപ്പോൾ മിഥുന്റെ മുഖത്തു കരിയുണ്ട്. ഞാൻ ആ അവസരം മുതലാക്കികൊണ്ട് പറഞ്ഞു.
കരിവേല പോലെയുണ്ട് ! ഉത്സവത്തിന് വരുന്നത് കണ്ടിട്ടില്ലേ അതുപോലെയെന്നു പറഞ്ഞു. സത്യത്തിൽ മീശയില്ലാത്ത അവന്റെ കുഞ്ഞിച്ചുണ്ടിന്റെ മേലെ ഒരു കറുത്ത വരപോലെ ഗ്രീസോ മറ്റോ വരഞ്ഞിരുന്നു…
