ദിവ്യാനുരാഗം – 4 Like

ഞാൻ ചിരിച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞു.

” നിക്ക് ചിരിച്ചത് മതി… അങ്ങോട്ട് നോക്കൂ…നിനക്കുള്ളത് വരുന്നുണ്ട്… ”

ദൂരെ കൈചൂണ്ടി അവൻ പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു നോക്കി…

” ഈ മാരണം എന്താ ഇങ്ങോട്ട്… ”

ഞങ്ങളിരിക്കുന്ന സ്ഥലത്തേക്ക് ആതിര വരുന്നത് കണ്ട് ഞാൻ അവനെ നോക്കി ചോദിച്ചു

” വെറെന്തിനാ നിന്നെ കാണാൻ… ”

അവനെന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

” ഡാ എങ്ങനേലും ഒന്നൊഴിവാക്കി താടാ… ”

ഞാൻ അവനെ ദയനീയമായി നോക്കി പറഞ്ഞു

” ഒന്ന് പോടാപ്പാ…ഇന്നല്ലേ നിനക്ക് ഞാൻ ഒരു ഓഫറ് തന്നപ്പൊ നിന്ന് കൊണയടിച്ചിട്ട് ഇപ്പൊ കാലുപിടിക്കുന്നോ… ”

അവൻ എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു

” ഡാ അത് വിട് അതിന് നമ്മുക്ക് വഴികാണാം…ഇപ്പൊ ഇതിനെ എങ്ങനേല്ലും
ഒഴിവാക്കിതാടാ… ”

ഞാൻ വീണ്ടും അവനെ നോക്കി കെഞ്ചി…അതിനവൻ നോക്കാം എന്നാ അർഥത്തിൽ തലകുലുക്കി അത് കണ്ടപ്പോൾ ഇചിരി സമാധാനമായി… എന്തേലും ഒക്കെ ഇവൻ കാട്ടും…

” അല്ല രണ്ടു പേരും ക്ലാസ്സിലൊന്നും കേറുന്നില്ലേ… ”

ഞങ്ങളുടെ രണ്ടു പേരുടെ അടുത്തെത്തിയതും അവൾ ചോദിച്ചു

” ഇല്ല…കേറിട്ടിപ്പൊ എന്തിനാ… ”

അവളുടെ ചോദ്യത്തിന് നന്ദു മറുപടി കൊടുത്തു

” നിങ്ങളില്ലാത്തോണ്ട് ഒരു രസമില്ലന്നേ ക്ലാസ്സൊന്നും… ”

ഇപ്രാവശ്യം എന്നെ ഒന്ന് പാളി നോക്കിയാണ് അവള് പറഞ്ഞത്

” ഞങ്ങളോ അതോ ഇവനോ… ”

അവളുടെ നോട്ടം കണ്ട നന്ദു എന്നെ ഒന്ന് നോക്കിക്കോണ്ട് അവളോട് ചോദിച്ചു… അതിന് ഞാനവനെ ഒന്ന് കടുപ്പത്തിൽ നോക്കി…

” അങ്ങനേയും പറയാം… ”

അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

” നിനക്ക് വട്ടുണ്ടോ ആതിരേ… ”
അവളുടെ മറുപടി കേട്ടതും അത്രയും നേരം മിണ്ടാതിരുന്ന ഞാൻ അവളോടായി ചോദിച്ചു

” നിന്നെ സ്നേഹിക്കുന്നത് വട്ടാണെങ്കിൽ എനിക്കിച്ചിരി വട്ടുണ്ടെന്ന് നീ കൂട്ടിക്കോ… ”

എൻ്റെ ചോദ്യം കേട്ടതും ഒരു ചിരിയോടെ അവള് മറുപടി പറഞ്ഞു

” ഞാൻ തന്നോട് പറഞ്ഞതല്ലേ അതൊന്നും ശരിയാവില്ലെന്ന്…പിന്നെന്തിനാ… ”

ഞാൻ വീണ്ടും അവളെ നോക്കി ഇച്ചിരി കടുപ്പത്തിൽ പറഞ്ഞു

” എനിക്ക് ഇഷ്ടം ഉള്ളോണ്ട്… പിന്നെ ഏത് മഞ്ഞും ഒരു നാൾ ഉരുകും എന്നല്ലേ… ”

ഒരു ചിരിയോടെ അവളെന്നെ നോക്കി അതു പറഞ്ഞപ്പോൾ ഇതിനെ പറഞ്ഞ് നേരെയാക്കാം എന്നുള്ള പ്രതീക്ഷ ഇനി വേണ്ടാന്ന് എൻ്റെ മനസ്സ് പറഞ്ഞു

” എന്നാ മോൾക്ക് തെറ്റി…ആ മഞ്ഞ് കുറച്ച് ദിവസം മുന്നേ ഒരു കൊച്ച് തിളച്ച വെള്ളം ഒഴിച്ച് ഉരുക്കി… ”

എന്നെ ഒന്ന് പാളി നോക്കിയ ശേഷം നന്ദു അവളോട് പറഞ്ഞു…അതിന് ഞെട്ടികൊണ്ട് ഞാനവനെ നോക്കി…

” ഏത് കൊച്ച്…നീയെന്താ പറയുന്നേ… ”

എന്നെ ഒന്ന് നോക്കിയ ശേഷം അവള് നന്ദുവിനോട് ചോദിച്ചു

” സത്യമാണ് മോളെ എല്ലാം ശടപടെ… ശടപടേന്നായിരുന്നു… അതുവിനെ കിടത്തിയ ഹോസ്പിറ്റലിലെ ഒരു നേഴ്സ് കുട്ടിയാണ് കക്ഷി…പേര് ദിവ്യ… ”

അവൻ ചിരിയോടെ അത് പറഞ്ഞപ്പോൾ ആതിര ചെറുതായൊന്ന് ഞെട്ടി…പക്ഷെ അവള് ഞെട്ടിയേൻ്റെ മൂന്നിരട്ടി ഞാൻ ഞെട്ടിക്കൊണ്ട് അവനെ നോക്കി…പക്ഷെ ആ മൈരന് ഒരു ഭാവ വ്യത്യാസവും ഇല്ല….കാര്യം അത് കളവാണെങ്കിലും പെട്ടെന്നങ്ങനെ കേട്ടപ്പോ തലക്കുമീതെ കിളിയല്ല പരുന്ത് പറന്നു…

” പോടാ നീ വെറുതെ ആളെ വടിയാക്കാൻ… “
അവളെന്നെ ഒന്ന് നോക്കിയ ശേഷം അവനോട് പറഞ്ഞു

” നീ വേണെ വിശ്വസിച്ചാ മതി… അല്ലെങ്കി പിന്നെ ഇവന്നോട് തന്ന് ചോദിച്ചു നോക്ക്… ”

എനിക്ക് നേരെ കൈ നീട്ടി കൊണ്ട് നന്ദു പറഞ്ഞപ്പോൾ എന്തു ചെയ്യണം എന്നോർക്കാൻ പോലും സമയം തരാതെ അവളെൻ്റെ നേരെ തിരിഞ്ഞു

” സത്യാണോ അജ്ജൂ… ”

അവളെന്നെ നോക്കി ചോദിച്ചു…അതിന് ഞാൻ അവനെ നോക്കിയപ്പോൾ തലയാട്ടൻ അവൻ ആംഗ്യം കാണിച്ചു… പിന്നെ ഒന്നും ആലോചിച്ചില്ല അങ്ങ് തലയാട്ടി…

” പോടാ നിങ്ങള് വെറുതെ കളിപ്പിക്കുവാ…അങ്ങനെ നിന്നെ ഞാൻ വിടത്തില്ല… മൊയ്തീൻ കാഞ്ചനക്കുള്ളതാണേൽ അർജ്ജുൻ ഈ ആതിരക്കുള്ളതാ… ”

എന്റെ തലയാട്ടൽ വിശ്വസിക്കാത്തെ എന്നെ നോക്കി ചിരിച്ചുകൊണ്ട് അതും പറഞ്ഞവള് തിരിഞ്ഞു നടക്കാൻ തുടങ്ങി…ഇതെന്തോന്ന് സാധനം എന്നർത്ഥത്തിൽ ഞാൻ നിൽക്കുമ്പോൾ ഒരുത്തൻ അപ്പുറത്തു നിന്ന് മരണചിരി… ഇവളുടെ പഞ്ചാര കേട്ടിട്ടായിരിക്കണം…

Leave a Reply

Your email address will not be published. Required fields are marked *