ദിവ്യാനുരാഗം – 4 Like

” ഡോ… പ്ലീസ്…. മുന്നിൽ ഒക്കെ വണ്ടിയുണ്ട് പതുക്കെ പോയിക്കൂടെ എനിക്ക് പേടിയാവുന്നൂ…
അവള് വീണ്ടും എന്നോട് കെഞ്ചി…

” ആണോ…എന്നാ എനിക്ക് പതുക്കെ പോകുന്നത് പേടിയാ പുറകിൽ ഒക്കെ വണ്ടി ഉണ്ട് അവര് വന്ന് ഇടിച്ചാലോ… ”

ഞാൻ അവൾക്ക് അതേ ടോണിൽ മറുപടി കൊടുത്തു…

” ഡോ നോക്ക്… ഒരു ലോറി വരുന്നു… സ്പീഡ് കുറക്ക്… ”

ഓപ്പസിറ്റ് ഒരു ലോറി വരുന്ന കണ്ട് പേടിയോടെ അവള് പറഞ്ഞു

” ഞാനും കൂടി തട്ടി പോകും അതോണ്ടാ…അല്ലേ ഞാൻ അങ്ങോട്ട് പോയി ഇടിച്ചേനെ… അവിടെ മിണ്ടാതിരുന്നോണം… ”

ശബ്ദം കടുപ്പിച്ച് ഞാൻ പറഞ്ഞു…

എന്റെ മറുപടി കേട്ടതും പിന്നെ അവള് കണ്ണുംപൂട്ടി ഇരിപ്പായി… ഇതൊക്കെ മിററിലൂടെ നോക്കി ഞാൻ രസിക്കുന്നുണ്ടായിരുന്നു…

പിന്നെ കുറച്ച് ദൂരം താണ്ടിയപ്പൊ പെട്ടെന്ന് ഒരു പട്ടി വട്ടം ചാടി… എങ്ങനെയെക്കയോ ഞാൻ ബ്രേക്ക് ചവിട്ടി നിർത്തി… അതോടെ കണ്ണുംപൂട്ടി നിന്നവൾ പെട്ടെന്ന് വെപ്രാളത്തോടെ കണ്ണും തുറന്നു നിൽകുന്നത് മിററിലൂടെ ഞാൻ കണ്ടു

” നോക്കി കടന്നൂടെ നായിൻ്റെ മോനെ… ”

ഞാൻ ആ പട്ടിയെ നോക്കി പറഞ്ഞു..
” ഡോ പതുക്കെ താൻ എന്തൊക്കെയാ പറേന്നെ… ”

എന്റെ വിളികേട്ട് അവൾ പുറകീന്ന് പറഞ്ഞു

” പിന്നെ നായീടെ സന്താനതിനെ നായിൻ്റെ മോനെന്നല്ലാതെ ഇപ്പോ… ”

പറഞ്ഞു വന്നത് ഒന്ന് നിർത്തി ഞാൻ അവളെ നോക്കി

” തൻ്റെ അച്ഛൻ്റെ പേരെന്താ…? ”

” വിനോദ്… ”

എന്റെ പെട്ടെന്നുള്ള ചോദ്യത്തിന് അവള് മറുപടി പറഞ്ഞു പോയി… പിന്നെയാണ് അവൾക്ക് അമളി പറ്റിയത് മനസ്സിലായത്

” പിന്നെ വിനോദിന്റെ മോനെന്ന് വിളിക്കാണോ… ”

അവളുടെ തന്തയുടെ പേര് കിട്ടിയതും നേരത്തെ പറഞ്ഞതു ഞാൻ മുഴുവൻ ആക്കി…ഹോ രാവിലെ തന്നെ അവളുടെ തന്തയ്ക്ക് വിളിച്ചപ്പോൾ എന്ത് സമാധാനം…

” ഡോ…വേണ്ടാട്ടോ…ഞാൻ എറങ്ങുവാ… ”

എന്റെ വിളി കേട്ടത് ഇഷ്ടപ്പെടാതെ അവള് വണ്ടിന്നിറങ്ങാൻ പോയി… അതോടെ പെട്ടെന്ന് ഞാൻ വണ്ടി മുന്നോട്ടെടുത്തു…

” അങ്ങനിപ്പൊ മോള് ഇറങ്ങണ്ട… എന്നിട്ട് വേണമെൻ്റെ അമ്മയോട് വഴിയിൽ ഇറക്കിവിട്ടു എന്നൊക്കെ പറഞ്ഞു കൊടുക്കാൻ…. ”

അവളോട് അതും പറഞ്ഞ് ഞാൻ പതിവ് സ്പീഡിൽ വണ്ടി മുന്നോട്ടെടുത്തു… അവൾ കണ്ണടച്ചാണ് ഇരിപ്പ് ഞാൻ വഴി ചോദിക്കുമ്പോൾ ജസ്റ്റ് കണ്ണുതുറന്നു വഴി
പറഞ്ഞു തരും എന്നിട്ട് വീണ്ടും പൂട്ടും…ഇതെന്താ ആമയ്ക്ക് ഉണ്ടായതോ…. പിന്നെ ഇതിന് പേടിയും കാര്യങ്ങളൊക്കെ ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കിയത്… അവസാനം അവള് പറഞ്ഞത് വച്ച് ഒരു ഇടവഴിക്കടുതെത്തിയപ്പൊ അവിടെ നിർത്താൻ അവള് പറഞ്ഞു…അവിടുന്നങ്ങോട്ട് അവള് നടന്നു പോകുമത്രേ.. ഞാൻ വണ്ടി സൈഡാക്കി അതോടെ അവളിറങ്ങി…കണ്ണൊക്കെ പേടിച്ച് കലങ്ങി കണ്ണ്മഷിയൊക്കെ പടർന്നിട്ടുണ്ട്…

” നീ പേടിച്ചെൻ്റെ വണ്ടിയിൽ മുള്ളിയോ..? ”

അവളെ പിരി കേറ്റാനെന്നോണം അതും പറഞ്ഞ് ഞാൻ സീറ്റിന് പുറകിലേക്ക് വെറുതെ നോക്കും പോലെ കാണിച്ചു

” പോടാ കാലാ… ”

എന്നെ നോക്കി കടുപ്പതിൽ അതും പറഞ്ഞവള് തിരിഞ്ഞു നടക്കാൻ തുടങ്ങി…അതിന് പുറകീന്ന് ഞാനൊരു അടക്കി ചിരി പാസാക്കി… അല്ല പിന്നെ എപ്പോഴും അവള് മാത്രം ചിരിച്ചാൽ പറ്റില്ലല്ലോ… പിന്നെ എവിടുന്ന് വണ്ടി തിരിച്ച് നേരെ വീട്ടിലേക്ക്… എപ്പോഴും ഉള്ളതുപോലെ ഫ്രഷ് ആയി ബ്രേക്ഫാസ്റ്റ് കഴിച്ച് വീട്ടിന്ന് നേരെ കോളേജിലേക്ക്….

കോളേജിലെത്തിയപ്പോൾ നന്ദു മാത്രം ഞങ്ങളുടെ സ്ഥിരം സ്ഥലത്തു നിൽക്കുന്നത് കണ്ടു ബാക്കിയുള്ളവരൊക്കെ എവിടെയാണോ ആവോ…

” അവന്മാരൊക്കെ എവിടെടാ… ”

വണ്ടി പാർക്ക് ചെയ്ത് ഞാൻ അവന് നേരെ തിരിഞ്ഞു

” അവന്മാരൊക്കെ അടുത്ത മാസത്തെ ഓണം സെലിബ്രേഷനും കോളേജ് ഡേയും ഒക്കെ ഡിസ്കസ് ചെയ്യുന്ന മീറ്റിങ്ങിലാ… ”

അവൻ എനിക്ക് മറുപടി തന്നു…

” എന്നിട്ട് നീ എന്താ പോകാഞ്ഞെ….? ”
ഞാൻ അതും പറഞ്ഞ് ചോദ്യ രൂപത്തിൽ അവനെ നോക്കി

” അപ്പൊ ഇവിടെ നിൻ്റൊപ്പം കൂട്ടിരിക്കാൻ നിൻ്റച്ഛൻ ബാങ്ക് ലീവാക്കി വരുവോ… ”

എന്നെ നോക്കി ചിരിച്ചുകൊണ്ടവൻ പറഞ്ഞു

” ഓ….നൻപനെ പോൽ യാറുമില്ലേ… ”

Leave a Reply

Your email address will not be published. Required fields are marked *