” ആര് ദിവ്യ ഉണ്ണിയോ… ”
” ദിവ്യാ ഉണ്ണി തൻ്റെ…എടോ എന്നോട് വരും എന്ന് പറഞ്ഞ് പറ്റിച്ചതെന്തിനാ…എത്ര നേരായിട്ട് തന്നേം കാത്തിരിക്കുവാ…പറ്റില്ലെങ്കിൽ പറഞ്ഞാപോരെ… ”
അന്യനിലെ വിക്രത്തിനെ പോലെ രംഗം മാറി മറിയുന്നുണ്ട്…ദേഷ്യം ഇപ്പൊ സങ്കടം പോലെ ആയി…അതോടെ എനിക്ക് കാര്യം കത്തി… പടച്ചോനെ പണി പാളിയല്ലോ…സമയം എന്തായി…ഓ 11 മണി….പെട്ട്….
” ഡോ ചെറുതായി ഒന്ന് മയങ്ങി പോയി…ഇന്നലെ കളി കണ്ടുറങ്ങിയതോണ്ടാ…ഒന്ന് ക്ഷമിക്ക്…ഒരു പത്ത് മിനിറ്റ്…ഇതാ എത്തി… ”
ഞാൻ ഫോണിലൂടെ അവളെ ഒന്ന് മയപെടുത്താൻ ഒരടവിട്ടു…
” സത്യം ആണോ…അതോ അടുത്ത നമ്പറോ… ”
” സത്യം താനാണേ സത്യം…ഇതാ എത്തി പോയി… ”
ഞാൻ ഫോണും കട്ടാക്കി…നേരെ ബാത്ത്റൂമിലേക്കൊരു ഓട്ടമായിരുന്നു…നിമിഷ നേരംകൊണ്ട് ഫ്രഷ് ആയി ഡ്രസ്സും മാറി ഒന്ന് ചെറുതായി ഒരുങ്ങി…
” അല്ല അവളെ എവിടെ ചെന്ന് പിക്ക് ചെയ്യണം…ചെലപ്പൊ വാട്സപ്പിൽ അയച്ച് കാണും… ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞ് ഫോണെടുത്തു… വാട്സപ്പിൽ പ്രതീക്ഷിച്ച പോലെ മെസേജുണ്ട്…അവളെ സ്ഥിരം ഇറക്കുന്ന സ്ഥലം തന്നെ…നേരം വൈകിയത് കൊണ്ട് കുറേ ദേഷ്യം പിടിച്ച സ്മൈലികൾ വേറെയും… അപ്പോഴാണ് ശ്രദ്ധിച്ചത് കക്ഷീടെ നമ്പർ കണ്ടാൽ അറിയാമെങ്കിലും ഇതുവരെ സേവ് ചെയ്യ്തിട്ടില്ല…അതോടെ ശൂർപ്പണഖ മാഡം…എന്ന് സേവ് ചെയ്യ്തു… കൂട്ടത്തിൽ ഒരു കൊമ്പുള്ള സ്മൈലി…ജസ്റ്റ് ഫോർ എ രസം….പക്ഷെ സേവ് ചെയ്യ്തപാടെ അവളിട്ട ഒരു സ്റ്റാറ്റസ് കാണാൻ ഇടയായി…ഒരു പക്ഷെ അവളെന്റെ നമ്പർ നേരത്തെ സേവ് ചെയ്യ്തതു കൊണ്ടാവാം…സന്തോഷ് സുബ്രഹ്മണ്യം മൂവിയിലെ അട ടാ അട ടാ… സോങ്ങ് ആയിരുന്നു…എനിക്ക് ഇഷ്ടപ്പെട്ട സോങ്ങുകളിൽ ഒന്നായിരുന്നു അത്….
” അട ടാ.. അട ടാ.. അട ടാ…
എന്നെ ഏതോ സെയികിറായ്….
അട ടാ.. അട ടാ.. അട ടാ…
എൻ നെഞ്ചെ കൊയ്കിറായ്…. ”
പെട്ടന്നെത്തെ മുഡിൽ പാട്ടും പാടി…ചെറുതായൊന്ന് ഡാൻസ് കളിച്ച് തിരിയുമ്പോൾ വാതിലിന് മുന്നിൽ അമ്മ ചപ്പാത്തി കോലും പിടിച്ച് നിൽക്കുന്നു…ശ്ശോ…ചമ്മി നാറി….കണ്ട് കാണുമോ…?
“ആടാ ടാ…കേറല്ലടാ….വരുന്നടാ…നിക്കെടാ…. ”
ഞാൻ ചമ്മൽ മറക്കാൻ പാട്ടിന്റെ വരി ആലോചിച്ച് വായിൽ വന്നതെന്തൊക്കെയോ ഫോണിൽ കുടെ പറഞ്ഞു….എന്നിട്ട് ഫോണും കീശയിലിട്ട് അമ്മയെ നോക്കി
” മ്മ്…എന്താടാ നീ പൊട്ടൻ കളിക്കുന്നേ… ആകപ്പാടെ ഒരു പരുങ്ങൽ… ”
” ഏയ് ഒന്നൂല്ല്യ…അത് ഞാൻ ഫോണിൽ…ഒരു സ്ഥലം വരെ പോകാൻ ഉണ്ട്… ”
കാര്യം വിക്കി വിക്കിയാണ് പുറത്ത് വരുന്നത്…അമ്മ അതൊക്കെ നന്നായിട്ട് ശ്രദ്ധിക്കുന്നുണ്ട്…
” ഫോണിൽ ഒരു സ്ഥലം വരെ പോകാനൊ…നീ എന്തൊക്കെയാടാ പറേന്നെ….ശരിക്കും എങ്ങോട്ടാ…ആരെ കാണാനാ… ”
” ഒരു ഫ്ര… ഫ്രണ്ടിനെ… ”
” ഏത് ഫ്രണ്ട്…. ”
” ഇങ്ങളെന്താ പതിവില്ലാതെ പൊലീസ്കാരെ പോലെ ചോദ്യം ചെയ്യുന്ന ഡോക്ടറേ…ചെന്ന് ഭക്ഷണം എടുത്ത് വെക്ക്…പിള്ളേര് കാത്ത് നിൽക്കും… ”
പെട്ടന്ന് കിട്ടിയ ധൈര്യത്തിൽ ഞാൻ അമ്മയേയും കടന്ന് പുറത്തേക്ക് നടന്നു…. പക്ഷേ തൊട്ടടുത്ത നിമിഷം പുറകിൽ നിന്ന് അമ്മയുടെ ശബ്ദം കേട്ട് സ്വിച്ച് ഇട്ട പോലെ നിൽക്കേണ്ടിവന്നു…
” പനി നിസസാ….പനി നിസസാ…
പനി നിനസാ ഗരി സനിമാ…”
അമ്മ എല്ലാം കണ്ടു കേട്ടു എന്നതിന് ഇനി വല്ല തെളിവും വേണോ…തിരിഞ്ഞ് നോക്കിയപ്പോൾ ചപ്പാത്തി കോലും കയ്യിലിട്ട് കറക്കി എന്നെ നോക്കി ഒരാക്കിയ ചിരിയോടെ നിൽക്കുകയാണ് കക്ഷി…
” ഈശ്വരാ മൂർഖൻ്റെ കയ്യിൽ ആണല്ലോ പെട്ടത്… ”
ചമ്മി നാറിയ ഞാൻ പതുകെ ആരോടെന്നില്ലാതെ പറഞ്ഞ് വേഗം താഴേക്ക് വിട്ടു…
ഡൈനിംഗ് ടേബിളിൽ അച്ഛൻ ഇരിപ്പുണ്ടായിരുന്നു…നല്ല തട്ടാ…ഞാനും അടുത്ത് പോയിരുന്നു…പുള്ളിയും എങ്ങോട്ടേക്കാണെന്നൊക്കെ ചോദിച്ചെങ്കിലും അമ്മയോട് പറഞ്ഞത് പോലെ എന്തൊക്കെയോ തള്ളിവിട്ടു കഴിപ്പ് തുടങ്ങി… അപ്പോഴാണ് അമ്മ അടുക്കളയിലേക്ക് നടന്നു പോകുന്നത്…ഞാൻ മുഖത്ത് നോക്കിയില്ലാ…എങ്ങാനും നോക്കിയാ പെട്ട്….അങ്ങനെ കഴിച്ച് കഴിഞ്ഞതും രണ്ടാളോടും നൈസായിട്ട് യാത്ര പറഞ്ഞു…ഇനി തിരിച്ചു വരുമ്പോൽ കാര്യം പോകാണ് എന്ന സത്യം മനസ്സിലാക്കികൊണ്ട്….ഞാൻ എസ്കേപ്പായി…. അവിടുന്ന് നേരെ അവളെ ഇറക്കുന്ന സ്ഥലത്തേക്ക് അത്യാവശ്യം സ്പീഡിൽ ആണ് വിട്ടത്… അതുകൊണ്ട് പെട്ടന്ന് തന്നെ എത്താൻ പറ്റി… പ്രതീക്ഷിച്ച പോലെ റോഡിൽ കാത്ത് നിൽപ്പുണ്ടായിരുന്നു കക്ഷി….
