” സോറി പറഞ്ഞ 10 മിനിറ്റ് കഴിഞ്ഞ് ഒരു അരമണിക്കൂർ ആയിപ്പോയി ക്ഷമി… ”
അവളുടെ അടുത്തെത്തിയതും ഞാൻ ഒരു വളിച്ച ചിരിയോടെ പറഞ്ഞു…
” വന്നല്ലോ…അത് തന്നെ അൽഭുതം…. ”
അവൾ പറയുന്നതിനൊപ്പം വണ്ടിയിൽ കേറി…
” അല്ല എങ്ങോട്ടേക്കാ…അത് ചോദിക്കാൻ മറന്നു…”
” മദർ തെരേസ നഴ്സിംഗ് കോളേജ്… ”
മിററിലൂടെ അവളുടെ മറുപടിയും നോക്കി നിന്ന ശബ്ദത്തേക്കാൽ എന്നെ എതിരേറ്റത് അവളുടെ സൗന്ദര്യമായിരുന്നു…കണ്ണെഴുതി ചന്ദനകുറിയൊക്കെ തൊട്ട് ഒരു കുഞ്ഞ് പൊട്ടും മൂക്കുത്തിയും അതിലേറെ കുട്ടിത്തം വിട്ട് മാറാത്ത മുഖഭാവവും….ഓ..എൻ്റെ സാറെ…ഇപ്പൊ മുന്നീന്ന് ഒരാന കുത്താൻ വന്നാ ഈസിയായി അതിന് പണിയും കഴിഞ്ഞ് പോകാം…കാരണം ഞാനതൊന്നും അറിയില്ലല്ലോ….
” ഹലോ പോന്നില്ലേ…. ”
മിററിലൂടെ അവളെ നോക്കിയിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് അവളുടെ സ്വരമുയർന്നു…. അതോടെ ഞാൻ ചമ്മിയ ഭാവത്തോടെ വണ്ടി മുന്നോട്ടേക്കെടുത്തു….
” അതേ… ഒരു കാര്യം ചോദിക്കട്ടെ… ”
യാത്രയിൽ തങ്ങി നിന്ന കുറച്ചു നേരത്തെ മൗനത്തിന് ചുവപ്പ് കാർഡ് നൽകാൻ ഞാൻ തീരുമാനിച്ചു…
” മ്മ്….. ”
” ഇയാള് അവിടെ പരിപാടിക്ക് വല്ലതിനും ഉണ്ടോ… ”
” ഇല്ല…അതെന്താ അങ്ങനെ ചോദിച്ചേ… ”
” അല്ല ഇയാളുടെ ഗ്ലാമറ് കണ്ട് ചോദിച്ചു പോയതാണേ…വെറുതേയല്ല പിള്ളേര് പിന്നാലെ നടക്കുന്നേ… ”
ഞാൻ ഉള്ള സത്യം കണ്ണാടിയിലൂടെ പറഞ്ഞപ്പൊ മറുപടി ഒന്നും വന്നില്ല…പക്ഷെ ആ മുഖത്ത് വന്ന നാണം ഒന്ന് കാണണം… ചുവന്ന് തുടുത്ത്…
അങ്ങനെ അവളുടെ സൗന്ദര്യവും ആസ്വദിച്ച് വണ്ടിയോടിച്ചു… അതുകൊണ്ട് തന്നെ ഇടയ്ക്ക് ചില വണ്ടികളുമായി നൂലിന് മിസ്സായി പോയിട്ടുണ്ട്…അവരൊക്കെ വെടിപ്പായി തന്തയ്ക്കും വിളിച്ചു…അച്ഛന് നല്ല റീച്ചായിരുന്നു ഇന്ന്….അങ്ങനെ കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം അവൾ പറഞ്ഞ കോളേജിന് മുന്നിൽ എത്തി…അവളേയും ഇറക്കി വണ്ടിയും പാർക്ക് ചെയ്യ്തു ഞാൻ അവിടെ നിന്നു…
” താൻ പോയിട്ട് വാ ഞാൻ ഇവിടെ നിൽക്കാം… ”
ഞാൻ അവളെ നോക്കി ഒരു ചിരിയോടെ പറഞ്ഞു
” അത് വേണ്ട…ഇവിടെന്തിനാ…അങ്ങോട്ടേക്ക് പോവാം… ”
” ഹേയ് താൻ പെട്ടന്ന് കൊടുത്ത് വാടോ… ഞാനിവിടുണ്ട്… ”
” എന്നാലും… ”
” ഒരെന്നാലുമില്ല…ചെല്ല്…എന്നിട്ട് പെട്ടന്ന് വാ… ”
അതോടെ അവൾ കൈയ്യിലെ കവറുമെടുത്ത് ഉള്ളിലേക്ക് കയറി…പക്ഷെ കുറച്ചു മുന്നോട്ടെത്തിയപ്പോൾ തിരിഞ്ഞെന്നെ നോക്കിയത് കണ്ടു… ഞാൻ എന്താണെന്നർത്ഥത്തിൽ നോക്കുമ്പോൾ മറ്റവനും കുറച്ചു പിള്ളേരും അവിടെ നിൽക്കുന്നത് കണ്ടു…അതോടെ ഞാൻ ഉള്ളിലേക്ക് കയറി….ഇനി പെണ്ണ് പേടിച്ചിരിക്കണ്ടാ…
” നടക്ക് പേടിക്കണ്ടാ…. ”
അവളുടെ അടുത്തെത്തിയതും ഞാൻ പറഞ്ഞു…അതോടെ അവളുടെ മുഖത്തൊരു നിലവിളക്ക് കത്തിച്ച പോലുള്ള പ്രകാശമായിരുന്നു…
” തൻ്റെ കാമുകന് ഞാൻ തന്നോട് നടക്കുന്നത് പിടിക്കുന്നില്ല എന്ന് തോന്നുന്നല്ലോ… ഇങ്ങോട്ട് തന്നെയാണലോ നോട്ടം… ”
ചുമ്മാ ഒപ്പം നടക്കുമ്പോൽ അവൻ്റെ നോട്ടം കണ്ട് ഞാൻ അവളെ ചെറുതായൊന്നു ചൊറിഞ്ഞു…
” ദേ വേണ്ടാട്ടോ…അവനെന്റെ ആരുമല്ല….എനിക്ക് ദേഷ്യം വരുവേ… ”
അവളെന്നെ നോക്കി ഒരു കപട ദേഷ്യം മുഖത്ത് വരുത്തി കൊണ്ട് പറഞ്ഞു…
” ചൂടാവല്ലെ മോളെ…അവൻ്റെ നോട്ടം കണ്ട് പറഞ്ഞതല്ലേ…എന്നാ പിന്നെ അവനെ ഒന്ന് വട്ട് പിടിപ്പിക്കാം അല്ലേ… താൻ കൂടെ നിക്കുമോ… ”
” എന്തിന്…. ”
” ഇപ്പൊ ശരിയാക്കിത്തരാം… ”
ഒപ്പം നടക്കുന്ന അവളുടെ ഷോൾഡറിന് മേലെ കൂടി കൈ ഇട്ട് അവളെ എന്നോട് ചേർത്ത് നിർത്തി…ഒരു നിമിഷം മിന്നലേറ്റ പോലെ ഞെട്ടിയ അവൾ എന്നെ നോക്കിയതും
“വാ… നടക്ക്…. ”
ഞാൻ അവളെ ചേർത്തുപിടിച്ച് നടക്കാൻ തുടങ്ങി…മുന്നിൽ സ്റ്റേജിൽ നിന്ന് മിന്നാലെ മൂവിയിലെ മഴയത്ത് മാധവൻ നടിയെ കാണുമ്പോൾ ഉള്ള ബാഗ്രൗണ്ട് മ്യൂസിക് വച്ച് ഏതോ പെർഫോമൻസ് നടക്കുന്നുണ്ട്…പക്ഷെ ആ മ്യൂസിക് ഞങ്ങളുടെ നടത്തത്തിന് വേണ്ടി ഇട്ടപൊലെയായിരുന്നു…എൻ്റെ മനസ്സിലും അത് ഒരു വല്ലാത്ത കുളിരേകി…അവളാണെങ്കിൽ ഒരു പാവയെ പോലെ എന്നെ പറ്റി നടക്കുന്നുണ്ട്….
