എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഞാൻ നമ്മുടെ കാർ ചൂണ്ടി കാട്ടി പറഞ്ഞു. .
“നമ്മൾ ബൈക്കിനല്ല കാറിനാണ് പോകുന്നത്. “
അപ്പോളാണ് എന്റെ കയ്യിൽ ഉണ്ടായിരുന്ന ക്രിക്കറ്റ് കിറ്റ് അവൾ ശ്രധിച്ചത്.
ഒന്നും മിണ്ടാതെ അവൾ കാറിനടുത്തേക് വന്നു കാറിൽ കേറി..
” എഡോ ഞാൻ അവസാനം ആയി ചോതിക്കാ… രാവിലെ തന്നെ പോയി ആ തള്ളയുടെ വായിലുള്ളത് കേൾക്കണോ ? പോയിട്ട് തനിക്കു അത്യാവശ്യമാണോ ? “
” പോണം നന്ദുവേട്ട “
പിന്നെ ഒന്നും മിണ്ടിയില്ല വണ്ടി നേരെ പോയി നിന്നത് അവളുടെ വീടിന മുന്നിലാണ്.. വീടിനടുത്തേക്കു എത്തുന്നതിന് തൊട്ടു മുൻപ് അയാൾ… ആ രാഘവൻ ഞങളുടെ കാറിനെ ക്രോസ്സ് ചെയ്തു പോയത് ഞാൻ കണ്ടു. അവളുടെ വീട്ടിൽ നിന്നുള്ള വരവായിരിക്കണം… അയ്യാൾ എന്നെയോ പുറത്തേക്കു ഒരു വശത്തേക്കു നോക്കി ഇരുന്നെന്തോ ആലോചിക്കയായിരുന്ന ദേവുവോ തമ്മിൽ ആരെയും കണ്ടില്ല..
വീടിനു മുന്നിൽ വണ്ടി നിർത്തിയതേ തള്ള തെറി തുടങ്ങിയത് ആണ് . അവൾ ഒന്നും കേൾക്കാത്ത പോലെ അകത്തേക്ക് കയറി പോയി.. ഞാൻ പുറത്തു തന്നെ നിന്നു..
” ഡാ നാറി.. നാണമില്ലെടാ നിനക്കു. പിന്നെയും ഈ പടി കേറി വരാൻ… “
” അത്രയും കെട്ടാതെ ഞാൻ ഫോണിൽ ഒരു പാട്ടും വച്ച് ഹെഡ്സെറ്റ് എടുത്ത് ചെവിയിലും വച്ചു… “
പിന്നെ ആ തള്ള പറഞ്ഞത് ഒന്നും ഞാൻ കേട്ടില്ല… പോരാൻ നേരം ദേവുവിനോട് എന്തോ അവർ പറഞ്ഞിരിക്കണം.. കാരണം കാറിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….
” നമുക്കു പോകാം നന്ദുവേട്ടാ ? “
അവളത് പറഞ്ഞതും കാർ സ്റ്റാർട് ചെയ്ത് നേരെ പോന്നു. .
” കിട്ടാനുള്ളതൊക്കെ കിട്ടിയോ ? “
കളിയാക്കിയത് ആണെന്ന് മനസിലായിട്ടാകണം അവളുടെ കണ്ണുനീരിന്റെ അളവ് ഒരിത്തിരി കൂടി വർധിച്ചു..
” അയ്യോ ഞാൻ കരയാൻ വേണ്ടി പറഞ്ഞതല്ലേ …. താൻ കരയാതെ ഇരിക്ക് സാരമില്ല പോട്ടെ.. “
അവൾ കണ്ണ് തുടച്ചു നേരെ ഇരുന്നു.
” തനിക്കു അറിയാവുന്നതല്ലേ അവിടെ ചെന്നാൽ എന്താ ഉണ്ടാവുക എന്ന്.. ഞാൻ ഒരു നൂറുവട്ടം ചോതിച്ചതുമാ. പോണോ എന്ന് അപ്പൊ തനിക് പോയെ പറ്റു… ഏതായാലും ഇത്രയും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചതല്ലേ … സാരമില്ലെന്നേ…. “
ഞാൻ അവളെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു
” അല്ല ഈ രാവിലെ തന്നെ തെറി കേൾക്കാൻ മാത്രം അത്യാവശ്യം എന്തായിരുന്നു തനിക് ? “
” അവൾ കയ്യിൽ കരുതിയിരുന്ന ബാഗിൽ നിന്നും ഒരു ഫോട്ടോ എടുത്ത് എനിക്ക് നേരെ നീട്ടി.. “
.” എന്റെ അച്ഛനാ “
ആരെന്നു മനസിലാകാത്തത് കൊണ്ടാകും അവൾ ആ ഫോട്ടോയിൽ ഉള്ളത് ആരെന്നു എനിക്ക് പറഞ്ഞു തന്നു…
” നന്ദുവേട്ടൻ ചോതിച്ചപ്പോളാ ഓർത്തത് ഫോട്ടോ എടുത്തിട്ടില്ല എന്ന്.. അതാ…. തെറി കേട്ടാലും ഈ ഫോട്ടോ എടുത്ത് ഏട്ടന് തരാൻ വേണ്ടിയാ വന്നേ.. അപ്പോ ഏട്ടന് അഛനെ വേഗം കണ്ടു പിടിക്കാമല്ലോ? “
അപ്പോളാണ് എനിക്ക് ആ കാര്യം തന്നെ ഓർമ വരുന്നത്. അച്ഛനെ. അവളുടെ അച്ഛനെ കണ്ടു പിടിച്ചേൽപ്പിക്കാം എന്ന് ഞാൻ വാക്ക് കൊടുത്തതാണ്. എന്നിട്ടും ഞാൻ അതിൽ എന്തുകൊണ്ട് അത്മർദ്ദത കാട്ടിയില്ല.. പാവം ആ കുട്ടി എന്നിൽ എത്ര വിശ്വാസം അർപ്പിച്ചിട്ടുണ്ട് എന്നത് ഞാൻ തിരിച്ചറിയുക ആയിരുന്നു…
എന്ത് വിലകൊടുത്തും അവളുടെ അച്ഛനെ കണ്ടു പിടിച്ചു കൊടുക്കണം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു…
അവളെയും കൂട്ടി ഗ്രൗണ്ടിൽ എത്തിയപ്പോ ആദ്യം എല്ലാവർക്കും ഒരു അമ്പരപ്പുണ്ടായി എങ്കിലും അവളെല്ലാവരോടും പെട്ടന്നുതന്നെ കൂട്ടായി….
ഞാൻ കളിക്കിറങ്ങുമ്പോൾ ഒക്കെ അവൾ അവിടെ ആ വെയിലത്തു കണ്ണിമ വെട്ടാതെ കളി വീക്ഷിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി കണ്ടു.. കളിക്കിടയിൽ സംഭവിച്ച പിഴവുകൾക്ക് ഞാൻ അവരുടെ അടുത്ത് ദേഷ്യപ്പെടുമ്പോൾ അവളുടെ മുഖത്തുണ്ടാവുന്ന ഭാവങ്ങൾ ഏതെന്നു പോലും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല… അത്രക്ക് ആസ്വദിച്ചവൾ ആ കളി കണ്ടിരുന്നു. .
ഇന്നിംഗ്സ് ബ്രേക്ക് സമയത് ഞാൻ അവളുടെ അടുത്തേക്ക് വന്നത് …..
ഞാൻ വിയർത്തത്തിലും കൂടുതൽ അവൾ വിയർത്തിരുന്നു…
” എന്തിനാ താനീ വെയിലു കൊള്ളുന്നെ… ആ കാറിനകത് പോയിരുന്നു കൂടെ… “
