വൈകിട്ട് അവൻ എത്തിയതേ എന്നെ മാറ്റി നിർത്തികൊണ്ട് പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ മനസ്സിനൊരു ആശ്വാസം തോന്നി..
” അമ്മ അല്ല കോപ്പേ. രണ്ടാനമ്മ… “
ഞാനവനെ തിരുത്തി…
” എന്ത് പണ്ടാരം എങ്കിലും ആട്ടെ “
” നീ എങ്ങനെ അറിഞ്ഞു ഇത് ഡീറ്റൈൽ ആയിട്ട് പറയെടാ…. “
” ന്തു പറയാൻ. ഞാൻ നേരിട്ട് ചെന്നില്ല. എന്റെ ഒരു നൻപൻ വഴി അയാൾ ഇല്ലേ ആ രാഘവൻ അയാളെ പോയി ഒന്ന് മുട്ടി… ആ തള്ള മാത്രമല്ല നല്ല കിളുന്ത് പെൺപിള്ളേര് വരെ അങ്ങേരുടെ കസ്റ്റഡിയിൽ ഉണ്ട്… പക്ഷെ. നല്ല റേറ്റ് ആണളിയാ….. “
” മ്മ്.. താങ്ക്സ് ഡാ ഹരി “
” നമ്മൾ തമ്മിൽ ഈ ഫോർമാലിറ്റിടെ ആവശ്യം ഉണ്ടോ അളിയാ ? “
ഞാൻ അവനെ കെട്ടിപ്പിടിച്ചു കൊണ്ടെന്റെ നന്ദിയും സ്നേഹവും അറിയിച്ചു…
വൈകിട് ക്രിക്കറ്റ് പ്രാക്ടീസ് ഉണ്ടായിരുന്നത് കൊണ്ട് സമയം പോയതേ അറിഞ്ഞില്ല..
” എടാ അനന്തു. ദേ നിന്റെ പെണ്ണാവിടെ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് കുറേ നേരം ആയി.. “
എന്നരോവിളിച്ചു പറയുമ്പോളാണ് ഞാനും അവളെ കുറിച്ചോർത്തതു പോലും.
ഗാലറി യുടെ ഒരു മൂലയിൽ ഒറ്റക്കിരുന്നു കളി കാണുക ആയിരുന്നു ദേവു..
ഞാൻ ഓടി അവൾക്കരികിലേക്ക് എത്തി. .
” ഒത്തിരി നേരം ആയോ വന്നിട്ട്. ? “
ഉവ്വെന്നവൾ തല ഇളക്കി എനിക്ക് മറുപടി തന്നു. അപ്പോളാണ് ഞാൻ വാച്ചിലേക്ക് നോക്കുന്നത് സമയം 5.30 കഴിഞ്ഞിരുന്നു…
“, ഓഹ് സോറി.. ടൈം ഒത്തിരി ആയല്ലേ വാ പോയേക്കാം… “
” ഇന്ന് വലിയ സന്തോഷത്തിൽ ആണല്ലോ ! “
ബാഗ് എടുത്ത് കൂടെ നടക്കുന്നതിന് ഇടയിൽ അവൾ ചോദിച്ചു..
” അതെന്താ അങ്ങനെ തോന്നാൻ ? “
“, ഇല്ലേൽ കളിക്കാൻ ഇറങ്ങുമ്പോൾ വലിയ ഗൗരവത്തിൽ ആയിരിക്കും അല്ലോ. ഇന്നത് കണ്ടില്ല.. “
അവൾ പറഞ്ഞതും നേരാണ്.. കളി തലക്കു പിടിച്ചാൽ എനിക്ക് പിന്നെ വട്ടാണ്.. ഇന്ന് മാത്രം എന്തോ ഒരു പ്രത്യേകത എനിക്ക് ഉണ്ടെന്നു കളിക്കുമ്പോളും എനിക്ക് തോന്നിയിരുന്നു…
” താൻ ഇതിനു മുൻപും കളി കാണാൻ ഇവിടെ വന്നിരിക്കാറുണ്ടോ? അവരൊക്കെ പറയുന്ന കേട്ടു… “
” മ്മ് ഉണ്ട്.. എനിക്കും ക്രിക്കറ്റ് ഇഷ്ടാന്നു കൂട്ടിക്കോ.. “
” ആണോ അപ്പൊ ആരാ തന്റെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് പ്ലയെർ? “
എന്റെ ആ ചോത്യത്തിൽ അവൾ കുരുങ്ങി പോയി. എന്ത് ഉത്തരം പറയണം എന്നറിയാതെ അവളൊന്നു പരുങ്ങി..
” അങ്ങനെ ഒന്നും പറയാൻ എനിക്കറിയില്ല.. എനിക്ക് ആ കളി ഇഷ്ടാ അത്രേ ഒള്ളൂ.. “
അവളിത്തിരി ഗൗരവത്തിൽ ആണ് അത് പറഞ്ഞത്.. പറഞ്ഞത് മുഴുവൻ നുണ ആണെങ്കിലും എനിക്കാ നുണ ഇഷ്ടപ്പെട്ടു… ഞാൻ ശരി എന്ന വണ്ണം തലയനക്കി അവൾക്കൊപ്പം നടന്നു. കള്ളി വെളിച്ചത്തായി എന്ന് മനസിലായിട്ടാകണം അവളും എനിക്കൊരു ചെറു പുഞ്ചിരി സമ്മാനിച്ചു..
” നമുക്കു ഓരോ ചായ കുടിച്ചാലോ ? “
” അയ്യോ ഇനിയോ .. ഇപ്പോ തന്നെ താമസിച്ചില്ലേ. “
” താൻ എന്തിനാ ഈ പേടിക്കുന്നേ.. താൻ വാടോ. ഒരു ചായ ഒക്കെ കുടിച്ചിട്ട് താമസിക്കാണെങ്കിൽ അങ്ങ് താമസിക്കട്ടെ.. വീട്ടിലേക്കു അല്ലെ പോകുന്നെ. വേറെ എങ്ങും അല്ലല്ലോ “
അവളെയും കൂട്ടി അടുത്ത് കണ്ട ഒരു കോഫീ ഷോപ്പിൽ കയറി രണ്ടു ചായ ഓർഡറും ചെയ്തു .
” എന്നെ എന്റെ വീട്ടിൽ ഒന്ന് കൂടെ കൊണ്ട് പോകുമോ ? “
ഏറെ നേരത്തെ മൗനം വെടിഞ്ഞവൾ ചോദിച്ചത് കേട്ട് ഞാൻ ഒന്ന് ഞെട്ടി …
” എന്തിന് ആ തള്ളയുടെ വായിൽ നിന്നന്നു കേട്ടതൊന്നും മതിയായില്ലെ? എന്തിനാ വെറുതെ ആ ട്രെയിന് തല വച്ച് കൊടുക്കൻ തനിക്കു വല്ല വട്ടും ഉണ്ടോ…. ! “
ഞാൻ പറഞ്ഞത് അവൾക്ക് ഇഷ്ടമായില്ല എന്നവളുടെ മുഖ ഭാവത്തിൽ നിന്ന് ഞാൻ വായിച്ചു .. എന്നിൽ നിന്നിത്തരം ഒരു മറുപടി അവൾ പ്രതീക്ഷിക്കാത്ത പോലെ.അവളുടെ ആ മുഖഭാവം കണ്ടേനിക്കും വല്ലാതെ ആയി…. . ഒന്നും മിണ്ടാതെ ചായയും കുടിച്ചു അവൾ എഴുന്നേറ്റു പോയി…
…..
സമയം താമസിച്ചത് കൊണ്ടാകാം ബസ്സിനുള്ളിൽ തിരക്കേ ഇല്ലായിരുന്നു… പല സീറ്റുകളും ഒഴിഞ്ഞു കിടന്നു. ബസ്സിനുള്ളിൽ മുഴുവൻ പുരുഷന്മാർ ആയത് കൊണ്ടാകണം ഞാൻ ഇരുന്ന സീറ്റിനു മുന്നിലുള്ള സീറ്റിൽ അവളും വന്നിരുന്നു.
