പിന്നെ ഈ സങ്കടത്തിനിടയിൽ ഉണ്ടായൊരു സന്തോഷമെന്നത് എൻ്റെ നിർബന്ധത്തിന് വഴങ്ങി ലക്ഷ്മി അമ്മ ഇനി മുതൽ ഞങ്ങളോടൊപ്പം കഴിഞ്ഞോളാമെന്ന് പറഞ്ഞു.
പാവം ഒരുപാട് യാതനകൾ അനുഭവിച്ചതാണ്
ഞാനും ദേവുവും ഒരുപാട് തവണ വിളിച്ചതാണ് പക്ഷെ അമ്മ വിസമ്മദിക്കുകയായിരുന്നു 3 വർഷത്തോളം അ വലിയ വീട്ടിൽ പാവം തനിച്ചായിരുന്നു ഇനി എന്നും ഞങ്ങളോടൊപ്പമുണ്ടാവും ലക്ഷ്മി അമ്മയും.
ഞാനും ദേവുവും കൂടി ലക്ഷ്മിഅമ്മയുടെ വീട്ടിൽ എത്തി അമ്മയ്ക്ക് അത്യാവശ്യം വേണ്ട എല്ലാ സാധനങ്ങളും ആ വീട്ടിൽ നിന്നുമെടുത്ത് വീട് ലോക്ക് ചെയ്‌ത് പുറത്തിറങ്ങി ദേവു ആണേൽ ഭയങ്കര സന്തോഷത്തിലാണ് അതവൾ പ്രകടിപ്പിച്ചത് എന്നെ കെട്ടിപ്പിടിച്ച് പെണ്ണ് കവിളിൽ ആഞ്ഞൊരുമ്മ തന്നുകൊണ്ടാണ്
ഡീ പെണ്ണെ വിടെടീ ചുറ്റിനും വീടുകളുള്ളതാ
ആളുകൾ കാണുമെടി നമ്മൾ വീടിനകത്തല്ല പുറത്താണ്
കാണട്ടെ ഞാനേ എൻ്റെ ഭർത്താവിനാണ് ഉമ്മ കൊടുത്തത് അത് കണ്ട് ആർക്കെങ്കിലും കുരു പൊട്ടുന്നെങ്കിൽ അങ്ങോട്ട് പൊട്ടട്ടെ
ഇതായിരുന്നു പെണ്ണിൻ്റെ മറുപടി
ഞാൻ ദേവൂനെ നോക്കി ഒന്ന് ചിരിച്ചിട്ട് വണ്ടിയെടുത്ത് ഗേറ്റിനു വെളിയിൽ നിർത്തി ദേവൂ ഗേറ്റടച്ചു പൂട്ടി താക്കോലുമായ് വന്നു വണ്ടിയിൽ കയറി
ദേവൂ…
മ്മ്…
സന്തോഷായോ നിനക്ക്….
ഒത്തിരി സന്തോഷമായ്
പാവം എൻ്റെ അമ്മ ഒത്തിരി ദുഖങ്ങൾ അനുഭവിച്ചതാണ്.
ഇനി ലക്ഷ്മി അമ്മക്ക് ഒരിക്കലും സങ്കടപ്പെടേണ്ടി വരില്ല ദേവൂട്ടി
ലക്ഷ്മി അമ്മ വന്നിരിക്കുന്നതെ നമ്മുടെ സ്വർഗ്ഗത്തേക്കാണ് അവിടെ സന്തോഷത്തിന് ഒരു കുറവും ഉണ്ടാവില്ല മോളെ
അത് പറഞ്ഞപ്പോൾ ദേവു എൻ്റെ തോളിലേയ്ക്ക് ചാഞ്ഞു
അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിച്ച് ഞങ്ങൾ വീട്ടിലെത്തി
ഇപ്പോൾ 3 പേരും മത്സരിച്ചാണ് സിന്ധുട്ടിയുടെ കാര്യങ്ങൾ നോക്കുന്നത്
പിന്നെ സിന്ധൂട്ടിക്ക് ആണേൽ ഈ സമയത്തെപ്പോഴും ഞാനടുത്തുണ്ടാവണം
ഇല്ലെങ്കിൽ കുഞ്ഞുകുട്ടികളെപ്പോലെ വാശി പിടിക്കും .
അത്പോലെ ആരും വീടിന് പുറത്ത് പോകരുതെന്നാണ് സിന്ധൂട്ടിയുടെ ഓർഡർ അതിന് കണ്ടെത്തിയ കാരണം എന്നെ ഇവിടെ മുറിയിൽ കിടത്തിയിട്ട് നിങ്ങളെല്ലാം പുറത്തിറങ്ങി നടന്ന് വിലസണ്ടാന്നായിരുന്നു അപകടം സംഭവിച്ചാൽ മനുഷ്യർക്ക് ഇങ്ങനെയും കുശുമ്പ് വരുമോ?
അങ്ങനെ രണ്ട് ദിവസങ്ങൾ കടന്നുപോയ് ഈ ദിവസങ്ങളിലെല്ലാം ഞാൻ രാവിലെ എഴുന്നേറ്റ് സിന്ധൂട്ടിയുടെ അടുത്തേക്കാണ് ആദ്യം ചെല്ലുന്നത് സിന്ധൂട്ടിയുടെ ഓർഡർ ഉള്ളതിനാൽ ഞങ്ങളാരും പുറത്തേക്ക് ഇറങ്ങാറില്ലന്ന് തന്നെ പറയാം
അങ്ങനെ രണ്ടാമത്തെ ദിവസം രാവിലെ പതിവുപോലെ ഞാൻ സിന്ധൂട്ടിയുടെ കൂടെ ഇരുന്ന് അൽപ്പനേരം സംസാരിച്ചതിനു ശേഷം അടുക്കളയിലേക്ക് പോകാനൊരുങ്ങി പെട്ടെന്ന് സിന്ധൂട്ടി എന്നെ പിന്നിൽ നിന്നും വിളിച്ചു
പൊന്നൂട്ടാ…..
എന്താ സിന്ധൂട്ടി ….
നീ ഒന്നിവിടെ ഇരുന്നേ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്
എൻ്റെ സിന്ധൂട്ടി എത്രകാര്യം വേണേലും പറഞ്ഞോളു ഞാനിങ്ങനെ ഇവിടിരുന്ന് കേട്ടോളാമെന്ന് പറഞ്ഞ് അമ്മയുടെ അരികത്തായിരുന്നു.
മോനെ ഞാൻ പറയാൻ പോകുന്നത് അൽപ്പം സീര്യസ് മാറ്റർ ആണ് അത്കൊണ്ട് തൽക്കാലം വേറെ ആരും ഇതറിയരുത്
പ്രത്യേകിച്ച് ദേവുവും അമ്മുവും
പിന്നെ എടുത്ത് ചാടി നീയും ഒന്നും പ്രവർത്തിക്കരുത്
എൻ്റെ സിന്ധൂട്ടി മനുഷ്യനെ ടെൻഷനാക്കാതെ കാര്യം പറ വെറുതേ എന്തിനാ ഈ മുഖവുരയൊക്കെ….
പൊന്നു അത്….
എടാ ഞാൻ പറഞ്ഞില്ലേ നീ പ്രശ്നമൊന്നും ഉണ്ടാക്കരുത് .
ഇല്ല സിന്ധൂട്ടി എന്താ കാര്യം പറയൂ…
മോനെ എനിക്ക് സംഭവിച്ചത് ഒരു അപകടമല്ലെടാ
സിന്ധൂട്ടിയുടെ വാക്ക് കേട്ടതും ഞാൻ അടിമുടി ഒന്ന് ഞെട്ടി
പി…പിന്നെ…. പിന്നെന്താ പറയൂ വേഗം
ഞാൻ അൽപ്പം ദേഷ്യത്തിൽ പറഞ്ഞു
അത് ….
മോനേ ആ വണ്ടി എന്നെ ഇടിക്കാനായ് തന്നെ വന്നതാണ്
എന്താ അമ്മേ ഈ പറയുന്നത് ഒന്ന് തെളിച്ച് പറ
പൊന്നൂട്ടാ ഞാൻ റോഡ് ക്രോസ് ചെയ്തപ്പോൾ വലത് വശത്ത് നിന്നും വണ്ടി പാഞ്ഞു വരുന്നത് കണ്ടിരുന്നു.
