ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 4 1

ദേവുവും അമ്മുവും എൻ്റെ ദേഹത്ത് നിന്നും അടർന്ന് മാറി ലക്ഷ്മി അമ്മയെ നോക്കി….

അമ്മേ അമ്മ എന്തിനാ കരയുന്നേ???
അമ്മു ചോദിച്ചു

ഒന്നുമില്ല മോളെ…
നിങ്ങളുടെ ഈ സ്നേഹം കണ്ടപ്പോൾ ഒരുപാട് സന്തോഷമായ് അറിയാതെ കണ്ണു നിറഞ്ഞുപോയതാ…

ഈ ലക്ഷ്മി അമ്മ എപ്പോഴുമിങ്ങനാ സന്തോഷം വന്നാലും സങ്കടം വന്നാലും കരയും അതേ ഇനി സന്തോഷം വരുമ്പോൾ ചിരിച്ചാൽ മതീട്ടോ … അമ്മു പറഞ്ഞു

ലക്ഷ്മി അമ്മ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു ശരി മോളെ ….

—————————

ദേവൂ….

എന്താ ഏട്ടാ…

എനിക്ക് ഒരു ഗ്ലാസ് കാപ്പി തരാവോ ???

5 മിനിറ്റ് ഞാനിപ്പോൾ തിളപ്പിച്ചു തരാം

ആ എന്നാൽ ഞാൻ റൂമിൽ കാണും ഒന്ന് കുളിക്കണം നീ അങ്ങോട്ട് വന്നാൽ മതി

ശരി ഏട്ടാ….

ഞാനവിടുന്ന് തിരിഞ്ഞ് നടന്ന് സ്റ്റെയർ കയറുന്നതിനിടയിൽ ഫോണെടുത്ത് പ്രിയയെ വിളിക്കാനൊരുങ്ങി
ദൈവമേ പ്രിയയുടെ നമ്പറിൽ നിന്നും 21 മിസ് കോൾ
രണ്ടും കൽപ്പിച്ചു ഞാൻ ഡയൽ ചെയ്തു മൂന്നാമത്തെ റിങ്ങിൽ പ്രിയ ഫോണെടുത്തു പിന്നെ കമ്പക്കെട്ടിന് തിരികൊളുത്തും പോലായിരുന്നു അപ്പുറത്ത് നിന്നും ഫയറിംഗ് അവസാനം ഒരു വിധം ഞാൻ എല്ലാം പറഞ്ഞ് കോബ്ലിമെൻ്റാക്കി.

അപകടം നടന്നതറിയിക്കാത്തതിനുളള പിണക്കവും പരിഭവവുമായ് പിന്നെ, എല്ലാം ഞാൻ അതി വിദഗ്ദമായ് ഡീൽ ചെയ്തു

ടീ നീ എന്നാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്

ഞാൻ നാളെ രാവിലെ പോകുമെടാ

നാളെ ഞായറാഴ്ചയല്ലേ നാളെ എന്തിനാ പോകുന്നേ

ടാ കോളേജിൽ ഇൻ്റേണൽ എക്സാം തുടങ്ങി എനിക്ക് തിങ്കളാഴ്ച എക്സാം സ്യൂട്ടി ഉണ്ട് അതാണ്.
നിന്നെ പോലെ അല്ലല്ലോ ഞാൻ , ഞാൻ പഠിപ്പിക്കുന്നത് ഗവൺമെൻ്റ് കോളേജില്ലേ …

ഓ നമ്മക്കിട്ട് ഉസ്തി അല്ലെ ?

പ്രിയ ചിരിച്ചു കൊണ്ട് പറഞ്ഞു ശരിയെടാ ഞാൻ അടുത്താഴ്ച വരാം അന്നേരം നേരിൽ കാണാം .

എന്നാൽ ശരിയെടി
ഫോൺ കട്ട് ചെയ്തു
ആ കടമ്പയും കടന്നു
ഇനിയുള്ളത് ഒരു “ഹൈഡ്രജൻ ബോംബാണ് ജിത്തു ”

പതിയെ നെറ്റ് ഓണാക്കി വാട്ട്സപ്പ് തുറന്നു

ചറപറ വരുന്നു ജിത്തുവിൻ്റെ മെസേജും മിസ്കോളും
ഞാൻ അവനെ വീഡിയോകോൾ ചെയ്തു ബെല്ലടിച്ചു തീരാറായതും അവൻ ഫോണെടുത്തു

എടാ പന്നക്കഴുവേറി
എൻ്റെ സിന്ധു അമ്മയ്ക്ക് ആക്സിഡൻ്റായിട്ട് ഇപ്പോൾ എത്ര ദിവസം കഴിഞ്ഞെടാ നീ എന്നെ ഒന്നറിയിച്ചോടാ അല്ലാത്തപ്പോൾ നീ മെസേജ് കൊണക്കുന്നതാണല്ലോ ആവശ്യമുള്ള കാര്യം വരുമ്പോൾ നീ മിണ്ടില്ലല്ലെ

ഈ സമയത്താണ് ദേവു കാപ്പിയുമായ് കയറി വരുന്നത്

“ടാ ഞാനൊന്ന് പറയട്ടെ ”

നീ ഇനി ഒന്നും പറയണ്ട നീ ഫോൺ ദേവൂട്ടിക്ക് കൊടുത്തേ ഞാനവളോട് പറഞ്ഞോളാം

ഫോൺ ഞാൻ ദേവൂന് കൊടുത്തു

ആ എന്താ ഏട്ടാ ???

ദേവൂ നിനക്കറിയുമോ ഈ ജിത്തു ഇന്ന് ജീവനോടെ ഇരിക്കുന്നുണ്ടേൽ അതിനു കാരണം നിൻ്റെ എട്ടനും കുടുംബവുമാണ്
ജീവിതത്തിൽ തകർന്ന് പോയ എന്നെയും കുടുംബത്തെയും കൈപിടിച്ചുയർത്തിയത് വേറെ ആരുമല്ല ദേവൂന് മുന്നിലിരിക്കുന്ന ആ മഹാനാണ്
പെറ്റമ്മയുടെ സ്നേഹം എനിക്ക് ആവോളം തന്നത് സിന്ധു അമ്മയാണ് ആ അമ്മയാണ് ഇന്ന് വയ്യാതെ കിടക്കുന്നത് (ജിത്തു കരയുവാൻ തുടങ്ങി അത് കണ്ട് ദേവുവും തുടങ്ങി കരച്ചില്)
ദേവു മോളെ നീ അജിത്തിനോട് പറ സിന്ധു അമ്മ എന്നെ പ്രസവിച്ചില്ലന്നേ ഉള്ളു ഞാനും അമ്മയുടെ മോനാണെന്ന് …
ഇത്രയും പറഞ്ഞവൻ ഫോൺ കട്ടാക്കി

ദേവു ഫോൺ എൻ്റെ കയ്യിൽ തന്നിട്ട് പറഞ്ഞു എന്താ ഏട്ടാ ഇത്
അവരോടൊക്കെ വിളിച്ച് കാര്യമൊക്കെ പറയണ്ടേ ജിത്തുവേട്ടൻ പ്രിയേച്ചിയുടെ ഫോണിൽ വീഡിയോകോൾ വിളിച്ച് സിന്ധൂട്ടിയുടെ മുന്നിൽ കരയുവായിരുന്നു വൈകുന്നേരം
ഞങ്ങളെല്ലാരും അത് കണ്ട് കരഞ്ഞു പോയ് അവസാനം സിന്ധൂട്ടിയാണ് കുഴപ്പമില്ല മോനെ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചത്.

ദേവൂട്ടി ഞാനവനോട് മനപ്പൂർവ്വം പറയാതിരുന്നതാണ് ഒരു പാട് ട്രാജഡികൾ നേരിട്ടതാ ജിത്തു ഇത് കൂടി പറഞ്ഞ് അവനെ വേദനിപ്പിക്കണ്ടാന്ന് കരുതിയാ ഞാനവനോട് പറയാതിരുന്നത് …
ഇനിയിപ്പോൾ പോട്ടെ ഏട്ടൻ സങ്കടപ്പെടണ്ട നമ്മുടെ ജിത്തുവേട്ടനല്ലെ പിണങ്ങി എവിടെ പോവാനാണ് ഇപ്പോൾ തന്നെ വിളിക്കും കണ്ടോളു…
ഏട്ടൻ ഈ കാപ്പി കുടിച്ചിട്ട് കുളിച്ച് റെഡിയായ് വാ ഞാൻ സിന്ധൂട്ടിയുടെ അടുത്തുണ്ടാവും
വേഗം കുളിച്ച് വാ എന്ന് പറഞ്ഞ് ദേവു എന്നെ ഉന്തിത്തള്ളി ബാത്റൂമിൽ കയറ്റിയിട്ട് അവൾ താഴേക്ക് പോയി ഞാനൊരു കുളിയൊക്കെക്കഴിഞ്ഞ് ഡ്രസ്സൊക്കെ ഇട്ട് താഴേക്കിറങ്ങാൻ റെഡിയായതും ജിത്തു വാട്ട്സാപ്പിൽ വോയ്സ്കോൾ ചെയ്തു ഞാൻ കോൾ അറ്റൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *