ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 4 1

“ഹലോ ജിത്തു ”

“എത് പന്നക്കഴുവേറികളാടാ ഇതിനു പിന്നിൽ “???

പെട്ടെനവൻ്റെ ചോദ്യം കേട്ടതും ഞാനൊന്ന് ഞെട്ടി……

‘ടാ പറയാൻ ആരാണ് സിന്ധു അമ്മയെ വണ്ടി ഇടിപ്പിച്ചത് ????

ടാ അത് …. ആ ജയരാജനാടാ…

നീ എങ്ങനെ അറിഞ്ഞെടാ ഇത്

ഞാനറിഞ്ഞതവിടെ നിൽക്കട്ടെ,
നീ എന്താ ചെയ്യാൻ പോകുന്നത്???

“അവനെ പൊക്കാൻ പോകുവാടാ അവനെ അടപടലം പൂട്ടും ”

ടാ എനിക്കിനി ഇവിടെ 2 മാസം കൂടിയേ വിസാ കാലാവധിയുള്ളു ഞാനത് ഇന്ന് തന്നെ ക്യാൻസൽ ചെയ്ത് തിരിച്ചു പോരാൻ പോകുവാ ഫ്ളൈറ്റ് ടിക്കറ്റ് എടുത്തു
തിങ്കളാഴ്ച രാവിലെ 7 മണിക്ക് കൊച്ചി എയർപോർട്ടിൽ ഞാൻ വരും നീയും റോണിയും അനൂപും കൂടി വന്നേക്കണം എന്നെ കൂട്ടാൻ….

ടാ നീ… നീ…’ സത്യമാണോ ഈ പറയുന്നത് ‘

അതേടാ ഞാനും ഉണ്ടെടാ അവനെ പൊക്കാൻ ഇനി ഞാൻ തിരികെ പോകുന്നില്ലെടാ എന്നും അവിടെ ഉണ്ടാവും .
ഞാൻ റോണിയെ വിളിച്ചപ്പോഴാ കാര്യങ്ങൾ എല്ലാം എന്നോടവൻ പറഞ്ഞത് അത് കേട്ടിട്ട് എനിക്കിവിടെ ഇരിപ്പുറക്കുന്നില്ലെടാ ഞാൻ വരുവാണ് നാട്ടിലേക്ക്
ടാ എന്നാൽ ഞാൻ നാളെ വിളിക്കാം ബാക്കി ഫോർമാലിറ്റീസ് കൂടി തീർക്കട്ടെ ഞാൻ പറഞ്ഞത് മറക്കണ്ട തിങ്കളാഴ്ച 7 മണി CIAL ൽ വെച്ച് നമുക്ക്‌ കാണാം 0K Da

OK Da
എനിക്ക് എന്ത് പറയണമെന്നറിയില്ല ഒത്തിരി സന്തോഷം തോന്നുന്നു
ജിത്തു ഞങ്ങളുടെ ചങ്ക് തിരിച്ച് വരുന്നു….

ഞങ്ങളുടെ ചാത്തൻതറ വീണ്ടും ഉണരുന്നു….

ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി എല്ലാരോടും പറയണോ ??

വേണ്ട ഇത് ഒരു യമണ്ടൻ സർപ്രൈസിനുള്ള വകുപ്പുണ്ട് നൈസായിട്ട് അവനെ കൊണ്ട് വന്നാൽ മതി അങ്ങനെ ചിന്തിച്ച് ഞാൻ താഴെ എത്തി അച്ഛനും സനലും അവിടെ ഉണ്ടായിരുന്നു എല്ലാരുമായ് ഭക്ഷണം കഴിച്ചു സിന്ധുട്ടിയുടെ അടുത്ത് കുറച്ച് നേരമിരുന്നിട്ട് ഞാൻ റൂമിലേക്ക് പോകാനൊരുങ്ങിയപ്പോൾ ദേവു ഒരു ജഗ്ഗിൽ വെള്ളം എൻ്റെ കയ്യിൽ തന്നിട്ട് പറഞ്ഞു ഏട്ടൻ പൊക്കോളു ഞാൻ പാത്രമൊക്കെ കഴുകീട്ട് വരാം….

ഞാൽ ശരി എന്ന് പറഞ്ഞ് തലയാട്ടിക്കൊണ്ട് റൂമിലെത്തി ജഗ്‌ ടേബിളിൽ വെച്ചിട്ട് കട്ടിലിൻ്റെ ക്രാസിൽ ചാരി കണ്ണുകളടച്ചു ഇരുന്നു……….

തുടരും…….

സുഹൃത്ത്ക്കളെ കഥ എത്രമാത്രം നിങ്ങൾക്ക് ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയില്ല…

വായിച്ചതിനു ശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുത്
കഥയ്ക്ക് നൽകുന്ന പ്രോത്സാഹനത്തിന് ഒരിക്കൽ കൂടി നന്ദി പറയുന്നു….

അടുത്ത പാർട്ട് മുതൽ നമ്മൾ അജിത്തിൻ്റെ കോളേജ് കാലഘട്ടത്തിലേക്ക് കടക്കുകയാണ് .
ഇവിടെയാണ് കഥയിലെ പല വ്യക്തികളെയും നമ്മൾ ഡീറ്റെയ്ലായ് പരിചയപ്പെടുന്നത്…. തുടർന്നും എല്ലാരുടെയും സപ്പോർട്ട് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്

ഒത്തിരി സ്നേഹത്തോടെ,……❤️❤️❤️❤️❤️❤️❤️❤️

അരുൺ മാധവ്

Leave a Reply

Your email address will not be published. Required fields are marked *