ഞങ്ങൾ അവിടുന്ന് വണ്ടിയെടുത്ത് തിരികെ പോന്നു
ടാ ജയരാജനെ ഉടനെ തന്നെ പൊക്കണം റോണി പറഞ്ഞു
പൊക്കാമെടാ ആദ്യം അവൻ പറഞ്ഞ സ്ഥലം നമുക്ക് കണ്ടു പിടിക്കണം എന്നിട്ട് മൊത്തത്തിൽ ഒരു പ്ലാനിംഗ് നടത്തണം അതിനടുത്ത നിമിഷം നമുക്ക് അവനെ പൊക്കാം അനുപ് പറഞ്ഞു …
ടാ അജിത്തേ ഞാനും അനൂപും കണ്ണൻ ചേട്ടനും കൂടി പോയ് ലൊക്കേഷൻ നോക്കിക്കോളാം നീ ചാലക്കുടിക്ക് ഇപ്പോൾ വരണ്ട എല്ലാം സെറ്റാക്കിയിട്ട് വന്നാൽ മതി
റോണി പറഞ്ഞു
ശരിയെടാ …..
പറഞ്ഞ് തീർന്നതും വണ്ടി എൻ്റെ വീടിൻ്റെ ഗേറ്റിനു മുന്നിലെത്തി
റോണി : ടാ നീ ഇറങ്ങിക്കോ നേരം സന്ധ്യയായ് രാവിലെ ഇറങ്ങിയതല്ലെ നമ്മൾ
റോണി പറഞ്ഞപ്പോഴാണ് സമയം ഒരുപാടായെന്ന ബോധം എനിക്ക് വന്നത്
“ദൈവമേ ദേവൂട്ടി ഇന്നെന്നെ പറപ്പിക്കും” ഞാൻ മനസിൽ പറഞ്ഞു….
എങ്കിൽ ശരിയെടാ നാളെ കാണാം എന്ന് പറഞ്ഞ് ഞാൻ തിരികെ നടന്നു
വാതിൽക്കലെത്തി കോളിംഗ് ബെൽ അടിച്ചു ദേവു വന്ന് വാതിൽ തുറന്നു കൂടെ അമ്മുവും ഉണ്ട്
ദൈവമേ….
ഞാൻ ദേവൂൻ്റെ മുഖത്തേക്ക് ഒന്ന് നോക്കി
ദേഷ്യം ഇരച്ചു കയറി അവളുടെ മുഖമാകെ ചുവന്നു തുടുത്തു….
ഞാൻ പതിയെ ദേവൂന്ന് വിളിച്ചു….
വാ അമ്മൂന്ന് പറഞ്ഞ് എന്നെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അടുക്കളയിലേക്ക് നടന്നു പെണ്ണ് നല്ല കലിപ്പിലാണ് .
ഞാൻ വേഗം നടന്ന് സിന്ധൂട്ടിയുടെ അടുത്തെത്തി നോക്കുമ്പോൾ ആള് കട്ടിലിൽ ചാരി ഇരിക്കുവാണ് വേഗന്ന് സിന്ധൂട്ടിയുടെ അടുത്തായിരുന്നു.
ഞാൻ അടുത്തിരുന്നതും സിന്ധൂട്ടി മുഖം വെട്ടിച്ചു .
ഓ ഇവിടെയും പിണക്കം തന്നെയാണ്
സിന്ധുട്ടി….
ഓ സാറെത്തിയോ ??
അൾട്ടിമേറ്റ് പുച്ചത്തോടെ സിന്ധൂട്ടിയുടെ മറുപടിയെത്തി.
ദേഷ്യം വരുമ്പോൾ എൻ്റെ സിന്ധമ്മയെ കാണാൻ എന്ത് ചേലാ ഞാനാ കവിളിൽ പിടിച്ചു വലിച്ചു…
വിടടാ തെമ്മാടി എന്നെ
അവൻ രാവിലെ ഇറങ്ങിയതാ എവിടെക്കെയോ തെണ്ടിത്തിരിഞ്ഞിട്ട് വൈകിട്ടായപ്പോൾ കയറി വന്നേക്കുന്നു
എന്നിട്ടെന്താ സ്നേഹം
ഞാനും ദേവുവും എത്രവട്ടം നിന്നെ വിളിച്ചു ഒരു തവണ എങ്കിലും നീ കോൾ എടുത്തോ ? മനുഷ്യനിവിടെ ടെൻഷനടിച്ചു ചത്തു നടന്നതെന്താന്ന് വേറെ ആരോടെങ്കിലും പറയാൻ പറ്റുമോ???
വൈകുന്നേരം പ്രിയ മോള് ഇവിടെ വന്നായിരുന്നു
അവളും വിളിച്ചു നിന്നെ , നിന്നെ മാത്രമല്ല കൂട്ടത്തിലുള്ള രണ്ടെണ്ണത്തിനെയും ഏതെങ്കിലും ഒരുത്തൻ ഫോണെടുത്തോ ?
എന്നിട്ട് കൊഞ്ചാൻ വന്നിരിക്കുന്നു പൊക്കോണം എൻ്റെ മുന്നിൽ നിന്ന്
സോറി സിന്ധൂട്ടി …..
ഇത്തിരി തിരക്കായ് പോയ് അതാ കാര്യം….
അതേ പ്രിയ എന്ത് പറഞ്ഞു….
അവളോ നീ അവളെ വിളിക്ക് ബാക്കി അപ്പോൾ അവൾ പറയും അവൾ മാത്രമല്ല ജിത്തുവും അവനും കലിപ്പിലാണ്
ദൈവമേ പണി പാളി ….
സിന്ധൂട്ടി എങ്ങനായിരുന്നു നല്ല കലിപ്പിലായിരുന്നോ ജിത്തു….
അവൻ ദുബായിലായത് നിൻ്റെ ഭാഗ്യം ഇല്ലേൽ നിന്നെ കൊന്നേനെ അവൻ ഓരോന്നൊക്കെ ഒപ്പിച്ചുകൂട്ടി വെച്ചോളും .
അതൊക്കെ പോട്ടെ എന്തായിരുന്നിത്ര മല മറിക്കുന്ന പണി നിങ്ങൾക്ക് ???
അതോ… അതില്ലെ….
എൻ്റെ സിന്ധു പെണ്ണിനെ വണ്ടിയിടിപ്പിച്ച അവനില്ലേ അവനെ ഞങ്ങളെല്ലാം കൂടി വാറ്റി പുഴുങ്ങിയെടുക്കുവായിരുന്നു …..
അതാ സിന്ധൂട്ടി ഞാൻ ഫോണെടുക്കാഞ്ഞത്..
ഞാൻ പറഞ്ഞ് നിർത്തിയതും സിന്ധൂട്ടി അത്ഭുതത്തോടെ എന്നെ നോക്കി…
പൊന്നൂട്ടാ അവനെ???
അതെ സിന്ധൂട്ടി അവനെ ഞങ്ങൾ പൊക്കി അവനു പിന്നിലാരാന്നുമറിഞ്ഞു എൻ്റെ സിന്ധൂട്ടി സമാധാനത്തോടെ ഇരുന്നോ ഒന്നുകൊണ്ടും പേടിക്കണ്ട
ചീള് കേസാണിത് വൈകാതെ അവനെയും ഞങ്ങൾ പൂട്ടിക്കോളാം …
പൊന്നു ആരാടാ ഇതിനു പിന്നിൽ????
വേറെ ആരുമല്ല സിന്ധൂടി അവനാണ് ആ ” ജയരാജൻ ”
പേര് കേട്ടതും സിന്ധൂട്ടി ഒന്ന് ഞെട്ടി…
ജയ ….. ജയരാജനോ…???
അതെ…. പക്ഷെ എൻ്റെ സിന്ധൂട്ടി പേടിക്കണ്ട അവൻ്റെ ഫുൾ ഡീറ്റെയ്ൽസ് കിട്ടിയിട്ടുണ്ട് ഇനി വൈകാതെ തന്നെ അവനെ പൊക്കും ….
മോനെ സൂക്ഷിക്കണേടാ നിങ്ങൾ……
ഓ… പേടിക്കണ്ട സിന്ധുട്ടി ഞങ്ങൾ നോക്കിക്കോളാം പിന്നെ ഇപ്പോൾ ഇക്കാര്യം നമ്മൾ രണ്ടുമല്ലാതെ വേറെ ആരും അറിയണ്ടാട്ടോ….
