മ്മ് ……
ഇപ്പോൾ എൻ്റെ സിന്ധമ്മയുടെ പിണക്കം മാറിയോ????
മ്മ്…. മാറി
എന്നാലെ സിന്ധൂട്ടിയുടെ പൊന്നൂട്ടന് ഒരുമ്മ തന്നേ
ഞാൻ എൻ്റെ മുഖം സിന്ധൂട്ടിയുടെ അടുത്തേക്കടുപ്പിച്ചു സിന്ധമ്മ എൻ്റെ കവിളിൽ ഉമ്മ തന്നു ഞാനും തിരിച്ചും കൊടുത്തു.
ദൈവമേ ഒരാളുടെ പിണക്കം മാറി ഇനി അടുത്തയാളെ ഞാൻ എങ്ങനെ ട്രാക്കിലാക്കും
ഒരു പുഞ്ചിരിയോടെ സിന്ധൂട്ടി പറഞ്ഞു
അത് അൽപ്പം പാടാണ് മോനെ
ദേവൂട്ടി നിന്നെ കാണാഞ്ഞിട്ട് ഇവിടെ ഉറഞ്ഞ് തുള്ളുവായിരുന്നു ഫുൾ കലിപ്പ് മോഡായിരുന്നു പെണ്ണിന്ന് …
അടിപൊളി അപ്പോൾ എൻ്റെ കാര്യത്തിൽ തീരുമാനമായ് സിന്ധൂട്ടി ഞാനെന്നാൽ അടുക്കളയിലേക്ക് പോകുവാ ദേവൂനെ വളക്കാൻ പറ്റുമോന്ന് നോക്കട്ടെ എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു
പൊന്നൂട്ടാ…
എന്തോ…
“All The Best ”
ഒരളിഞ്ഞ ചിരിയോടെ സിന്ധൂട്ടി പറഞ്ഞു ഞാനും ഒരു ചിരി പാസ്സാക്കി അവിടെ നിന്നുമിറങ്ങി
അടുക്കളയിലെത്തിയപ്പോൾ അവിടെ ലക്ഷ്മി അമ്മയും ദേവുവും അമ്മുവുമുണ്ട്
ദേവൂ…..
ഞാൻ വിളിച്ചു പക്ഷെ
പെണ്ണ് നോക്കുന്നില്ല
ദേവൂസേ…
രക്ഷയില്ല
ദേവൂട്ടി….
ടീ ദേവു നിന്നെ വിളിക്കുന്നത് കേൾക്കാൻ മേലെ ലക്ഷ്മി അമ്മ പറഞ്ഞു
പെട്ടെന്ന് ദേവു എന്നെ നോക്കി മുഖം കൂർപ്പിച്ചിട്ട് വീണ്ടും അവൾ ചെയ്തിരുന്ന ജോലിയിൽ മുഴുകി
ഇനിയും നോക്കി നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ഞാൻ 18 മത്തെ അടവെടുത്തു
അവളുടെ അടുത്ത് ചെന്ന് അവളെ തിരിച്ചു നിർത്തി ഇടുപ്പിലൂടെ കയ്യിട്ട് എടുത്തുയർത്തി കറങ്ങുവാൻ തുടങ്ങി അമ്മുവും ലക്ഷ്മി അമ്മയും നോക്കി നിന്ന് ചിരിക്കുവാണ്
ദേവുക്കുരുപ്പ് എൻ്റെ രണ്ട് തോളത്തിട്ടും ഇടിക്കുകയാണ്.
ദേവു നീ എന്തിനാ മോനെ തല്ലുന്നത്?
ലക്ഷ്മി അമ്മയുടെ ചോദ്യം വന്നതും ഞങ്ങൾ രണ്ടാളും ഒന്ന് നിർത്തി
ഞാനിപ്പോഴും ദേവൂനെ എടുത്ത് പിടിച്ചിരിക്കുകയാണ്.
അതെ ഞാൻ എൻ്റെ കെട്ട്യോനെയാണ് തല്ലുന്നത് അതിനിപ്പോളെന്താ ?
ദേവൂട്ടിയുടെ മറുചോദ്യം എത്തി
ദേവൂ നല്ല വീക്ക് കൊടുക്ക് ചേട്ടനിട്ട് ഈയിടയായ് കുറച്ച് വഷളത്തരം കൂടുന്നുണ്ട്
അമ്മൂൻ്റെ കമൻ്റെത്തി
പോടീ കുറുമ്പി നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ ഞാൻ അമ്മൂനോട് പറഞ്ഞു.
ഞാൻ പതിയെ ദേവൂനെ താഴെയിറക്കി എന്നിട്ട് ചോദിച്ചു ദേവൂസേ പിണക്കം മാറിയില്ലെ നിൻ്റെ???
ഇല്ല…..
രാവിലെ പോയതല്ലെ ഇന്നേരം വരെ എന്നെ ഓർത്തില്ലല്ലോ????
എവിടെയായിരുന്നു ഞാനെത്ര വട്ടം വിളിച്ചു എന്താ ഫോണെടുക്കാതിരുന്നത്???
ഞാൻ പതിയെ ദേവൂൻ്റെ കാതിനടുത്തേക്ക് മുഖമടുപ്പിച്ച് പറഞ്ഞു
“ഞാൻ പറഞ്ഞില്ലെ എൻ്റെ ദേവൂട്ടിയോട് എനിക്ക് ജയിക്കണമെന്ന് അതിൻ്റെ ആദ്യപടി ഞാനിന്ന് വിജയിച്ചു ”
അതിൻ്റെ തിരക്കിലായിരുന്നു അതാ ഞാൻ ഫോണെടുക്കാതിരുന്നതും എൻ്റെ ദേവൂനെ വിളിക്കാൻ പറ്റാഞ്ഞതും സോറീ ദേവൂസേ….
പറഞ്ഞ് തീർന്നതും പെണ്ണിൻ്റെ മുഖം സന്തോഷം കൊണ്ട് പൂത്തുലഞ്ഞു
ദേവു എൻ്റെ കണ്ണുകളിലേക്ക് നോക്കി നിന്നു
എന്താ രണ്ടും കൂടി ഒരു സ്വകാര്യം പറച്ചിലും റൊമാൻസും അമ്മുൻ്റെ അടുത്ത കമൻ്റെത്തി
പക്ഷെ ഇപ്രാവശ്യം ഞാൻ മറുപടി പറയുന്നതിനു മുൻപ് ദേവൂട്ടിയാണതിനു മറുപടി പറഞ്ഞത്
അതേ ഞാനും എൻ്റെ പൊന്നൂട്ടനും കൂടി പല രഹസ്യങ്ങളും പറയും അതിനു നിനക്കെന്താടി കുശുമ്പിപ്പാറു…..
ദേവൂൻ്റെ മറുപടി ചെന്നതും അമ്മു നന്നായൊന്ന് പ്ലിങ്ങി
ഓ അപ്പോൾ നിങ്ങൾ വീണ്ടും ” ചക്കരയും പീരയുമായ് ” ഞാൻ പുറത്തും …. മുഖം ചുളിപ്പിച്ച് അമ്മു പറഞ്ഞു.
ഞാൻ ദേവൂനെ കൂട്ടി അമ്മൂനടുത്തേക്ക് ചെന്ന് അവളെകൂടി ചേർത്ത് പിടിച്ചു പറഞ്ഞു എൻ്റെ കുറുമ്പിയെ ഈ ഏട്ടൻ പുറത്താക്കുമെന്ന് തോന്നുന്നുണ്ടോ….
നിങ്ങൾ എല്ലാരുമടങ്ങുന്നതാണ് എൻ്റെ ലോകം നിങ്ങളുടെ സന്തോഷമാണ് ഈ ഏട്ടന് എന്നും വലുത്
ഇതെല്ലാം കണ്ടിട്ട് ലക്ഷ്മി അമ്മയുടെ കണ്ണ് നിറഞ്ഞൊഴുകുന്നതാണ് ഞാൻ കാണുന്നത്….
ദേവൂസേ ദേ നോക്കിക്കെ നമ്മുടെ ലക്ഷ്മി അമ്മ കരയുന്നു …..
ഞാൻ പറഞ്ഞു
