“അതൊക്കെ തീരുമാനിക്കുന്നത് താനല്ലേ”അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…അതിനു മറുപടിയായി അവളും ഒന്ന് ചിരിച്ചു..
ബ്ലാക് ചുരിതാറിൽ ഗോൾഡ് കളറിലുള്ള കല്ലുകൾ പിടിപ്പിച്ച ലൈൻ ലൈനായുള്ള ചുരിദാറിൽ ആള് ലുക്കായിരുന്നു പിന്നെ അവൾക്ക് ആവശ്യത്തിനുള്ള വണ്ണവും ഉണ്ടായിരുന്നു അത്കൊണ്ട് തന്നെ മാറിടങ്ങളും ചന്തിയും വലിപ്പത്തിന്റെ കാര്യത്തിൽ ഒട്ടും പിറകില്ലായിരുന്നില്ല പെണ്ണിന്റെ മുടിയെപ്പോഴും അവളുടെ തുടുത്ത കവിളിലേക് വീണ് കിടക്കുന്നത് മുഖത്തിന് ഏറെ ഭംഗിയേറി..!
അടുത്ത നിമിഷം തന്നെ വെയിറ്റർ ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപെട്ടു അന്ന് നന്ദുവുമായി വന്നപ്പോഴുണ്ടായിരുന്ന അതേ ചെക്കൻ അവൻ എന്നെയൊന്നു നോക്കി ആക്കികൊണ്ടുള്ള ചിരി ഇപ്രാവശ്യം എന്റെ തോന്നലായിരുന്നില്ല അവന്റെ കിളിയുടെ ഉദ്ദേശം വേഗം പിടികിട്ടി (ഓരോ ദിവസവും ഓരോന്നാണല്ലോടെയ്) എന്നൊരു ഭാവം അവനിൽ വ്യക്തമായിരുന്നു..ഞാൻ അവന്റെയതേ സ്റ്റൈലിൽ അവനെയൊന്നു നോക്കി ഞാനും പല്ലിളിച്ചു കാട്ടി.
അനഘ രണ്ട് കോഫിയും ഓർഡർ ചെയ്തു ഞങ്ങൾ അതിനായി കാത്തിരുന്നു എനിക്കൊന്നും ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല സൊ നിശ്ശബ്ദമായിരുന്നവിടം
“താനെങ്ങനാ നന്ദനയുമായിട്ട്….”ഞങ്ങള്കിടയിലെ മൗനതിനു വിരാമമിട്ടു കൊണ്ട് തിരക്കി ഞാൻ പ്രദീക്ഷിക്കാത്ത രീതിയിലുള്ള ചോദ്യം
“അതെന്താടോ അങ്ങനെ ചോദിച്ചേ”
ആ ചോദ്യത്തിന്റെ പ്രസക്തിയെന്താണെന്ന് അറിയാൻ വേണ്ടി ഞാൻ തിരിച്ചു ചോദിച്ചു
“ചുമ്മാ താൻ പറയടോ..”കണ്ണിറുക്കി പറഞ്ഞുകൊണ്ടവൾ ചിരിച്ചുകാട്ടി
“അങ്ങനെ ചോദിച്ചാ എനിക്കും കൃത്യമായി അറിയില്ല ചിലപ്പോ ഏറ്റവും അടുത്ത കൂട്ടുകാരെ പോലെ അല്ലേലൊരു സഹോദരിയെ പോലെ ചില സമയങ്ങളിൽ ഒരു കാമുകി സ്റ്റൈൽ അങ്ങനെയൊക്കെ…”ഞനൊന്നു നിർത്തികൊണ്ട് എന്തോ ആലോചിച്ചെന്ന പോലെ പറഞ്ഞു
“എനിക്കൊന്നറിയാം അവൾ കൂടെയുണ്ടേൽ ഞാൻ ഹാപ്പിയാണ് എനിക്കത്രേ അറിയൂ നന്ദൂസൊന്ന് പിണങ്ങിയാ എനിക്ക് സഹിക്കാൻ കഴിയില്ല അത്രമാത്രം”
അനഘ എന്റെ വാക്കുകൾ തെല്ല് അത്ഭുതത്തോടെ കേട്ടിരുന്നു
അപ്പോഴേക്കും കോഫി എത്തിയിരുന്നു ഞങ്ങൾ രണ്ട് പേരും ഒരേ സമയം അത് നുകർന്നു
“തനിക്കറിയോ നന്ദനയെ കാണുമ്പോൾ എനിക്ക് അസൂയ തോന്നിയിട്ടുണ്ട്..നിന്റെ കയ്യിൽ നിന്ന് കിട്ടുന്ന ഒരു കേറിങ് ഞാനും ആഗ്രഹിച്ചു പോയിട്ടുണ്ട് ..നന്ദന ശരിയ്ക്കും ഭാഗ്യവതിയാ”
അവളെന്തൊക്കെയോ ആലോചിച്ചു കൊണ്ട് പറഞ്ഞു
ഞാനതിന് മറുപടിയായി ഒന്നു പുഞ്ചിരിച്ചു
അതുമാത്രമല്ല എനിക്ക് നിന്നോടും വേറൊരു കാര്യവും പറയാനുണ്ട് സത്യമായും എനിക്കറിയില്ലായിരുന്നു വിശാൽ നന്ദനയോട് മോശമായി പെരുമാറിയതൊന്നും അതാ ഞാനന്ന് അങ്ങനെയൊക്കെ പെരുമാറിയത് ശരിക്കും ഞാനല്ലേ നിന്നോട് സോറി പറയണ്ടേ”
അവൾ സങ്കടത്തോടെ പറഞ്ഞു..
ഞാനവളുടെ പെരുമാറ്റത്തിൽ ആകെ കിളിപോയ അവസ്ഥയായിരുന്നു സോറി പറയാൻ വന്ന എന്നോട് പെണ്ണ് സ്വയം തെറ്റൊക്കെ ഏറ്റ് പറഞ്ഞു സങ്കടപെടുന്നു.ഇതെന്ത് കഥ ഇവളിത്രേം ലോലയായിരുന്നോ ഞാൻ എന്റെ മനസ്സിനോട് തന്നെ ചോദിച്ചു
“അനഘ താനിങ്ങനെ സങ്കടപ്പെടാതടോ ഞാൻ വിചാരിച്ചത് താൻ കുറച്ചൂടെ ബോൾടാണെന്നാണ് ഇതിപ്പോ”
ഞാൻ ചിരിച്ചുകൊണ്ട് ടാബിളിലിരുന്ന അവളുടെ കയ്യേ പിടിച്ചാശ്വസിപിച്ചു എന്നിട്ടും മുഖം തെളിഞ്ഞിട്ടില്ല ചെറുതായി കണ്ണൊക്കെ നിറഞ്ഞിരുന്നു
“അയ്യേ താനാ കണ്ണൊക്കെ തുടച്ചേ ഇതിപ്പോ ആര് ആരോട് സോറി പറയാനാ ഇങ്ങോട്ട് പൊന്നെ”
അവളെ കളിയാകാനെന്നവണ്ണം പറഞ്ഞപ്പൊ കക്ഷി
ചെറുതായൊന്നു ചിരിച്ചു കണ്ണൊക്കെ തുടച്ചു എന്നെ നോക്കിയിരുന്നു
“താനത് കുടിക്കടോ” അവളുടെ കപ്പ് ചൂണ്ടികൊണ്ട് പറഞ്ഞു
“ഇനിയെന്റെ അച്ഛനുമായി പ്രശ്നമൊന്നും വേണ്ടാട്ടോ”
മുഖമൊക്കെ ഒന്നൂടെ തുടച്ചു കോഫിയെടുത് കുടിച് കൊണ്ട് പറഞ്ഞു
“അപ്പൊ തനാണോ ഇന്നലെ…”
“മ്മ് ഞാൻ തന്നെ എന്റെയച്ഛൻ അങ്ങനെയാ മറ്റുള്ളവരുടെ സിറ്റുവേഷൻസ് ഒട്ടും മനസ്സിലാക്കാൻ ശ്രമിക്കാറില്ല എന്റെ അച്ഛനും തന്നോട് മോശമായി പെരുമാറിയല്ലേ അതിനും ഞാൻ മാപ്പ് ചോദിക്കുന്നു”
അവൾ വീണ്ടും പരിഭവങ്ങളുടെ കെട്ടഴിച്ചു സത്യത്തിൽ ഇതൊക്കെ സ്വപ്‌നമാണെന്ന് തോന്നിപ്പോയി കാരണം കോളേജിൽ നിന്ന് കണ്ട അനഘയല്ല ഇപ്പോഴെന്റെ മുന്നിലിരിക്കുന്നത് തീർത്തുമൊരു പൊട്ടിപെണ്ണ്!
