നന്ദന – 4 3

“നീ നോക്കിയോ”
ഞാൻ ചെറുതായി പതറിയെങ്കിലും മുഖത് കാണിക്കാതെ പറഞ്ഞു

“ആന്നെ അവളിന്നും ലീവാ”ഞാനഭിനയിച്ചു തകർത്തു ആ അഭിനയത്തിന് നിമിഷ നേരത്തെ ആയുസേ ഉണ്ടായിരുന്നുള്ളു എന്നത് വേറെ കാര്യം

“ഓഹ് അപ്പൊ ആ നിക്കണത് അനഘയുടെ പ്രേതമാവൂലെ”
എന്റെ ബാകിലോട്ട് ചൂണ്ടി പറഞ്ഞു .
ഞാൻ ബാകിലോട്ട് നോക്കുമ്പോ എന്റെ പിറകിലുള്ള ബില്ഡിങ്ങിന്റെ തൂണും ചാരി നിപ്പുണ്ട് ഞങ്ങളെ തന്നെ നോക്കിയാണ് നിപ്പ്

“നീയവളെ മുന്നേ കണ്ടാർന്നോ”
കള്ളത്തരം ചെയ്ത് പിടിക്കപ്പെട്ടവനെ പോലെ നിന്ന് പരുങ്ങി

“അവളെ കണ്ടായിരുന്നു സംസാരിക്കുവേം ചെയ്തു നീയെവിടെ വരെപോകുന്നു കാണാൻ വേണ്ടിയല്ലേ ഞാൻ”
കൈകെട്ടി നിന്ന് ഒരു അന്വേഷണഭാവത്തിൽ പറഞ്ഞു

“ഓക്കേ ഇന്ന് തന്നെ പറയാം വാ”
പിന്നൊന്നും പറയാൻ നിക്കാതെ നന്ദുവിന്റെ കൈപിടിച്ചു വലിച്ചു

“ഞാനെങ്ങോട്ടാ ഞാനില്ല..തനിച്ചങ് പോയി പറഞ്ഞാ മതി”

“എന്താ നന്ദൂസേ ഇത് ഒരു ധൈര്യത്തിന് കൂടെ വനാമാത്രം മതി”
അവളോട് കെഞ്ചുന്ന പോലെ പറഞ്ഞു

“അതൊന്നും നടപ്പില്ല മോനെ എനിക്ക് പറയാണുള്ളതൊക്കെ ഞാൻ അവളോട് പറഞ്ഞതാ..”
നന്ദു അവളുടെ നയം വ്യക്തമാക്കി

“എന്നാ പിന്നെ ഞാനും പറയുന്നില്ല”
ഞാനിച്ചിരി കലിപ്പിട്ടു നടക്കാൻ തുടങ്ങവേ അവളെന്നെ പിടിച്ചു വലിച്ചു അവളുടെ മുന്നിൽ നിർത്തി ഞാനൊന്ന് തിരിഞ്ഞു ബാകിലോട്ട് നോക്കി അനഘയിപ്പോഴും ഞങ്ങളുടെ കളിയൊക്കെ വീക്ഷിച്ചുകൊണ്ടു പുഞ്ചിരിച്ചു നിപ്പുണ്ട് ഞാൻ നോക്കുന്നത് കണ്ടപ്പോ പെട്ടന്ന് മുഖം വീർപിച്ചു

“നീ സിഗ്‌റക്റ്റ് വലിച്ചിട്ടുണ്ടോ അച്ചൂ..”
അവൾ അടുത്തേക്ക് വന്നു കൊണ്ട് എന്റെ ഷർട്ടിൽ പിടിച്ചു അവളോട് അടുപ്പിച്ചു നിർത്തി പിന്നെ മെല്ലെ കൈയൊക്കെ സ്മെൽ ചെയ്‌ത്‌നോക്കി ഞാനാണേൽ എന്ത് നുണ പറയും എന്നാലോജിക്കുന്ന തിരക്കിലായിരുന്നു

“ഇല്ലടീ നന്ദൂസേ..”ഞാൻ വേഗം പറഞ്ഞു

“എന്നിട്ട് നിന്റെ ഷർട്ടിലൊക്കെ സ്മെല്ലുണ്ടല്ലോ”അവൾ ഒന്നൂടെ അടുപ്പിച് നിർത്തി മണത്തുനോക്കി

“എന്താ നന്ദൂസേ ഇത് പിള്ളേരോക്കെ നോക്കാണൂ നീ വിട്ടേ”
ഞാൻ രക്ഷപ്പെടാനായി അവസാന അടവും പുറത്തെടുത്തു

“ആര് നോക്കിയാൽ എനിക്കെന്താ” നന്ദൂസ് കൂളായി പറഞ്ഞു
അവൾ വിടാനുള്ള ഭാവമില്ല മുഖത്തിപ്പോഴും നല്ല സംശയമുണ്ട്
“അത് വേറൊന്നുമല്ലഡീ ഷെമി വലിച്ചപ്പോ ഞാൻ അടുത്തുണ്ടായിരുന്നു അതാവും”നൻപനെ പോലെയാറുമില്ലാ ന്നല്ലേ അതോണ്ട് നൈസായി അവന്റെ മേത്തിട്ടു എന്നിട്ടും അവൾക്ക് വിശ്വാസം വന്നിട്ടില്ല..

“മ്മ്..ഞാനവനെ പിടിച്ചോളാം തൽക്കാലം മോൻ അവളോട് ചെന്ന് സോറി പറഞ്ഞു ക്ലസിലേക് പോവാൻ നോക്ക്”
ഞാൻ രക്ഷപെട്ട സന്തോഷത്തിൽ വേഗം തിരിഞ്ഞു നടക്കാൻ തുടങ്ങവേ പിറകിൽ നിന്ന് വീണ്ടുമൊരു വാർണിംഗ്

“ഞാൻ അനഘയോട് തിരക്കുവേ ഇനി മുങ്ങാനെങ്ങാനും പ്ലാനുണ്ടേൽ അതിപ്പോ തന്നെ മാറ്റിവെച്ചേക്”
എന്റെ മനസ്സ് വായിച്ചെന്ന പോലെ പറഞ്ഞു ഞാനതിന് ഒന്ന് കണ്ണടച്ച് ചിരിച്ചു കാണിച്ചു നേരെരെ അനഘയെ ലക്ഷ്യമാക്കി നടന്നു!!!

“ഹ..ഹലോ”അനഘയുടെ അടുത്തെത്തിയതും ഞാൻ നിന്ന് പരുങ്ങി പക്ഷെ അവളിൽ വലിയമാറ്റമൊന്നും ഉണ്ടായില്ല തൂണിൽ തന്നെ ചാരിക്കുന്നുണ്ടെങ്കിലും വേറെ എവിടേക്കോ നോക്കിയാണ് നിൽപ് എന്നെ കണ്ടിട്ടും മൈൻഡും ചെയ്യുന്നില്ല

“എനിക്കൊരു കാര്യം പറയാനുണ്ട്..”അവളിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിൽ വീണ്ടും ഞാൻതന്നെ മുൻകൈയെടുത്തു

“മ്മ്.. എന്താ”ചെറിയ നീരസത്തോടെ ചോദിച്ചു

“അതേ…സോറി” ഞാൻ പെട്ടെന്ന് പറഞ്ഞ് തീർത്തു

“ഓ ഇതാണോ കഴിഞ്ഞെങ്കിൽ പൊക്കോളൂ”നീരസത്തോടെ എന്നെ പൂർണമായും അവഗണിച്ചു.
ആ പ്രവർത്തി എനിക്ക് തീരെ ഇഷ്ട്യാപെട്ടില്ലെങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല തെറ്റ് നമ്മുടെ ഭാഗത്തും ഉണ്ടല്ലോ അതുമല്ല ഞാനെന്തെങ്കിലും മോശമായി പറഞ്ഞാൽ തന്നെ അവള് ചെന്ന് നന്ദുവിനോട് പറയും പിന്നെ ഞങ്ങൾതമ്മിൽ ഉടക്കാവും അത്കൊണ്ട് തന്നെ ഞാൻ സമ്യപനം പാലിച്ചു നിന്നു

“അപ്പൊ ഞാൻ പൊക്കോട്ടെ ഇനി പ്രശ്നമൊന്നും ഇല്ലല്ലോ”
അവളുടെ അടുത്തുള്ള നിപ്പ് എന്നെ വീർപ്പ് മുട്ടിച്ചിരുന്നു. പോകുന്നെന് മുന്നേ ഞാൻ ഒന്നൂടെ ഉറപ്പുവരുത്തി

Leave a Reply

Your email address will not be published. Required fields are marked *