നന്ദന – 4 3

“താനെന്ത് ചീപ്പാടോ..അന്നത്രേം സ്റ്റുഡിന്റ്സിന് മുന്നിൽ വെച്ചെന്നെ തെറിവിളിച്ചു അത് പോട്ടെ എന്നിട്ട് സോറി പറഞ്ഞതോ ഇങ്ങനെ..ഇതിലും ഭേദം താൻ ഒന്നും പറയാതിരിക്കുന്നതായിരുന്നു”എന്റെ മുഖത്തു നോക്കാതെ ആരോടോ പറയുന്ന പോലെ പറഞ്ഞു

“സീ അനഘ ഞാനിപ്പോ എന്താ വേണ്ടെ എല്ലാരേം വിളിച്ചു കൂട്ടി തന്നോട് സോറി പറയണോ ഞാൻ ഓക്കെയാണ് താൻ പറയുന്ന സ്ഥലത് വന്നു ഞാൻ പറഞ്ഞോളാം..തെറ്റ് എന്റെ ഭാഗത്തുണ്ട് അതുകൊണ്ട് തന്നെയാണ് ഞാനിപ്പോ തന്റെ മുന്നിലിങ്ങനെ വന്നു കെഞ്ചുന്നത് എന്നിട്ടും താനെന്നെ അവോയ്‌ഡ് ചെയ്തതല്ലേ ഉള്ളൂ സൊ അതിലൊന്നും എനിക്ക് പരാതിയില്ല ഞാൻ എന്ത് ചെയ്യണോന്ന് പറയുവാണേൽ നമ്മുക്ക് ഈ പ്രശ്നം ഇവിടെ തീർക്കാം’”
എന്റെ മനസ്സിലുള്ളതൊക്കെ ഞാൻ അവളുടെ മുഖത്തു നോക്കി തന്നെ വെട്ടി തുറന്നു പറഞ്ഞു

“പറഞ്ഞോളൂ അനഘ”ഞാനൊന്നു നിർത്തി കൊണ്ട് അവളുടെ മുഖത്തേയ്ക്ക് നോക്കി തുടർന്നു
കുറച് സമയം അവൾ ഒന്നും മിണ്ടിയില്ല എന്റെ മുഖത്തേയ്ക്ക് നോക്കി എന്തോ ആലോചനയിൽ നിന്നു

“ഹലോ താൻ ഒന്നും പറഞ്ഞില്ല”
അവളുടെ ഭാഗത് നിന്ന് മറുപടിയൊന്നും വരാത്തതിൽ ഞാൻ വീണ്ടും ചോദിച്ചു

“അതൊന്നും വേണ്ട ഒരു ട്രീറ്റ് ചെയ്താ മതി”
അന്നേരം എന്തോ പെട്ടന്ന് ഓർമ വന്നപോലെ പറഞ്ഞു ഇപ്പൊ ചെറിയൊരു ചിരിയിലാണ് പറഞ്ഞത് അതെന്നെ ഒന്നാശ്വാസ പ്പെടുതാതിരുന്നില്ല

“ഇപ്പോഴോ നാളെ പോരെ” ആസമയം കയ്യിലാകെ പെട്രോൾ അടിക്കാൻ വേണ്ടി മാറ്റിവെച്ച പത്തിരുന്നൂറ് രൂപയേ ഉണ്ടായിരുന്നുള്ളു..

“അതൊന്നും പറഞ്ഞാ പറ്റില്ല ഇന്നീ പ്രശ്നം സോൾവ് ആവണേൽ ഇന്നുതന്നെ ചിലവ് ചെയ്തേ പറ്റൂ തെനിക്കൻ പറ്റില്ലെങ്കിൽ പറഞ്ഞോളൂ ഞാൻ നന്ദനയോട് പറഞ്ഞോളാം”

“വേണ്ട ഇപ്പൊ തന്നെ ആയിക്കോട്ടെ” ക്രെഡിറ്റ് കാർഡിന്റെ ധൈര്യത്തിൽ പറഞ്ഞു

“എവിടെ പോണം ”

“അതൊക്കെ ഇനി ഞാൻ പറയണോ ഏതേലും നല്ല റസ്റ്റോറന്റിലേക്ക് പോണം”

“ലഞ്ച് ടൈം കഴിയാൻ ഇനി അര മണിക്കൂറെ ഉളളൂ”
ഞാനവളെ ഓർമിപ്പിച്ചു

“അടുത്തെവിടെയെങ്കിലും പോയാ മതി”സമയം ഒരു പ്രശ്നമാകാത്ത രീതിയിൽ പറഞ്ഞു അങ്ങനെ ഞങ്ങൾ രണ്ടു പേരും വരാന്തയിൽ നിന്നിറങ്ങി നടക്കവേ പിറകിൽ നിന്നാരോ വിളിച്ചു

“അനൂ..നീ എവിടേക്കാ”
ഇന്ന് രാവിലെ അമ്പലത്തിൽ വെച്ച് അവളുടെ കൂടെയിണ്ടായിരുന്ന പെൺകുട്ടിയായിരുന്നു അത്..
അവളും അനഘയുടെ അത്രേമില്ലെങ്കിലും സുന്ദരിയായിരുന്നു ലേറ്റസ്റ്റ് എന്താന്ന് വെച്ചാൽ അരവരെ ഇറങ്ങി കിടക്കുന്ന മുടിയായിരുന്നു
“അയ്യോ നന്ദൂസിന്റെ മുടിയുടെ കാര്യത്തിൽ ഒരു തീരുമാനമായി
നന്ദുവിന്‌ ഒരു അഹങ്കാരമുണ്ടായിരുന്നു കോളേജിൽ അവളുടെ മുടിയെ കടത്തിവെട്ടാൻ ആരുമില്ലെന്ന് ഇപ്പോ അതിലും ഒരു ശത്രു വന്നിരിക്കുന്നു ഞാൻ മനസ്സിൽ ചിന്തിച്ചു”

“ഞാനിപ്പോ വരാടി ഒരു പത്തു മിനിറ്റ്”
ഒരു നിമിഷം രക്ഷപെട്ടു എന്ന് വിചാരിച്ചതായിരുന്നു പക്ഷെ ഫലമുണ്ടായില്ല അവൾ നിഷ്പ്രയാസം ഒഴിവാക്കി ഞങ്ങൾ രണ്ടു പേരും നടന്നു

“തനിക്ക് ബൈക്കില്ലേ” ഗേറ്റിനടുത്തേക് നടക്കുന്നതിനിടയിൽ എന്റെ തോളിൽ തൊണ്ടികൊണ്ടു ചോദിച്ചു

“മ്മ് ഉണ്ടല്ലോ എന്താ..”ഭവവിത്യാസമൊന്നുമില്ലാതെ പറഞ്ഞു

“എന്നാപ്പിന്നെ അതിൽ പോയാ പോരെ” ഞാനൊന്നു ഞെട്ടാതിരുന്നില്ല കുറച്ചു മുമ്പ് വരേ ഞങ്ങൾ കീരീം പാമ്പുമായിരുന്നല്ലോ പെട്ടന്നിവൾക്കെന്തു പറ്റിയെന്നു ഞാൻ ചിന്തിക്കാതിരുന്നില്ല

“അത് താനെന്റെ കൂടെയൊക്കെ ബൈക്കിൽ വരൂന്ന് എനിക്കറിയില്ലല്ലോ അതാ ഞാൻ പറയാതിരുന്നെ”
എന്റെ ഉള്ളിലുണ്ടായിരുന്നത് മറച്ചുവെക്കാതെ പറഞ്ഞു

“അതെന്താടോ തനിക്ക് പകർച്ചവ്യാധി വല്ലോം ഉണ്ടോ” ബങ്ങിയുള്ള ചിരിയിൽ തിരക്കി
പിന്നൊന്നും പറയാതെ തന്നെ അവളും ഞാനും ബൈക്കെടുത് ഞാനും നന്ദൂസും പോയ അതേ റീസ്റ്റോറന്റിലേക്ക് തന്നെ വിട്ടു

“തനിക്കെന്താ വേണ്ടെ”
ഞങ്ങൾ രണ്ടുപേരും ഒരു ടാബിളിൽ ഇരുന്നുകൊണ്ട് ചോദിച്ചു

“കൂൾ കോഫിയായാലോ”
എന്തോ ആലോചിച്ചെന്ന പോലെ പറഞ്ഞു..അവളിലുണ്ടായ മാറ്റങ്ങൾ എന്നെ അത്ഭുതപെടുത്തതിരുന്നില്ല ഇവളിത്രേം കമ്പിനി ടൈപ്പാണെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അതുമല്ല ഞങ്ങൾ കണ്ട സീൻസൊക്കെ ഒരു കലിപ്പ് തീമുള്ള രംഗങ്ങൾ ആയിരുന്നല്ലോ..അത്കൊണ്ട് അവളെയെനിക്ക് മനസ്സിലാക്കാൻ പറ്റാഞ്ഞതായിരിക്കാം!!

Leave a Reply

Your email address will not be published. Required fields are marked *