“അയ്യേ അവളോടോ”
ഞാൻ കാര്യം മനസ്സിലാവാത്ത വണ്ണം പറഞ്ഞു
“അതെന്താടാ അവൾ കൊള്ളില്ലേ”
“കാണാനൊക്കെ ഓക്കെയാ എന്നാലും ശരിയാവൂലടീ നന്ദൂ”
എന്തോ ആലോചിച്ചെന്ന പോലെ പറഞ്ഞു
“എന്നെക്കാളും സുന്ദരിയാണോ”
ഒരു നിമിഷം കൊണ്ട് നന്ദൂസ് തനി പെണ്ണായി
“അത്…”ബാക്കിലിരിക്കുന്ന അവളെ നോക്കി ചിന്തിക്കുന്ന പോലെ ആക്ഷനിട്ടു
“ദേ ആരായാലും വേണ്ടീല എന്റെ മുന്നീ വെച്ചങ്ങാനും അവളാണ്
സുന്ദരീന്നങ്ങാനും പറഞ്ഞാ”
ചെറുതായി തോളിൽ ഒരു ഇടീം തന്നു ഭീഷണി പോലെ പറഞ്ഞു
“പറഞ്ഞാ”അവളെ ചൊറിയാനെന്നവണ്ണം വീണ്ടും ചോദിച്ചു
“പറഞ്ഞാ നിന്നെ ഞാൻ കൊല്ലും”
അവൾ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു
“അയ്യേ നീയിത്രേം ചീപ്പായിരുന്നോടി..ഇക്കണക്കിന് എന്റെ കെട്യോളോട് പോലും ഒന്ന് റൊമാൻസ് ആവാൻ നീ സമ്മതിക്കില്ലല്ലോടീ”
അതവളെ കൂടുതൽ ചൊടിപ്പിച്ചു
“അതൊക്കെ അപ്പോഴല്ലേ…കെട്ടികഴിഞ്ഞാലും എന്റെ മുന്നീ വെച് പറഞ്ഞാ മോന്തേടെ ഷേപ്പ് ഞാൻ മാറ്റും’”
“ഹിഹി..”ഞാനതിന് നന്നായി ഇളിച്ചുകാട്ടി
അപ്പോഴേക്കും അമ്പലം എത്തിയിരുന്നു വണ്ടീൽ നിന്ന് ചാടിയിറങ്ങി നന്ദൂസ് വെയിറ്റ് ചെയ്യാൻ പറഞ്ഞു അമ്പലത്തിലേക്ക് നടന്നു
“എനികൂടെ വേണ്ടി പ്രാർത്ഥിക്കാൻ മറക്കണ്ട?”
പോകാനൊരുങ്ങിയ അവളോട് പറഞ്ഞു
“നിനക്ക് വേണ്ടിയല്ലാതെ പിന്നാർക് വേണ്ടിയാടാ ചക്കരെ ഞാൻ പ്രാർത്ഥിക്കാ”സുന്ദരമായ ചിരിയിൽ മറുപടിതന്ന് വേഗത്തിൽ അമ്പലത്തിലേക്ക് പോയി
ഒരു പതിനഞ്ചു ആയിക്കാണും നന്ദുവും കൂടെ മറ്റേ അനഘയും പിന്നെ വേറേതോ ഒരു പെണ്ണും കൂടി എന്തോ പറഞ്ഞു ചിരിച്ചു അമ്പലത്തിൽ നിന്നിറങ്ങി വരുന്നു..ഒരു നിമിഷം ഞാൻ ഉറക്കകെട്ടാണെന്നു വിചാരിച്ചുപോയി..ഞാനൊന്നോടെ സൂക്ഷിച്ചു നോക്കി തെറ്റിയതല്ല അവൾ തന്നെ!!
അനഘയും കൂടെയൊരു പെണ്ണും ചുരിദാർ ആണ് വേശം പൊതുവെ വെളുത്ത നിറമുള്ള വെള്ളയിൽ ചുവന്ന പൂക്കളുള്ള ടോപ്പിൽ ആള് സുന്ദരിയായിരുന്നു നെറ്റിയിലെ ചെറിയ ചന്ദനകുറിയൂടെ ആയപ്പോൾ മൊത്തത്തിൽ മിനിങ്ങിയാണ് വരവ്
അവളെ പെട്ടന്ന് കണ്ടപ്പോ ചെറിയ ഞെട്ടലും സന്തോഷമൊക്കെ തോന്നി.അന്നേരം സന്തോഷം തോന്നിയതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ലഅതോടൊപ്പം ചെറിയ പേടിയും തോന്നാതിരുന്നില്ല ഇനിയവളെങ്ങാനും കോളേജിലെ വിഷയം ഇവിടെ വെച് പകരം
വീട്ടിയാലോ..എന്തായലും അങ്ങനെ സംഭവിക്കുവാണേൽ തന്നെ ഒരു സോറിയും പറഞ്ഞു സ്തലം വിടാം എന്നൊക്കെ മനസ്സിൽ കണക്കുകൂട്ടി ..പക്ഷെ അവളെന്റെ അടുത്തേക്കൊന്നും വന്നില്ല എന്നെയൊന്നു ഇരുത്തി നോക്കി എന്താണ് ആ നോട്ടത്തിന്റെ അർഥം മനസ്സിലാക്കാൻ കഴിഞ്ഞില്ല നന്ദു എന്നെ ചൂണ്ടിക്കാണിച്ചു എന്തോ പറയുന്നും ചിരിക്കുന്നുമൊക്കെയിണ്ട് കുറച്ചു നേരോംകൂടെ സംസാരിച്ചു നന്ദൂസ് എന്റടുത്തേക്ക് വന്നു.അനഘയും കൂടെയിണ്ടായിരുന്നവളും കൂടി ഒരു ആക്ടീവയിൽ കേറി പോയി. പോകുന്ന പോക്കിലും എന്നെയൊന്നു തുറിച്ചു നോക്കിയാണ് വണ്ടിയെടുത്തത് ..
“അവരെന്താ ഇവടെ”
നന്ദൂസ് അടുത്തെത്തിയപാടെ ചോദിച്ചു
“അവർക്കെന്താ അമ്പലത്തിൽ വരാൻ പാടില്ലേ”
എന്റെ ചോദ്യം അവൾ പൂർണ്ണമായും തള്ളികളഞ്ഞു
അല്ലേലും എന്റാ ചോദ്യത്തിനും അവിടെ പ്രസക്തിയില്ലല്ലോ
“അല്ലടി നന്ദൂസേ നിനക്കവളെ നേരത്തെ അറിയോ”
“ഇല്ല….”നന്ദൂസ് ഇല്ലെന്ന മട്ടിൽ ചുമൽകൂച്ചി
“പിന്നെ നീയവളുമായി എന്തോ കാര്യമായി സംസാരിചിരുന്നല്ലോ”
ഞാൻ എന്റെ സംശയങ്ങൾ അവളോട് തിരക്കി
“നീയെന്തിനാ ഇപ്പൊ അതൊക്കെ തിരക്കണേ നീ വണ്ടിയെടുക്കു ചെക്കാ”എന്റെ ചോദ്യമവൾ വീണ്ടും നിരസിച്ച പോലൊരു മറുപടി
“ഓ..,നീ പറയണ്ടടീ തെണ്ടീ”ഞാനെത്ര ഇഷ്ടപെടാത്ത പോലെ പറഞ്ഞു
നന്ദൂസ് അതുകേട്ട് കുണുങ്ങി ചിരിച്ചു വലത്തേ കയ്യിൽ പ്രസാദവും ഇടത്തേ കൈ കൊണ്ട് പാവാട നിലത് മുട്ടാതിരിക്കാൻ കേറ്റിപിടിച്ചുകൊണ്ടുള്ള ആച്ചിരിയും നിപ്പും ഒക്കെ വല്ലാത്തൊരു ബാംഗിയായി തോന്നി
“എടി നന്ദൂസേ നീയിന്ന് മൊത്തത്തിലൊന്നു മിനിങ്ങീട്ടുണ്ടല്ലൊടി”
ഞാൻ വണ്ടിയെടുത്തുകൊണ്ട് പറഞ്ഞു
