നന്ദന – 4 3

“നീ കഴിച്ചോടാ അച്ചൂ”
ലക്ഷ്മിയമയാണ് തിരക്കിയത്

“മ്മ്.. അവടെ പുട്ടായിരുന്നു”
ഞാൻ വല്ല്യ താഅല്പര്യമില്ലാതെ പറഞ്ഞു

“എന്നാലിവിടുന്നു കഴിക്കെടാ”
എനിക്ക് പുട്ട് ഇഷ്ട്ടമല്ലെന്നു അറിയാവുന്നതിൽ എന്നെ നിർബന്ധിച്ചു നന്ദു ഇടക്കിടക്കൊക്കെ നോകുന്നുണ്ടെങ്കിലും ഒന്നും പറയുന്നില്ല
“ഏയ് വേണ്ട ലക്ഷ്മിയമ്മേ ഞാൻ ചെറുതായി കഴിച്ചതാ..കഴിക്കുന്നോരുണ്ടല്ലോ അവര് കഴിക്കട്ടെന്നേ എന്നിട്ടാ ശരീരമൊക്കെയൊന്നു പുഷ്ട്ടിപെടുത്തട്ടെ”
ഞാൻ നന്ദുവിനെ നോക്കി കൊണ്ട് കളിയായി പറഞ്ഞു ലക്ഷ്മിയമ്മയ്ക്കും അതറിയാവുന്നോണ്ട് കസേരയിലിരുന്ന് നന്ദുവിനെ നോക്കി കുണുങ്ങി ചിരിക്കുന്നുണ്ട്
പെണ്ണിനു വണ്ണം വെക്കാത്തിൽ നല്ല വേഷമമുണ്ട് അത്കൊണ്ട് തന്നെ ഞാനെപ്പോഴും അത് പറഞ്ഞു കളിയാക്കാറ് പതിവാണ്
പ്രത്യേകിച് ഞാൻ പറയുമ്പോ വേറെ പ്രാന്താണ്

“അമ്മേ നോക്കിയേ..”
കൊച്ചുകുട്ടികളെ പോലെ ചിണുങ്ങി

“അയ്യടാ ഒരിള്ളള്ള കുഞ്ഞു കൊഞ്ചുന്നത് കണ്ടില്ലേ”
ലക്ഷ്മിയമ്മയും ഒരു ദാക്ഷിണ്യവുമില്ലാതെ പറഞ്ഞു നന്ദുവിനെ നീരസത്തോടെ നോക്കി

“ഓ…” നന്ദൂസ് മുഖം വീർപിച്ചു
“നീ കാര്യയിട്ടാണോ കഴിക്കുന്നില്ലേ” നന്ദൂസ് കഴിച്ചു കൊണ്ടിരിക്കെ എന്തോ ഓർത്തപ്പോലെ പറഞ്ഞു

“എനിക്ക് വേണ്ടടി നീ വേഗം വാ”
ഞാൻ ലേശം തിരക്കുകൂട്ടി

“അത് പറഞ്ഞാ പറ്റില്ല ഇത്തിരി കഴിക്കെടാ ചെക്കാ”
നന്ദു വീണ്ടും നിർബന്ധിച്ചു പിന്നെ ലക്ഷ്മിയമ്മയും വിട്ട് തന്നില്ല എന്നെ പിടിച്ചിരുത്തി വിളമ്പി തന്നു അങ്ങനെ ഞങ്ങൾ രണ്ട് പേരും കഴിച്ചിറങ്ങി..കോളേജ് എത്തുന്നതിനിടയിൽ അനഘയോട് സോറി പറയുന്ന കാര്യം ഓർമ്മിപ്പിക്കാൻ അവൾ മറന്നില്ല …ഞങ്ങൾ സാധാരണ പോലെ രണ്ടുക്ലാസുകളിലേക്കായി തിരിഞ്ഞു എന്റെ ക്ലാസ്സിന്റെ വാതിൽക്കലെത്തിയതെ ഉള്ളൂ കലപില ശബ്ദങ്ങൾ പുറത്തേക്ക് കേൾക്കുന്നുണ്ട് കൂടുതലും പെൺകുട്ടികളുടെ സൗണ്ട് ആണ് അല്ലെങ്കിലും അവര് അങ്ങനെയല്ലേ അതിപ്പോ മരണ വീടാണെങ്കിലും അത്രയൊക്കെ പ്രതീക്ഷിച്ച മതി

ക്ലാസ്സിലേക്ക് കേറിയതും ഞാനൊന്നു ഞെട്ടി ഷെമിയും അനന്ദുവും നേരത്തേ തന്നെ ഹാജറാണ് ..അവരുടെ ഇടയിൽ ഞാനുംപോയിരുന്നു ക്ലാസ്സിലെ കാലപിലയിൽ ഞങ്ങളും പങ്ക് ചേർന്നു പിന്നെയൊരു പത്തു മിനിറ്റിനകം ബെല്ലടിച്ചു ഇംഗ്ലീഷ് ആയിരുന്നു ഫസ്റ്റ് ഹവർ മിസ്സ് വന്നു എന്തൊക്കെയോ പറഞ്ഞു പോയി അതിനിടയിൽ ഞങ്ങളുടെ തെറിവിളിയും കമെന്റ്ടിയുമൊക്കെയായി ജോറായി തന്നെ പോയിക്കൊണ്ടിരുന്നു മണിക്കൂറുകളുടെ വ്യത്യാസത്തിൽ പല വിഷയം പല രീതിയിൽ വന്നു പഠിപ്പിച്ചു കുറച്ചൊക്കെ ശ്രദ്ധിക്കും കുറെയൊക്കെ പുറത്തേക്ക് നോക്കിയിരിക്കും അങ്ങനെയൊക്കെ സമയം പോയിക്കൊണ്ടിരുന്നു ലഞ്ച് ടൈമായതും കാന്റീനിൽ പോയി ഓരോ ലൈമൊക്കെ അടിച്
ഞാനും ഷെമിയും കൂടി ബാത്‌റൂമിൽ പോയി ഒരോ സിഗ്രക്റ്റും ആഞ്ഞു വലിച്ചു അത് പതിവാണ്..പിന്നെ നന്ദൂസിനെ കാണാൻ വേണ്ടി അവളുടെ ക്ലാസ്സിനേരികില്ലേക്ക് പോയി ഞാൻ നന്ദുവിന്റെ അടുത്തേക്കാണെന്നു പറഞ്ഞപ്പോ ഷെമി വന്നില്ല അവൻ അനന്ദുവുമായി ഗേറ്റിനു വെളിയിലേക്കിറങ്ങി പിന്നെ അനന്തു പക്കാ ഡീസന്റ് ആണ് വലിയില്ല കൂടിയില്ല ഒരു പക്കാ ജെന്റിൽമാൻ…

നന്ദുവിന്റെ ക്ലാസിന്റെ അടുത്തെത്തി ജനാലയിലൂടെ അവളുടെ ബെഞ്ചിലേക്ക് കണ്ണ് പായിച്ചു പക്ഷെ അവിടം വിജനമായിരുന്നു
ഇവളിതെവിടെ പോയി എന്ന് ഞാൻ മനസ്സിലോർത്തതും പിറകിൽ തോളിലൊരു ഇടി അപ്പൊ തന്നെ ഞാൻ ആളെ ഉറപ്പിച്ചു

“നീ എവിടെ പോയതാ..”

“കൈ കഴുകണ്ടേ”അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
“നീ കഴിച്ചോ ഓ ഞാനോർത്തില്ല നമ്മക് പിന്നെ ആ ശീലമൊന്നുമില്ലല്ലോ”
നന്ദൂസ് എന്തോ വലിയ അബദ്ധം പറഞ്ഞപോലെ തിരുത്തി

“നീ കഴിക്കുന്നുണ്ടല്ലോ എനിക്ക് അത് മതി” എന്നും പറഞ് അവളെയൊന്നു അടിമുടി നോക്കി ചിരിച്ചു കാണിച്ചു

“മ്മ്.. നീ അനഘ യുടെ അടുത് പോയിരുന്നോ”
ഒന്നമർത്തി മൂളികൊണ്ട് ചോദിച്ചു

“അത്‌ പറയാനാ ഞാൻ വന്നേ അവള് ഇന്നും വന്നിട്ടില്ലെന്ന് തോന്നുന്നു” അനഘയെ അന്വേഷിച്ചിട്ടൊന്നുമില്ലെങ്കിലും ഞാൻ ചുമ്മാ തട്ടിവിട്ടു. പോണമെന്നൊക്കെ മനസ്സ് പറയുന്നുണ്ടെങ്കിലും ചെറിയൊരു ഭയം

Leave a Reply

Your email address will not be published. Required fields are marked *