നന്ദന – 4 3

“ആ പാട്ട കൊണ്ടോയി കളയടാ”
എന്നെ നോക്കിയവൾ പുച്ഛത്തോടെ പറഞ്ഞു

“ദേ എന്റെ വണ്ടീനെ എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ”
കിക്കറിൽ ഒന്നൂടെ ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു ആ അടിയിൽ
സ്റ്റാർട്ടായി സമയം കളയാതെ അവളും വന്നു കേറിയിരുന്നു

വണ്ടി കുറച്ചു നീങ്ങിത്തുടങ്ങിയാണ് നന്ദു മിണ്ടി തുടങ്ങുന്നത്
“ടാ ചെക്കാ തമാശക്കാണേലും നീയിങ്ങനെ മിണ്ടാതിരിക്കണെ എനിക്ക് തീരെ പിടിക്കണില്ലാട്ടോ”
ചെറിയ പരിഭവത്തോടെ പറഞ്ഞു

“പിന്നെ.. നിന്നെയെന്നുമിങ്ങനെ തലേൽ കേറ്റി വെച്ച് നടക്കണോ’
ഞാനും ചുമ്മാ വായിൽ വന്നത് പറഞ്ഞു. പക്ഷെ അതവളെ നന്നായി വിഷമിപ്പിച്ചു

“അച്ചൂ നീയൊന്നു വണ്ടി നിർത്തിക്കേ”
സ്വല്പം ഗൗരവത്തോടെ പറഞ്ഞു
ഞാനത് കേട്ടെന്നു നടിക്കാതെ ഡ്രൈവിംഗ് തുടർന്നു പിന്നെ വണ്ടി നിർത്തുന്നില്ലാന്നു കണ്ടപ്പോ എതിർപ്പുകൾ കൂടി വരാൻ തുടങ്ങി
“അച്ചൂ വണ്ടി നിർത്താൻ”
ഒടുക്കം ഭയങ്കര കലിപ്പിട്ടുകൊണ്ട് ചീറി
നേരം വെളുക്കുന്നതെ ഉള്ളെങ്കിലും അമ്പലതിലേക്ക് പോകുന്ന കുറച്ചാളുകളൊക്കെ അങ്ങോട്ടുമിങ്ങോട്ടും റോട്ടിലൂടെ പോകുന്നുണ്ട് അവരുടെ ശ്രദ്ധ ഞങ്ങളിലേക്ക്‌ എതാതിരിക്കാൻ വേണ്ടി ഞാൻ നിർത്തി.. നിർത്തിയ പാടെ അവൾ ചാടിയിറങ്ങി. എന്റെ മുന്നിൽ വന്നു..
“എന്താ എന്താ നിന്റെ പ്രശ്നം”
വണ്ടീടെ മുന്നിലേക്ക് കേറി നിന്ന് തിരക്കി

“എന്ത് പ്രശ്നം നീ കേറിക്കെ വേഗം ലേറ്റ് ആവും”
അവളുടെ ചോദ്യം വകവെക്കാതെ പറഞ്ഞു

“ഞാൻ കേറുന്നില്ല നടന്നു പൊക്കോളാം”
അവൾ അത്രയും പറഞ്ഞു തിരിഞ്ഞു നടന്നു

അതോടെ ഞാൻ പറഞ്ഞത് കുറച് കൂടിപോയെന്നെനിക്കും തോന്നി ഞാനും വേഗമിറങ്ങി അവളുടെ കയ്യിൽ പോയി പിടിച്ചു
കലിപ്പിട്ടു ഒന്ന് നോക്കിയതല്ലാതെ ഒന്നുംപറയുന്നില്ല

“ഒന്ന് ക്ഷമി പൊന്നെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ”
ഞാൻ ക്ഷമ പറഞ്ഞിട്ടും കേൾക്കാത്ത പോലെ വേറെ എവിടേക്കോ നോക്കി നിക്കുകയാണ് എന്നെ മൈൻഡ് ചെയ്യുന്നു പോലുമില്ല

“നന്ദൂ ഞാൻ അന്നേരം വേറൊരു മൂടിലാരുന്നു നീയത് വിട്ടേക്ക് എനിക്കറിയില്ലായിരുന്നു നന്ദൂട്ടിക്ക് ഇത്രഫീൽ ആവൂന്നു”
തിരിഞ്ഞു നിന്നിരുന്ന അവളുടെ മുഖം എന്റെ നേരെ തിരിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴേക്കും കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു ഞാൻ പിന്നൊന്നും പറയാതെ അവളേം വലിച്ചു വേണ്ടീമേൽ കേറ്റി വണ്ടിയെടുത്തു
കുറച്ചു ഓടിയതിനു ശേഷമാണ് ഒന്ന് മിണ്ടി തുടങ്ങുന്നത്

“അച്ചൂ..”
സ്നേഹത്തോടെയുള്ള വിളി

“നന്ദൂ. സെന്റിയടിക്കാതെ കാര്യം പറഞ്ഞേ”
ആ വിളി കേട്ടെന്നോണം ഞാൻ പറഞ്ഞു

“സെന്റിയല്ലടാ ചെക്കാ എന്റെ വെഷമം ഞാൻ പിന്നാരോട് പറയാനാ”

“എന്നാപറഞ്ഞേ”
ഞാനും ചിരിച്ചു കൊണ്ട് പറയുന്നത് കേൾക്കാൻ റെഡിയായി നിന്നു

“ഞാനിന്നെത്ര വെഷമിച്ചെന്നോ.. ഞാനീ ഡ്രെസ്സിൽ നിന്റെടുത് വരുമ്പോഴൊക്കെ സുന്ദരി ആയിട്ടുണ്ടെന്നും മൊജ്ഞായിട്ടുണ്ട് നന്ദൂട്ടീന്നൊക്കെ പറയുവേം കെട്ടിപിടിക്കുവേം ചെയ്യണ നീ ഇന്നെന്നെ മര്യാദക്ക് നോക്കീട്ട് പോലുമില്ല”
വെഷമം മറച്ചു വെക്കാതെ തന്നെ പറഞ്ഞു എന്നോട് ചേർന്നിരുന്നു
അന്നേരമാണ് എനിക്കും അവളുടെ വിഷമത്തിന്റെ ആഴം മനസ്സിലാവുന്നത്

“ഞാൻ അങ്ങാനൊന്നും ചിന്തിച്ചില്ല നന്ദൂസേ”
ചെറുതായി അവളുടെ മേലേക്ക് ചാഞ്ഞു കൊണ്ടുപറഞ്ഞു ഇപ്രാവശ്യം എന്നെ ഒന്നൂടെ ചേർത്തുപിടിക്കുകയാണ് ചെയ്തത്

“നിന്റെ പ്രശ്നം എന്താണെന്നൊക്കെ എനിക്ക് മനസിയിലായി”

“എന്ത് മനസ്സിലായീന്ന്’
ഞാൻ മനസ്സിലാവാത്ത വണ്ണം ചോദിച്ചു

“അതോ എന്റെ ചെക്കന് മറ്റവളോട് സോറി പറയാൻ പറ്റാത്തേന്റെ ഒരുച്ചെറിയ ഫീലിംഗ് അല്ലേടാ”
അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു

“അങ്ങനെ ചോദിച്ചാ അത് സത്യാണ് “
ഞാനൊന്നു നിർത്തികൊണ്ട വീണ്ടും തുടർന്നു
“എനിക്ക് കുഴപ്പൊമൊന്നും ഉണ്ടായിരുന്നില്ലടീ നന്ദൂസേ നീ പറഞ്ഞില്ലേ ഞാൻ ചെയ്തത് മോശായിന്ന് അന്നേരം മുതൽ ഇച്ചിരി കുറ്റബോധം” ഞാനും തമാശയായി പറഞ്ഞു

“മ്മ് ….ഏതാ മോനെ റൂട്ട്”
നന്ദൂസ് എന്തോ ഉദ്ദേശിച്ച പോലൊരു ചോദ്യം

Leave a Reply

Your email address will not be published. Required fields are marked *