“ഓ വരവ് വച്ചെന്നെ…ചെക്കന്റെ പൂതി കണ്ടില്ലേ അവളോട് എന്താ സംസാരിച്ചേന്ന് അറിയാനുള്ള ഒരേ അടവേ”
ചെറിയ ചിരിയിൽ എന്നെ കളിയാക്കി
“ഓ ഇപ്പൊ അങ്ങനായോ..നിന്നെ കാണാൻ ഒരു പൈസക്ക് കൊള്ളില്ലെടീ”
ചെറിയ നീരസത്തോടെ പല്ലിറുമ്മി
“അയ്യേ ചീപ് ശോ”അവൾ എന്നെ വീണ്ടും വാരികൊണ്ടിരുന്നു
“നീ ഒരു കോപ്പും പറയണ്ട എന്തായാലും ആ പെണ്ണ് നിന്നോട് വന്ന് സംസാരിച്ചില്ലേ ഇനി ഞാൻ സോറി പറയൂല”
ഞാനും തീർത്തു പറഞ്ഞു
“അത് നടപ്പില്ലല്ലോ മോനെ തെറ്റ് ചെയ്താ മാപ് പറഞ്ഞെ പറ്റൂ”
“ഓ കാണാം ഞാൻ കൊറേ പറയും എന്റെ പട്ടി പറയും”
“ആയിക്കോട്ടെ നിന്റെ പട്ടി പറഞ്ഞാലും മതി”
എന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു
അതിനു മറുപടിയായി വണ്ടി ഓടികൊണ്ടിരിക്കവേ അവളുടെ തുടയിൽ ഒരു നുള്ള് വെച്ചുകൊടുത്തു
“ഊഹ് എന്താടാ പട്ടി”എന്റെ തോളിൽ ഇടിയും തന്ന് മറ്റേ കൈകൊണ്ട് പിച്ചിയ ഭാഗത്തു തിരുമ്മിക്കൊണ്ട് ചോദിച്ചു
“ഹി..ഹി..ഹി”ഞാനതിന് ചുമ്മാ ചിരിച്ചു
“അവന്റെ കിളി കണ്ടില്ലേ”
അങ്ങനെ പിണങ്ങിയും ഇണങ്ങിയും വീടെത്തി.. നന്ദുവിനെ വീട്ടിൽ ഇറക്കുമ്പോൾ ശീബേചി അപ്പുറത് ചാലൊക്കെ കാണിച്ചു മുറ്റമടിക്കുന്നുണ്ട് നന്ദു കൂടെയുള്ളത് കാരണം കൂടുതൽ നോക്കാൻ പറ്റിയില്ല വണ്ടീടെ സൗണ്ട് കേട്ടതും മുറ്റമടി നിർത്തി നേരെനിന്നു എന്നെയൊന്ന് രൂക്ഷമായി നോക്കി ആ നോട്ടത്തിൽ ഞാൻ തെല്ലൊന്നു പാതറാതിരുന്നില്ല ഞാൻ ചെറുതായി ചിരിക്കാൻ ശ്രമിച്ചു അപ്പോഴും തറപ്പിച്ചൊന്നു നോക്കിയതല്ലാതെ വേറെ ഭാവങ്ങളൊന്നും കണ്ടില്ല നോട്ടം സാഹിക്കാതെയായപ്പോൾ ഞാൻ മെല്ലെ വീട് പിടിച്ചു..
പിന്നെ അമ്പലത്തിൽ നിന്ന് വരുന്നവഴിയും അനഘയോട് സംസാരിച്ച കാര്യം ഞാൻ തിരക്കിയെങ്കിലും എന്താണെന്ന് മാത്രം പറഞ്ഞില്ല ഒന്ന് മാത്രം പറഞ്ഞു ഇന്ന് സോറി പറഞ്ഞേ പറ്റൂന്ന് ഞാനതിന് തലയാട്ടി അല്ലാതെ വേറെ വഴിയില്ലല്ലോ..പിന്നെയെന്തോ അവളോട് ചെറിയ ഒരിത് കാര്യമായിട്ടൊന്നുമില്ല എന്നാലും എവിടെയോ…
വീട്ടിലേക്ക് കേറി ചെന്നതും ഉമ്മിയുടെ വിളി
“അച്ചൂ നിന്നെ തിരക്കി ആ ശീബ വന്നിരുന്നല്ലോ..എന്തോ മരുന്നിന്റെ ലിസ്റ്റ് എന്റേൽ ഏല്പിച്ചിട്ടുണ്ട് നിന്നോട് ഇന്നല്ലെ മേടിക്കാൻ പറഞ്ഞണത്രെ”
നന്ദുവിനെ വീട്ടിൽ ഇറക്കിയത് നന്നായി ഇങ്ങോട്ടേങ്ങാനം കൊണ്ടന്ന് ശീബേചീടെ പേര് കേട്ടാൽ ഞാൻ മരുന്ന് വെച്ചു കിടക്കേണ്ട അവസ്ഥ വന്നേനെ മനസ്സിൽ ചിന്തിച്ചു സ്വയം ആശ്വസിച്ചു
“ആ എന്നോട് ഇന്നലെ പറഞ്ഞിരുന്നു ഞാൻ മറന്നതാ”
“മ്മ്..മോശവല്ലേടാ അവളുടെ കേട്ട്യോൻ അവടെയില്ലാത്തതല്ലേ അപ്പോ നിനക്കത് ഇന്നലത്തന്നെ ചെയ്തത് കൊടുകയിരുന്നില്ലേ”
ശീബേച്ചിയുടെ അവസ്ഥ ഓർതന്നോണം പറഞ്ഞി
“അത് ഞാൻ ഇന്ന് വരുമ്പോ മേടിക്കാം”ഉമ്മിക്ക് ഉറപ്പ് കൊടുത്തു
അങ്ങനെ നേരെ മുകളിലേക്ക് കയറി കുളിയും ഡ്രസിങ്ങും കഴിഞ്ഞു ബാഗും എടുത്തിറങ്ങി ചായ കുടിക്കാൻ ഇരുന്നു
ഡൈനിങ് ടാബിളിൽ ഇരുന്ന കാസ്റോൾ തുറന്നു നോക്കുമ്പോ പുട്ടും കടലയും ഇരിക്കുന്നു ആ ഒരു സാധാനത്തിനോട് എനിക്ക് പണ്ടേ കലിയാണ് പുട്ട് കഴിവതും കഴിക്കാറില്ല പിന്നെയുമ്മിയും വിടാതെ പിടിക്കുമ്പോ കഴിച്ചെന്നു വരുത്തി എണീക്കും അന്നും അത് തന്നെ നടന്നു. പിന്നെ വണ്ടിയെടുത് നന്ദൂന്റെ വീട് പിടിച്ചു
“നന്ദൂ” ബൈക്കിൽ നിന്നിറങ്ങാതെ തന്നെ ഉള്ളിലേക്ക് നോക്കി ഉറക്കെ വിളിച്ചു
“ഇങ് പോര് ഞാൻ ചയാകുടിക്കുന്നെ ഉള്ളു”
അവൾ ഹാളിൽ നിന്നും പറഞ്ഞു
ബൈക്ക് സ്റ്റാന്റിട്ടു ഞാനും ഉള്ളിലേക്ക് കേറി ടാബിളിൽ നന്ദു ഇഡ്ഡലിയുമായുള്ള മൽപിടുത്തിലാണ് അത് നോക്കി മാറ്റൊരു കസേരയിൽ ലക്ഷ്മിയമ്മയും ഇരിപ്പുണ്ട്..
“ഇവളിങ്ങനൊക്കെ തിന്നിട്ടും തടി വെക്കുന്നില്ലല്ലോ ലക്ഷ്മിയമ്മേ”
ആ കാഴ്ച കണ്ട് കൊണ്ട്‌നിന്ന് ചോദിച്ചു
“എന്താണാവോ പെണ്ണിന് തീറ്റക്കൊന്നും ഒരു കുറവുമില്ല എന്നാലോ ശരീരത്തിലൊന്നും കാണുന്നുമില്ല”
ലക്ഷ്മിയമ്മ അതും പറഞ്ഞു എന്നെയും നന്ദുവിനെയും മാറി നോക്കി
