“അച്ചൂ നീയിതിന്നും വാങ്ങി കൊടുത്തില്ലല്ലേ”
സത്യത്തിൽ ഞാൻ മറന്ന്‌പോയതായിരുന്നു എന്തായാലും അത് നന്നായെന്നു തോന്നി മറ്റൊന്നുമല്ല കോളേജ് കഴിഞ്ഞു വരുമ്പോ വാങ്ങിയാൽ നന്ദൂസ് കൂടെയുണ്ടാകും പിന്നെയാർക്കാണ് എന്താണ് എന്നൊക്കെ അറിഞ്ഞുവരുമ്പോ അവസാനം അടിയാവും
“അയ്യോ മറന്നതാ എന്തായാലും ഞാൻ കുളിച്ചിട്ട് പോയിമേടിക്കാം”
“ടാ എന്നെ വെറുതേ ദേഷ്യം പിടിപ്പിക്കരുത് എത്ര ദിവസായടാ ആ പെണ്ണിങ്ങനെ ബാക്കിൽ നടക്കണൂ”
“ഇന്നും നീയിത് മേടിച്ചുകൊടുത്തില്ലേൽ നീ വീട്ടികേറില്ലാട്ടോ”
ഉമ്മി അവസാനവാക്കും പറഞ്ഞു അടുക്കളയിലേക്ക് പോയി ആളങ്ങനെ പെട്ടെന്നൊന്നും കലിപ്പാവൂല കാലിപ്പയാൽ പിടിച്ചാ കിട്ടത്തുമില്ല
“എന്റയ്‌ഷൂട്ടി ഇങ്ങളിങ്ങനെ ബേജാറാവല്ലേ മ്മക് ശരിയാക്കാന്നെ”
ഞാൻ അടുക്കളയിലേക്ക് നോക്കി ഉറക്കെ പറഞ്ഞു
“ശരിയാക്കിയാൽ നിനക്ക് കൊള്ളാം”
അടുക്കളയിൽ നിന്നു മറുപടിയും വന്നു
പിന്നൊന്നുമാലോചിക്കാതെ ഞാൻ വേഗം റൂമിലേക്ക് പോയി കുളിയും കഴിഞ്ഞു ഒരു ഷർട്ടും ട്രാക്കുമെടുത്തിട്ടും അടിയിലേക്കിറങ്ങി ചായ കുടിക്കാൻ വിളിച്ചെങ്കിലും നിന്നില്ല ലിസ്റ്റുമെടുത് ക്ലബ്ബിലേക്ക് വെച്ചു പിടിച്ചു അവിടുന്ന് കളിയും സൊറപറച്ചിലൊക്കെ കഴിഞ് ശീബേചിയുടെ ലിസ്റ്റിലുള്ള ഒയിന്റ്മെന്റും വാങ്ങി വീട്ടിലേക്ക് വിട്ടു നേരം സന്ധ്യയായിരുന്നു ഉമ്മി റൂമിൽ എന്തോ അയൺ ചെയ്യുന്നുണ്ട്
എന്നെ കണ്ടപ്പോ ഒന്ന് ചിരിച്ചു കാണിച്ചു ഞാനും തിരിച്ചൊരു ചിരിപാസ്സാക്കി
“അച്ചൂ ഷാനു ഞായറാഴ്ച നാട്ടിലെത്തൂന്ന് വിളിച്ചു പറഞ്ഞൊരുന്നു..നിനക്ക് വിളിച്ചില്ലേ”
“ഇല്ല വിളിച്ചിട്ടില്ല മിക്കവാറും രാത്രിവിളി പ്രധീക്ഷിക്കാം”
ഒന്നാലോചിച്ചുകൊണ്ട് പറഞ്ഞു ഇന്ന് ബുധനാഴ്ച അപ്പൊ ഇനി നാല് ദിവസം ഞാൻ മനസ്സിൽ കണക്കുകൂട്ടി
“എയർപോർട്ടിലേക്ക് കൂട്ടാൻ ചെല്ലണ്ടേ”
ഞാൻ ഉമ്മിയെ നോക്കി ചോദിച്ചു
“അതൊക്കെ നിനക്ക് വിളിച്ചു പറയാന്നു പറഞ്ഞു എന്നോട് ഞായറാഴ്ച എത്തൂന്ന് മാത്രം പറഞ്ഞു”
“മ്മ്..” ഒന്നമർത്തി മൂളി
“നീയത് മേടിച്ചില്ലേ”
മരുന്നിന്റെ കാര്യം ഓർമ്മ വന്നോണം ചോദിച്ചു
“ആ കയ്യിലുണ്ട്”ഞാനെന്തോ ഓർത്ത പോലെ പറഞ്ഞു
“എന്നാ ഇപ്പൊ തന്നെ പോയി കൊണ്ടുകൊടുക്കാടാ”
“ഇപ്പഴോ?”ഞാൻ സംശയത്തോടെ ചോദിച്ചു കാരണം നന്ദൂസിന്റെ അടുത്തൊന്നു പോണന്ന് മനസ്സിലുണ്ടായിരുന്നു കലിപ്പിട്ടിറങ്ങി പോയതല്ലേ എന്തോ ഒരു സമാധാനമുണ്ടായില്ല കളിക്കുന്നേനിടയിലും നന്ദൂസിനെ കുറിച് ഓർക്കാതിരുന്നില്ല
“ഇനിയെപ്പഴാ ഇപ്പൊ തന്നെ ദിവസം രണ്ടായി…പിന്നേ അവൾടെ കയ്യീന്ന് നീ കാശൊന്നും മേടിക്കല്ലട്ടോ”
പോകാൻ തിരിഞ്ഞ എന്നെ ഓർമപ്പെടുത്തി
“ഓ ഇല്ല”
ഞാൻ ഷെബേച്ചിയുടെ വീട്ടിലേക്ക് ഇറങ്ങി നടന്നു നന്ദുവിന്റെ വീട്ടിലേക്ക് ഒന്ന് പാളി നോക്കാൻ മറന്നില്ല കോലായിൽ ആരെയും കണ്ടില്ല ….
ഷീബേചിയുടെ വീട്ടിൽ ചെന്ന് ഞാൻ ബെല്ലടിച്ചു രണ്ട് മിനിറ്റ് കഴിഞ്ഞാണ് ഡോർ തുറക്കപ്പെട്ടത് പതിവ് നൈറ്റി തന്നെയാണ് വേശം എന്തോ പണിയിലായിരുന്നെന്ന് തോന്നുന്നു നെറ്റിയും കഴുതിലും വിയർപ്പ് കണങ്ങൾ കാണപ്പെടുന്നുണ്ട് കക്ഷവും വിയർത്തു നനഞ്ഞിരുന്നു പിന്നെയാണ് കൈകളിലേക്ക് ശ്രദ്ധിക്കുന്നത് വിരലുകളിൽ എന്തോ പൊടിയൊക്കെ പട്ടിപിടിച്ചിരിക്കുന്നു
“അച്ചുവോ ഞാനും വിചാരിച്ചു സന്ധ്യാനേരത് ഇതാരാണെന്ന് കേറിയിരിക്കെടാ”
പുറം കൈകൊണ്ട് നെറ്റിയിലെ കുമിള പോലുള്ള വിയർപ്പ് തുടച്ചുമാറ്റികൊണ്ട് ചോദിച്ചു
“ഞാനിത് തരാൻ വേണ്ടി വന്നതാ”ഞാൻ പുറത്തു തന്നെ നിന്നുകൊണ്ട് ഓയിന്റ്മെന്റ് പൊക്കികാണിച്ചു കൊണ്ട് പറഞ്ഞു
“മ്മ്.. നീയത് മേടിച്ചോ അല്ലാ നിയെന്താ പുറത്തു തന്നെ നിക്കണേ ഉള്ളിലേക്ക് കയറടാ”
ശീബേച്ചി വീണ്ടും ക്ഷണിച്ചു..ഞാൻ ചെരുപ്പ് പുറത്തഴിച്ചിട്ടു ഉള്ളിലേക്ക് കയറി ചേച്ചി വാതിൽക്കൽ നിന്ന് മാറി ഹാളിലേക്ക് നടന്നു
“ഇരിക്കാടാ..” സെറ്റിയിലേക്ക് കൈകാട്ടി പറഞ്ഞു
മുമ്പ് ആ വീട്ടിൽ പലതവണ കേറിയിട്ടുണ്ടെങ്കിലും അന്നൊന്നുമില്ലാത്തൊരു പേടി എന്തോ തെറ്റ് ചെയ്യാൻ വന്ന പോലൊരു തോന്നൽ
