നന്ദന – 4 3

“മതി മതി ഈ സെന്റിയടി ഒന്ന് നിർത്തുന്നുണ്ടോ ഇതിപ്പോ നന്ദുവിനെക്കാളും കഷ്ട്ടാണല്ലോടീ നീ!!”
ഞാൻ നന്ദൂസിനെ ഓർത്തന്നോണം അവളോട് പറഞ്ഞു

“പോടാ..” അവൾ ചിരിച്ചു കാട്ടി

“പിന്നേ സുന്ദരിയാട്ടോ..’” അവളെ തന്നെ നോക്കികൊണ്ട് പറഞ്ഞു

“ഓ പിന്നേ അത് നീ പറഞ്ഞിട്ട് വേണല്ലോ ഞാൻ അറിയാൻ”
തുടുത്ത കവിളിൽ നാണം വിതറികൊണ്ട് പറഞ്ഞു

“അതിന് ഞാൻ തന്റെ കാര്യല്ലല്ലോ പറഞ്ഞേ നേരത്തെ പിറകേന്ന് വിളിച്ച കുട്ടിയില്ലേ ഞാനവളുടെ കാര്യം പറഞ്ഞതാ അതാരാ? ഫ്രണ്ടാണോ കാലത്ത്‌ അമ്പലത്തില് വെച്ചും കണ്ടു”
ഞാൻ ഭാവമാറ്റങ്ങളൊന്നുമില്ലാതെ തിരക്കി
സംഭവം അവളോടാണ് ഞാൻ പറഞ്ഞെതെങ്കിലും അവളെയൊന്ന് ഇളക്കാൻ വേണ്ടി പറഞ്ഞതാണ് അത് ശെരിക്കും കക്ഷിക്ക് കൊള്ളേണ്ടിടത് കൊണ്ടു!

“പോടാ തെണ്ടീ നീയെന്നേ തന്നെയാ പറഞ്ഞേ”
എന്റെ കൈ തണ്ടയിലൊരു പിച്ചും തന്ന് അവൾ മുഖം വീർപ്പിച്ചു
ഞാനത് ചുമ്മാ നോക്കി നിന്നു

“അച്ചൂ എന്നാ പോയാലോ”
അവൾ പെട്ടന്ന് അച്ചൂന്ന് വളിച്ചപ്പോ എവിടെയെന്നില്ലാത്ത സന്തോഷം തോന്നി ഞാനവളെ തന്നെ കണ്ണും മിഴിച് നോക്കി നിന്നു!

“ഞാൻ അങ്ങനെ വിളിച്ചോട്ടെ”
അവൾ ചെറിയ കുട്ടിയായി

“നീ തെറിയൊഴികെ എന്തും വിളിച്ചോടീ”
ഒറ്റകണ്ണിറുക്കി കൊണ്ട് പറഞ്ഞു

“ഹി ..ഹി”അവളും ആ തമാശ ആസ്വതിച്ചെന്ന പോലെ ചിരിച്ചു
അങ്ങനെ ആ കോഫി ഞങ്ങളുടെ ഇടയിലെ ഒരു തുടക്കം മാത്രമായിരുന്നു..

കോളേജ് കഴിഞ്ഞുവരുന്ന സമയം നന്ദുവിനോട് നടന്നകാര്യങ്ങളൊക്കെ പറഞ്ഞു അവൾ വിചാരിച്ചത് ഒരു സോറിയിൽ ഒതുങ്ങുമെന്നാണ് കോഫിയൊക്കെ കഴിച്ചൂന്ന് പറഞ്ഞപ്പോ പെണ്ണിനും കുശുമ്പായി
“എടീ നന്ദൂസേ മറ്റേ അനുവില്ലേ അവൾ വെറും പാവാണെടീ”
വീട്ടിലേക്ക് പോകുന്നതിനിടയിൽ പറഞ്ഞു അനു എന്ന് പരാമർശിച്ചത് നന്ദൂസിന്റെ പ്രതികരണം അറിയാൻ വേണ്ടി തന്നെയായിയുന്നു!

“ഏതനു..” അവൾക്ക് ?അനസ്സിലാവാത്ത വണ്ണം തിരിച്ചു ചോദിച്ചു

“നമ്മുടെ അനഘയില്ലേ അവള് തന്നെ..”
അവളെയൊന്നു നോക്കികൊണ്ട്‌ പറഞ്ഞു

“ഓ അനഘ അവളെന്നാ നമ്മുടെയായത്”
എന്റെ വാക്കിലെ പരാമർശം ശ്രദ്ധിച്ചുകൊണ്ട് അവൾ തിരിചടിച്ചു

“നമ്മുടെയല്ല ഞാൻ എന്റെയാക്കിയാലോന്ന് ആലോചിക്കുവാ..അവളെങ്ങനാ നല്ല കൊച്ചല്ലേ”
നന്ദൂസിന്റെ പ്രതികരണത്തിനായി വെയിറ്റ് ചെയ്തു

“മ്മ്..”ഒരു മൂളൽ മാത്രം

“നീ എന്താടി മൂളണേ” അവളുടെ മൂളൽ ഇഷ്ട്ടപെടാത്ത പോലെ പറഞ്ഞു

“എനിക്കറിയില്ല അവളെ കുറിച് എന്നോടൊന്നും ചോദിക്കണ്ട..”അവൾ തീർത്തു പറഞ്ഞു

“ഓ പിന്നെ ഇപ്പങ്ങാനായ നീയവളുമായി അമ്പലത്തിൽ വെച് എന്തെന്നില്ലാത്ത കിന്നാരം പറച്ചിലും ചിരിയുമൊക്കെ ആയിരുന്നൂല്ലോ”നന്ദൂസിന്റെ ദേഷ്യം കാണാൻ വേണ്ടി ഞാൻ തട്ടിവിട്ടു

“പിന്നെ അമ്പലത്തീ വെച് കാണുമ്പോ കല്ലെടുത്തെറിയണോ”
പെട്ടന്ന് തിരിച്ചടിച്ചു

“ഹൊ ഈ സാധനമെന്താ ഇങ്ങനെ…”
ഞാനവളെ ആദ്യമായി കാണുന്നപോലെ നോക്കി

“എന്താ ഇപ്പൊ എന്നെ കണ്ണീ പിടിക്കില്ലേ”
അവൾ കൂടുതൽ കലിപാവുന്നത് ഞാനറിഞ്ഞു ഉള്ളിൽ ചിരിച്ചുകൊണ്ട് ഞാൻ വീണ്ടും ചോദിച്ചു

“നീയിങ്ങനെ ചൂടാവാൻ മാത്രം ഞാനെന്താ പറഞ്ഞെ എനിക്കൊരു കുട്ടിയെ ഇഷ്ട്ടായി നിന്നോട് എങ്ങെനെയുണ്ടെന്നു അഭിപ്രായവും ചോദിച്ചു അതിനാണോ ഈ കെടന്ന് തുള്ളണേ”

“ഞാൻ പറഞ്ഞല്ലോ അവളെക്കുറിച് എനിക്കൊന്നും അറീല്ലാന്ന് പിന്നെന്തിനാ വീണ്ടും വീണ്ടും ചോദിക്കണേ”ഇപ്രാവശ്യം റോഡാണെന്നൊന്നും നോക്കാതെ കുറച് ഉച്ചത്തിൽ ചീറി അതോടൊപ്പം എന്റെ തോളിലുള്ള പിടിയുടെ മുറുക്കവറും കൂടി ഞാൻ ചുറ്റുമൊന്നു നോക്കി ഭാഗ്യം റോട്ടിലൊന്നും ആരുമില്ല

“ഹ ഇത് നല്ലകഥ നീ പറയാണില്ലേ പറയണ്ട എന്തായാലും എനിക്കിഷ്ട്ടായി” ഞാൻ തെല്ല് നാണമഭിനയിച്ചു
പിന്നെ വീടെത്തും വരെയൊന്നും സംസാരിച്ചില്ല വീടുത്തിയതും ഒന്നും പറയാതെ ചാടിയിറങ്ങി ഒന്ന് തിരിഞ് പോലും നോക്കാതെ വീടിനുള്ളിലേക്ക് കയറി!

ഞാനും വേഗം വീട്ടിലേക്ക് വിട്ടു കയറിച്ചെന്നു പാടെ ഉമ്മി ശീബേചിയുടെ മരുന്നിന്റെ ലിസ്റ്റ് എന്റെ നേരെ നീട്ടി

Leave a Reply

Your email address will not be published. Required fields are marked *