നീലക്കണ്ണുള്ള രാജകുമാരി – 3 1

“പെട്ടെന്നുള്ള ദേഷ്യത്തിലും സങ്കടത്തിലും അറുത്ത് മുറിച്ചുള്ള നന്ദന്റെ വാക്കുകൾ കേട്ട് അവൾ തകർന്നു പോയിരുന്നു.. ഹൃദയത്തിൽ ഒരായിരം മുള്ളുകൾ കൊള്ളുന്ന വേദനയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു തൂകി.. ചങ്ക് പറിച്ച് സ്നേഹിച്ച തന്റെ നന്ദേട്ടൻ തന്നെയാണോ ഇത്…പ്രണയവും കാമവും സ്നേഹവും എല്ലാം പരസ്പരം മനസ്സ് കൊണ്ടും ശരീരം കൊണ്ടും കൈമാറിയവരല്ലേ എന്നിട്ടിപ്പോൾ”…….

“അഞ്ജലിയുടെ ഉള്ളം നീറിപ്പുകഞ്ഞു കൊണ്ടിരുന്നു”

അഞ്‌ജലി : “നന്ദേട്ടാ.…..ഇങ്ങനെ ഒന്നും പറയല്ലേ”.. നന്ദേട്ടന് ഈ അച്ചുനെ വിശ്വാസം ഇല്ലാതായോ…? നന്ദേട്ടന്റെ തെറ്റിദ്ധാരണയാണ് ഇതെല്ലാം… നമ്മൾക്ക് തമ്മിൽ സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു…”പ്ലീസ്…നന്ദേട്ടാ… എനിക്ക് നന്ദേട്ടൻ ഇല്ലാതെ പറ്റില്ല” … “എന്തിനാ നന്ദേട്ടാ “…എന്നെയിങ്ങനെ വിഷമിപ്പിക്കുന്നത്…. എന്റെ പൊന്നല്ലേ.. നന്ദന്റെ വലത് കവിളിൽ തലോടിക്കൊണ്ട് അഞ്ജലി പറയാൻ ശ്രമിച്ചു കൊണ്ടിരുന്നു..അവൾ അവനെ കെട്ടിപ്പിടിച്ചതും  അവൻ ശക്തിയായി അവളെ  തള്ളി മാറ്റി…..

നന്ദൻ  : “വേണ്ടാ.. ഇനി എനിക്കൊന്നും സംസാരിക്കാനില്ല.. നീ നിനക്ക് ഇഷ്ടം ഉള്ളത് പോലെ  ഇഷ്ടമുള്ളവരുടെ കൂടെ ജീവിച്ചോളു.”.

അഞ്‌ജലി : “നന്ദേട്ടാ “….

നന്ദൻ : “എനിയ്ക്ക് കാണണ്ട നിന്നെ.. സമനില തെറ്റി ഞാൻ എന്തെങ്കിലും ചെയ്ത് പോകും…എന്റെ പാറൂട്ടിയ്ക്ക് അമ്മയെ വേണം… അവളെയെങ്കിലും നിന്റെ സ്വഭാവം പഠിപ്പിക്കാതിരുന്നാൽ മതി…നിന്ന് ചിലയ്ക്കാതെ ഇറങ്ങിപ്പോടി “..

അഞ്‌ജലിയ്ക്ക് നന്ദന്റെ ആ വാക്കുകൾ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. അവൾ സാരിതലപ്പ് കൊണ്ട് വാപൊത്തി കരഞ്ഞുകൊണ്ട്  പുറത്തേക്കോടി…

മൗനം തളം കെട്ടിയ നിമിഷങ്ങൾ…..ചുറ്റും കേട്ട് നിന്ന ആതിരയ്ക്കും, വിപിനും,  ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥ..

” മുറിവ് തുന്നിക്കെട്ടി മരുന്ന് വെച്ച് റൂമിൽ നിന്നും നന്ദൻ ഇറങ്ങിവരുമ്പോൾ..സാരി തലപ്പുകൊണ്ട് കണ്ണുനീരൊപ്പുന്ന അഞ്ജലികുട്ടിയെ ആണ് കണ്ടത്….നന്ദന്റെ ഉള്ളൊന്നു പിടഞ്ഞു… ഒരു വാക്ക് കൊണ്ട് പോലും താൻ ഇതുവരെ അവളെ വേദനിപ്പിച്ചിട്ടില്ല …ആ തനിക്ക് ഇപ്പോൾ എങ്ങനെ കഴിയുന്നു.. അറിയില്ല…  ഇത്രയും എങ്കിലും ചെയ്തില്ലെങ്കിൽ താൻ എല്ലാവരുടെയും മുന്നിൽ… ഒന്നുമല്ലാതായി പോകുമെന്ന തോന്നൽ മാത്രമാണ് തന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്.. പിന്നെ അവൾ തല്ലിയതിന്റെ ദേഷ്യവും സങ്കടവും.”.

വിപിൻ ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു…പക്ഷെ നന്ദൻ ജീപ്പിൽ കയറാതെ  അവിടെ കിടന്ന.. ഓട്ടോറിക്ഷയുടെ അടുത്തേക്കാണ്  പോയത്…. ” നന്ദേട്ടാ എവിടെ പോകുവാ… ഞാൻ കൊണ്ട് വിടാം… ” വിപിൻ വിളിച്ച് പറഞ്ഞത് കേട്ടിട്ടും തിരിഞ്ഞു നോക്കാതെ പോകുന്ന നന്ദനെ നോക്കി നിൽക്കാനേ അവൾക്കായുള്ളു…..നന്ദേട്ടന് തന്നെ വിട്ട് പോകാൻ പറ്റില്ലെന്നും…തിരിഞ്ഞ് നോക്കുമെന്നും… അവളുടെ ഉള്ളിലെവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു.. ഹൃദയം കീറിമുറിക്കുന്ന വേദനയോടെ അഞ്‌ജലി ഓട്ടോയിൽ കയറുന്ന നന്ദനെ  നോക്കി നിന്നു… ഓട്ടോ കണ്ണിൽ നിന്നും മറഞ്ഞതും അഞ്‌ജലി  നിയന്ത്രണം വിട്ട്  ഉച്ചത്തിൽ കരഞ്ഞു പോയിരുന്നു… ആതിയേച്ചി തന്നെ ചേർത്ത് പിടിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചു.. ജീപ്പിൽ ആതിരയുടെ ചുമലിലേക്ക് തളർന്നു വീണ് അഞ്ജലി കരയുന്നുണ്ടായിരുന്നു….ഇല്ലിയക്കലിൽ പിന്നീടുള്ള ദിവസങ്ങൾ പലതും….എങ്ങനെ തള്ളിനീക്കിയെന്ന് അഞ്‌ജലിയ്ക്ക് തന്നെ അറിയില്ലായിരുന്നു …. കഴിവതും വിശ്വട്ടനിൽ നിന്നൊഴിഞ്ഞു മാറി നടക്കാൻ അഞ്‌ജലി ശ്രദ്ദിച്ചു… അഞ്‌ജലിയുടെ മുഖത്ത് നോക്കാനാവാതെ വിശ്വനും  ഒഴിഞ്ഞുമാറി നടന്നിരുന്നു……

ആദ്യമൊക്കെ ഫോൺ  ചിലയ്ക്കുമ്പോൾ നന്ദേട്ടൻ ആണെന്ന് കരുതി ഓടിചെല്ലും …പക്ഷെ ഒരിക്കൽ പോലും നന്ദേട്ടൻ വിളിച്ചില്ല… അങ്ങോട്ട്‌ പലപ്പോഴും വിളിച്ചു നോക്കി  സ്വിച്ച് ഓഫാണ്.. അവസാനം ഇന്ന് സാവിത്രി അമ്മ ഇങ്ങോട്ട് വിളിച്ചപ്പോഴാണ് … തന്നോട് ഒരു വാക്ക് പോലും പറയാതെ  തന്നെ കൊണ്ടുപോകാൻ….വന്ന നന്ദേട്ടൻ ബാംഗ്ലൂർക്ക് ഒറ്റയ്ക്ക് തിരിച്ചു പോയെന്ന് അറിഞ്ഞത് … പാറുക്കുട്ടിയ്ക്ക്  ചോറ് വാരി കൊടുക്കുമ്പോൾ അതിൽ അല്പം വിഷം ചേർത്തു  കഴിച്ചാലോ എന്നവൾ ചിന്തിച്ചുപോയിരുന്നു …. മൂന്നര വയസുകാരിയായ തന്റെ മകളുടെ നിഷ്കളങ്കമായ നോട്ടത്തിനും ചിരിക്കും മുന്നിൽ അഞ്ജലി ആ ചിന്തയെ  ഉപേക്ഷിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *