ശങ്കരൻ കയ്യിലുള്ള തോർത്ത് അവന് കൊടുത്തു.. അവൻ അതുമായി കുളത്തിലേക്ക് ചെന്നു… ആ പടിക്കെട്ടിറങ്ങുമ്പോൾ മനസ്സിൽ പെട്ടെന്ന് സിതാരയുടെ ഓർമ മിന്നി.. മുൻപ് അവിടെ നിന്നാണല്ലോ ഓർമ്മിക്കാൻ മധുരമുള്ള ചില കാര്യങ്ങൾ ഉണ്ടായത്..
ആ ദൃശ്യത്തിന്റെ ഓർമയിൽ ചുണ്ടിലൊരു മൂളിപ്പാട്ടുമായി ചെന്നു ഇറങ്ങുമ്പോൾ ഓർത്തുക്കൊണ്ടിരിക്കുന്ന ആൾ അതാ കുളത്തിൽ… എന്നാൽ ഇത്തവണ അർദ്ധ നഗ്‌നതയിലല്ല, ചുരിദാറിലാണെന്നു മാത്രം..
സിദ്ധു ഒരുനിമിഷം ഇറങ്ങണോ വേണ്ടേ എന്നുള്ള സംശയത്തിൽ നിന്നു… ഒന്ന് മുങ്ങി നിവർന്നു നോക്കുമ്പോളാണ് സിതാര സിദ്ധുവിനെ കണ്ടത്…അവൻ വന്നത് അവൾ അറിഞ്ഞിരുന്നില്ല, അതുകൊണ്ട് തന്നെ അവളും കണ്ട മാത്രയിൽ നിശ്ചലയായി..
താൻ ഉള്ളത് കൊണ്ട് ഇറങ്ങണോ എണ്ണ സന്ദേഹത്തിലാണ് അവൻ എന്ന് മനസിലായതോടെ അവൾ വെള്ളത്തിൽ നിന്നും കയറി തല തുടച്ചു..
അവനോട് എന്തെങ്കിലും പറയാൻ തുണിഞ്ഞതുമില്ല… വിഷാദം കലർന്ന നിസ്സംഗഭാവത്തിൽ എന്തോ ആലോചനയോടെ അവൾ യാന്ത്രികമായി അവൾ കൊണ്ടുവന്നതെല്ലാം എടുത്തു പോവാൻ തുനിഞ്ഞു..
സിദ്ധു സംസാരിക്കാൻ ഒന്നും കിട്ടാതെ അവൾ ചെയ്യുന്നതെല്ലാം ഒരു പൊട്ടനെ പോലെ നോക്കികൊണ്ട് നിന്നു.. ഇത്രയും ദിവസങ്ങൾ ഇവിടെ ഇല്ലാതിരിന്നിട്ടും അവൾക്ക് ആ ഒരു തരത്തിലുള്ള സന്തോഷവും ഇല്ലാത്തത് അവനെ പതിവ് പോലെ ആസ്വസ്ഥനാക്കി…
കുതികുത്തി വന്ന മനസ് മരിച്ചു.. താൻ ഉണ്ടായാലും ഇല്ലെങ്കിലും എല്ലാം അവൾക്ക് ഒരുപോലെയാണെന്ന തിരിച്ചറിവ് വേദനയുണ്ടാക്കുന്നതാണ്.. സിദ്ധു അവളിൽ നിന്നും ശ്രദ്ധ മാറ്റി, ഇട്ടിരുന്ന ഡ്രെസ്സുകൾ അഴിച്ചു ഷെഡ്‌ഡി മാത്രം ഇട്ട് കുളത്തിലേക്ക് ചാടി…
അവൾ കേറിപോയോ ഇല്ലേ എന്ന് കൂടെ നോക്കാതെ വെള്ളത്തിൽ പൊങ്ങിയും താണും മലർന്നും നീന്തിക്കൊണ്ടിരുന്നു..
കോളേജിൽ എത്രയോ സുന്ദരികൾ ഉണ്ട്, ക്ലാസിൽ പോലും അഞ്ചാറെണ്ണം ഉണ്ടാകും, ഈയിടെയായി കോളേജിൽ അത്യാവശ്യം പേര് കൂടി വന്നതോടെ ഇങ്ങോട്ട് കൂട്ട് ആയവർ വേറെയും… പക്ഷെ അവരിലൊന്നും സിദ്ധുവിന് തൃപ്തി ഉണ്ടായിരുന്നില്ല… ചിലപ്പോളെല്ലാം അവൻ തനി നാട്ടുമ്പുറകാരൻ ആകുമായിരുന്നു..
സിതാരയിൽ കണ്ട സാവിശേഷതകൾ മറ്റൊരുവളിലും കാണാൻ കഴിഞ്ഞിട്ടില്ല എന്നതാണ് തന്റെ ഏറ്റവും വലിയ വേദന എന്ന് സിദ്ധു മനസിലാക്കി… കാര്യമില്ല, നമ്മൾ കൊടുക്കുന്ന സ്നേഹം മനസിലാക്കാൻ സാധിക്കാത്തവർക്ക് പുറകെ ചുറ്റുന്നത് മണ്ടത്തരമാണ്.. ആ മണ്ടത്തരം നിർത്തേണ്ട സമയമായെന്നു സിദ്ധുവിന് തോന്നി…
കുറച്ചു നീന്തി കഴിഞ്ഞ് പടവിലേക്ക് കയറുമ്പോളാണ് മറപ്പുറയുടെ തൂണിൽ ചാരി ഇരിക്കുന്ന സിതാരയെ അവൻ കണ്ടത്…
ങേ…ഇവൾ പോയില്ലാരുന്നോ..?? അവൻ അവളെ തന്നെ നോക്കി…
അല്ല, ഇത് നീതുവാണ്…. സിതാരയുടെ മനോഹാരിത വർധിപ്പിക്കുന്ന ആ കുഞ്ഞു മറുക് കാണാനില്ല.. അവൻ ഒന്ന് ചിരിച്ചു..
” ഓ… ജീവിച്ചിരുപ്പുണ്ടല്ലേ..?”
അവൾ ചിറികോട്ടികൊണ്ട് കളിയാക്കി… സിദ്ധു ചിരിയോടെ തോർത്തുടുത്ത ശേഷം അവൾക്കു തിരിഞ്ഞു നിന്നു അവന്റെ ഷെഡ്‌ഡി വെള്ളത്തിൽ നിന്നു പിഴിഞ്ഞെടുത്തു…
” ഇനി ഇങ്ങനെ പോവാണെങ്കിൽ എന്റെ അമ്മേനെ കൂടി കൊണ്ടുപൊക്കോ..”
അവൾ അവൻ ചെയ്യുന്നത് നോക്കികൊണ്ട് പറഞ്ഞു..
” അമ്മേനെ മാത്രമാക്കണ്ട, നിന്നേം കൊണ്ടോവാം.. ന്തേ..?? ”
സിദ്ധു പുച്ഛത്തോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കി..
” ആ… ആയ്ക്കോട്ടേ …എനിക്ക് കുഴപ്പൊന്നും ഇല്ല..”
അവൾ കയ്യിലുണ്ടായിരുന്ന എന്തിന്റെയോ ഇല നുള്ളി പടവിലേക്ക് ഓരോന്നായി ഇട്ടുകൊണ്ട് അവൻ കേൾക്കാൻ പാകത്തിൽ പിറുപിറുത്തു…
” അയ്യടാ… കൊണ്ടോവാൻ പറ്റിയൊരു മൊതല്… ന്നിട്ട് വേണം ഞാൻ തൊട്ടേ പിടിച്ചേ എന്നും പറഞ്ഞു ആളെ കൂട്ടിവരാൻ….”
സിദ്ധു കളിയാക്കികൊണ്ട് പറഞ്ഞു.. പിന്നെ
നനഞ്ഞ ഷെഡ്‌ഡി വീണ്ടും ഇട്ട് അതിനു മുകളിൽ തോർത്ത് മുറുക്കിയുടുത്തു അഴിച്ചിട്ട തുണികൾ എടുത്തുകൊണ്ടു നിവർന്നു..
” അത്… അന്ന് ഇയാളെന്നെ അങ്ങനൊക്കെ ചെയ്തോണ്ടല്ലേ…? ”
