ഇത്തവണ അബി വളരെയേറെ ശകാരിച്ചു.. ഇനി രാഷ്ട്രീയത്തിൽ ഒരിക്കലും പ്രവർത്തിക്കില്ല എന്ന് ബൈബിളിൽ അടിച്ച് സത്യം ചെയ്യിച്ചു.. അങ്ങനെ ആ വർഷവും കഴിഞ്ഞ് പോയി..
ആ വർഷത്തിൽ കിട്ടിയ ഫ്രീ ടൈമിൽ അവൻ അവന്റെ ലാപ്പിൽ നെറ്റ് കണക്ട് ചെയ്തു തുണ്ട് കാണൽ തുടങ്ങി..!! മൂന്നാമത്തെ വർഷം അവൻ പുതിയൊരു സ്കൂളിലേക്ക് പോയി.. അവിടെ ഏകദേശം ക്രിസ്മസ് വരെ ഒരു കുഴപ്പവുമില്ലായിരുന്നു..
ടൂർ പോകാൻ നേരം ആണ് അവൻ ലഹരി ഉപയോഗം അറിയുന്നത്.. നല്ലത് പോലെ മൂക്കറ്റം കുടിച്ചു..!! ആദ്യമായി വെള്ളമടിച്ച അവൻ പോയ സ്ഥലത്ത് കിടന്ന് അലമ്പി ആകെ നാശമാക്കി… ഇത്തവണ അവന്റെ ടിസിയിൽ ഒരു ബ്ലാക്ക് മാർക്ക് കൂടി രേഖപ്പെടുത്തി..!!
അങ്ങനെ ഒമ്പതാം ക്ലാസ്സിൽ ഹാട്രിക് അടിച്ചപ്പോൾ അബിക്ക് ജൂടിനോട് വളരെ കടുത്ത ദേഷ്യം ഉണ്ടായി.. അയാൾ അയാളുടെ പട്ടാള ചിട്ട പുറത്തെടുത്തു..
” ഇനി നീ ഞാൻ പറഞ്ഞത് കേട്ടാൽ മതി.. ” അബി ചീറി…
” അച്ചായാ വേണ്ടാ..” ആശ അവനെ തല്ലരുത് എന്നുള്ള വക്കാലത്തും ആയി വന്നു…
” നീ മാറിക്കോ.., ഇനി വരുന്ന മെയ് മാസത്തിൽ അവന് വയസ്സ് പതിനെട്ടാ.. ഇതേ വരെ പത്താം ക്ലാസ്സ് കടന്നിട്ടില്ല.., ഇനി ഇവൻ കൂടുതൽ വിളയണ്ട.., എനിക്കറിയാം എന്താ ചെയ്യേണ്ടത് എന്ന്..” അബി ദേഷ്യം കൊണ്ട് വിറച്ചു…
” അപ്പാ.., അടുത്ത വർഷം മുതൽ ഞാൻ ഒന്നും ചെയ്യില്ല.., പ്രോമിസ്..” ജൂട് ഒരവസരം കൂടി ചോദിച്ചു..
” നീ ഇനി അടുത്ത വർഷം ഉണ്ടാക്കണ്ട…, നിന്നെ എടുക്കുന്ന ഒരു സ്കൂളിൽ ഞാൻ കൊണ്ട് ചേർക്കും അങ്ങ് പഠിച്ചാൽ മതി…” അബി കൈ മുറുക്കി ചുമരിൽ ഇടിച്ചു കൊണ്ട് പറഞ്ഞു…
” ഒ അപ്പ സ്കൂൾ കണ്ട് പിടിച്ചിട്ട് എന്നെ വിളിക്ക് അപ്പോൾ ഞാൻ വരാം …” ഇതും പറഞ്ഞ് ജൂട് മുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു…
അബി ദേഷ്യം വന്ന് പുറത്തേക്ക് പോയി.. അപ്പ ഇനി ഏത് സ്കൂൾ കണ്ട് പിടിക്കാൻ എന്നാണ് ജൂട് ചിന്തിച്ചത്… അടുത്ത വർഷം പോകാനെ പറ്റൂ എന്നുള്ള സന്തോഷത്താൽ ജൂട് കിടന്നു…
” അമ്മേ ഇവൻ എന്താ ഇങ്ങനെ..” ഷെറിൻ ആശയോട് ചോദിച്ചു…
” എനിക്കറിയില്ല.., നല്ല കഴിവുണ്ട് അവൻ ഓരോ ഏടാകൂടത്തിൽ ചെന്ന് ചാടാൻ നിൽക്കുന്നത് എന്തിനാ എന്നാ എനിക്ക് മനസ്സിലാകാത്തെ..” ആശ ഒരു നെടുവീർപ്പിട്ടു…
” ചെക്കന് ലൈൻ ഒന്നും ഇല്ല.., അല്ലേൽ മര്യാദ കുട്ടപ്പനായി ഇരുന്നേനെ..”
” ആ ആർക്കറിയാം.., അല്ല നീ പറഞ്ഞ് വരുന്നത് നിനക്ക് ലൈൻ ഉണ്ടെന്ന് ആണോ..? ” ആശ ഒരു സംശയത്തോടെ ഷെറിനെ നോക്കി…
” അതിന് ഞാൻ അങ്ങനെ പറഞ്ഞോ…, ” ഷെറിൻ ചിണുങ്ങി…
” അല്ല അവൻ ലൈൻ ഉണ്ടെങ്കിൽ മര്യാദക്ക് ഇരുന്നേനെ എന്ന് നീ പറയുന്നു അത് കൊണ്ട് ചോദിച്ചതാ., ഡിഗ്രി ഫൈനൽ ഇയർ ആയിട്ടും നീ ഒരു തെറ്റും ചെയ്തില്ലല്ലോ.., ”
” അതിന് അവനെ പോലെ ആണോ അമ്മേ ഞാൻ..,ഞാനൊരു പെണ്ണല്ലേ..അത് പോലെ ആണോ അവൻ..? അവനൊരു ആണല്ലേ…” ഷെറിൻ തൂട്ടയിറക്കി..
” ആണല്ലോ.. അവൻ ഒരു ആൺകുട്ടി ആണല്ലോ.. അപ്പോൾ ഇതൊക്കെ പതിവാ… ഉശിരുള്ള ഒരാൺകുട്ടി ഉണ്ടേൽ.. അമ്മമാർക്ക് മരുമക്കളും.,ഇത് പോലെ പഴിയും പരാതികളും കൂടും.. അത് നാട്ടിൽ പതിവാ.. ഞാൻ അങ്ങ് സഹിച്ച്.. നീ നിന്റെ പാട്ടിനു പോ ..” ആശ മുഖം കോണിച്ച് കൊണ്ട് പറഞ്ഞു…
” മരുമക്കൾ ഓ.. അപ്പോൾ മോനേ കൊണ്ട് ഒരുപാട് കെട്ടിക്കാൻ ആണോ പ്ലാൻ..” ഷെറിന്റെ കണ്ണ് തള്ളി…
” എന്റെ മോൻ ഒന്നേ കെട്ടുള്ളൂ.., ഞാൻ ഒരു പഴമൊഴി പറഞ്ഞതാടീ.., ഒന്ന് പോ ..” ആശ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു…
” അല്ലേലും സുന്ദരനായ മോനോട് തന്നെയാ.. അമ്മക്ക് ഇഷ്ടം…”
” അല്ലടീ.. നിന്നെ ഞാൻ സ്നേഹിക്കാം ഒന്ന് എഴുന്നേറ്റു പോടീ…” ആശ അവളെ കളിയാക്കി…
അന്ന് രാത്രി ജൂടിനോട് സംസാരിക്കാൻ ഷെറിൻ വന്നു..
” ടാ എനിക്ക് നിന്റെ ലാപ്പ് ഒന്ന് വേണം ..”
” എന്തിനാ ചചേച്ചി ..” അവൻ നെറ്റി ചുളിച്ചു…
” എനിക്ക് പ്രൊജക്റ്റ് തുടങ്ങി… കുറേ ടൈപ്പ് ചെയ്യാനും., ഡിസൈൻ ചെയ്യാനും ഒക്കെ ഉണ്ട്.., കുറേ നാളത്തേക്ക് ആവശ്യമുണ്ട് …”
