പെട്ടെന്നൊരു വീറോടെ ഞാനാ ശരീരം വിട്ടുമാറാന്‍ സമ്മതിക്കാതെ വരിഞ്ഞു മുറുക്കി.
“കണ്ണാ..വിട്…എന്താ ഈ കാണിക്കുന്നേ…ആരേലും വരും..!”
മേമയുടെ സ്വരം പരിഭ്രാന്തിയില്‍ വിറച്ചു പോയിരുന്നു. കൈകള്‍ എന്റെ തോളില്‍ അമര്‍ത്തി ആ പിടുത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ അവരൊരു വൃഥാ ശ്രമം നടത്തി.
“പ്ലീസ് മേമേ..ഒരിത്തിരി നേരം..!! ഒരിത്തിരി നേരം കൂടെ നമുക്കിങ്ങനെ നിക്കാം..പ്ലീസ്..! എനിക്ക് അത്രയ്ക്ക് ഇഷ്ടായിട്ടല്ലേ.. ഇങ്ങനെയൊക്കെയല്ലേ എനിക്കെന്റെ മേമയെ ഒന്ന് കെട്ടിപ്പിടിക്കാന്‍
പറ്റൂ..വീട്ടിലാവുമ്പോ അമ്മച്ചനേം അമ്മമ്മേം ഒക്കെ നോക്കണ്ടേ..!”
കളിപ്പാട്ടം നഷ്ടപ്പെടാന്‍ പോകുന്ന ഒരു കുട്ടിയുടെ ദൈന്യതയോടെ ഞാനവരെ ഇറുകെപ്പുണര്‍ന്നുകൊണ്ടപേക്ഷിച്ചു.
“പിന്നേ..എന്നിട്ട് വീട്ടിന്നു ഒന്നും ചെയ്യാറില്ലല്ലോ…!”
പരിഭവം നിറഞ്ഞ ഒരു പരിഹാസത്തോടെ മേമ എന്റെ തോളില്‍ മെല്ലെയൊന്നിടിച്ചു.
“അത് പിന്നെ എനിക്ക് ഒന്ന് കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനും എന്റെ മേമയല്ലാതെ വരെ ആരാ ഉള്ളത്..!”
“പ്ലീസ് പ്ലീസ്..ഈ ഡയലോഗ് ഒന്ന് മാറ്റിപ്പറ…കേട്ടുകേട്ടു ചെവി തഴമ്പിച്ചു..!”
വളകിലുക്കംപോലൊരു ചിരിയുയര്‍ന്നു.
“അത് വെറുമൊരു ഡയലോഗല്ല..മേമേ എന്റെ അവസ്ഥയാണ്..!”
“എന്നാ ആ അവസ്ഥ മേമ മാറ്റിത്തരാം. ചേച്ചിയെ ഒന്ന് കാണട്ടെ ..വേഗം പിടിച്ചൊരു പെണ്ണ് കെട്ടിക്കാന്‍ പറയാം..!”
വീണ്ടും അതേ കൊല്ലുന്ന ചിരി.
“എനിക്കൊരു പെണ്ണും വേണ്ട പിടക്കോഴീം വേണ്ട…എനിക്കെന്റെ മേമയെ മാത്രം മതി..!”
വഴിഞ്ഞൊഴുകുന്ന സ്നേഹം നിറച്ച് ഒരു കൊഞ്ചലോടെ ഞാനാ തുടുത്ത കവിളത്ത് അമര്‍ത്തിയൊരുമ്മ കൊടുത്തു.
മേമയുടെ ദേഹത്ത് പെട്ടെന്നൊരു പ്രകമ്പനമുണ്ടായി. എന്റെ വാക്കുകള്‍ അവരുടെ ഉള്ളിലേക്ക് തുളഞ്ഞിറങ്ങിയിരുന്നു. മെല്ലെ ആ പ്രതിഷേധം തണുത്തു തുടങ്ങി. താടി എന്റെ തോളിലേക്ക് പതിയെ ചായ്ച്ചു വച്ചുകൊണ്ട് അവര്‍ കൈകള്‍ ദുര്‍ബലമായി എന്റെ അരയില്‍ കൊരുത്തു വച്ചു.
“മേമേ..!”
ഞാന്‍ പതിയെ വിളിച്ചു.
“ഉം..!!”
“ഇങ്ങനെ നില്‍ക്കുമ്പോ എന്തൊരു സുഖാ..ല്ലേ..!!”
അതിനു മറുപടിയൊന്നും കേട്ടില്ല. പക്ഷെ ആ നിശ്ശബ്ദതയിലും ആ മനസ്സ് വായിക്കാന്‍ പറ്റുമായിരുന്നു.
“മേമേ..!”
“ഉം..!!”
ഇളംകാറ്റ് പോലെ ഒരു മൂളല്‍.
“എനിക്കെന്റെ മേമയെ എന്തിഷ്ടാണെന്നോ…!”
“ഉം..!!”
“മേമ അടുത്തുണ്ടേല്‍ എനിക്ക് വേറെ ഒന്നും വേണ്ട..അത്രയ്ക്കിഷ്ടാ..!”
“ഉം..!!”
“ഞാനൊരു കാര്യം പറയട്ടെ..?! വഴക്ക് പറയോ..??”
ഒരു വലിയ ആഗ്രഹത്തിന്റെ കെട്ടഴിക്കാനുള്ള ധൈര്യം സംഭരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.
“എനിക്ക് തലയ്ക്കെന്തോ കൊഴപ്പമുണ്ടെന്നല്ലേ…!!!”
മയക്കത്തിലെന്ന പോലേ പറഞ്ഞ ശേഷം അവര്‍ ഒരു നേര്‍ത്ത മഞ്ഞുപോലൊരു ചിരി ചിരിച്ചു.
അന്നൂ വെള്ളം ചൂടാക്കാനിരിക്കുന്ന സമയത്ത് പറഞ്ഞ ഒരു കോമഡി എനിക്കപ്പോള്‍ ഓര്‍മ്മ വന്നു.
ഞാന്‍ മെല്ലെയൊന്നു ചിരിച്ചു.
“അതല്ല മേമേ…ഇത് വേറെ ഒരു കാര്യാ..!”
“ഉം..പറ..കേക്കട്ടെ..!”
ഇടുപ്പില്‍ ദുര്‍ബലമായി വച്ചിരുന്ന കൈകള്‍ മുകളിലേക്ക് നിരങ്ങിക്കയറ്റി അവരെന്നെ കോര്‍ത്തു പിടിച്ചു. എന്റെ ദേഹത്തിന്റെ ചൂട് ശരിക്കും ആവാഹിക്കാനായുള്ള ഒരു ആശ്ലേഷം പോലെയാണ് എനിക്കത് തോന്നിയത്.
“ഞാന്‍..ഞാനിനി മേമയുടെ കൂടെ കിടക്കട്ടെ..?!!”
എത്രയൊക്കെ ധൈര്യം സംഭരിച്ചിട്ടും ഞാനൊന്ന് വിക്കിപ്പോയി.
മേമ കനത്ത നിശബ്ദതയിലായി. എന്റെ ചോദ്യം ഇഷ്ടപ്പെടാഞ്ഞിട്ടാവില്ലെന്നുറപ്പ്…അവരിപ്പോഴും എന്നിലേക്ക് പറ്റിച്ചേര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. ഇഷ്ടപ്പെട്ടില്ലെങ്കില്‍ അങ്ങനെ നില്‍ക്കുമോ..! മാത്രവുമല്ല ആ കൈകള്‍ക്ക് അല്പം കൂടെ ഇറുക്കം വന്നിട്ടുമുണ്ട്. !
പടപടാ മിടിക്കുന്ന നെഞ്ചോടെ ഞാനൊരു വാക്ക് ആ വായില്‍ നിന്നും വീഴാന്‍ കാത്തിരുന്നു.
“കണ്ണാ..!!”
ആ നേര്‍ത്ത വിളി എന്റെ നെഞ്ചിലെ അടി കൂട്ടി.
“ങ്ഹാ..!!”
ഞാന്‍ ഒരു വിറയോടെ വിളികേട്ടു.
അവരില്‍ നിന്നും എന്താണ് വീഴാന്‍ പോകുന്നതെന്ന ജിജ്ഞാസയോടെ ഞാന്‍ കാതോര്‍ത്തു. എന്നാല്‍ അല്പനേരത്തേക്ക് ആ ശ്വാസമാല്ലാതെ മറ്റൊന്നും വരില്‍ നിന്നും പുറത്തു വന്നില്ല.
